കോപ്പിലെ പാപ്പൻ! ജോഷി വീണ്ടും ചതിച്ചു; തിരിച്ചുവരവ് പ്രതീക്ഷിച്ച് എത്തിയ ആരാധകർക്ക് കാണാനായത് അളിഞ്ഞ സുരേഷ് ഗോപിയെ; ഫോക്കസില്ലാത്ത തിരക്കഥയും ബോറൻ സംഭാഷണങ്ങളും; ആശ്വാസം ഗോകുൽ സുരേഷും ഷമ്മി തിലകനും; ജോഷിയും സുരേഷ് ഗോപിയുമൊക്കെ ഇനി സ്വയം വിരമിക്കണം!

എം റിജു
''ജോഷി വീണ്ടും ചതിച്ച് ആശാനെ''- കോട്ടയം കുഞ്ഞച്ചനിൽ മമ്മൂട്ടി പറഞ്ഞ ഈ ഡയലോഗാണ്, നീണ്ട ഇടവേളക്കുശേഷം ജോഷി- സുരേഷ് ഗോപി കൂട്ടുകെട്ടിൽ വന്ന പാപ്പൻ എന്ന പുതിയ ചിത്രം കണ്ടിറങ്ങിയപ്പോൾ ആദ്യം തോന്നിയത്. സുരേഷ് ഗോപി ആരാധകർ ഫേസ്ബുക്കിൽ എന്തെല്ലാം തള്ളി മറച്ചാലും, ചിത്രം എവിടെയും എത്തിയിട്ടില്ല. യാതൊരു ഫോക്കസുമില്ലാതെ, ഒരു പഴയ കില്ലർ കഥ പൊടി തട്ടിയെടുത്ത്, ജോഷിയുടെ പതിവ് ശൈലിയിൽ ചിത്രീകരിച്ച് വെച്ചിരിക്കുന്നു. പത്രം, ലേലം, വാഴുന്നോർ തുടങ്ങിയ ജോഷി- സുരേഷ് ഗോപി കൂട്ടുകെട്ടിൽ പിറന്ന, പഴയകാല ഹിറ്റുകളുടെ ഏഴയലത്ത് എത്തില്ല ഈ ചിത്രം.
ഒരു ശരാശരി ജോഷി ചിത്രത്തിൽനിന്നും സുരേഷ് ഗോപി ചിത്രത്തിൽനിന്നും പ്രതീക്ഷിക്കുന്ന യാതൊരു ത്രില്ലും ഈ പടത്തിന് നൽകാൻ ആവുന്നില്ല. കന്നിമാസത്തിലെ നായ്്പ്പടപോലെ പാപ്പനും, കുറെ പൊലീസുകാരും തെക്ക് വടക്ക് ഓടുന്നുണ്ടെന്ന് മാത്രം. സാധാരണ തീപ്പൊരി ഡയലോഗുകളും, പഞ്ച് മറുപടികളും, ത്രസിപ്പിക്കുന്ന ആക്ഷനുമൊക്കെയാണ് ഒരു കൊമേർഷ്യൽ സുരേഷ് ഗോപി ചിത്രത്തിൽനിന്ന് നാം പ്രതീക്ഷിക്കുന്നത്. എന്നാൽ കാലം മാറിയതുകൊണ്ടാവണം പഴയതുപോലുള്ള അലറൽ ഡയലോഗുകൾ ഒന്നും ചിത്രത്തിലല്ല. പക്ഷേ ഉള്ളിൽ തട്ടുന്ന സംഭാഷണങ്ങളും ഇല്ല. ജോഷിയുടെ പതിവ് ഗോഡൗൺ ക്ലൈമാക്സിന് പകരം, ഒരു ഇലട്രിക്ക് ക്രിമിറ്റോറിയം ആക്കിയിരിക്കുന്നെന്ന് മാത്രം. തീയും വെടിയും ഇല്ലാതെ ജോഷിക്ക് ഒരു ക്ലൈമാക്സ് ഉണ്ടാക്കാൻ കഴിയില്ലെന്ന് തോനുന്നു!
രണ്ടേമുക്കാൽ മണിക്കൂറുള്ള ചിത്രത്തിന്റെ ദൈർഘ്യവും പ്രശ്നമാവുന്നുണ്ട്. എഡിറ്റർ ഇല്ലെന്ന് തോന്നുന്നു. അതിനേക്കാളുമൊക്കെ പ്രശ്നമായി തോനുന്നത്, ഒരു സീരിയൽ കില്ലിങ്ങിന്റെ കൺഫ്യുഷൻ ഒന്നൊന്നായി കുരുക്കഴിക്കാൻ കഴിയത്തക്ക രീതിയിൽ വെൽ പാക്കഡ് അല്ല, ആർ ജെ ഷാനിന്റെ തിരക്കഥ എന്നതാണ്. രണ്ടാം പകുതിയിലൊക്കെ, ജാതിക്കൊലയും മറ്റുമായി അതങ്ങ് കാട് കയറുകയാണ്. ഈ തിരക്കഥവെച്ച് ജോഷിക്കെന്നല്ല, സ്പിൽബർഗിനുപോലും ഒന്നും ചെയ്യാൻ കഴിയില്ല. അവസാനം വില്ലന് നായകനോടുള്ള പ്രതികാരത്തിന്റെ കാരണമൊക്കെ അറിയുമ്പോൾ നാം നാണിച്ചുപോകും. ജയൻ, സോമൻ, സുകുമാരൻ കാലട്ടത്തിലെ യുക്തിയാണ്, തിരക്കഥാകൃത്ത് ഇവിടെ ഉപയോഗിക്കുന്നത്. അതും കണ്ട് ഇറങ്ങുമ്പോൾ മറ്റൊരു സുരേഷ്ഗോപിയുടെ തന്നെ ഒരു ഡയലോഗാണ് ഓർമ്മ വരിക, പഫ പുല്ലേന്ന്....!
ആവേശകരമായ തുടക്കം.. പിന്നെ
ഒരു സീരിയൽ കില്ലിങ്ങ് സിനിമയുടെ എല്ലാ ഉദ്യേഗങ്ങളും നിറച്ചുകൊണ്ടാണ് ചിത്രം തുടങ്ങുന്നത്. മലയാളത്തിലെ ഒരു സൂപ്പർ താരത്തെ കൊന്ന് ഒരു മരത്തിന് മുകളിൽ ചാക്കിൽ കെട്ടിത്തൂക്കിയതായുള്ള വാർത്തകൾ പുറത്തുവരുന്നതോടെയാണ്് പാപ്പന്റെ തുടക്കം. വൈകാതെ, മരിച്ചത് സൂപ്പർ താരമല്ല, അയാളുടെ ഡ്രൈവർ ആണെന്ന് വാർത്തകൾ വരുന്നു. ജനനേന്ദ്രിയങ്ങൾവരെ അടിച്ചൊടിച്ച്, മൃതദേഹം കത്തികൊണ്ട് വരഞ്ഞ് വികൃതമാക്കി, കാൽപ്പാദങ്ങളിൽ ചില നമ്പറും എഴുതിയാണ് ആ കൊല. തൊട്ടുപിന്നാലെ ഈ കേസ് അന്വേഷണ ടീമിലെ പൊലീസുകാരനും കൊല്ലപ്പെടുന്നു. അതോടെ അടുത്തകാലത്ത് ജയിലിൽനിന്ന് ഇറങ്ങിയ സീരിയൽ കില്ലർ ചാക്കോയാണ് ഇതിന് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു.
അവിടെയാണ് ഏബ്രഹാം മാത്യു മാത്തനെന്ന പഴയ സിഐയുടെ വരവ്. കാരണം മാത്തൻ എന്ന പ്രിയപ്പെട്ടവരുടെ പാപ്പന് മാത്രമേ, ചാക്കോ കുത്താൻ ഉപയോഗിക്കുന്ന, ഇരട്ടവായുള്ള കത്തിയെക്കുറിച്ചും, അയാളുടെ രീതിയെക്കുറിച്ചും കൂടുതൽ അറിയൂ. കേസിന്റെ അന്വേഷണച്ചുമതല പാപ്പന്റെ മകളായ വിൻസി ഏബ്രഹാമെന്ന ഐപിഎസുകാരിക്കാണ്. അപ്പനും മകളും തമ്മിൽ അമ്മയുടെ മരണത്തെ തുടർന്ന് സ്വരച്ചേർച്ചയില്ല. പക്ഷേ ഈ കൊലപാതക പരമ്പരയുടെ അനൗദ്യോഗിക അന്വേഷണത്തിനായി, മാത്തനെയും ടീമിൽ ഉയർന്ന പൊലീസ് ഉദ്യോഗസഥർ ഉൾപ്പെടുത്തുകയാണ്.
പതിഞ്ഞ താളത്തിൽ കഥ പറഞ്ഞുപോവുന്ന ശൈലിയാണ് പാപ്പനിലുള്ളത്. തുടക്കത്തിൽ കിട്ടിയ ഊർജം പക്ഷേ സിനിമക്ക് പിന്നീട് കിട്ടുന്നില്ല. അടിക്കടി ട്വിസ്റ്റുകൾ കൊടുക്കണം എന്ന തിരക്കഥാകൃത്തിന് എന്തോ നിർബന്ധം ഉള്ളപോലെ തോന്നുന്നുണ്ട്. ട്വിസ്റ്റുവേണ്ടി ട്വിസ്റ്റ് ഉണ്ടാക്കിയതിനാൽ പല രംഗങ്ങളിലും കൃത്രിമത്വമാണ്.
പകയും വാശിയും തുടർകൊലപാതകങ്ങളിലൂടെയുള്ള പകരം വീട്ടലുമൊക്കെയായി പടം കാടുയറിയങ്ങോട്ട് നീങ്ങുകയാണ്.
ജോഷിയും സുരേഷ് ഗോപിയും വിരമിക്കണം
സ്ക്രീനിൽ ജോഷിയെന്ന പേര് തെളിയുമ്പോൾ തന്നെ മലയാളികൾ കൈയടിച്ച ഒരു കാലം ഉണ്ടായിരുന്നു. മൂർഖനും, ന്യൂഡൽഹിയും, നായർസാബും, ജനുവരി ഒരു ഓർമ്മയും, ട്വന്റി-ട്വന്റിയുമൊക്കെ അടക്കം എത്രയെത്ര ഹിറ്റുകൾ. 1978 ടൈഗർ സലീം എന്ന ചിത്രത്തിൽ തുടങ്ങിയ സംവിധായക സപര്യ, കഴിഞ്ഞ 45 വർഷമായി തുടരുകയാണ്. അറുപതോളം ചിത്രങ്ങൾ ഏറെയും ഹിറ്റുകൾ. കൂടെയുണ്ടായിരുന്ന സംവിധായകർ ഒക്കെ ഫീൽഡ് ഔട്ട് ആയിട്ടും ജോഷി പിടിച്ചുനിന്നു. പക്ഷേ പാപ്പൻ അടക്കമുള്ള അദ്ദേഹത്തിന്റെ സമീപകാല വർക്കുകൾ നോക്കുമ്പോൾ, 70കാരനായ ജോഷി ഇനി സ്വയം വിരമിക്കയാണ് വേണ്ടത്. അദ്ദേഹം ചെയ്ത നല്ല സിനിമകളോടുള്ള ബഹുമാനം കൊണ്ടാണ് ഇത് പറയുന്നത്. ഇത്തരം ചവറ് പടങ്ങളുടെ സംവിധായകൻ ആയിട്ടല്ല, മലയാളത്തിന്റെ സ്പിൽ ബർഗായ ജോഷി ഓർമ്മിക്കപ്പെടേണ്ടത്.
തൊട്ട് മുമ്പ് ഇറങ്ങിയ 'പൊറിഞ്ചും മറിയം ജോസ്' എന്ന ചിത്രം ഒഴിച്ചാൽ സമീപകാലത്തെ ജോഷി ചിത്രങ്ങൾ എല്ലാം വൻ ദുരന്തങ്ങൾ ആയിരുന്നു. മോഹൻലാലിന്റെ ലോക്പാൽ, ജയറാമും സുരേഷ്ഗോപിയും നായകരായ സലാം കാശ്മീർ, ദിലീപിന്റെ അവതാരം എന്നിവയൊക്കെ ദേശീയ ദുരന്തങ്ങളായി പ്രഖ്യാപിക്കപ്പെടേണ്ട സിനിമകളാണ്. കാലം മാറുന്നതും, ആസ്വാദന നിലവാരത്തിൽ വരുന്ന മാറ്റവും ജോഷിയെപ്പോയെലുള്ളവർക്ക് മനസ്സിലാവുന്നില്ല. പുതിയ പിള്ളേർപോലും കൊറിയൻ വെബ്സീരീസ് കാണുന്ന ഇക്കാലത്താണ്, ഗോഡൗൺ ക്ലൈമാക്സിനെ പുതിയ കുപ്പിയിലാക്കി ജോഷി വരുന്നത്. സ്വരം നന്നാവുമ്പോൾ പാട്ടു നിർത്തുക എന്നത്, ഏതൊരു കലാകാരനെ സംബന്ധിച്ചും പ്രധാനപ്പെട്ടതാണ്.
അതുപോലെ തന്നെയാണ് സുരേഷ് ഗോപിയുടെ കാര്യവും. ഈ 63ാം വയസ്സിൽ ഇതുപോലെ ഒരു സാഹസം വേണ്ടിയിരുന്നില്ല. കമ്മീഷണറിലും, എകലവ്യനിലും, വടക്കൻ വീരഗാഥയിലും, ഇന്നലെയിലും, കളിയാട്ടത്തിലുമൊക്കെ നമ്മെ ഞെട്ടിപ്പിച്ച, ആ നടന വിസ്മയത്തിന്റെ പ്രേതമാണ് ഈ പടത്തിൽ എന്ന് തോന്നിപ്പോകും. സുരേഷ് ഗോപിയുടെ അടിപൊളി പെർഫോമൻസ് കാണാൻ വന്ന കട്ട ആരാധകർ പോലും ആ അളിഞ്ഞ, വികാരരഹിതമായ മുഖം കണ്ട് അമ്പരന്നു പോവുകയാണ്. രാഷ്ട്രീയത്തിൽ ഇറങ്ങി വെയിലുകൊണ്ട് നടന്നത്, അദ്ദേഹത്തിന്റെ ഫിസിക്കിനെ വല്ലാതെ ബാധിച്ചിട്ടുണ്ടെന്ന് തോനുന്നു. ശരിയാണ്, ഈ പടത്തിലെ പാപ്പൻ ഒരു 55ന് മുകളിൽ പ്രായമുള്ള കഥാപാത്രമാണ്. അയാൾ ജരാനരകളും, ഒരു കൊലപാതകിയുടെ ആക്രമണത്തിന്റെ ഫലമായി ഒരുകൈക്ക് ക്ഷതം ഉള്ളവനും ആണ്. അയാൾ ഭരത്ചന്ദ്രനാവില്ലെന്ന് നമുക്ക് നന്നായി അറിയാം. പക്ഷേ മൊത്തത്തിൽ നായകന് ഒരു ചുണയും ചൊടിയും വേണ്ടേ. അല്ലെങ്കിൽ അത്തരം ഒരു കഥാപാത്രത്തെകൊണ്ട് സംഘട്ടന രംഗങ്ങൾ ഒന്നും ചെയ്യിക്കരുത്.
പക്ഷേ ഇവിടെ ഫ്ളാഷ് ബാക്കിലെ യൗവന കാലം കാണിക്കുമ്പോഴും, കുടവയറും, ഉറക്ക ക്ഷീണവും പ്രകടമായ, കൺപീലിക്ക് താഴെ കറുപ്പുവീണ മുഖമാണ് കാണാൻ കഴിയുന്നത്! ഈ 70ാം വയസ്സിലും മമ്മൂട്ടി തന്റെ ശരീരം സൂക്ഷിക്കുന്നത് നോക്കുക. സുരേഷ് ഗോപിയിലെ നടനെ വല്ലാതെ സ്നേഹിക്കുന്നതുകൊണ്ടാണ്, ഈ രീതിയിലുള്ള ചപല കഥാപാത്രങ്ങളെ ചെയ്യാതെ അദ്ദേഹം സ്വയം വിരമിക്കണം എന്ന് പറയുന്നത്. സുരേഷ് ഗോപി എന്ന് ഓർക്കുമ്പോൾ, കാമ്പുള്ള അദ്ദേഹത്തിന്റെ പഴയ കഥാപാത്രങ്ങൾ തന്നെയാണ് മനസ്സിലേക്ക് ഓടിവരേണ്ടത്. ഇത് അദ്ദേഹം അദ്ദേഹത്തോട് തന്നെ ചെയ്യുന്ന അതിക്രമമാണ്. നല്ല കഥയില്ലെങ്കിൽ ഇനി സിനിമ ചെയ്യില്ല എന്ന ഉറച്ച് നിലപാട് എടുക്കാൻ ഈ വലിയ നടന് കഴിയണം.
ഗോകുലിനും ഷമ്മിക്കും കൈയടിക്കാം
ഈ ചിത്രത്തിൽ ഒരു വലിയ താര നിരയുണ്ട്. പക്ഷേ പാപ്പനെപ്പോലെ തന്നെ നിരാശപ്പെടുത്തിയത്്, പാപ്പന്റെ മകളായി വന്ന നീത പിള്ള ചെയ്ത വിൻസി ഐപിഎസ് ഓഫീസറുടെ കഥാപാത്രമാണ്. എബ്രിഡ് ഷൈനിൽ 'പൂമരം' സിനിമയിൽ, പ്രേമത്തിലെ മലരിന് സമാനമായി യുവ ഹൃദയങ്ങളിൽ കൂടുകൂട്ടിയ നടിയാണ് നീത പിള്ള. പക്ഷേ ഈ പടത്തിൽ നീതയെ ഒരു പൊലീസ് ഓഫീസറായി ഫീൽ ചെയ്യുന്നില്ല. ആ കഥാപാത്രത്തിലൂടെയാണ് സിനിമയിലെ നിർണ്ണായക മുഹൂർത്തങ്ങൾ ചുരുളഴിയുന്നത്. പക്ഷേ ആ കഥാപാത്രത്തിന് വലിയ ഇമ്പാക്റ്റ് ഉണ്ടാക്കാൻ കഴിഞ്ഞില്ല. ഒറ്റ നോട്ടത്തിൽ തന്നെ മിസ് കാസ്റ്റ് എന്ന് വ്യക്തം.
പഴയ സുരേഷ് ഗോപിയിൽ കണ്ടപോലുള്ള വോൾക്കാനിക്ക് ഫയർ ഉള്ള നടനാണ് മകൻ ഗോകുൽ സുരേഷ് എന്ന് നിസ്സംശയം പറയാം. ഇടതുകൈക്ക് ചലനശേഷിയില്ലാത്ത പാപ്പന്റെ വലംകൈയാണ് ചിത്രത്തിൽ ഗോകുൽ. ഇവർ തമ്മിലുള്ള കെമിസ്ട്രി രസകരമാണ്. പക്ഷേ അത് സിനിമയിൽ വികസിപ്പിച്ചില്ല. ഈ ചിത്രത്തിൽ തിളങ്ങിയ മറ്റൊരാൾ, ഷമ്മി തിലകനാണ്. ഒരു സൈക്കോ ക്രിമിനൽ ചാക്കോ ആയുള്ള ഷമ്മിയുടെ മാനറസിങ്ങൾ സമ്മതിക്കണം. 'ജന ഗണ മന'യിലെ അഡ്വക്കേറ്റിന്റെ വേഷവും ഇതും വെച്ച് താരതമ്യം ചെയ്താൽ അറിയാം, അയാളുടെ റേഞ്ച്. പിതാവ് തിലകനെ അനുകരിക്കാതെ ഷമ്മി സ്വന്തമായി ഒരു വ്യക്തിത്വം കണ്ടെത്തിയതുപോലെ, സുരേഷ് ഗോപിയെ അനുകരിച്ചും, ആ നൊസ്റ്റാൾജിയ വിറ്റുമല്ല ഗോകുൽ വളരേണ്ടത്. ഏതാനും സീനുകൾ കണ്ടാൽ തന്നെ അറിയാം. കഴിവുള്ള നടനാണ് അയാൾ. ആരും തള്ളിക്കയറ്റേണ്ട കാര്യമൊന്നുമില്ല. ഗോകുൽ തനിയെ കയറിവരും.
കനിഹയും, നൈല ഉഷയും സുരേഷ് ഗോപിയുടെ ജോഡികളായി വരുന്നുണ്ടെങ്കിലും രണ്ടുപേർക്കും കാര്യമായി റോൾ ഇല്ല. നന്ദു പൊതുവാൾ, വിജയരാഘവൻ, ടിനി ടോം തൊട്ടുള്ള വലിയ ഒരു നിര, സിബിഐ അഞ്ചാംഭാഗത്തിലെന്നപോലെ ഈ ചിത്രത്തിലും എന്തിനോ വേണ്ടിയെന്നോണം ഉണ്ട്. ആശാ ശരത്തിന് ശരിക്കും പെർഫോം ചെയ്യാനുള്ള വേഷമാണ് കിട്ടിയത്. അത് അവർ ഗംഭീരമാക്കിയിട്ടില്ലെങ്കിലും മോശമാക്കിയിട്ടില്ല. ചിത്രത്തിൽ ഒന്നോ രണ്ടോ ഗാനം ഉള്ളതുകൊണ്ട് ടോയിലറ്റിൽ പോവേണ്ടവർക്ക് ആശ്വാസമുണ്ട് എന്നേ പറയാൻ കഴിയൂ. ടെക്കനിക്കൽ ടീമിൽ ക്യാമറാൻ അജയ് ഡേവിഡ് കാച്ചപ്പള്ളിയുടെ വർക്ക് എടുത്തപറയേണ്ടതാണ്.
വാൽക്കഷ്ണം: ഭരതൻ, ഐ വി ശശി, തൊട്ട് സിബിമലയിൽവരെയുള്ള മലയാളത്തിലെ പോപ്പുലർ സിനിമാ സംവിധായകരെ എടുത്താൽ മനസ്സിലാവും, അവർക്കൊന്നും പുതിയ കാലത്തിന് അനുസരിച്ച് ചിത്രം എടുക്കാൻ കഴിഞ്ഞിട്ടില്ല. 90കളിലെ ലെജൻഡ്സായ സംവിധായകിൽ പലരും വെടി തീർന്നു. കെ മധു-എസ് എസ് സ്വാമി കൂട്ടുകെട്ടിൽ ഇറങ്ങിയ സിബിഐ അഞ്ചാഭാഗം അതുവരെയുള്ള സിബിഐ സീരീസിനെ പരിഹസിക്കുന്നത് ആയിപ്പോയി. സത്യൻ അന്തിക്കാടിന്റെ അവസാനം ഇറക്കിയ 'മകൾ' എന്ന ചിത്രവും ദുരന്തമായി. കാലത്തിന് അനുസരിച്ച് മാറിയതുകൊണ്ട് മാത്രമാണ്, മമ്മുട്ടിയും ലാലും പിടിച്ചുനിൽക്കുന്നതെന്ന്, ജോഷിയും സുരേഷ്ഗോപിയും മറക്കരുത്.
Stories you may Like
- ഈ നൂറ്റാണ്ടിന്റെ മാതൃകാ ഇടയൻ യാത്രയാവുമ്പോൾ
- നിരൂപകർക്ക് സിനിമയുടെ സാങ്കേതിക വശത്തെക്കുറിച്ച് അറിവ് വേണം: അഞ്ജലി മേനോൻ
- സ്വവർഗാനുരാഗികൾ ആകുന്നത് ഒരു കുറ്റമല്ലെന്ന് ഫ്രാൻസിസ് മാർപാപ്പ
- പോപ്പിന്റെ വരവ് തിരഞ്ഞെടുപ്പിന് ശേഷമോ മുമ്പോ? സന്ദർശന തീയതിയിലും ഉടൻ വ്യക്തത വരും
- വനിതകൾക്കും വോട്ടവകാശം; വീണ്ടും ഫ്രാൻസിസ് മാർപാപ്പ ചരിത്രം തിരുത്തുമ്പോൾ
- TODAY
- LAST WEEK
- LAST MONTH
- ജയിൽ വാതിൽ തുറന്നിറങ്ങിയ സവാദിനെ കാത്ത് മാധ്യമപ്പട; തുരുതുരാ മിന്നുന്ന ഫ്ളാഷ് ലൈറ്റുകളുടെ വെളിച്ചത്തിൽ മുല്ലപ്പൂ മാലയിട്ട് സ്വീകരിച്ച് മെൻസ് അസോസിയേഷൻ; കെ എസ് ആർ ടി സി ബസിൽ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ ജാമ്യം കിട്ടി പുറത്തിറങ്ങിയ സവാദിന് വൻസ്വീകരണം
- സഡൻബ്രേക്കിട്ടതു പോലെ തോന്നി; പിന്നാലെ അതിഭയങ്കരമായ ശബ്ദവും; എമർജൻസി വിൻഡോ വഴി ഞാൻ പുറത്തേക്ക് തെറിച്ചു വീണു; വീണിടത്ത് നിന്ന് എണീറ്റു നോക്കുമ്പോൾ എസ്-5 ബോഗി കരണം മറിയുന്നു; രണ്ടു വയസുള്ള കുഞ്ഞ് അടക്കം മരിച്ചു കിടക്കുന്നത് കാണേണ്ടി വന്നു; ഒഡീഷ ട്രെയിൻ അപകടത്തിൽ നിന്ന് രക്ഷപ്പെട്ട ജവാൻ അനീഷ് കുമാർ മറുനാടനോട്
- സോളാർ പരാതിക്കാരിയുടെ വൃത്തികെട്ട ആരോപണം ഏറ്റുപിടിക്കരുതെന്ന് കോടിയേരിയോട് നേരിട്ട് പറഞ്ഞു; നമ്മുടെ എംഎൽഎമാരുടെ വായ് പൊത്താൻ പറ്റില്ലല്ലോ എന്ന മറുപടി ഞെട്ടിച്ചു; ഉമ്മൻ ചാണ്ടിയോട് കാട്ടിയ അധാർമികതയിൽ അതീവ ദുഃഖം; വിഎസിനോടും രാഷ്ട്രീയ മര്യാദ സിപിഎം കാട്ടിയില്ല; കനൽ വഴികളിൽ പരമസത്യം മാത്രം; മറുനാടനോട് സി ദിവാകരൻ മനസ്സ് തുറക്കുമ്പോൾ
- ഒഡിഷ ട്രെയിൻ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 288 ആയി ഉയർന്നു; പരിക്കേറ്റത് 747 പേർക്ക്; ഇതിൽ 56 പേരുടെ നില ഗുരുതരം; മരണസംഖ്യയെ ചൊല്ലി ദുരന്തഭൂമിയിൽ മമത ബാനർജിയും റെയിൽവെ മന്ത്രിയും തമ്മിൽ തർക്കം; മരണസംഖ്യ 500 ന് മുകളിൽ ആകുമെന്ന് തർക്കിച്ച് മമത
- മെയിൻ ട്രാക്കിലൂടെ കടന്നു പോകേണ്ട കോറമണ്ഡൽ എക്സ്പ്രസ് ലൂപ്പ് ട്രാക്കിലൂടെ മാറിയോടി; 130 കിലോ മീറ്റർ വേഗത്തിലെത്തിയ എക്സ്പ്രസ് ട്രെയിൻ നിർത്തിയിട്ടിരുന്ന ചരക്ക് തീവണ്ടിയിലേക്ക് ഇടിച്ചുകയറി; മൂന്ന് ബോഗികൾ ട്രാക്കിൽ വീണത് കൃത്യമായ പാതയിലൂടെ പോയ ഹൗറ എക്സ്പ്രസിനെ അപകടത്തിലാക്കി
- ബാഹുബലി നിർമ്മിച്ചത് കോടികൾ കടം വാങ്ങി! ലഭിച്ച കളക്ഷന്റെ ഇരട്ടി സിനിമക്ക് ചെലവായി; പരാജയപ്പെട്ടിരുന്നെങ്കിൽ എന്ത് ചെയ്യുമായിരുന്നു എന്നു പോലും തനിക്ക് അറിയില്ല: റാണാ ദഗ്ഗുബട്ടി
- സ്വന്തം ഐഡൻഡിറ്റി മറച്ചുവച്ച് യുവതിയുമായി പ്രണയം; ലൈംഗികമായി പീഡിപ്പിച്ചു; സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണി; യുവാവിന്റെ അച്ഛനുമായി സെക്സിന് നിർബന്ധിപ്പിച്ചു; മതംമാറ്റി; 24കാരിയുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ
- സൗജന്യ താമസവും ഫ്രീ ഫ്ളൈറ്റും കണ്ട് മോഹിച്ചെത്തുന്ന ഇന്ത്യൻ നഴ്സുമാർ മാസങ്ങൾക്കുള്ളിൽ ഞെട്ടുന്നു; വീട്ടു വാടകയും ദൗർലഭ്യവും ജീവിതച്ചെലവും താങ്ങാൻ ആകാത്തത്; യു കെയിലെ ഇന്ത്യൻ നഴ്സുമാരുടെ സംഘടനാ നേതാവ് പറയുന്നത്
- വലിയ സ്നേഹത്തിലായിരുന്നു ഉണ്ണിയും അനുവും; പൊലീസ് ജോലിക്ക് കാലിലെ വേദന തടസ്സമാകുമെന്ന ആശങ്ക ദമ്പതികളെ ആത്മഹത്യയിലേക്ക് നയിച്ചോ? പുറത്തു പ്രചരിച്ച അസുഖങ്ങളൊന്നും അനുരാജിൽ പ്രകടമായിരുന്നില്ലെന്നും പറയപ്പെടുന്നു; ദമ്പതികൾ വീട്ടു മുറ്റത്തെ പ്ലാവിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയതിൽ അടിമുടി ദുരൂഹത
- ഇമ്രാൻ ഖാന്റെ ജനപ്രീതിക്ക് കോട്ടമില്ല; ടിവിയിൽ ഇമ്രാനെ കാണിക്കുന്നത് നിർത്താൻ പാക് സൈന്യത്തിന്റെ നിർദ്ദേശം
- ഫോണിൽ പറഞ്ഞത് എന്തിനും റെഡിയാണെന്ന്; റൂമിലെത്തിയപ്പോൾ വിധം മാറി; അഞ്ചുലക്ഷം വേണം; പക്ഷെ വഴങ്ങിത്തരില്ലെന്നും നിലപാട് എടുത്തു; ഫർഹാനയെ മുന്നിൽ നിർത്തി കളിച്ചെതെല്ലാം ഷിബിലി; ഹണിട്രാപ്പിലുടെ ഹോട്ടൽ വ്യാപാരിയെ അരുംകൊല ചെയ്തതിന്റെ യാഥാർത്ഥ്യം ഇങ്ങനെ; ഇത് പൊലീസ് അന്വേഷണ മികവിന് ഉദാഹരണം
- വേഗതയിൽ മുമ്പോട്ട് നടക്കുമ്പോൾ ഇടതുവശത്തുനിന്നും ആരോ തെറിപറയുന്നു; ആദ്യം ശ്രദ്ധിച്ചില്ല; പിന്നീടാണ് മനസിലായത് മറ്റേ ഫ്രോഡ് തന്നെയാണെന്ന്; തിരിഞ്ഞുചെന്ന് മൊബൈൽ ഫോൺ പിടിച്ച് വാങ്ങി ഒറ്റയിടി; തെറിച്ചുപോയ മൊബൈലും എടുത്തോണ്ട് ഒറ്റ ഓട്ടമായിരുന്നു ടിയാൻ; ഗാറ്റ്വിക്കിൽ സംഭവിച്ചത് എന്ത്?
- 'ഒരു ദിവസമെങ്കിൽ ഒരു ദിവസം.. നീ ഞെളിഞ്ഞിരുന്ന് വീഡിയോ തള്ളുന്ന ഓഫീസ് ഞാൻ പൂട്ടിക്കും.. പണ്ടേ പറഞ്ഞിട്ടുണ്ട്.. 'തരുന്നതിനും മുൻപ്, പറഞ്ഞിട്ട് തരുന്നതാണ് ഈ കമ്പനിയുടെ പ്രത്യേകത'; ഫേസ്ബുക്ക് പോസ്റ്റുമായി പി വി അൻവർ എംഎൽഎ; 'മരണ മാസ്സെന്ന്' പറഞ്ഞ് കയ്യടികളോടെ സൈബർ സഖാക്കൾ!
- സിനിമ രംഗത്തെ പ്രമുഖനായ ബിജെപി നേതാവ് സി പി എമ്മിലേക്ക്; രണ്ടു ദിവസത്തിനകം ഏ കെ ജി സെന്ററിലെത്തി ചർച്ച നടത്തും; കലാകാരന്മാർക്ക് അർഹിക്കുന്ന പരിഗണന ബിജെപി നൽകാത്തത് കാരണമെന്ന് സൂചന; മധ്യസ്ഥരെ മുന്നിൽ നിർത്തി ആദ്യവട്ട ചർച്ച പൂർത്തിയായെന്നും വിവരം
- അച്ഛന്റെ പ്രായക്കാരനെ തേൻകെണിയിൽ വീഴ്ത്തി അരും കൊല ചെയ്തത് 18വയസ്സും എട്ടു ദിവസവും മാത്രം പ്രായമുള്ളപ്പോൾ; ദുർഗുണ പാഠശാലയിലേക്കു മാറ്റാതെ ജയിലിലായ്ക്കാൻ കാരണം ആ എട്ടു ദിവസത്തെ വ്യത്യാസം; ഫർഹാന എല്ലാം ചെയ്തത് എംഡിഎംഎയുടെ ബലത്തിൽ; നിർണ്ണായകമായത് ഔദ്യോഗിക പ്രായ പരിശോധന; ഫർഹാനയെ കുടുക്കിയത് പ്ലാനിലെ പിഴവുകൾ
- പ്രതിഭയെ തേടി മരണമെത്തിയത് ഇന്ന് നാട്ടിലേക്ക് പോകാൻ ടിക്കറ്റ് ബുക്ക് ചെയ്തിരിക്കെ; അമ്മയ്ക്കൊപ്പം യുകെയിലേക്ക് പറക്കുന്നതു സ്വപ്നം കണ്ടിരുന്ന മക്കളെ തേടിയെത്തിയത് മരണ വാർത്ത; സംഭവം പുറത്തറിഞ്ഞത് ലണ്ടനിലെ സഹോദരി വിളിച്ചിട്ടും ഫോൺ എടുക്കാതിരുന്നതോടെ; അന്വേഷിച്ചെത്തിയ സുഹൃത്ത് തിരിച്ചറിഞ്ഞത് വിയോഗം
- വിവാഹത്തലേന്ന് കാമുകനൊപ്പം ഒളിച്ചോടി; വാഹനാപകടത്തിൽ കമിതാക്കളടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം
- സ്വബോധം നഷ്ടപ്പെട്ട് ഹൊറർ സിനിമകളിൽ കാണുന്നതുപോലെ ഇഴഞ്ഞു നീങ്ങുന്ന ജനം; ചർമം അഴുകൽ ഉൾപ്പെടെയുള്ള മാരകമായ ശാരീരിക അവസ്ഥകളും ഉണ്ടാക്കുന്നു; ഫിലാഡെൽഫിയയിലെ ഒരു തെരുവിൽ മുഴുവൻ സോംബികളെപ്പോലെയുള്ള മനുഷ്യർ; സോംബി ഡ്രഗ് എന്ന മയക്കുമരുന്ന് അമേരിക്കയെ ഞെട്ടിക്കുമ്പോൾ
- നിർത്തിയിട്ട ബസിൽ യുവതി എത്തിയപ്പോൾ തുടങ്ങിയ ഞരമ്പ് രോഗം; പത്രം പൊത്തിപിടിച്ച് വേണ്ടാത്തത് ചെയ്തത് ചെറുപുഴ സ്റ്റാൻഡിൽ ബസ് കിടക്കുമ്പോൾ; വീഡിയോ എടുക്കുന്നത് കണ്ടിട്ടും കുലുക്കമില്ല; ഒടുവിൽ മാനക്കേട് കാരണം ബസിൽ നിന്ന് ഇറങ്ങിയ 22 കാരി; വീഡിയോ വൈറലാക്കുമ്പോൾ പൊലീസ് അന്വേഷണം; ബസ് യാത്ര വൈകൃതക്കാരുടേതാകുമ്പോൾ
- സൗജന്യ താമസവും ഫ്രീ ഫ്ളൈറ്റും കണ്ട് മോഹിച്ചെത്തുന്ന ഇന്ത്യൻ നഴ്സുമാർ മാസങ്ങൾക്കുള്ളിൽ ഞെട്ടുന്നു; വീട്ടു വാടകയും ദൗർലഭ്യവും ജീവിതച്ചെലവും താങ്ങാൻ ആകാത്തത്; യു കെയിലെ ഇന്ത്യൻ നഴ്സുമാരുടെ സംഘടനാ നേതാവ് പറയുന്നത്
- ഇതാ ഈ വർഷത്തെ ഏറ്റവും വലിയ നിർഭാഗ്യവാൻ! വിഷു ബംബർ അടിച്ച ചെമ്മാട്ടെ ലോട്ടറിക്കടയിലെ ജീവനക്കാരന് 12കോടി നഷ്ടമായത് അവസാന ഒറ്റ അക്കത്തിന്; ഗിരീഷിന്റെ ടിക്കറ്റിന്റെ അവസാനം അക്കം 88ഉം അടിച്ചത് 89നും; ബംബർ ഭാഗ്യവാനെ ഇനിയും കണ്ടെത്താനായില്ല
- പൃഥ്വിരാജ് അടച്ചത് 25 കോടിയുടെ പിഴ; ബാക്കി നാലു പേർക്കെതിരെ ഇഡി അന്വേഷണം വരും; വിദേശത്തുള്ള സാമ്പത്തിക സ്രോതസുകളിൽ നിന്നുള്ള കള്ളപ്പണം കേരളത്തിലേക്ക് എത്തുന്നത് സിനിമയിലൂടെയെന്ന് സംശയം; വിദേശത്ത് പണം കൈപ്പറ്റിയവരെ എല്ലാം കുടുക്കും; മൂന്ന് നിർമ്മാതാക്കൾക്കെതിരെ അന്വേഷണം തുടരുന്നു; മലയാളത്തിൽ 'പ്രൊപഗാൻഡ' സിനിമകളോ?
- മലയാളത്തിലെ പ്രൊപ്പഗൻഡാ സിനിമകൾക്ക് പണമെത്തിക്കുന്നത് ഖത്തർ മാഫിയ; ഇടനിലക്കാരാകുന്നത് 'സലിം' അടക്കമുള്ളവർ; ലിസ്റ്റൺ സ്റ്റീഫനെ ചോദ്യം ചെയ്യുന്നത് 'ജനഗണമന'യിൽ തുടങ്ങുന്ന സംശയം; പൃഥ്വിരാജ് പിഴയടച്ച് തലയൂരുന്നത് 'വാരിയംകുന്നത്തെ' രക്ഷപ്പെടലിന് സമാനം; മലയാളത്തിന്റെ 'ഭാഗ്യ നിർമ്മാതാവിനെ' ഇഡി വളയുമ്പോൾ
- ബ്രിട്ടണിലേക്കുള്ള മലയാളികളുടെ ഒഴുക്ക് അവസാനിച്ചേക്കും; മാസ്റ്റേഴ്സ് കോഴ്സുകൾക്ക് വരുന്നവരുടെ ആശ്രിതർക്ക് വിസ നൽകുന്നത് നിർത്താൻ ശുപാർശ; ജോലി ചെയ്യാൻ വേണ്ടി സ്റ്റുഡന്റ് വിസയിൽ ഒഴുകി എത്തുന്ന മലയാളികൾ, സഡൻ ബ്രേക്ക് ഇട്ടപോലെ നിന്നേക്കും; യുകെയിൽ ചിത്രം മാറുമ്പോൾ
- എം എ യൂസഫലിക്കെതിരെ പ്രസിദ്ധീകരിച്ച വാർത്തകൾ നീക്കം ചെയ്യണമെന്ന് ഡൽഹി ഹൈക്കോടതി; ഉത്തരവ് പാലിച്ച് മറുനാടൻ മലയാളി
- ആന്റണി പെപ്പേയെന്ന ആൾ സാധാരണക്കാരനാണ്; അവൻ കാണിച്ച വൃത്തികേടൊന്നും ഞാൻ ഇതുവരെ പറഞ്ഞിട്ടില്ല; കഞ്ചാവും മയക്കു മരുന്നുമൊന്നുമല്ല പ്രശ്നം നന്ദി ഇല്ലായ്മ; ഷെയ്ൻ നിഗമും ഭാസിയും അല്ല പ്രശ്നക്കാർ; യഥാർത്ഥ നായകൻ ആന്റണി പെപ്പെയെന്ന് ജൂഡ് അന്തോണി ജോസഫ്; സിനിമയിലെ ചതി വീണ്ടും ചർച്ചകളിൽ
- ഫോണിൽ പറഞ്ഞത് എന്തിനും റെഡിയാണെന്ന്; റൂമിലെത്തിയപ്പോൾ വിധം മാറി; അഞ്ചുലക്ഷം വേണം; പക്ഷെ വഴങ്ങിത്തരില്ലെന്നും നിലപാട് എടുത്തു; ഫർഹാനയെ മുന്നിൽ നിർത്തി കളിച്ചെതെല്ലാം ഷിബിലി; ഹണിട്രാപ്പിലുടെ ഹോട്ടൽ വ്യാപാരിയെ അരുംകൊല ചെയ്തതിന്റെ യാഥാർത്ഥ്യം ഇങ്ങനെ; ഇത് പൊലീസ് അന്വേഷണ മികവിന് ഉദാഹരണം
- വേഗതയിൽ മുമ്പോട്ട് നടക്കുമ്പോൾ ഇടതുവശത്തുനിന്നും ആരോ തെറിപറയുന്നു; ആദ്യം ശ്രദ്ധിച്ചില്ല; പിന്നീടാണ് മനസിലായത് മറ്റേ ഫ്രോഡ് തന്നെയാണെന്ന്; തിരിഞ്ഞുചെന്ന് മൊബൈൽ ഫോൺ പിടിച്ച് വാങ്ങി ഒറ്റയിടി; തെറിച്ചുപോയ മൊബൈലും എടുത്തോണ്ട് ഒറ്റ ഓട്ടമായിരുന്നു ടിയാൻ; ഗാറ്റ്വിക്കിൽ സംഭവിച്ചത് എന്ത്?
- വിദേശ രാജ്യത്തെ പൗരത്വം എടുത്ത് ഇന്ത്യക്കെതിരെ ഉറഞ്ഞു തുള്ളുന്നവർക്കൊക്കെ മുട്ടൻ പണി; ലണ്ടനിലെ ഇന്ത്യൻ വംശജയുടെ ഒ സി ഐ കാർഡ് റദ്ദ് ചെയ്ത് ഇന്ത്യ; നടപടി റദ്ദാക്കാൻ അമൃത് വിൽസൺ ഡൽഹി ഹൈക്കോടതിയിൽ
- ഹോസ്റ്റൽ മുറിയിലെ ജീവിതമാണ് എല്ലാം മാറ്റി മറിച്ചത്; പൊട്ട് തൊടുന്നത് ഉപേക്ഷിച്ചു; ഡാൻസും പാട്ടും ഒഴിവാക്കി; അനുജത്തിയെയും മതം മാറ്റാൻ ശ്രമിച്ചു; അച്ഛനെയും അമ്മയേയും വെറുത്തു; അവർ ചെയ്യുന്ന എല്ലാത്തിനോടും പുച്ഛം തോന്നി; സുഹൃത്തുക്കൾ ഐമ അമീറ എന്ന പേര് ഇടാനും ശ്രമിച്ചു: അനഘ മറുനാടനോട് പറയുന്നു വീട് മരണവീട് പോലെയായ കഥ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്