Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

തീയറ്ററിൽ നിന്നും പോകും മുമ്പു് കണ്ടോളൂവെന്ന സംവിധായകന്റെ ആ നിലവിളി വെറുതെയായില്ല; വേറിട്ട അവതരണ രീതി നിലവാരമുള്ള തമാശയുമുള്ള ഓമനക്കുട്ടൻ നിങ്ങളെ നിരാശപ്പെടുത്തില്ല; അടുത്തകാലത്ത് കണ്ട ആസിഫ് അലിയുടെ മികച്ചവേഷം

തീയറ്ററിൽ നിന്നും പോകും മുമ്പു് കണ്ടോളൂവെന്ന സംവിധായകന്റെ ആ നിലവിളി വെറുതെയായില്ല; വേറിട്ട അവതരണ രീതി നിലവാരമുള്ള തമാശയുമുള്ള ഓമനക്കുട്ടൻ നിങ്ങളെ നിരാശപ്പെടുത്തില്ല; അടുത്തകാലത്ത് കണ്ട ആസിഫ് അലിയുടെ മികച്ചവേഷം

കെ വി നിരഞ്ജൻ

'കാണണം എന്ന് ആഗ്രഹമുള്ളവർ പെട്ടന്ന് കണ്ടോ.. ഇപ്പം തെറിക്കും തിയേറ്ററിൽ നിന്ന്...'വളരെക്കാലത്തെ പ്രയത്‌നത്തിന് ശേഷം പുറത്തിറക്കിയ തന്റെ 'അഡ്വഞ്ചഴേ്‌സ് ഓഫ് ഓമനക്കുട്ടൻ' എന്ന ചിത്രത്തിന് തിയേറ്ററിൽ ലഭിച്ച തണുപ്പൻ പ്രതികരണത്തിൽ നിരാശനായി നവാഗതനായ രോഹിത് വി എസ് എന്ന യുവസംവിധായകൻ ഫേസ് ബുക്കിലിട്ട കുറിപ്പാണിത്. ഇതിനത്തെുടർന്ന് പലരും ചിത്രം കാണുകയും നല്ല പ്രതികരണം നടത്തുകയും ചെയ്തു. ഈ പ്രതികരണങ്ങൾ തന്നെയാണ് ഈ പടം കാണുവാൻ പ്രേരിപ്പിച്ചത്. അപ്പോഴാണ് അറിഞ്ഞത്, നഗരത്തിൽ ഒരു തിയേറ്ററിൽ പോലും ഓമനക്കുട്ടൻ പ്രദർശിപ്പിക്കുന്നില്ല. ഒടുവിൽ ഉൾനാട്ടിലെ ഒരു തിയേറ്ററിൽ കളിക്കുന്ന ഓമനക്കുട്ടനെ തേടി അവിടേക്ക് ചെന്നു. അവിടെ രാവിലത്തെ ഷോ കാണാൻ 35 പേർ മാത്രം.പക്ഷേ ചിത്രം കഴിഞ്ഞപ്പോൾ ഉറപ്പിച്ച് പറയാൻ കഴിയും സമീപകാലത്ത് മലയാളത്തിൽ ഹിറ്റായ പല ചിത്രങ്ങളേക്കാളും മികച്ച എന്റർടെയ്‌നറാണ് ഇത്.എത്രയോ ദുരന്തങ്ങൾക്ക് തലവെച്ചുകൊടുത്തവരാണ് നമ്മൾ.

മൈസൂർ നഗരത്തിന്റെ പശ്ചാത്തലത്തിൽ ചിത്രം ആരംഭിച്ചു. ക്‌ളിൻന്റോണിക്ക എന്ന കമ്പനിയിലെ കസ്റ്റമർ കെയർ എക്‌സിക്യൂട്ടീവാണ് കഥാ നായകനായ ഓമനക്കുട്ടൻ. ചന്ദ്രശേഖർ എന്നറിയപ്പെടുന്ന തിരുവനന്തപുരത്തുകാരൻ പഴയ തട്ടിപ്പ് ചന്ദ്രനാണ് കമ്പനിയുടെ ഉടമ. മുടി വളരാൻ സഹായിക്കുന്നതുൾപ്പെടെയുള്ള തട്ടിപ്പ് പ്രൊഡ്ക്ടുകളാണ് കമ്പനി പുറത്തിറക്കുന്നത്. സാധാരണ എക്‌സിക്യൂട്ടീവുകളെ പോലും അധികം സ്മാർട്ടും സുന്ദരനുമൊന്നുമല്ല നമ്മുടെ ഓമനക്കുട്ടൻ. ആളുകളെ പ്രത്യേകിച്ച് പെൺകുട്ടികളെ ഫേസ് ചെയ്യൻ പോലും ഭയമുള്ള ഒരു പാവത്താൻ. എന്നാൽ ഫോണിലൂടെ കസ്റ്റമേഴ്‌സിനെ ചാക്കിട്ട് പിടിക്കാൻ ആള് വിരുതനുമാണ്.

അതുകൊണ്ട് തന്നെ കമ്പനിയിലെ മികച്ച തൊഴിലാളിയായി മാറുന്നതും ഓമനക്കുട്ടൻ തന്നെ. കസ്റ്റമേഴ്‌സിനെ പല പേരുകളിൽ വിളിക്കുന്ന ഓമനക്കുട്ടൻ ആദ്യ പ്രണയ പരാജയത്തിന് ശേഷം പല പെണ്ണുങ്ങളേയും പല പേരുകളിൽ വിളിച്ച് പരിചയപ്പെടുന്നു. ഒടുവിൽ ഒരു ഹർത്താൽ ദിനത്തിൽ സംഭവിച്ച ദുരന്തത്തിനിരയാകുന്ന ഓമനക്കുട്ടൻ തന്റെ പേരുൾപ്പെടെ മറന്നുപോകുന്നിടത്ത് കഥ ഒരു ത്രില്ലർ മൂഡിലേക്ക് പ്രവേശിക്കുകയാണ്. ആദ്യ പകുതി അവസാനിക്കുന്ന ഇവിടെ വെച്ച് തന്നെയാണ് ചിത്രത്തിന്റെ ടൈറ്റിലും കാണിക്കുന്നത്.

പാരാ സൈക്കൊളജി ഗവേഷകയായ പല്ലവിയുടെ സഹായത്തോടെ താനാരാണെന്ന് കണ്ടുപിടിക്കാൻ ഓമനക്കുട്ടൻ നടത്തുന്ന ശ്രമങ്ങളാണ് ചിത്രം പിന്നീട് പറയുന്നത്. ഈ അന്വേഷണത്തിൽ ഓമനക്കുട്ടനെ പിന്തുടരുകയാണ് പ്രേക്ഷകരും. പല പല പേരുകളിൽ പലരേയും ഫോണിൽ പരിചയപപ്പെട്ടതുകൊണ്ട് തന്നെ താനാരാണെന്ന് അറിയാനുള്ള യാത്രയിൽ ഓമനക്കുട്ടൻ മൈക്കിളും കുബേരയും സിദ്ധാർത്ഥ് അയ്യരും.. അങ്ങനെ പലരുമായി മാറുന്നു. ഒടുവിൽ താൻ ക്‌ളിൻന്റോണിക്കയിലെ ഓമനക്കുട്ടനാണെന്ന് തിരിച്ചറിയുമ്പോൾ ആ ഓമനക്കുട്ടൻ മരിച്ചുകഴിഞ്ഞതായുള്ള പത്രവാർത്ത കേട്ട് പാവം ഓമനക്കുട്ടൻ നടുങ്ങുകയും ചെയ്യന്നു. തന്നത്തെിരഞ്ഞ് ഓമനക്കുട്ടനിലത്തെുന്ന ഓമനക്കുട്ടൻ യഥാർത്ഥത്തിൽ അയാൾ തന്നെയാണോ എന്ന ചോദ്യത്തിന് ഉത്തരമാണ് ഈ പടം നൽകുന്നത്. ഞെട്ടിപ്പിക്കുന്ന തരത്തിലൊന്നുമല്ലങ്കെിലും രസകരമായ ട്വിിസ്റ്റുകളും സസ്‌പെൻസുമെല്ലാം ചിത്രത്തിലുണ്ട്. തന്നത്തെിരയുന്ന ഓമനക്കുട്ടന്റെ യാത്ര നിലവാരമുള്ള നർമ്മത്തിന്റെ പശ്ചാത്തലത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഏറെ ആസ്വദിച്ചുകൊണ്ട് തന്നെ ഓമനക്കുട്ടനെ പ്രേക്ഷകർക്ക് പിന്തുടരാം. ചിത്രം അവസാനിക്കുന്നതുപോലും മികച്ചൊരു നർമ്മ രംഗത്തിലാണ്. ഒരു കോമിക് ചിത്രമാണെങ്കിൽ തന്നെയും അത് അവതരിപ്പിച്ച രീതിയാണ് ശ്രദ്ധേയമാകുന്നത്. എന്നിട്ടും ആളൊഴിഞ്ഞ തിയേറ്ററുകളാണ് ഓമനക്കുട്ടനെ വരവേറ്റത്.

എന്താവും തരക്കേടില്ലാത്ത ഈ ചിത്രത്തിന് ഇത്തരത്തിലുള്ള പ്രേക്ഷക പ്രതികരണം ലഭിക്കാൻ കാരണം. ഹോംലി മീൽസ്, ഗപ്പി തുടങ്ങിയ ചിത്രങ്ങൾക്കും മലയാളത്തിലുണ്ടായ ഇത്തരത്തിലുള്ള അനുഭവം തന്നെയായിരുന്നു. ഓമനക്കുട്ടന്റെ തിരിച്ചടിക്കുള്ള ഒരു കാരണം ചിത്രത്തിൽ ഓമനക്കുട്ടന്റെ മുതലാളി ചന്ദ്രശേഖർ തന്നെ പറയുന്നുണ്ട്. നിലവാരമൊന്നുമില്ലാത്ത സാധനങ്ങളാണെങ്കിലും അത് വർണ്ണക്കടലാസിൽ പൊതിഞ്ഞ് മാർക്കറ്റ് ചെയ്യന്നതിലാണ് കാര്യമെന്ന്. എന്നാൽ സിനിമയിൽ പറയുന്ന ഇക്കാര്യം ഓമനക്കുട്ടന്റെ അണിയറക്കാർ മറന്നുപോയതാണ് ഈ തണുപ്പൻ പ്രതികരണത്തിന് ഒരു കാരണം. ഒരു പത്രപരസ്യം പോലുമില്ലാതെയാണ് ഈ പടം തിയേറ്ററിലത്തെിയത്. ആളുകളെ ആകർഷിക്കുന്ന നല്ല പോസ്റ്ററുകൾ പോലും ചിത്രത്തിനില്ലായിരുന്നു. നിലവാരമുള്ള തിയേറ്ററുകളൊന്നും ചിത്രത്തിന് കിട്ടിയില്ല. എത്ര നല്ല ചിത്രമാണെങ്കിലും തിരിച്ചടി നേരിടാൻ ഇതെല്ലാം ധാരാളമെന്ന് അണിയറക്കാർ തിരിച്ചറിഞ്ഞില്ല.

ഓമനക്കുട്ടന്റേത് പോലെ ഓമനക്കുട്ടനെ ഒരുക്കലും രോഹിത് വി എസ് എന്ന സംവിധായകന് വലിയൊരു സാഹസിക കൃത്യമായിരുന്നു. 2015 ൽ ഷൂട്ടിങ് ആരംഭിച്ച ചിത്രം 2017 ൽ മാത്രമാണ് തിയേറ്ററിലത്തെിക്കാൻ കഴിഞ്ഞത്. സാമ്പത്തിക പ്രശ്‌നം കാരണം നിരവധി തവണയാണ് ചിത്രത്തിന്റെ ഷൂട്ടിങ് മാറ്റിവെച്ചത്. ഒടുവിൽ പ്രയാസപ്പെട്ട് ഷൂട്ടിങ് പൂർത്തിയാക്കിയെങ്കിലും നല്ല രീതിയിൽ അത് മാർക്കറ്റ് ചെയ്യനും പുറത്തിറക്കാനും അണിയറ പ്രവർത്തകർക്ക് കഴിഞ്ഞതുമില്ല. ആസിഫ് അലിയുടെ സമീപകാലത്തെ ചില ചിത്രങ്ങളുടെ മോശം പ്രകടനങ്ങളും ചിത്രത്തെ ബാധിച്ചിട്ടുണ്ടെന്നുറപ്പ്. ഗത്യന്തരമില്ലാതെ സംവിധായകൻ ഫേസ്‌ബുക്കിലിട്ട പോസ്റ്റ് ചിത്രത്തിന് വലിയ നേട്ടമായി. ആളില്ലാത്ത പല തിയേറ്ററിലും ആള് കയറിത്തുടങ്ങിയിട്ടുണ്ടെന്നാണ് വാർത്തകൾ. സിനിമാക്കാർ പലരും അടച്ചാക്ഷേപിക്കുന്ന സമൂഹ മാധ്യമങ്ങൾ തന്നെയാണ് ഈ ചിത്രത്തെ തോളിലേറ്റി മുന്നോട്ട് കൊണ്ടുപോകുന്നതെന്നാണ് മറ്റൊരു യാഥാർത്ഥ്യം.

പക്ഷേ എല്ലാം തികഞ്ഞൊരു ചിത്രമൊന്നുമല്ല ഓമനക്കുട്ടൻ. നവാഗതനായ സംവിധായകന്റെ പിഴവുകളെല്ലാം ചിത്രത്തിലുണ്ട്. ലളിതമാണങ്കിലും സങ്കീർണ്ണമായ വഴികളിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. മുറുകുന്ന കുരുക്കുകൾ ഓരോന്നായി അഴിച്ചടെുത്ത് മുന്നോട്ട് പോകുന്ന കഥയിലെ കുരുക്കുകളെല്ലാം ഒരുവിധം സമർത്ഥമായാണ് തിരക്കഥാകൃത്ത് സമീർ അബ്ദുൾ അഴിക്കുന്നതെങ്കിലും ചില ആശയക്കുഴപ്പങ്ങൾ വല്ലാതെ സിനിമയിൽ നിഴലിക്കുന്നുണ്ട്. ഒന്നുകൂടി വെട്ടിത്തിരുത്തിയെങ്കിൽ ഇവ തീർച്ചയായും ഒഴിവാക്കാമായിരുന്നു. പലപ്പോഴായി ചിത്രീകരിച്ചതുകൊണ്ട് തന്നെയാവും കണ്ടിന്യൂയിറ്റി ചിലപ്പോഴെങ്കിലും നഷ്ടപ്പെടുന്ന ഫീൽ പ്രേക്ഷകന് അനുഭവപ്പെടുന്നുണ്ട്. നീളക്കൂടുതലാണ് മറ്റൊരു പോരായ്മ. രണ്ടേ മുക്കാൽ ദൈർഘ്യമുള്ള ചിത്രത്തിൽ നിന്ന് അനാവശ്യമായ ചില രംഗങ്ങൾ ഒഴിവാക്കിയിരുന്നെങ്കിൽ ഈ പ്രശ്‌നവും പരിഹരിക്കാമായിരുന്നു. കന്നഡ ഉപയോഗിക്കുന്ന സമയങ്ങളിൽ മലയാളം സബ് ടൈറ്റിൽ ഇല്ലാത്തത് ചില പ്രേക്ഷകർക്കെങ്കിലും പ്രയാസം സൃഷ്ടിക്കും എന്നുറപ്പ്.

ആസിഫ് അലി എന്ന നടന് ലഭിച്ച ശ്രദ്ധേയമായൊരു കഥാപാത്രമാണ് ഓമനക്കുട്ടൻ. പാവവും അന്തർമുഖനുമായ ഓമനക്കുട്ടന്റെ ജീവിതം മനോഹരമായി ആസിഫ് അവതരിപ്പിച്ചു. ഓമനക്കുട്ടന് സംഭവിക്കുന്ന ഓരോ മാറ്റവും ഉൾക്കോണ്ടുകൊണ്ടുള്ള പ്രകടനമായിരുന്നു ആസിഫിന്റേത്. പാരാ സൈക്കളജി ഗവേഷകയായ പല്ലവിയായത്തെിയ ഭാവനയും മികവ് പുലർത്തി. മൈസൂർ എസ് പി വിനായക് ഹെഗ് ഡേയായത്തെിയ കലാഭവൻ ഷാജോൺ മികച്ച പ്രകടനം തന്നെയാണ് കാഴ്ച വെച്ചത്. പാവം പിടിച്ച വില്ലൻ റോളിൽ ചന്ദ്രശേഖറെന്ന ചന്ദ്രനായി സിദ്ദിഖ് പ്രേക്ഷകരെ ചിരിപ്പിക്കുന്നുണ്ട്. ഓമനക്കുട്ടന്റെ സുഹൃത്ത് പി പി എന്ന ഫിലിപ്പായി സൈജു കുറുപ്പും സിദ്ധാർത്ഥ് അയ്യായി രാഹുൽ മാധവും ശിവയായ അജു വർഗ്ഗീസുമെല്ലാം ചിത്രത്തിലുണ്ട്. അരുൺ മുരളി, ഡോൺ വിൻസെന്റ് കൂട്ടുകെട്ടിന്റെ സംഗീതം ചിത്രത്തിന്റെ മൂഡിനൊപ്പം ചേർന്നു നിൽക്കുന്നുണ്ട്.

ചതുരംഗ വേട്ട, സൂദു കവും, ധ്രുവങ്കൾ പതിനാറ് തുടങ്ങിയ തമിഴ് ചിത്രങ്ങളെ കയ്യിച്ച് അംഗീകരിച്ചവരാണ് മലയാളികൾ. അത്തരം ചിത്രങ്ങളിലെ പുതുമയും മനോഹാരിതയും ഈ പാവം ഓമനക്കുട്ടനുമുണ്ട്. നല്ല തിയേറ്ററോ, പരസ്യങ്ങളോ, ആകർഷകമായ പോസ്റ്ററുകളോ ഇല്ലായിരിക്കും പക്ഷെ നേരിൽ കണ്ടാൽ ഓമനക്കുട്ടൻ നിങ്ങൾക്കും പ്രിയങ്കരനാവും. ചിത്രം കണ്ടിറങ്ങിയപ്പോൾ തിയേറ്റർ ജീവനക്കാരനോട് ചോദിച്ചു. നല്ല സിനിമയായിട്ടും ആളില്ല അല്ലേ. ചിരിച്ചു കൊണ്ട് അയാൾ മറുപടി നൽകി.. 'ഇതൊന്നുമല്ലായിരുന്ന സ്ഥിതി. ആദ്യം ദിവസങ്ങളിൽ രണ്ടും മൂന്നും പേരാ രാവിലത്തെ ഷോയ്ക്കത്തെിയത്. അതുകൊണ്ട് ഷോ നടത്തിയതുമില്ല. ഇപ്പോ മുപ്പത്തഞ്ച് പേരത്തെിയില്ലേ.'-സോഷ്യൽ മീഡിയയുടെ വർധിച്ച പിന്തുണവഴി ഇനിയും കൂടുതൽപേർ ഓമനക്കുട്ടനായി കയറുമെന്ന് കരുതാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP