Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

റിലീസിന് മുമ്പേ മറ്റൊരു റെക്കോർഡു കൂടി സ്വന്തമാക്കി ഒടിയൻ; ഗൾഫിലും യൂറോപ്പിലും ആഫ്രിക്കയിലും ഓസ്‌ട്രേലിയയിലും അടക്കം നിരവധി വിദേശ രാജ്യങ്ങളിൽ ഒടിയൻ എത്തും: ഏറ്റവും പ്രതീക്ഷയുണർത്തുന്ന ഇന്ത്യൻ ചിത്രങ്ങളുടെ ഐഎംഡിബി ലിസ്റ്റിലും ഒന്നാമതെത്തിയ ഒടിയൻ എത്തുന്നത് മലയാള സിനിമയുടെ എക്കാലത്തെയും വലിയ ഓവർസീസ് റിലീസ് എന്ന റെക്കോർഡോഡും കൂടി

റിലീസിന് മുമ്പേ മറ്റൊരു റെക്കോർഡു കൂടി സ്വന്തമാക്കി ഒടിയൻ; ഗൾഫിലും യൂറോപ്പിലും ആഫ്രിക്കയിലും ഓസ്‌ട്രേലിയയിലും അടക്കം നിരവധി വിദേശ രാജ്യങ്ങളിൽ ഒടിയൻ എത്തും: ഏറ്റവും പ്രതീക്ഷയുണർത്തുന്ന ഇന്ത്യൻ ചിത്രങ്ങളുടെ ഐഎംഡിബി ലിസ്റ്റിലും ഒന്നാമതെത്തിയ ഒടിയൻ എത്തുന്നത് മലയാള സിനിമയുടെ എക്കാലത്തെയും വലിയ ഓവർസീസ് റിലീസ് എന്ന റെക്കോർഡോഡും കൂടി

റിലീസിന് മുമ്പ് തന്നെ റെക്കോർഡുകൾ ഭേദിച്ച് ഒടിയന്റെ പടയോട്ടം. ഗൾഫിലും യൂറോപ്പിലും ആഫ്രിക്കയിലും അടക്കം നിരവധി വിദേശ രാജ്യങ്ങളിൽ റിലീസിനൊരുങ്ങുകയാണ് ഈ ചിത്രം. ഉക്രൈനിൽ ഒടിയൻ റിലീസ് ചെയ്യും എന്ന് സംവിധായകൻ ശ്രീകുമാർ മേനോൻ അറിയിച്ചതിനു പിന്നാലെ ജർമനിയിലും ഒടിയൻ എത്തും എന്നാണ് റിപ്പോർട്ടുകൾ. ജർമ്മനിയിൽ ഫാൻസ് ഷോയുമായാണ് ഒടിയൻ എത്തുന്നത്.

ഉക്രൈനും ജർമനിക്കും പുറമേ അനേകം വിദേശ രാജ്യങ്ങളിലാണ് ഒടിയൻ റിലീസ് ചെയ്യാൻ ഒരുങ്ങുന്നത്. പോളണ്ട്, ന്യൂസീലാൻഡ്, ഓസ്ട്രേലിയ, ജപ്പാൻ, ഗൾഫ് രാജ്യങ്ങൾ, യു എസ് എ, യു കെ, ഇറ്റലി എന്നിവിടങ്ങളിലും ഒടിയൻ എത്തുമെന്നാണ് റിപ്പോർട്ട്. അനേകം യൂറോപ്യൻ രാജ്യങ്ങൾക്ക് പുറമേ വിവിധ ആഫ്രിക്കൻ രാജ്യങ്ങളിലും ഒടിയൻ എത്തും എന്നാണ് സൂചന.

മോഹൻലാലിന്റെ തന്നെ സിനിമയുടെ ഓവർസീസ് റിലീസ് റെക്കോർഡാണ് ഒടിയൻ തകർക്കുന്നത്. ഇതിനു മുൻപ് ഏറ്റവും കൂടുതൽ വിദേശ രാജ്യങ്ങളിൽ റിലീസ് ചെയ്ത മലയാള ചിത്രം മോഹൻലാലിന്റെ പുലിമുരുകൻ ആയിരുന്നു. എന്നാൽ പുലിമുരുകനെ പിന്തള്ളി ഒടിിയൻ എത്തുന്നത് മലയാള സിനിമയുടെ എക്കാലത്തെയും വലിയ ഓവർസീസ് റിലീസും മലയാള സിനിമയുടെ എക്കാലത്തെയും വലിയ ഇന്ത്യ റിലീസും ആയാണ്.

ഡിസംബർ 14നാണ് ഒടിയൻ റിലീസ് ആകുന്നത്. ഏറ്റവും പ്രതീക്ഷയുണർത്തുന്ന ഇന്ത്യൻ ചിത്രങ്ങളുടെ ഐഎംഡിബി ലിസ്റ്റിൽ യന്തിരൻ 2.0യെയും ഷാരൂഖ് ഖാന്റെ സീറോയെയും മറി കടന്ന് ഒടിയൻ ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു. ഒരു മലയാള ചിത്രം ഈ ലിസ്റ്റിൽ ഇടം നേടുന്നത് ആദ്യമാണ്. ബോളിവുഡ് മുൻ താരങ്ങളായ രൺവീർ സിംഗിന്റെയും ഇമ്രാൻ ഹാഷ്മിയുടെയും ചിത്രങ്ങളെ ബഹുദൂരം പിന്നിലാക്കിയാണ് മോഹൻലാലിന്റെ ഒടിയൻ മുന്നിലെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP