റോഡ്ഗോൾഡ് സെൽവൻ! മണിരത്നത്തിന്റെ ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിൻ സെൽവൻ നിരാശാജനകം; ത്രില്ലടിപ്പിക്കുന്ന സീനുകൾ തീരെ കുറവ്; നാടകം പോലെ ബോറാക്കി പ്രകാശ്രാജും ജയറാമും പാർഥിപനുമെല്ലാം; മമ്മൂട്ടിയെ പോലെ പ്രായം പിടിച്ചുനിർത്തി ഐശ്വര്യാ റായ്; വിക്രം ഗസ്റ്റ് റോൾ പോലെ; ആകെ നന്നായത് ജയം രവി മാത്രം; പൊന്ന് പ്രതീക്ഷിച്ചെത്തിയവർക്ക് കിട്ടിയത് പിച്ചള

എം റിജു
മിന്നുന്നതെല്ലാം, പൊന്നല്ല എന്ന ഉപമയുടെ പ്രയോഗം ബോധ്യപ്പെട്ട ദിവസമായിരുന്നു ഇന്ന്. ഇന്ത്യൻ സ്പിൽബർഗ് എന്ന് വിശേഷിപ്പിക്കപ്പെട്ട മണിരത്നം 500 കോടിയുടെ ബജറ്റിൽ എടുത്തതെന്ന് പറയുന്ന ബ്രഹ്മാണ്ഡ ചിത്രം 'പൊന്നിയൻ സെൽവൻ'-1 എന്ന പിഎസ്-1 കണ്ടപ്പോൾ ഓർമ്മ വന്നത് ഈ ഉപമയാണ്. സിനിമയുടെ നിലവാരം വെച്ച് നോക്കുമ്പോൾ ഇതിനെ റോഡ്ഗോൾഡ് സെൽവൻ എന്നേ പറയാൻ കഴിയൂ. പൊന്ന് പ്രതീക്ഷിച്ച് എത്തിയ പ്രേക്ഷകർക്ക് കിട്ടിയത് വെറും പിച്ചള മാത്രമാണ്!
മലയാളത്തിലെ ഹിറ്റ്മേക്കേഴ്സിനെ പോലെ പ്രതിഭ എരിഞ്ഞ് തീർന്ന് ഒരു തമോഗർത്തം ആവുകയാണ്, 'നായകൻ' തൊട്ട് എത്രയോ സൂപ്പർ സിനിമകൾ ഒരുക്കിയ മണിരത്നവും എന്ന് വ്യസന സമേതം പറയേണ്ടി വരും. ഇന്ത്യയിൽ ഏറ്റവും കുടുതൽ ആരാധകരുള്ള ഈ സെലിബ്രിറ്റി സംവിധായകന് 90 കളിൽനിന്ന് ഇനിയും വണ്ടി കിട്ടിയിട്ടില്ല. ഇപ്പോഴും ദളപതിയുടെയും തിരുടാ തിരുടായുടെയും അതേ ടോൺ വച്ച് പാട്ടും കൂത്തും ഒരുക്കി ഒരു ചരിത്ര സിനിമയുടെ കൊലപാതകം നടത്തിയിരിക്കയാണ് നമ്മുടെ പ്രിയപ്പെട്ട സംവിധായകൻ. പൊന്നിയിൻ സെൽവൻ ആയി വന്ന ജയം രവി ഒഴികയുള്ള ഒരു താരവും ചിത്രത്തിൽ മികച്ചുനിന്നു എന്ന് തോന്നിയിട്ടില്ല.
എപ്പിക്ക് സിനിമകൾ എടുക്കുന്ന ഏതൊരു സംവിധായകനുമുന്നിലും ഇനിയുള്ള വെല്ലുവിളി ബാഹുബലിയുമായുള്ള താരതമ്യം ആയിരിക്കും. ഇവിടെ ബാഹുബലിയുടെ ഏഴ് അയലത്ത് എത്താൻ ചിത്രത്തിന് കഴിഞ്ഞിട്ടില്ല. നമ്മുടെ 'മരക്കാർ അറബിക്കടലിന്റെ സിംഹത്തോടാണ്' പി എസ് 1നെ ഉപമിക്കാൻ കഴിയുക. വിനയന്റെ പത്തൊമ്പതാം നൂറ്റാണ്ടുപോലും ഇതിനേക്കാൾ എത്രയോ ഭംഗിയായാണ് ചിത്രീകരിക്കപ്പെട്ടത്.
ഒരുപാട്പേർ പട്ടിണികിടക്കുമ്പോൾ ഭക്ഷണം വേസ്റ്റാക്കുന്നത് വളരെ മോശമാണെന്നും ക്രിമിനൽ പ്രവർത്തിയാണെന്നും നാം പറയാറില്ലേ. അതുപോലെ, ഒരുപാട് പേർ സിനിമയിൽ ഒരു അവസരം കാത്തുനിൽക്കുമ്പോൾ, ഇത്രയും കോടികളുടെ ബജറ്റും സൗകര്യങ്ങളും ഉണ്ടായിട്ടും ഒരു നനഞ്ഞ പടക്കം എടുത്ത മണിരത്നവും ചെയ്യുന്നത് ശരിക്കും ഒരു ക്രിമിനൽ പ്രവർത്തനം തന്നെയാണ്.
ആരാണ് പൊന്നിയിൻ സെൽവൻ?
തമിഴ് ജനതുടെ രക്തത്തിൽ അലിഞ്ഞ കഥയാണ് പൊന്നിയിൽ സെൽവൻ. മഹാഭാരതവും, രാമായണവും പോലെയൊന്ന് എന്ന തരത്തിൽ ഉപമിക്കാൻ സാധിക്കുന്ന സൃഷ്ടിയാണ് ഈ നോവൽ. ഏഴ് പതിറ്റാണ്ട് മുമ്പ് കൽക്കി കൃഷ്ണമൂർത്തി എഴുതിയ നോവലിന്റെ മികവും ജനപ്രീതിയും കാരണം എംജിആർ ആണ് ഇത് ചിത്രമാക്കാൻ ആദ്യം ശ്രമിച്ചത്. പിന്നീട് ആ സ്വപ്നം പലരിലേക്കും പടർന്നു. എംജിആർ-ജെമിനി ഗണേശൻ എന്നിങ്ങനെ ആരംഭിച്ച സ്റ്റാർ കാസ്റ്റിങ്ങ് കാലക്രമേണ രജനികാന്ത്, കമൽഹാസൻ, വിജയ്, മഹേഷ്ബാബു എന്നിങ്ങനെ പേരുകൾ മാറി മാറി വന്നു. വർഷങ്ങളായി ആരാലും സാധിക്കാതിരുന്നത് ഒടുവിൽ മണിരത്നം യാഥാർത്ഥ്യമാക്കി മാറ്റിയപ്പോൾ താരനിര വീണ്ടും പുതുക്കപ്പെട്ടു.
ലോകചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ കാലം ഭരണം നിലനിർത്തിയ രാജവംശങ്ങളിൽ ഒന്നാണ് ചോള രാജവംശം. തകർച്ചയുടെ വക്കിൽ നിന്നും അത്യുന്നതിയിലേക്ക് ചോളവംശം എത്തിയതിന്റെ കഥയാണ് കൽക്കി എഴുതിയത്. പൊന്നിയൻ സെൽവൻ എന്നാൽ പൊന്നി നദിയുടെ (കാവേരി) മകൻ എന്നാണ് അർത്ഥം. രാജരാജചോഴൻ ഒന്നാമൻ എന്നറിയപ്പെട്ട ചോഴ സാമ്രാജ്യത്തിലെ ഏറ്റവും ശക്തനായ ഭരണാധികാരിയായ അരുൺമൊഴി വർമ്മനെയാണ് ടൈറ്റിൽ സൂചിപ്പിക്കുന്നത്. പക്ഷേ, നോവലിലേയും ചിത്രത്തിലേയും പ്രധാന നായകൻ അരുൺമൊഴി വർമ്മനല്ല. തുടക്കം മുതൽ അവസാനം വരെ നിറസാന്നിധ്യമായി നിന്ന് കഥയെ നയിക്കുന്നത് കാർത്തി അവതരിപ്പിക്കുന്ന വന്തിയതേവനാണ്. നന്ദിനി, ആദിത്യ കരികാലൻ, അരുൺമൊഴി വർമ്മൻ, കുന്ദവൈ, പൂങ്കുഴലി തുടങ്ങിയവരും ചിത്രത്തിലെ സുപ്രധാന കഥാപാത്രങ്ങളാണ്. അവരെല്ലാം സിനിമയിലം വരുന്നുണ്ട്.
സുന്ദര ചോഴൻ എന്നറിയപ്പെടുന്ന പരാന്തക ചോഴൻ രണ്ടാമൻ രാജ്യം ഭരിച്ചിരുന്ന സമയത്താണ് കഥ ആരംഭിക്കുന്നത്. ചക്രവർത്തി കിടപ്പിലാക്കുന്നതോടുകൂടി രാജ്യത്തിൽ ആഭ്യന്തര പ്രശ്നങ്ങൾ ഉടലെടുക്കുന്നു. ചോഴസാമ്രാജ്യത്തിന്റെ പതനത്തിനായി പാണ്ഡ്യന്മാരും കരുക്കൾ നീക്കിയ സമയമാണത്. ഈ അവസരത്തിലാണ് അടുത്ത കിരീടാവകാശിയായ ആദിത്യ കരികാലൻ (വിക്രം) വന്തിയതേവൻ മുഖേന അച്ഛൻ സുന്ദര ചോഴനും, സഹോദരി കുന്ദവൈക്കും (തൃഷ) ദൂത് അയയ്ക്കുന്നത്. തന്റെ ദൗത്യത്തിനിടയിൽ രാജ്യത്തിന്റെ അവസ്ഥ വന്തിയതേവൻ നന്നായി മനസ്സിലാക്കുകയും വിവരങ്ങൾ കുന്ദവൈയെ ബോധ്യപ്പെടുത്തുകയും ചെയ്തു. ഇതേസമയം ശ്രീലങ്ക പിടിച്ചെടുക്കാൻ നാവികസേനയുമായി പോയ സഹോദരൻ അരുൺമൊഴി വർമ്മനെ (ജയംരവി) തിരികെ വിളിക്കാനുള്ള കുന്ദവൈയുടെ സന്ദേശവും കൊണ്ട് വന്തിയതേവൻ വീണ്ടും യാത്രതുടരുകയാണ്. ഇതാണ് കഥാപരിസരം.
വികാരരഹിതമായ സിനിമ
ഒരു എപ്പിക്ക് സിനിമയുടെ യാതൊരു വികാരങ്ങളും ചിത്രത്തിലേക്ക് സന്നിവേശിപ്പിക്കാൻ സംവിധായകന് ആയിട്ടില്ല. കരികാലൻ ആയ വരുന്ന വിക്രത്തിന്റെ ഇൻട്രൊ സീനിൽ മാത്രമാണ് ഒരു രോമാഞ്ചം ഉണ്ടാകുന്നത്. വെറുതെ കഥയങ്ങനെ പഴഞ്ചൻ മോഡലിൽ പറഞ്ഞുപോവുകയാണ്. ആക്ഷൻ സീനുകൾ പോലും ശോകം. ബാഹുബലിയിലെ ഉണ്ടയേറ് ആവർത്തിക്കുന്നുമുണ്ട്. അവസാനത്തെ കപ്പൽഫൈറ്റിനൊക്കെ നമ്മുടെ അറബിക്കടലിലെ സിംഹത്തിനോടാണ് സാമ്യം.
കമൽഹാസന്റെ കിടിലൻ വോയ്സ് ഓവറിൽ വിക്രത്തിന്റെ ഇൻട്രോയുമായി ഒരു പ്രോമിസിങ്ങ് ആയ തുടക്കത്തിനുശേഷം ചിത്രം അങ്ങോട്ട് തണുത്തുപോവുകയാണ്. കാർത്തിയുടെ കരികാലന്റെ തോഴനാണ് ചിത്രത്തിന്റെ ഏറിയ ഭാഗവും അപഹരിക്കുന്നത്. മുട്ടിന് മുട്ടിന് പഴയ 'തിരുടാ തിരുടാ' സിനിമ മോഡലിൽ പാട്ടുകൾ കുത്തിത്തിരുകുന്നുണ്ടെങ്കിലും, കഥ ഉള്ളിൽ തട്ടുന്നില്ല. ഒന്നാം പകുതി മുഴവൻ എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ ആണ്.
കഥാപാത്രങ്ങളെ രജിസ്റ്റർ ചെയ്യാൻ കഴിയുന്നില്ല എന്നതാണ് ഈ പടത്തിൽ പറ്റിയ എറ്റവും വലിയ പോരായ്മ. ചോള സാമ്രാജ്യവും -പാണ്ഡ്യരും തമ്മിലുള്ള കുടിപ്പക എന്ന മൊത്തത്തിൽ ഉള്ള ഒരു പുകയേ ഉള്ളൂ. ആര് ആരോടാണ് മുട്ടുന്നത് എന്ന് പ്രേക്ഷകർക്ക് മനസ്സിലാവുന്നില്ല. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ യുദ്ധ വീരന്മാരിൽ ഒരാളാണ് വിക്രത്തിന്റെ കരികാലൻ. ആനയുടെ അന്തകൻ എന്ന രീതിയിലാണ് ആ പേരുതന്നെ ഉണ്ടായത്. നൂറ്റാണ്ടുകൾക്ക് കാവേരിക്ക് കുറുകെ അന്നത്തെ നിർമ്മാണ രീതിവെച്ച് അണക്കെട്ട് ഉണ്ടാക്കാൻ തക്ക ടെക്ക്നോളജി ഉണ്ടായിരുന്നവരാണ് ചോളന്മാർ. ഗംഗേ കൊണ്ട ചോളൻ എന്ന് നാം ക്ലാസിൽ പഠിക്കു രാജേന്ദ്ര ചോളനൊക്കെ സ്വന്തമായി ഒരു നേവി ഉണ്ടാക്കി ഗംഗാ സമതലംവരെ കീഴടക്കിയ വീരനാണ്. പക്ഷേ ബാഹുബലിയിൽ രാജമൗലിയൊക്കെ ചെയ്തപോലെ, ആരാണ് ശിവകാമി, എന്താണ് മഹിഷ്മതി സാമ്രാജ്യം എന്ന് കൃത്യമായി അടയാളപ്പെടുത്തിയശേഷം പ്രേക്ഷകനെ കഥയിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ ചിത്രത്തിന് കഴിയുന്നില്ല. അതുകൊണ്ടുതന്നെ സാധാരണ പ്രേക്ഷകർക്ക് ചിത്രത്തിന്റെ പല ഭാഗത്തും കഥ മനസ്സിലാവുന്നില്ല.
അട്ടർ വേസ്റ്റായ ഒന്നാം പകുതിക്ക് ശേഷം, ജയം രവിയുടെ പൊന്നിയിൽ സെൽവന്റെ വരവോടെ ചിത്രം ഒന്ന് ചൂടുപിടിക്കുന്നുണ്ട്. പിന്നെ എല്ലാം പഴേമട്ട്. രണ്ടു ഭാഗങ്ങൾ ഉള്ള ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലേക്കുള്ള പ്രവേശനം എന്ന നിലയിലാണ് ചിത്രം അവസാനിക്കുന്നത്.
ആകെ നന്നായത് ജയം രവി
കൊമേർഷ്യൽ സിനിമയിൽ മികച്ച പ്രകടനം നടത്തുന്ന ഒരുപാട് താരങ്ങൾ ഈ ചിത്രത്തിൽ ഉണ്ടെങ്കിലും ആരും നന്നായിട്ടില്ല. പ്രകാശ് രാജ്, നാസർ, ശരത്കുമാർ, പാർഥിപൻ തുടങ്ങിയവർ ഒക്കെ ഫാൻസി ഡ്രസ് കോമ്പറ്റീഷനിൽ നിന്ന് വന്നപോലെ ഉണ്ട്. നമ്മുടെ ലാലിന്റെ പ്രകടനം ആണ് അസഹനീയം.
ജയറാം കോമഡിയെന്ന് പറഞ്ഞ് എന്തൊക്കെയോ കാട്ടി വെറുപ്പിക്കുന്നു. നാലുടാർവീപ്പ ഒന്നിച്ച് കെട്ടിയാലുള്ള ശരീരവുമായി നടൻ പ്രഭു ഇടക്കിടെ പ്രത്യക്ഷപ്പെടുന്നുണ്ട്. സിനിമയിൽ ഫുൾ ടൈം ഉള്ള വേഷമാണ് കാർത്തിക്ക് കിട്ടിയതെങ്കിലും ഒരു രംഗവും ഉള്ളിൽ തട്ടുന്നില്ല. ചില തമാശരംഗങ്ങൾ വളിപ്പുമാണ് താനും.
പക്ഷേ വിക്രം ഉള്ളത് മോശമാക്കിയിട്ടില്ല. ആദ്യ സീനുകളിൽ ഈ നടൻ മിന്നിക്കുന്നുണ്ട്. പക്ഷേ കഥാപാത്രം ആവട്ടെ ചിത്രത്തിൽ മുഴുവനായും വരുന്നില്ല. ഒരു ഗസ്റ്റ് ആർട്ടിസ്റ്റിന്റെ എക്സ്റ്റൻഡഡ് വേർഷനാണ് വിക്രത്തിന് കിട്ടിയത്. അന്യനിലൊക്കെ നാം കണ്ട വിക്രത്തിന്റെ മാസ്മരിക പ്രകടനത്തിന് അടുത്തൊന്നും കരികാല ചോളൻ എത്തിയിട്ടില്ല.
നമ്മുടെ മമ്മൂട്ടിയെപ്പോലെ പ്രായം കൂടുന്തോറും സൗന്ദര്യം വർധിച്ചുവരുന്ന അത്ഭുതമാണ്, ഐശ്വര്യ റായിയും. നാൽപ്പത്തെണ്ട് വയസ്സ് കഴിഞ്ഞും സൗന്ദര്യം കത്തി നിൽക്കയാണ്. ഈ പ്രായത്തിൽ നടിമാർ ഫീൽഡ് ഔട്ട് ആവുകയോ അമ്മ-ചേച്ചി വേഷത്തിലേക്ക് മാറുകയോ ചെയ്യുന്നത് പതിവായ ഒരു ഇൻഡസ്ട്രിയിലാണ് ലേഡി സൂപ്പർ സ്റ്റാർ ആയി ഐശ്വര്യ തലയുയർത്തി നിൽക്കുന്നത്. ഐശ്വര്യ റായിക്ക് വെല്ലുവിളി ഉയർത്താൻ പറ്റിയ കഥാപാത്രം ഒന്നുമല്ല ഇത്. പക്ഷേ ഉള്ളത് അവർ മോശമാക്കിയിട്ടില്ല.
ആദ്യ പകുതിയിൽ വിക്രമിനെയും ഐശ്വര്യറായിയെയും നോക്കിയിരുന്ന് സമയം കളയുകയാണ് പ്രേക്ഷകർ ചെയ്യുന്നത്. ഐശ്വര്യയുടെ മുന്നിലിട്ട്, നടൻ നാസറിനെ വെട്ടിക്കൊല്ലുന്ന ഒരു സീൻ മാത്രമാണ് ആദ്യപകുതിയിൽ ഒരു ഫീൽ നൽകുന്നത്. വിക്രം- ഐശ്വര്യാ കോമ്പോ ഒന്ന് ഡെവലപ്പ് ചെയ്തിരുന്നെങ്കിൽ ചിത്രത്തിന്റെ സ്ഥിതി മറ്റൊന്ന് ആവുമായിരുന്നു. അതുപോലെ മറ്റ് രണ്ട് നടിമാരും ആവറേജ് ആണ്. തൃഷയും ഐശ്വര്യ ലക്ഷ്മിയും. അത് അവരുടെ കുറ്റവുമല്ല. അവർക്ക് അത്രയേ ചെയ്യാൻ കഴിയൂ.
ഈ പടം കൊണ്ട് ആകെ ഗുണം കിട്ടിയിട്ടുള്ളത് പൊന്നിയിൻ സെൽവൻ ആയി വന്ന ജയം രവിക്ക് മാത്രമാണ്. ഒരിടത്തും മോശമായിട്ടില്ല. കുറച്ച്സീനുകൾ കൊണ്ട് തന്നെ സിനിമയുടെ നിയന്ത്രണം ജയം രവി ഏറ്റെടുത്ത് കഴിഞ്ഞു.
അതുപോലെ എ ആർ റഹ്മാന്റെ മ്യൂസിക്കും പഴയ പ്രതിഭയുടെ ലാഞ്ചന മാത്രമാണ്. മണിരത്നത്തെപ്പോലെ തന്നെ താൻ ജീവിക്കുന്നത് തൊണ്ണൂറുകളിൽ ആണെന്ന മിഥ്യാധാരണയോടെയാണ് റഹ്മാൻ മ്യൂസിക്ക് ചെയ്യുന്നത് എന്ന് തോനുന്നു.
വാൽക്കഷ്ണം: ആറാട്ടുപുഴ വേലായുധപ്പണിക്കരായി നമ്മുടെ സിജു വിത്സൻ ഉണ്ടാക്കിയ ഓളം പോലും ഈ ബ്രഹ്മാണ്ഡ ചിത്രത്തിലെ താരങ്ങൾക്ക് ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. ഒറ്റക്കുതിപ്പിന് കുതിരപ്പുറത്ത് കയറി പായുന്ന സിജുവിന്റെ ഊർജം ഏത് കരികാലനോടും കിടപിടിക്കുന്നതാണ്.
- TODAY
- LAST WEEK
- LAST MONTH
- ജർമനിയിലെ ബർലിൻ ചാരിറ്റി ആശുപത്രിയിൽ ഉമ്മൻ ചാണ്ടിക്ക് നടത്തിയത് ലേസർ ചികിത്സ; ബംഗളുരുവിൽ തുടർചികിത്സ നൽകാനുള്ള നിർദ്ദേശം അവഗണിച്ചു വീട്ടുകാർ; അപ്പയെ ചികിത്സക്ക് കൊണ്ടുപോകാൻ മകൾ അച്ചു എത്തിയിട്ടും കൂട്ടാക്കാതെ ഭാര്യയും മറ്റു മക്കളും; ശബ്ദം വീണ്ടും പോയി ജഗതിയിലെ വീട്ടിലെ മുറിയിൽ ഏകാന്തനായി കേരളത്തിന്റെ മുൻ മുഖ്യമന്ത്രി
- കുട്ടിക്കും ടിക്കറ്റ് വേണമെന്ന് വിമാനത്താവള അധികൃതർ; ചെക്ക് ഇൻ പോയിന്റിൽ കുട്ടിയെ ഉപേക്ഷിച്ച് പോയ അച്ഛനും അമ്മയും; വിമാനത്താവള ജീവനക്കാരുടെ ശ്രദ്ധ ആ യാത്ര തടഞ്ഞു; ടെൽ അവീവ് വിമാനത്താവളത്തിൽ സംഭവിച്ചത്
- പൊന്നും വിലയുള്ള സ്വർണം ഇനി തൊട്ടാൽ പൊള്ളും! ആഭരണങ്ങളുടെ ഇറക്കുമതി തീരുവ കൂട്ടിയതോടെ ഡയമണ്ടിനും വിലകൂടും; സ്വർണക്കടത്തു വർധിക്കാൻ ഇടയാകുമോ? വസ്ത്രങ്ങളും പുകവലിയും ചിലവേറിയതാകും; വില കുറയുക മൊബൈൽ ഫോണിനും ടിവിക്കും കാമറയ്ക്കും; ബജറ്റിൽ വില കുറയുന്നവയും കൂടുന്നവയും അറിയാം
- അനിൽ ആന്റണി പറഞ്ഞത് ശരിവച്ചു ഇന്ത്യക്കെതിരെ ചൊറിച്ചിലുമായി ബിബിസി വീണ്ടും; തിങ്കളാഴ്ച വൈകിട്ട് വാർത്താ നേരത്തിൽ ബ്രക്സിറ്റ് റിപ്പോർട്ടിൽ നൽകിയത് ഇന്ത്യയുടെ തലയില്ലാത്ത ചിത്രം; കാശ്മീരിനെ ഓരോ തവണ വെട്ടി മാറ്റുമ്പോഴും രോഷം ഉയരുന്നതിൽ മാപ്പു പറയേണ്ടി വന്നിട്ടുള്ള ചാനൽ തെറ്റുകൾ ആവർത്തിച്ചു മുന്നോട്ട്; പഴയ വാർത്തകളേയും ഉയർത്തി ഇന്റർനെറ്റിൽ പ്രതിഷേധം തുടരുന്നു
- അഡ്വ.ആളൂരിനെ ഇറക്കിയിട്ടും സപ്നയുടെ മുന്നിൽ തോറ്റോടി; പോക്സോ കേസ് പ്രതിയായ 38 കാരന് അടുത്തിടെ വാങ്ങിച്ചുനൽകിയത് 80 വർഷം തടവ് ശിക്ഷ; ഏറ്റവുമൊടുവിൽ 15 കാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന് 64 വർഷം തടവ്; ആരും തുണയില്ലാത്ത പെൺകുട്ടികൾക്കായി വാദിച്ച് ജയിച്ച് കയറുന്ന സപ്ന പി പരമേശ്വരത്ത് വേറിട്ട് നിൽക്കുന്നത് ഇങ്ങനെ
- ദേശവിരുദ്ധ സ്വഭാവം കണ്ടെത്തിയ കേസുകളുമായി ബന്ധപ്പെട്ട് 14 പേരുടെകൂടി മൊഴിയെടുക്കാൻ എൻ.ഐ.എ തീരുമാനിച്ചെന്ന് മാതൃഭൂമി; ഇതിൽ ആറു പേർ ഓൺലൈൻ മാധ്യമ പ്രവർത്തകരെന്നും റിപ്പോർട്ട്; പ്രാഥമികമായി ചോദ്യം ചെയ്തവരിൽ ചേക്കുട്ടിയും ഉണ്ടെന്ന് ജന്മഭൂമി; എൻഐഎ കൊച്ചിയിൽ തമ്പടിക്കുമ്പോൾ
- ജോഡോ.. ജോഡോ.. ഭാരത് ജോഡോ....! താടിയെടുക്കാതെ മുടി വെട്ടാതെ ജോഡോ ലുക്കിൽ രാഹുൽ ലോക്സഭയിൽ; മുദ്രാവാക്യം വിളിച്ചും ഹർഷാരവത്തോടെയും വരവേറ്റ് കോൺഗ്രസ് അംഗങ്ങൾ; ക്യാമറകൾ രാഹുലിന് നേരെ തിരിക്കാതെ ലോക്സഭാ ടിവിയും; കാശ്മീരിൽ നിന്നും ഡൽഹിയിൽ രാഹുൽ പറന്നിറങ്ങുമ്പോൾ
- ആളും ആരവവും ഇല്ല; യാത്രയയപ്പ് ചടങ്ങുകൾക്കും നിന്നുകൊടുത്തില്ല; പിൻഗാമിക്ക് ചുമതല കൈമാറി, ജീവനക്കാരോട് കുശലം പറഞ്ഞ് ശാന്തനായി പടിയിറക്കം; ഒരുകാലത്ത് ഭരണം നിയന്ത്രിച്ചിരുന്നതിന്റെ ഓർമകളുമായി വിരമിക്കുമ്പോഴും കുരുക്കായി കേസുകളും ഇഡിയുടെ നോട്ടീസും
- ആദായനികുതി പരിധിയിൽ ഇളവ്; ഏഴ് ലക്ഷം രൂപ വരെ നികുതി നൽകേണ്ട; പുതിയ നികുതി ഘടന തിരഞ്ഞെടുക്കുന്നവർക്ക് മാത്രം ഇളവ്; ബജറ്റിൽ സുപ്രധാന പ്രഖ്യാപനവുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ; ആദായ നികുതി റിട്ടേൺ നടപടികളുടെ ദിവസം 16 ആയി കുറച്ചു; ഇളവുകൾ അടുത്ത വർഷം നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി
- മസാജ് പാർലറിലെ അടിപിടിക്കിടെ മൊബൈൽ നഷ്ടമായി; അന്വേഷണം എത്തിയത് നെയ്ത്തുകുളങ്ങര റോഡിലെ ഫ്ളാറ്റിൽ; കുടുങ്ങിയത് വമ്പൻ പെൺവാണിഭ സംഘം; കോവൂരിലേത് നക്ഷത്ര ഇടപെടൽ
- നിലമ്പൂരുകാരി സ്വകാര്യ സ്കൂൾ അദ്ധ്യാപികയായ വീട്ടമ്മ രണ്ടു തവണ സിയറ ലിയോണിലും ഒരു തവണ മാലി ദ്വീപിലും ഒപ്പമുണ്ടായിരുന്നോ എന്ന് ഇഡിയുടെ ചോദ്യം; ഇല്ലെന്ന് മറുപടി നൽകി നിലമ്പൂർ എംഎൽഎ; യാത്രാ രേഖകൾ ഉയർത്തി ചോദിച്ചപ്പോൾ നേതാവ് പതറി; പിന്നെ പുറത്തിറങ്ങി കലി തുള്ളൽ; ആ യാത്ര പോയ സ്ത്രീയെ ഇഡി ചോദ്യം ചെയ്യും; പിവി അൻവറിനെ ഇഡി തളയ്ക്കുമോ?
- സ്റ്റാൻഡ്ഫോർഡിൽ നിന്ന് മാസ്റ്റർ ബിരുദമുള്ള മൂത്തമകൻ; നടനും രാഹുൽ പ്രിയങ്കാ ഗാന്ധി സേനയുടെ ദേശീയ വൈസ് പ്രസിഡന്റുമായ രണ്ടാമത്തെ മകൻ; ബാങ്ക് മാനേജറായി റിട്ടയർ ചെയ്തിട്ടും അഭിഭാഷകയായ ഭാര്യ; ഇപ്പോൾ ബിബിസി വിവാദത്തോടെ ക്രിസംഘികൾ; 'കിങ്ങിണിക്കുട്ടനും കിട്ടമ്മാവനും' തിരിഞ്ഞുകൊത്തുന്നു! എ കെ ആന്റണി കുടുംബത്തിന്റെ കഥ
- ആദ്യം പുഞ്ചിരിച്ചുകൊണ്ട് സെൽഫിക്ക് സഹകരിച്ചു; പിന്നാലെ ആരാധകന്റെ ഫോൺ വലിച്ചെറിഞ്ഞ് രൺബീർ കപൂർ; വൈറൽ വീഡിയോ
- യുകെയിലെത്തുന്ന മലയാളി വിദ്യാർത്ഥികളുടെ പട്ടിണി മാറ്റാൻ ഗുരുദ്ധ്വാരകളും ക്ഷേത്രവും; ''അമ്മേ ഇവിടെ പാലൊക്കെ ഫ്രീയായി കിട്ടും'' എന്ന് വീഡിയോ കോളിൽ തള്ളിയ കിടങ്ങൂർക്കാരൻ കഥയറിയാതെ ആട്ടമാടിയ വിദ്യാർത്ഥി; ആടുജീവിതം നയിക്കുന്നവരുടെ എണ്ണം കൂടുന്നു; നാട്ടിൽ നിന്നും കൊണ്ടുവന്ന കുത്തരി നോക്കി വിശന്നിരിക്കുന്നവരും യുകെയിൽ
- സൗദി അറേബ്യയിൽ മൂന്നു കണ്ണുള്ള കുട്ടി ജനിച്ചു! മൂന്നുകണ്ണുകൊണ്ടു ഒരുപോലെ കാണാൻ കഴിയുന്ന കുഞ്ഞ് സുഖമായിരിക്കുന്നു; പരിണാമ സിദ്ധാന്തത്തെ തള്ളി വീണ്ടും ദൈവത്തിന്റെ വികൃതികൾ; കുട്ടിയെ ഗവേഷണത്തിനായി അമേരിക്കയിലേക്ക് കൊണ്ടുപോവുന്നു; വൈറലാവുന്ന അദ്ഭുത ബാലന്റെ യാഥാർഥ്യം?
- 'പണം തിരികെ തരാനുള്ളവർ എന്റെ മക്കളെ ഓർത്ത് ദയവ് ചെയ്ത് തരണം; ഒരു കോടി രൂപ ചെലവഴിച്ച് മകളുടെ വിവാഹം നടത്തണം; അവളുടെ പേരിൽ ധാരാളം സ്വർണവും ബാങ്കിൽ 29 ലക്ഷം രൂപയും ഉണ്ട്; ഞങ്ങൾക്കിവിടെ ജീവിക്കാനാകുന്നില്ല, ഞാനും ഭാര്യയും പോകുന്നു'; ആഗ്രഹം പങ്കുവെച്ച് ഭാര്യയെ കൊന്ന് വ്യാപാരി ജീവനൊടുക്കി
- കേരളത്തിലെ നേതൃത്വത്തിനും ശശി തരൂരിനും നന്ദി പറഞ്ഞ് രാജിക്കത്ത്; കോൺഗ്രസിലെ എല്ലാ ഔദ്യോഗിക സ്ഥാനവും രാജിവച്ച് ആന്റണിയുടെ മകൻ; രാജ്യ താൽപ്പര്യത്തിനെതിരെയുള്ള നിലപാടുകൾക്ക് ചവറ്റുകൂട്ടയിലാണ് സ്ഥാനമെന്നും പ്രഖ്യാപനം; അനിൽ ആന്റണി ഇനി കോൺഗ്രസുകാരനല്ല; പത്ത് ദിവസം മുമ്പ് മുമ്പ് പിണറായി പറഞ്ഞത് സംഭവിക്കുമോ?
- ലോകമെമ്പാടും വേരുകളുള്ള ധനകാര്യ ഡിറ്റക്റ്റീവുകൾ; വിമാന ദുരന്തമുണ്ടായ സ്ഥലത്തിന്റെ പേരിട്ടത് പ്രതീകാത്മകം; കമ്പനികളുടെ തട്ടിപ്പുകൾ കണ്ടെത്തി റിപ്പോർട്ട് പ്രസിദ്ധീകരിക്കും; തുടർന്ന് അവരുമായി വാതുവെച്ച് ലാഭം നേടും; നിക്കോളയെ തൊട്ട് മസ്ക്കിനെ വരെ പൂട്ടി; ഇപ്പോൾ നീക്കം ഇന്ത്യയെ തകർക്കാനോ? അദാനിയെ വിറപ്പിക്കുന്ന ഹിൻഡൻബർഗിന്റെ കഥ
- 'ഒരു പുരുഷനിൽ നിന്ന് സ്ത്രീ ആഗ്രഹിക്കുന്നത് നിർലോഭം ലഭിക്കും; ഭക്ഷണം കഴിക്കുക മാത്രമല്ല, കഴിപ്പിക്കുക കൂടി ചെയ്യുന്നയാളാണ്; തനിക്കായി കല്യാണം ആലോചിച്ചിരുന്നു'; മോഹൻലാലിനെക്കുറിച്ച് ശ്വേതാ മേനോൻ
- മകൻ മരിച്ചു; 28 കാരിയായ മരുമകളെ വിവാഹം ചെയ്ത് അമ്മായിഅച്ഛൻ; വിവാഹ ചിത്രം വൈറലായി; പൊലീസ് അന്വേഷണം
- പ്രണയം തുടങ്ങിയത് രണ്ടു കൊല്ലം മുമ്പ്; അകാലത്തിൽ സഹപാഠിയുടെ ജീവനെടുത്ത് കാൻസർ എന്ന ക്രൂരത; കാമുകന്റെ മരണം 19കാരിയുടെ മനസ്സിലുണ്ടാക്കിയത് എല്ലാം നഷ്ടമായെന്ന നിരാശ; ആൺസുഹൃത്തിന്റെ വിയോഗത്തിന്റെ 41-ാം നാൾ എലിവിഷം വാങ്ങി കഴിച്ചത് ആത്മഹത്യാ കുറിപ്പും എഴുതി വച്ച്; എല്ലാം വീട്ടുകാർക്കും അറിയാമായിരുന്നു; അഞ്ജുശ്രീ പാർവ്വതിയുടെ ജീവനൊടുക്കൽ കാമുക വേർപാടിൽ
- ജയയുടെ ആ ഒറ്റ ഡയലോഗ് തിരുത്തണം; ജയ തിരുത്തണം തിരുത്തിയെ തീരൂ, ഇല്ലെങ്കിൽ കുറച്ചേറെ പേർ കൂടി തിന്നു തിന്ന് വലയും; ജയ ജയ ഹേ സിനിമ പെരുത്തിഷ്ടമായെങ്കിലും ഒരുഡയലോഗ് പ്രശ്നമെന്ന് ഡോ.സുൾഫി നൂഹ്
- തുരങ്കത്തിനുള്ളിൽ തോക്കുമായി ഒളിവിൽ കഴിഞ്ഞ സദ്ദാം ഹുസൈനെ കണ്ടെത്തിയത് എങ്ങനെ? പിടികൂടിയപ്പോൾ സദ്ദാം പ്രതികരിച്ചത് എങ്ങനെ? ഓപ്പറേഷനിൽ പങ്കെടുത്ത ഒരു പട്ടാളക്കാരൻ 19 വർഷത്തിനു ശേഷം മനസ്സ് തുറക്കുമ്പോൾ
- മൂന്നര വയസ്സുകാരി മകളുമായി പെയ് ന്റിങ് തൊഴിലാളിയോടൊപ്പം ഒളിച്ചോടിയത് 11വർഷം മുമ്പ്; പത്തുവർഷത്തോളമായി പുതിയ ഭർത്താവുമായി താമസിച്ചത് ബംഗളൂരുവിൽ; മലപ്പുറത്ത് നിന്നും ഒളിച്ചോടിയ യുവതിയേയും കുഞ്ഞിനേയും കണ്ടെത്തി
- മാപ്പിളപ്പാട്ട് മാത്രമേ പാടാവൂ, അല്ലെങ്കിൽ അടിക്കുമെന്ന ഭീഷണിയുമായി സദസ്സിലെ ഇക്ക; 'ഇക്ക ഒന്നിങ്ങു വന്നേ, ഇത് വളരെ ഇൻസൽട്ടിങ്ങാണ്.. എന്താണ് ചേട്ടാ ഇങ്ങനെയൊന്നും പറയാൻ പാടില്ല' എന്നു പറഞ്ഞ പ്രശ്നക്കാരനെ വേദിയിലേക്ക് വിളിച്ചു ശകാരിച്ചു ഗായിക; കൈയടിച്ചു സദസ്സും; പിന്നാലെ കുറ്റപ്പെടുത്തലുമായി വ്യാപാരി വ്യവസായി നേതാവും; ഈരാറ്റുപേട്ട നഗരോത്സവത്തിൽ സംഭവിച്ചത്
- ഗോവ കാസിനോവയിൽ നടക്കുന്ന ഓൺലൈൻ ചൂതാട്ടത്തിൽ പണം നിക്ഷേപിച്ചാൽ മണിക്കൂറുകൾക്കുള്ളിൽ രണ്ടിരട്ടിയോളം ലാഭവിഹിതം ലഭിക്കുമെന്ന് വാഗ്ദാനം; ഓൺലൈൻ ചൂതാട്ടത്തിന്റെ പേരിൽ ലക്ഷങ്ങൾ തട്ടിയ മലപ്പുറത്തെ ദമ്പതികൾ കുടുങ്ങി; പൊക്കിയത് തമിഴ്നാട് ഏർവാടിയിലെ രഹസ്യ കേന്ദ്രത്തിൽ നിന്ന്
- മംഗലാപുരത്തെ രണ്ടാം ശസ്ത്രക്രിയക്ക് ശേഷം സുഹൃത്തിനെ കാണാൻ അവൾ എത്തി; കൂട്ടുകാരി മടങ്ങിയപ്പോൾ അമ്മയോട് പറഞ്ഞത് ഇത് എനിക്ക് ഇഷ്ടമുള്ള കുട്ടിയെന്ന്; അവളെ പെണ്ണു ചോദിച്ചു പോകണമെന്ന് അച്ഛനോട് ചട്ടവും കെട്ടി; പിന്നെ അപ്രതീക്ഷിതമായി വിപിൻരാജ് മരണത്തിന് കീഴടങ്ങി; ആഘാതം താങ്ങാൻ കഴിയാതെ മരണം പുൽകി അഞ്ജുശ്രീയും
- ഇനി കലോൽസവ വേദിയിലേക്ക് ഇല്ല; കൗമാരക്കാരുടെ ഭക്ഷണത്തിൽ പോലും ജാതിയും വർഗ്ഗീയതയും വാരിയെറിയുന്നു; തന്നെ മലീമസപ്പെടുത്താൻ നടന്നത് ബോധപൂർവ്വ നീക്കം; അടുക്കള കൈകാര്യം ചെയ്യാൻ ഭയം തോന്നുന്നു; അനാവശ്യ വിവാദങ്ങളിൽ മനംനൊന്ത് പഴയിടം പിന്മാറുന്നു; പരാതി രഹിത ഭക്ഷണമൊരുക്കാൻ കലോത്സവത്തിന് ഇനി പാചക കുലപതി വരില്ല; 'അരുണിന്റെ ബ്രാഹ്മണിക്കൽ അജണ്ട' വിജയിക്കുമ്പോൾ
- നിനക്കുള്ളതെല്ലാം തരൂ.. നിന്റെ അനുഗ്രഹത്താൽ ഇന്നുമുതൽ എന്നും ഞാൻ കടപ്പെട്ടവളായിരിക്കും'; ശരീരത്തിന്റെ നിറം നഷ്ടപ്പെടുന്ന രോഗാവസ്ഥ; തന്റെ രോഗവിവരത്തെക്കുറിച്ച് ഹൃദയം തൊടുന്ന കുറിപ്പുമായി മമത മോഹൻദാസ്
- നിലമ്പൂരുകാരി സ്വകാര്യ സ്കൂൾ അദ്ധ്യാപികയായ വീട്ടമ്മ രണ്ടു തവണ സിയറ ലിയോണിലും ഒരു തവണ മാലി ദ്വീപിലും ഒപ്പമുണ്ടായിരുന്നോ എന്ന് ഇഡിയുടെ ചോദ്യം; ഇല്ലെന്ന് മറുപടി നൽകി നിലമ്പൂർ എംഎൽഎ; യാത്രാ രേഖകൾ ഉയർത്തി ചോദിച്ചപ്പോൾ നേതാവ് പതറി; പിന്നെ പുറത്തിറങ്ങി കലി തുള്ളൽ; ആ യാത്ര പോയ സ്ത്രീയെ ഇഡി ചോദ്യം ചെയ്യും; പിവി അൻവറിനെ ഇഡി തളയ്ക്കുമോ?
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്