Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

150തിലേറെ ചിത്രങ്ങളിൽ മുടുക്കു മുതൽ തിരിച്ചുപിടിച്ചത് വെറും മുപ്പതോളം; ഒരാഴ്‌ച്ച പോലും തികയ്ക്കാനാവാതെ എൺപതോളം ചിത്രങ്ങൾ; മൊത്തം നഷ്ടം 500 കോടിയിലേറെ; ഫ്ളോപ്പുകളിലും റെക്കോർഡിട്ട വർഷം; കലക്ഷനിൽ മുമ്പൻ കൊച്ചുണ്ണിയും ഒടിയനും; മലയാളത്തിന് ആഗോള വിപണിയുണ്ടെന്ന് തെളിയിച്ച വർഷം; മാർക്കറ്റിങ്ങിൽ താരം ശ്രീകുമാരമേനോൻ തന്നെ; മലയാളം ബോക്സോഫീസിന്റെ ഫ്‌ളാഷ്ബാക്ക് ഇങ്ങനെയാണ്

150തിലേറെ ചിത്രങ്ങളിൽ മുടുക്കു മുതൽ തിരിച്ചുപിടിച്ചത് വെറും മുപ്പതോളം; ഒരാഴ്‌ച്ച പോലും തികയ്ക്കാനാവാതെ എൺപതോളം ചിത്രങ്ങൾ; മൊത്തം നഷ്ടം 500 കോടിയിലേറെ; ഫ്ളോപ്പുകളിലും റെക്കോർഡിട്ട വർഷം; കലക്ഷനിൽ മുമ്പൻ കൊച്ചുണ്ണിയും ഒടിയനും; മലയാളത്തിന് ആഗോള വിപണിയുണ്ടെന്ന് തെളിയിച്ച വർഷം; മാർക്കറ്റിങ്ങിൽ താരം ശ്രീകുമാരമേനോൻ തന്നെ; മലയാളം ബോക്സോഫീസിന്റെ ഫ്‌ളാഷ്ബാക്ക് ഇങ്ങനെയാണ്

എം മാധവദാസ്

തിരുവനന്തപുരം: തള്ളൽ അല്ലെങ്കിൽ പുഷ്! 2018 ലെ മലയാളം ബോക്സോഫീസിൽ എറ്റവും കൂടുതൽ ചർച്ചചെയ്യപ്പെട്ട വാക്കാണിത്. മോഹൻലാലിന്റെ ബ്രഹ്മാണ്ഡ സിനിമയായ ഒടിയന്റെ സംവിധായകൻ ശ്രീകുമാര മേനോന്റെ മാർക്കറ്റിങ്ങ് തന്ത്രങ്ങളെ മുൻ നിർത്തി സോഷ്യൽ മീഡിയയിലെ ചർച്ചകൾ ഇപ്പോഴും അവസാനിച്ചിട്ടില്ല. പക്ഷേ ഒടിയനും, കായംകുളം കൊച്ചുണ്ണിയുമൊക്കെ പോസിറ്റീവായി ചിന്തിച്ചാൽ മലയാള സിനിമയുടെ വിപണി വളരുന്നതിന്റെ സാധ്യതകൾ തന്നെയാണ് കാണിക്കുന്നത്. 37 രാജ്യങ്ങളിൽ റിലീസ് ചെയ്യുകയെന്നതും, ആഗോള വിപണി നേടിയെടുക്കുന്നതുമൊക്കെ മോശം കാര്യങ്ങളാണോ. യന്തിരൻ കേരളക്കരയിൽ നിന്ന് ലക്ഷങ്ങൾ വരുമ്പോൾ എന്തുകൊണ്ട് നമ്മുടെ സിനിമകൾക്ക് തമിഴ്‌നാട്ടിലും മാർക്കറ്റ് ചെയ്തുകൂടാ. ആ അർഥത്തിൽ നോക്കുമ്പോൾ 2018ലെ വാണിജ്യ സിനിമയുടെ താരം ശ്രീകുമാരമേനോൻ തന്നെയാണ്.

തന്റെ കൈയിലുള്ള ഏറ്റുപടക്കത്തെ ആറ്റംബോംബാക്കി മാർക്കറ്റ് ചെയ്യാൻ അദ്ദേഹത്തിന് കഴിഞ്ഞു. മാർക്കറ്റിങ്ങ് എന്നത് അത്രമോശം കാര്യമൊന്നുമല്ല. (പക്ഷേ ഇവിടെയാണ് സങ്കടം. ഒടിയൻ ഒരു നല്ല സൃഷ്ടിയായിരുന്നെങ്കിൽ അതള മലയാള സിനിമയുടെ ചരിത്രമാവുമായിരുന്നു. ഈ നിലവാരം ആയിരുന്നിട്ടും പടം നൂറുകോടി ക്ലബിലെത്തിയെന്നൊക്കെ പറയുന്നുണ്ടെങ്കിൽ ഇതൊരു ഉഗ്രൻ ത്രില്ലിങ്ങ് മൂവി ആയിരുന്നെങ്കിലുള്ള അവസ്ഥ എന്തായിക്കുമെന്ന് ഓർത്തു നോക്കൂ) മലയാള വ്യവസായിക ചലച്ചിത്രലോകത്തെ വലിയ സ്വപനം കാണാനും അത് മാർക്കറ്റ് ചെയ്യാനും കഴിയുമെന്ന് പഠിപ്പിച്ച വ്യക്തിയെന്നായിരിക്കും ഒരു സംവിധായകൻ എന്ന നിലയിലേക്കാൾ ഉപരി ഭാവിയിൽ ശ്രീകുമാര മേനോൻ അറിയപ്പെടുക. എന്തായാലും ആദ്യത്തെ നാലുദിവസത്തെ കളക്ഷൻ കൊണ്ട് അമ്പതുകോടി ക്ലബ്ബിൽ കയറുന്ന ചിത്രം മലയാളത്തിൽ ആദ്യമായിരിക്കും.

പക്ഷേ ഇവിടെയും പ്രശ്നങ്ങൾ ഉണ്ട്. യഥാർഥ കളക്ഷൻ എതാണ് തള്ള് എതാണ് എന്ന് ഇനിയും പറയാൻ കഴിയുന്നില്ല. ഉദാഹരണമായി ചിത്രം ഇറങ്ങുന്നതി മുമ്പേ തന്നെ സാറ്റലെറ്റ് റൈറ്റും ആനചേനയും മറ്റുമായി ഒടിയൻ നൂറുകോടി കളക്ടു ചെയ്തെന്ന മേനോന്റെ അവകാശവാദം ശുദ്ധ തള്ളു തന്നെയായിരുന്നു. ഈ തള്ളിലാതെ പോസറ്റീവ് മാർക്കറ്റിങ്ങിന് ശ്രമിക്കുമ്പോഴാണ് അത് അനുകരണീയമായ വ്യവസായമാകുന്നത്. അതുപോലെതന്നെ കായംകുളം കൊച്ചുണ്ണി നൂറുകോടി ക്ലബിൽ കയറിയെന്ന നിർമ്മാതാവിന്റെ അവകാശവാദവും. രണ്ടാഴ്ച കഴിഞ്ഞപ്പോഴേക്കും ആളില്ലാതായ ചിത്രമാണിത്. പക്ഷേ നൂറുകോടി നേടിയെന്നാണ് അണിയറക്കാരുടെ അവകാശ വാദം.

ഓരോ സിനിമയുടെ സത്യസന്ധമായ കളക്ഷൻ അറിയാൻ നിലവിൽ സംവിധാനം ഒന്നുമില്ലെങ്കിലും മുതിർന്ന നിർമ്മാതാക്കളും തീയേറ്റർ ഉടമകളും ട്രേഡ് അനലിസ്റ്റുകളും നൽകുന്ന കണക്ക് അത്ര ആശാഹമല്ല. മിനിമം അഞ്ഞറു കോടിയുയെങ്കിലും സഞ്ചിത നഷ്ടം മലയാള സിനിമക്ക് ഈ വർഷം മാത്രം ഉണ്ടായെന്നാണ് കണക്കുകൾ. ആകെ ഇറങ്ങിയ നൂറ്റമ്പതിലേറെ ചിത്രങ്ങളിൽ വെറും മുപ്പതോളം സിനിമകൾക്ക് മാത്രമാണ് മുടക്കു മുതൽ തിരിച്ചു പിടിക്കാൻ കഴിഞ്ഞത്. തീയേറ്റുകാരുടെ പ്രതികരണം അനുസരിച്ച് മൊഗാഹിറ്റ് എന്ന് പറയാവുന്ന ഒരു ചിത്രവും ഇത്തവണ ഉണ്ടായിട്ടില്ല. കായംകുളം കൊച്ചുണ്ണിയും, ഒടിയനും പോലും രണ്ടാഴ്‌ച്ചയുടെ ആവേശം തീയേറ്റിൽ നിറക്കാനായിട്ടില്ല. സുഡാനി ഫ്രം നൈജീരിയ, ഒരു പഴയ ബോബ് കഥ, തീവണ്ടി എന്നിവ പോലുള്ള, കൊച്ചു ചിത്രങ്ങളാണ് അവർക്ക് ഗുണമാകുന്നത്. പിന്നെ മമ്മൂട്ടിയുടെ എബ്രഹാമിന്റെ സന്തകിൾ, പ്രഥ്വിയുടെ കുടെ തുടങ്ങിയ ചിത്രങ്ങളും.

ഒരാഴ്‌ച്ച പോലും തികക്കാനാവാതെ എൺപതോളം ചിത്രങ്ങൾ

ഇവിടെയാണ് പല കണക്കുകളും പിഴക്കുന്നത്. ആകെയുള്ള 150തോളം ചിത്രങ്ങളിൽ പകുതിയിൽ ഏറെയും ഒരാഴ്ച പോലും തീയേറ്ററിൽ തികക്കുന്നില്ല. മിനിമം മൂന്നരക്കോടി രൂപയെങ്കിലും ധൂളിയാവുന്ന ഈ പരിപാടിയുടെ സാമ്പത്തിക ശാസ്ത്രം എന്താണെന്ന് പിടികിട്ടുന്നില്ലെന്നാണ് പ്രൊഡ്യൂസേഴ്സ അസോസിയേഷനിലെ മുതിർന്ന അംഗങ്ങൾ പോലും പറയുന്നത്. ഓരോ ദിവസമെന്നോണം പുതിയ പുതിയ പ്രൊഡ്യൂസർമാർ വിദേശത്തുനിന്നു വരുന്നുവെന്നൊക്കെയാണ് പറയുന്നത്. യാതൊരു കലാമൂല്യവും ഈ ചിത്രങ്ങൾക്ക് അവകാശപ്പെടാനുമില്ലായിരുന്നു എന്നതാണ് രസാവഹം. എന്തിനോ വേണ്ടി സിനിമയെടുക്കുന്നുവെന്ന് ചുരുക്കം.

വമ്പൻ ഫ്ളോപ്പുകൾ നിരവധി

വമ്പൻ ഫ്ളോപ്പുകൾകളുടെയും നീണ്ട നിര ഇക്കുറിയുണ്ടായിരുന്നു. വൻ പ്രതീക്ഷയോടെ വന്ന മഞ്ജുവാര്യരുടെ ആമി, ദിലീപിന്റെ കമ്മാരംസംഭവം, മോഹൻലാലിന്റെ നീരാളി, മമ്മൂട്ടിയുടെ പരോൾ, സ്ട്രീറ്റ്ലൈറ്റ്സ്, കുട്ടനാടൻ ബ്ലോഗ്്, പ്രഥ്വീരാജിന്റെ രണം, എന്നിവയൊക്കെ തലയും കുത്തിയാണ് ബോക്സോഫീസിൽ വീണത്. പുലിമുരുകൻ പോലെയൊക്കെ ബോക്സോഫീസിനെ ത്രസിപ്പിക്കുന്ന ഒരു വിജയം ഉണ്ടാവാത്തത് തീയേറ്ററുകാർക്ക് കടുത്ത ക്ഷീണമാണ് ഉണ്ടാക്കിയതെന്നാണ് തീയേറ്റുകാർ പറയുന്നത്.

കളക്ഷനിൽ കൊച്ചുണ്ണിയും ഒടിയനും

ബോക്‌സോഫീസ് നിരീക്ഷരുടെ അഭിപ്രായത്തിൽ ഈ വർഷം മലയാളത്തിൽ ഏറ്റവും കൂടുതൽ കളക്റ്റ് ചെയ്യപ്പെട്ടത് ഈ ചിത്രങ്ങളാണ്. (ഇവ എത്രകോടി കളക്്റ്റ് ചെയതെന്ന കണക്കുകൾ വിശ്വസനീയമല്ലാത്തതുകൊണ്ട് കൊടുക്കുന്നില്ല)

1 കായംകുളും കൊച്ചുണ്ണി
2 ഒടിയൻ
3 എബ്രഹാമിന്റെ സന്തതികൾ
4 ആദി
5 വരത്തൻ
6 സുഡാനി ഫ്രം നൈജീരിയ
7 തീവണ്ടി
8 കൂടെ
9 ഒരു പഴയ ബോംബ് കഥ
10 ഞാൻ പ്രകാശൻ

( ഇതിൽ ഞാൻ പ്രകാശൻ ഇപ്പോഴും തീയേറ്ററുകളിൽ മുന്നേറുന്നുണ്ട്)

മറ്റ് വിജയ ചിത്രങ്ങൾ

ക്യൂൻ, ഈട, കാർബൺ, ശിക്കാരി ശംഭു, ക്യാപ്്റ്റൻ, ഹായ് ജൂഡ്, സ്വാതന്ത്ര്യം അർധരാത്രിയിൽ ,മോഹൻലാൽ, പഞ്ചവർണ്ണതത്ത, അരവിന്ദന്റെ അതിഥികൾ, അങ്കിൾ, ഈമയൗ, ബിടെക്ക്, ഞാൻ മേരിക്കുട്ടി, മറഡോണ, ചാലക്കുടിക്കാരൻ ചങ്ങാതി, ഡ്രാമ, ഒരു കുപ്രസിദ്ധ പയ്യൻ, എന്റെ ഉമ്മാന്റെ പേര്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP