Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മമ്മൂട്ടി ഫാൻസിന് വേണ്ടിയുള്ള തകർപ്പൻ സിനിമ; ഒരു മണിക്കൂറിന് ശേഷം മെഗാ സ്റ്റാർ എത്തുമ്പോൾ തിയേറ്ററുകളിൽ നിലയ്ക്കാത്ത ആർപ്പുവിളിയും നൃത്തം ചെയ്യലും; ഇതുവരെ കണ്ടതിനേക്കാൾ പ്രായം കുറഞ്ഞ ചുള്ളൻ ലുക്കിൽ മതി മറന്ന് ആരാധകർ; ലാലേട്ടന്റെ സ്റ്റൈലിലുള്ള പുലിമുരകൻ സ്റ്റൈലിലുള്ള മമ്മൂട്ടിയുടെ മാസ്റ്റർ പീസ് തുടക്കം തകർത്തു

മമ്മൂട്ടി ഫാൻസിന് വേണ്ടിയുള്ള തകർപ്പൻ സിനിമ; ഒരു മണിക്കൂറിന് ശേഷം മെഗാ സ്റ്റാർ എത്തുമ്പോൾ തിയേറ്ററുകളിൽ നിലയ്ക്കാത്ത ആർപ്പുവിളിയും നൃത്തം ചെയ്യലും; ഇതുവരെ കണ്ടതിനേക്കാൾ പ്രായം കുറഞ്ഞ ചുള്ളൻ ലുക്കിൽ മതി മറന്ന് ആരാധകർ; ലാലേട്ടന്റെ സ്റ്റൈലിലുള്ള പുലിമുരകൻ സ്റ്റൈലിലുള്ള മമ്മൂട്ടിയുടെ മാസ്റ്റർ പീസ് തുടക്കം തകർത്തു

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മമ്മൂട്ടിയുടെ മാസ്റ്റർ പീസ് തിയേറ്ററുകളിൽ ആവേശമാകുന്നു. മെഗാതാരത്തിന്റെ മാസ് ലുക്ക് തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. സിനിമയിൽ ഒരു മണിക്കൂറിന് ശേഷമാണ് മമ്മൂട്ടിയുടെ കടന്നു വരവ്. ആർപ്പുവിളിച്ചും നൃത്തം ചെയ്തുമാണ് ആദ്യ ഷോയിൽ ആരാധകർ മമ്മൂക്കയെ ഞെഞ്ചിലേക്കറ്റിയത്. മമ്മൂട്ടിയുടെ മാസ്റ്റർ പീസിൽ ആരാധകർക്ക് വേണ്ടതെല്ലാം ഉണ്ട്. മോഹൻലാലിന്റെ പുലിമുരുകന് ശേഷം തിയേറ്ററുകളെ മാസ്റ്റർ പീസ് ആഘോഷമാക്കുന്ന കാഴ്ചയാണ് ആദ്യ ഷോയിൽ കേരളത്തിലുടനീളം കണ്ടത്.

കൊലപാതക കേസ് അന്വേഷണമാണ് ചിത്രത്തിന്റെ ഇതിവൃത്തം. 262 സ്‌ക്രീനുകളിലാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. ആരാധകർക്ക് മാത്രമല്ല, പ്രേക്ഷകർക്കും ഒരുപോലെ ഇഷ്ടമാകുന്ന സിനിമയാണ് മാസ്റ്റർപീസ്. പുലിമുരുകനു ശേഷം ഉദയ കൃഷ്ണ തിരക്കഥയെഴുതുന്ന ചിത്രത്തിൽ മാസ് ലുക്കിലാണ് മമ്മൂട്ടി. ആദ്യദിന കലക്ഷൻ റെക്കോർഡ് മാസ്റ്റർ പീസിന് തകർക്കാനാവുമെന്നാണ് സൂചന. കേരളത്തിൽ നിലവിൽ ബാഹുബലിയാണ് ആദ്യദിന കളക്ഷന്റെ കാര്യത്തിൽ ഒന്നാം സ്ഥാനത്ത്. രണ്ടാമത് മെർസൽ. ഈ രണ്ട് സ്ഥാനവും മാസ്റ്റർപീസ് തകർക്കുമോ എന്നാണ് ആരാധകർ ഉറ്റു നോക്കുന്നത്.

പോക്കിരിരാജക്ക് ശേഷം ഇത്രയും വെയിറ്റ് ചെയ്ത ഒരു ഇൻട്രോ സീൻ ഇല്ല.. ??????
മമ്മൂക്ക പൊളിച്ചടുക്കി... മാസ്സിന്റെ വെടിക്കെട്ട്... ????
ഇതിലും വലിയ മാസ്സ് ഉള്ള ഒരു ഇന്റർവെൽ സീനും മലയാള സിനിമയിൽ ഇല്ല... !
ഇത് മാസ്സിന്റെ പൊടിപൂരം...-ഇങ്ങനെയാണ് ഫാൻസുകാർ ചിത്രത്തെ കുറിച്ച് പങ്കുവയ്ക്കുന്ന വികാരം.

അജയ് വാസുദേവ് ആണു ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലറും പാട്ടുകളും മികച്ച പ്രതികരണമാണു നേടിയത്. ഉണ്ണി മുകുന്ദൻ, വരലക്ഷ്മി തുടങ്ങിയവർ മറ്റ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സന്തോഷ് പണ്ഡിറ്റും സിനിമയിലുണ്ട്. സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷും ചിത്രത്തിന്റെ ഭാഗമാണ്.

ക്രിസ്മസ് റിലീസുകളിൽ ആദ്യമെത്തിയത് സൂപ്പർസ്റ്റാർ മമ്മൂട്ടിയുടെ മാസ്റ്റർപീസായിരുന്നു. ഇന്ത്യയൊട്ടാകെ 456 കേന്ദ്രങ്ങളിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. ചിത്രം മലയാളത്തിന്റെ അടുത്ത ഇൻഡസ്ട്രി ഹിറ്റായി മാറുമെന്നാണ് അണിയറപ്രവർത്തകരുടെ അവകാശവാദം. ഇന്ത്യൻ സിനിമാ ചരിത്രത്തിലാദ്യമായി ലേഡീസ് ഫാൻസ് ഷോ സംഘടിപ്പിക്കുന്നു എന്നതാണ് മാസ്റ്റർപീസിന്റെ മറ്റൊരു പ്രത്യേകത. ചെങ്ങന്നൂർ സിനിമാസിലെ 'ചിരി' തിയേറ്ററിൽ ഇന്നു രാവിലെയാണ് ഷോ സംഘടിപ്പിച്ചത്. 101 സീറ്റുകളാണ് ഇവിടെയുള്ളത്.

ലേഡീസ് ഫാൻസ് യൂണിറ്റിൽ 11 അംഗങ്ങളാണ് ഉള്ളത്. സുജ.കെ ആണ് യൂണിറ്റിന്റെ പ്രസിഡന്റ്. ഇവരെക്കൂടാതെ മായ, രാധിക, അനീറ്റ, അനുഷ, കവിത, ആവണി, ഷീജ, ഷീല, ലീലാമ്മ, ജോമോൾ എന്നിവരും ഉണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP