Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഡിയർ സിന്ദഗി കനേഡിയൻ ടെലിവിഷൻ ഷോയുടെ കോപ്പിയടിയോ? ഷാരൂഖിന്റെ പുതിയ ചിത്രത്തെക്കുറിച്ച് ആരോപണം ഉയരുന്നു; സിനിമ നിർമ്മിച്ച കരൺ ജോഹറിന്റെ കമ്പനിക്കു നോട്ടീസെന്നും റിപ്പോർട്ട്

ഡിയർ സിന്ദഗി കനേഡിയൻ ടെലിവിഷൻ ഷോയുടെ കോപ്പിയടിയോ? ഷാരൂഖിന്റെ പുതിയ ചിത്രത്തെക്കുറിച്ച് ആരോപണം ഉയരുന്നു; സിനിമ നിർമ്മിച്ച കരൺ ജോഹറിന്റെ കമ്പനിക്കു നോട്ടീസെന്നും റിപ്പോർട്ട്

മുംബൈ: ഷാരൂഖ് ഖാൻ നായകനായി പുറത്തിറങ്ങിയ പുതിയ ബോളിവുഡ് ചിത്രം ഡിയർ സിന്ദഗി, കനേഡിയൻ ടെലിവിഷൻ ഷോയുടെ കോപ്പിയടിയെന്ന് ആരോപണം ശക്തമാകുന്നു. ആലിയ ഭട്ട് നായിക വേഷത്തിലെത്തുന്ന ചിത്രം നവംബർ 25നാണു പുറത്തിറങ്ങിയത്.

കാനഡയിൽ ഉയർന്ന റേറ്റിംഗോടെ സംപ്രേഷഷണം ചെയ്യുന്ന ബീയിങ് എറിക്കയുടെ കോപ്പിയാണ് ഡിയർ സിന്ദഗി എന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. എന്നാൽ സിനിമയുടെ സംവിധായക ഗൗരി ഷിൻഡേ ആരോപണം നിഷേധിച്ചു. തന്റെ തിരക്കഥ ഒറിജിനലാണെന്നും കനേഡിയൻ ടിവി ഷോ കണ്ടിട്ടില്ലെന്നും ഷിൻഡേ പറഞ്ഞു. 

കനേഡിയൻ ടിവി ഷോയിൽ ഡോക്ടറും യുവതിയും മുഖ്യവേഷങ്ങളിലെത്തുന്ന കഥയാണു പറയുന്നത്. ഇതിനു സമാനമാണ് ഡിയർ സിന്ദഗിയെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. ചിത്രത്തിൽ മനഃശാസ്ത്രജ്ഞന്റെ വേഷമാണ് ഷാരൂഖ് ചെയ്യുന്നത്. 

ഡിയർ സിന്ദഗി പൂർണ്ണമായും തന്റെ വ്യക്തിപരമായ സിനിമയാണെന്നും ടെലിവിഷൻ ഷോയിൽ ഡോക്ടർ  ഉണ്ടെന്നതിന്റെ പേരിൽ സിനിമ കോപ്പിയടിയാകില്ലെന്നും ഷിൻഡേ പ്രസ്താവനയിൽ പറഞ്ഞു. ഇത്തരം അനാവശ്യമായ ആരോപണങ്ങൾ മൂലം താൻ ദുഃഖിതയാണെന്നും ഷിൻഡേ കൂട്ടിച്ചേർത്തു. 

ചിത്രം നിർമ്മിച്ച ധർമ്മ പ്രൊഡക്ഷൻസിന് കനേഡിയൻ നിർമ്മാണ കമ്പനി നോട്ടീസ് അയച്ചതായും വാർത്തകൾ പുറത്തുവരുന്നുണ്ട്. കരൺ ജോഹറിന്റെ ഉടമസ്ഥതയിലുള്ള സിനിമ നിർമ്മാണ കമ്പനിയാണ് ധർമ്മ പ്രാഡക്ഷൻസ്. ഹോളിവുഡിലടക്കം ഇവർ സിനിമകൾ നിർമ്മിച്ചിട്ടുണ്ട്?. സംഭവത്തിന്റെ പേരിൽ വക്കീൽ നോട്ടീസുകളൊന്നും തങ്ങൾക്ക്? ലഭിച്ചിട്ടിലെന്നും ധർമ്മ പ്രൊഡക്ഷൻസ് സിഇഒ അപൂർവ മേത്ത പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP