കബാലി തുടക്കം ഗംഭീരം: പിന്നെ ആവേശം കുറഞ്ഞ് കബാലി; പഞ്ച് ഡയലോഗും മസാലയുമൊന്നുമില്ലാതെ വേറിട്ടൊരു രജനീ ചിത്രം; നടനും സൂപ്പർതാരത്തിനുമിടയിൽ പകച്ച് പാ രഞ്ജിത്ത്; തിരിച്ചുവരുന്നത് താരാധിപത്യം ചങ്ങലക്കിട്ട രജനിയിലെ നടൻ!
എം മാധവദാസ്
സത്യത്തിൽ ആനന്ദോൽസവം എന്ന് പറയുന്നത് ഇതിനെയൊക്കെയാണ്. പുലർച്ചെ തന്നെ തുടങ്ങിയിരുന്നു. പാലഭിഷേകവും വാദ്യമേളങ്ങളുമെല്ലാമായി ആരാധകർ തിയേറ്ററുകൾ പൂരപ്പറമ്പാക്കി. ഒടുവിൽ കബാലിയെന്ന കബാലേശ്വരനായി സാക്ഷാൽ രജനീകാന്ത് അവതരിച്ചു. നിറഞ്ഞ കൈയടികൾക്കും മഴയായി പെയ്തിറങ്ങുന്ന വർണ്ണക്കടലാസുകൾക്കുമിടയിലൂടെ ജയിൽ മുറിയിൽ സൂപ്പർസ്റ്റാറിന്റെ ഒരു ദൃശ്യം. പിന്നെ കുറച്ച് നേരത്തേക്ക് പൊളിച്ചടുക്കുകയായിരുന്നു. കബാലിയുടെ നെരുപ്പ് രംഗങ്ങളിൽ തിയേറ്ററുകൾ ഇളകി മറഞ്ഞു. അധികം പോയില്ല ഈ ആഘോഷ പ്രകടനം. ബ്രഹ്മാണ്ഠ സിനിമയുടെ സ്വഭാവം പതിയെ മാറുകയാണ്. പതുക്കെ അതൊരു കുടുംബ കഥയായും ഗ്യാങ്ങ്സ്റ്റർ ഡ്രാമയായും മാറുന്നു. ഇതോടെ ആൾക്കൂട്ടത്തിന്റെ ആവേശവും നേർത്തുവരുന്നു.
പാട്ടും ഡാൻസും മൂന്നാം കിട കോമഡിയും നിറഞ്ഞ ചിത്രങ്ങളെടുക്കുന്ന സംവിധായകനല്ല ഈ ചിത്രമെടുത്ത പാ രഞ്ജിത്ത്. 'ആട്ടകത്തിയും', 'മദ്രാസും' പോലുള്ള സിനിമകൾ ഈ യുവ സംവിധായകനിൽ പ്രതീക്ഷ വർധിപ്പിച്ചിരുന്നു. എന്നാൽ രജനീകാന്തിനെപ്പോലൊരു താരത്തെ വച്ച് പാ രഞ്ജിത്ത് സിനിമയെടുക്കുമ്പോൾ വലിയ സംശയങ്ങളുണ്ടായിരുന്നു. റിയലിസ്റ്റിക് സ്വഭാവം കാത്തു സൂക്ഷിച്ചുകൊണ്ട് സിനിമയെടുക്കുന്ന പാ രഞ്ജിത്ത്,തട്ടുപൊളിപ്പൻ മാസ് എന്റർടെയ്നറുകളുടെ തലതൊട്ടപ്പനായ രജനീകാന്തിനെകൊണ്ട് എന്തുചെയ്യിക്കാനെന്ന്. അതിനുത്തരമാണ് കബാലി.
രജനി ചിത്രങ്ങളുടെ പതിവ് 'കത്തി'കളിലേക്ക് വീഴാൻ സംവിധായകൻ ഒരുക്കമല്ലായിരുന്നു. സ്ലോമോഷനിൽ നടക്കുന്ന, സിഗരറ്റ് മേലോട്ടെറിഞ്ഞ് വെടിവച്ച് കത്തിക്കുന്നു, പഞ്ച്ഡയലോഗുകൾ അതീശ്രീഘ്രംപറഞ്ഞ് കൈയടി വാങ്ങുന്ന രജനി ഈ പടത്തിലില്ല. ബ്രഹ്മാണ്ഡനായകനെ കാണുമ്പോഴേക്കും കന്നിമാസത്തിലെ നായ്പ്പടയെ ഓർമ്മിപ്പിക്കുന്ന രീതിയിൽ അർധനഗ്നരായ നായികമാരുടെ ആറാട്ട് ഈ പടത്തിലില്ല. പ്രധാന കഥക്കൊപ്പം സഹനടന്മാർ നിർമ്മിച്ചെടുക്കുന്ന അരോചകാമായ കോമഡി ട്രാക്കുമില്ല. അങ്ങനെ എന്ത് ഉണ്ട് എന്ന് ചോദിക്കുന്നതിനേക്കാൾ കൂടുതൽ എന്ത് ഇല്ലന്നെതിലാണ് കബാലി വ്യത്യസ്തമാവുന്നതും, തമിഴക വ്യാവസായിക സിനമയിലെ വേറിട്ട ശബ്ദമാവുന്നതും.രജനീകാന്ത് അടുത്തകാലത്ത് ഏറ്റവും നന്നായും സ്വാഭാവികമായും അഭിനയിച്ച ചിത്രമാണിത്.താരക്കൂട്ടിൽ അടക്കപ്പെട്ട രജനിയിലെ നടൻ പലപ്പോഴും ഈ പടത്തിൽ ചങ്ങലപൊട്ടിച്ച് പുറത്തുവരുന്നുമുണ്ട്.
പക്ഷേ ഒരു ചലച്ചിത്രത്തിന്റെ സമഗ്രതയിൽ എടുക്കുമ്പോൾ ശരാശരി മാത്രമാണ് കബാലിയെന്ന് പറയാതെ വയ്യ. രജനിയിലെ നടനെ ഫോക്കസ് ചെയ്യണോ, അതോ താരത്തെവേണൊ എന്ന അങ്കലാപ്പ് സംവിധായകന് ഈ പടത്തിൽ മൊത്തമുണ്ട്. ഒന്നുകിൽ രജനി ആരാധകരെ പൂർണമായും തൃപ്തിപ്പെടുത്താൻ കഴിയുന്ന പക്കാ വാണിജ്യ ചിത്രമെടുക്കുക. അല്ളെങ്കിൽ താൻ മുമ്പുചെയ്തപോലെ റിയലിസ്റ്റിക്കായ ചിത്രമെടുത്ത് രജനിയിലെ നടനെ ഉയർത്തുക. ഈ രണ്ടും കൂട്ടിക്കലർത്തി ആരാധകരെയും ആസ്വാദകരെയും ഒരോ സമയം ഒപ്പംകൂട്ടാനാണ് പാ രഞ്ജിത്ത് ശ്രമിച്ചത്.അതാട്ടെ പൂർണമായും വിജയിച്ചില്ല. എന്നുവച്ച് വിനോദംമാത്രം ലക്ഷ്യമിട്ട് കയറുന്ന ഒരു പ്രേക്ഷകന് കാശ് നഷ്ടമാവുന്ന പടവുമല്ല ഇത്.
പതിവ് കഥ, പതിവ് വിട്ട ആഖ്യാനം
പലരും പലവട്ടം പറഞ്ഞ കഥ തന്നെയാണ് കബാലിയുടെയും. തന്റെ കുടുംബത്തെ തകർത്തവരോട് അധോലോക നായകന്റെ പ്രതികാരം തന്നെ. ( പാ രഞ്ജിത്തിനെപോലുള്ള പ്രതിഭാശാലികളിൽനിന്ന്തേഞ്ഞ കഥകളല്ല നാം പ്രതീക്ഷിക്കുന്നത്) എന്നാൽ വ്യത്യസ്തമായ രീതിയിൽ കഥ പറയാനുള്ള ശ്രമം സംവിധായകൻ നടത്തുന്നുണ്ട്. വർഷങ്ങൾക്ക് മുമ്പ് മലേഷ്യയിലേക്ക് കുടിയേറിയ തമിഴ് കുംടുബത്തിൽ പെട്ട ആളാണ് കബാലി. ചൂഷണം ചെയ്യപ്പടുന്ന പാവപ്പെട്ട തമിഴർക്ക് വേണ്ടി ശബ്ദമുയർത്തുന്ന അയാൾ എല്ലാവരുടെയും പ്രിയങ്കരനാണ്. ഇവിടെ തന്റെ മുൻചിത്രങ്ങളിലെപ്പോലെ കറുപ്പിന്റെ രാഷ്ട്രീയവും സ്വയ്വബോധവുമൊക്കെ സ്പർശിച്ചുപോകുന്നുണ്ട് സംവിധായകൻ.
മലേഷ്യയെ നിയന്ത്രിച്ച അധോലോക നായകനായി മാറുന്ന കബാലിയുടെ എല്ലാമെല്ലാമാണ് ഭാര്യ കുമുദവല്ലി. എന്നാൽ ഒരു ഏറ്റുമുട്ടലിനിടയിൽ അയാൾക്ക് ഗർഭിണിയായ ഭാര്യയെ നഷ്ടപ്പെടുന്നു. പല കേസുകൾ ചുമത്തപ്പെട്ട് അയാൾ ജയിലിലാകുകയും ചെയ്യന്നു. 25 വർഷങ്ങൾക്ക് ശേഷം ജയിൽ മോചിതനാവുന്ന കബാലി തനിക്ക് നഷ്ടമായത് ഓരോന്നും തിരിച്ചു പിടിക്കാനത്തെുന്നതാണ് ചിത്രത്തിന്റെ പ്രമേയം.
കണ്ട് കണ്ട് ഓക്കാനം വരുന്ന സിനിമാറ്റിക്ക് ധാരണകളെ തുടക്കത്തിൽതന്നെ തിരുത്താൻ സംവിധായകൻ ശ്രമിച്ചിട്ടുണ്ട്. ആൾക്കൂട്ടത്തിനിടയിൽ നിന്നുള്ള ആരവങ്ങൾക്കിടയിലോ നൃത്തം ചെയ്യന്ന പെൺപടയ്ക്കിടയിലോ അല്ല താരത്തെ ആദ്യമായി കാണിക്കുന്നത്. മറിച്ച് ജയിലിൽ ഒരു ദലിത് ചിന്തകന്റെ പുസ്തകം വായിക്കുന്ന ശാന്തമായ ഒരു രംഗത്തിലാണ്. ഇവിടം മുതൽ തന്നെ രജനിയുടെ പതിവ് വഴികളെ സംവിധായകൻ മാറ്റുന്നുണ്ട്. ഏത് നാട്ടിൽ പോയാലും ജാതിയെ കൂടെ കൊണ്ടുപോകുന്നവരെ കബാലി പരിഹസിക്കുന്നുമുണ്ട്.
സ്ത്രീകളെ അവഹേളിക്കുന്ന രജനി ചിത്രങ്ങൾക്ക് എന്തിന് ടിക്കറ്റടെുക്കണം എന്ന് ചോദിച്ചത് കവയത്രിയും നടിയുമായ ലീന മണിമേഖലയാണ്. (കേരളത്തിൽ എത് താരത്തെയും നമുക്ക് വിമർശിച്ച് കൊന്ന് കൊലവിളിക്കാം.പക്ഷേ തമിഴകത്ത് അങ്ങനെയല്ല. ഫാൻസുകർ പെട്രോളൊഴിച്ച് പച്ചക്ക് കത്തിക്കും!) അടങ്ങിയൊതുങ്ങി കഴിയേണ്ടവർ മാത്രമാണ് പെണ്ണ്, ആണിന് താഴെ മാത്രമാണ് പെണ്ണിന് സ്ഥാനം എന്നൊക്കെ പ്രഖ്യാപിക്കുന്നതാണ് പതിവ് രജനി കഥാപാത്രങ്ങൾ. തനിക്ക് നേരെ ശബ്ദമുയർത്തുന്ന സ്ത്രീകളെ കാൽക്കീഴിലിരുത്തുന്നവരാണ് രജനിയുടെ നായകന്മാർ. അതുകൊണ്ട് തന്നെയാണ് ഇത്തരമൊരു പ്രസ്താവന ലീന നടത്തിയത്. എന്നാൽ കബാലിയിൽ അത്തരം കാഴ്ചകളൊന്നുമില്ല. സ്വന്തമായി വ്യക്തിത്വം കാത്തു സൂക്ഷിക്കുന്നവരാണ് കബാലിയിലെ സ്ത്രീ കഥാപാത്രങ്ങൾ. ഭാര്യയാണ് തന്റെ ശക്തിയെന്ന് വിശ്വവസിക്കുന്നവനാണ് സാക്ഷാൽ കബാലീശ്വരൻ. (പടയപ്പയിൽ ഒരു പെണ്നിന്റെ ആധിപത്യത്തിനെതിരെ രജനിയുടെ കഥാപാത്രം നടത്തുന്ന പോരാട്ടം ജയലളിതക്കെതിരാണെന്ന് പറഞ്ഞ് ഒരു കാലത്ത് ഡി.എം.കെ വോട്ടുവാരിയിരുന്നു!)
നായകനൊപ്പമോ, നായകനെ ഒരു വേള താഴ്ത്തി നിർത്തുന്നതോടെ ആയ പ്രകടനത്താൽ ചിത്രത്തിലെ ഓരോ സ്ത്രീ കഥാപാത്രവും ശ്രദ്ധേയമാകുന്നു. കബാലിയുടെ ഭാര്യ കുമുദവല്ലിയായി രാധികാ ആപ്തെയും,ധൻസികയും ഋത്വികയുമെല്ലാം വ്യക്തിത്വമുള്ള ശക്തരായ സ്ത്രീ കഥാപാത്രങ്ങളായി ചിത്രത്തിൽ പ്രാധാന്യത്തോടെ പ്രത്യക്ഷപ്പെടുന്നു. കബാലിയും ഭാര്യയും തമ്മിലുള്ള ഹൃദയബന്ധവും മകളുമായുള്ള ബന്ധവുമെല്ലാം ഏറെ മനോഹരമായി തന്നെ ആവിഷ്ക്കരിച്ചിട്ടുമുണ്ട്.
ഇരുവള്ളത്തിലും കാലുനീട്ടി സംവിധായകൻ
ഇങ്ങനെയൊക്കെയാണെങ്കിലും രജനിയുടെ സാധാരണക്കാരായ പ്രേക്ഷകരെ കബാലി എത്രത്തോളം ആകർഷിക്കും എന്നത് വലിയ ചോദ്യമാണ്. 'അതാണ്ടാ ഇതാണ്ടാ പോലെയോ', 'നാൻ ഓട്ടോക്കാരൻ' പോലെയോ ഒരു അടിപൊളി പാട്ടുപോലും കബാലിയിലില്ല. കഥയുടെയോ അവതരണത്തിന്റേയോ നിലവാരമൊന്നുമല്ല രജനീകാന്ത് ആളുകളെ കാന്തത്തിലേക്കെന്ന പോലെ ആകർഷിക്കുന്നത്. ഓരോ നിമിഷവും ആവേശത്തിലാക്കുന്ന താരത്തിന്റെ നെരിപ്പൻ പ്രകടനങ്ങളും പഞ്ച് ഡയലോഗുകളെല്ലാമാണ് ആ അത്ഭുദമുണ്ടാക്കുന്നത്.
എന്നാൽ തുടക്കത്തിൽ അത്തരമൊരു രീതിയിൽ കഥയാരംഭിച്ച് പിന്നീട് വഴിമാറി നടക്കുന്ന സംവിധായകന്റെ സമീപനത്തെ അവരേത് രീതിയിൽ ഉൾക്കോള്ളും എന്നതിനെ ആശ്രയിച്ചിരിക്കും കബാലിയുടെ തിയേറ്റർ വിജയം. തുടക്കത്തിനുശേഷം പതിഞ്ഞ താളത്തിൽ കഥ പറയുന്ന ചിത്രം ഇടവേളയിൽ എത്തുമ്പോഴാണ് നേരത്തെയുള്ള ആവേശം തിരിച്ചു പിടിക്കുന്നത്.
താരത്തിനും നടനും മധ്യേ പകച്ചു പോകുന്ന സംവിധായകനെ ചിത്രത്തിൽ പലയിടത്തും കാണാം. രജനീകാന്തിന്റെ സാന്നിധ്യം നൽകുന്ന ഓളത്തിനൊപ്പം മറ്റൊരു ഓളം സൃഷ്ടിച്ച ശങ്കറിനെയോ സുരേഷ്കൃഷ്ണയെ പോലെയോ ആരവമുണ്ടാക്കി, നെരിപ്പ് ഡാ എന്ന് അലറാൻ പാ രഞ്ജിത്തിന് സാധിക്കുന്നില്ല. അല്ളെങ്കിൽ അദ്ദേഹം അതിന് ശ്രമിച്ചില്ല. പക്ഷെ ഇരുവള്ളത്തിലും കാലുനാട്ടിയുള്ള സംവിധായകന്റെ യാത്ര തന്നെയാണ് ഒരു തകർപ്പൻ രജനി ചിത്രം പ്രതീക്ഷിച്ച് പോകുന്ന പ്രേക്ഷകരെ നിരാശരാക്കുന്നത്. ഇതേ സമയം ഒരു റിയലിസ്റ്റിക് ചിത്രം ആഗ്രഹിക്കുന്ന പ്രേക്ഷകരെയും ഇത് നിരാശപ്പെടുത്തുന്നു. രണ്ടാം പകുതിയിലേക്ക് കടക്കുമ്പോൾ കഥയുടെ രസച്ചരട് പലപ്പോഴും മുറിയുകയും പിരിമുറുക്കം നഷ്ടമാവുകയും ചെയ്യന്നുണ്ട്.
കഥയുടെ അവസാന ഭാഗമാവുമ്പോഴേക്കും കഥയുടെ നിയന്ത്രണം മുഴുവൻ സംവിധായകനിൽ നിന്ന് രജനിയെന്ന താരം കൈയടക്കുന്നു. പിന്നെയുള്ള ഏറ്റുമുട്ടൽ പൂർണ്ണമായും താരത്തിന്റെ നിയന്ത്രണത്തിലാണ്. അതുവരെ പിടിച്ചുനിന്ന സംവിധായകൻ അവിടെ പൂർണ്ണമായും കാഴ്ചക്കാരനായി മാറുന്നു. വലിയ ആവേശമൊന്നും പ്രേക്ഷകരിൽ ഉണ്ടാക്കാൻ അവസാനത്തെ ഏറ്റുമുട്ടൽ രംഗത്തിന് സാധിക്കുന്നില്ല. എന്നാൽ കഥാന്ത്യത്തിൽ ഇരുട്ടിൽ അവ്യക്തമായ ഒരു വെടിയൊച്ചയിൽ സിനിമ അവസാനിപ്പിക്കുന്ന സംവിധായകൻ അവിടെ തന്റെ സാന്നിധ്യം തിരിച്ചു പിടിക്കുന്നുണ്ട്.
പക്ഷേ വെടിവെയ്പ്പും സംഘട്ടനങ്ങളുമെല്ലാം നിറയുന്നുണ്ടെങ്കിലും ഒരിടത്തും രജനീകാന്ത് എന്ന താരത്തെ സംവിധായകൻ അഴിച്ചുവിടുന്നില്ളെന്നതും ശ്രദ്ധേയമാണ്. നൃത്ത രംഗത്തിൽ പോലും ഒരു സ്റ്റപ്പ് മാത്രം വച്ച് രംഗത്ത് നിന്നും മാറി രജനീകാന്ത് തന്റെ പ്രായത്തിന്റെ പക്വത അടയാളപ്പെടുത്തുന്നുണ്ട്.ഒരുപക്ഷേ കാലംതെറ്റിവന്ന 'ലിംഗയെന്ന' ചിത്രത്തിന്റെ പരാജയത്തിൽനിന്ന് സ്റ്റൈൽ മന്നനും ഒരു പാടം പഠിച്ചിരിക്കാം.
കഴിഞ്ഞ കാൽനൂറ്റാണ്ടായി രജനീകാന്ത് എന്ന സൂപ്പർതാരം ഒരു ശത്രുഗ്രൂപ്പിനെ നേരിടുമ്പോൾ പ്രേക്ഷകർക്ക് ഒന്നും സംശയിക്കേണ്ടകാര്യമില്ലായിരുന്നു.അവസാനം സകലരെയും അടിച്ചു പപ്പടമാക്കി രജനി ജയിച്ചുകയറിവരും. എന്നാൽ ഈ പടത്തിലെ പല സീനുകളിലും നായകന് ജീവഹാനിവരുമോയെന്ന് പ്രേക്ഷകർ സംശയിക്കുന്നിടത്ത് എത്തിക്കാൻ കഴിഞ്ഞു പാ രഞ്ജിത്തിന്.ആ അർഥത്തിൽ നോക്കുമ്പോൾ കബാലിയുടെ കൈ്ളമാക്സും രജനിചിത്രങ്ങളിലെ വിപ്ളവമാണ്.
രജനിയെന്ന നടൻ തിരച്ചുവരുന്നു!
തമിഴിലെ നോവലിസ്റ്റും വിമർകനുമൊക്കെയായ ചാരുനിവേദിത രജനിയെ വിശേഷിപ്പിക്കുന്നത് താരക്കൂട്ടിലടക്കപ്പെട്ട നടനെന്നാണ്.'ഒറ്റക്ക് ഒരു പടം വിജയിപ്പിക്കാൻ ലോകത്തിൽ തന്നെ കഴിവുള്ള അപുർവം നടന്മാരിൽ ഒരാളാണ് രജനി.എന്നിട്ട് അദ്ദേഹം ചെയ്യുന്നതോ, വെറും തട്ടുപൊളിപ്പൻ പടങ്ങൾ ആരാധകർക്ക് കൊടുത്ത് തമിഴ് സിനിമയെ പതിറ്റാണ്ടുകൾ പിറകോട്ട് അടിപ്പിക്കുന്നു.'-ചാരുനിവേദിയതുടെ ഈ നിരീക്ഷണം ശരിവെക്കുന്ന രീതിയിലയിരുന്നു അടുത്തകാലത്തെ രജനി പടങ്ങൾ. അഭിനത്തെ വെറുമൊരു സ്റ്റെലാക്കി അദ്ദേഹം മാറ്റിയെന്ന വിമർശ?ത്ത പക്ഷേ കബാലി പൊളിക്കുന്നുണ്ട്.(പണ്ട് രജനിയുടെ സ്റ്റെലിന് പേറ്റന്റ് എടുക്കാൻ പോയവരായിരുന്നു അദ്ദേഹത്തിന്റെ രസികൾ മന്റക്കാർ.അത് അംഗീകരിക്കപ്പെട്ടിരുന്നെങ്കിൽ തെരുവിലെ അഭ്യാസികൾ തൊട്ട് മമിക്രിക്കാർവരെ കുടുങ്ങുമായരുന്നു. ഒടുവിൽ രജനീകാന്ത് തന്നെ ഇടപെട്ടാണ് സ്റ്റെലിന് പേറ്റന്റ് എടുക്കുന്നതിൽനിന്ന് ആരാധകരെ പിന്തിരിപ്പിച്ചതെന്നും വാർത്തയുണ്ടായിരുന്നു!) തന്റെ ആദ്യകാല ചിത്രങ്ങൾക്കുശേഷം രജനി നിറഞ്ഞ് സ്വാഭാവികമായി അഭിനയിച്ച ചിത്രം ഒരുപക്ഷേ കബാലിയായിരിക്കും.ഭാര്യയും മകളുമൊക്കെയായുള്ള പുനസമാഗമരംഗങ്ങളിലൊക്കെ രജനിയിലെ നടൻ നന്നായി സ്ക്കോർ ചെയ്യുന്നുണ്ട്.
എന്നാൽ താടി വച്ച രജനിയോളം ആരവമുയർത്താൻ താടി വടിച്ച രജനിക്ക് സാധിക്കുന്നില്ല. കുമുദവല്ലിയായി രാധിക ആപ്തെയും യോഗിയായി ധൻസികയും മീനയായി ഋത്വികയും കബാലിയുടെ സുഹൃത്തായ അമീറായി ജോൺ വിജയും മികച്ച പ്രകടനം കാഴ്ച വെക്കുന്നു. സത്യ എന്ന രസികൻ കഥാപാത്രത്തിലൂടെ ദിനേശ് പ്രേക്ഷകരുടെ കൈയടി നേടുന്നുണ്ട്. കിഷോറും വിദേശ നടനായ വിൻസ്റ്റൺ ചോയുമാണ് വില്ലൻ വേഷത്തിൽ.
ജി മുരളിയുടെ ഛായാഗ്രഹണവും പ്രവീൺ കെ എലിന്റെ എഡിറ്റിംഗും മനോരമായിട്ടുണ്ട്. പ്രേക്ഷകരുടെ ആവേശം ചോരുമ്പോഴെല്ലാം സന്തോഷം നാരായണന്റെ സംഗീതവും പശ്ചാത്തല സംഗീതവും ആവേശമുയർത്താനായി കൂട്ടിനുണ്ട്.
ചുരുക്കിപ്പറഞ്ഞാൽ മലപോലെയുള്ള പ്രതീക്ഷയില്ലാതെ കയറുകയാണെങ്കിൽ കണ്ടിരുന്ന് ആസ്വദിക്കാവുന്ന ഒരു കച്ചവട സിനിമതന്നെയാണ് കബാലി.
വാൽക്കഷ്ണം: കേരളംപോലെ പ്രബുദ്ധമെന്ന് പറയുന്ന നാട്ടിൽപോലും ആൾക്കൂട്ടത്തിന് ഹിസ്റ്റീരിയ ബാധിക്കത്തക്കരീതിയിൽ തരംഗമുണ്ടാക്കാൻ രജനീകാന്ത് എന്ന മനുഷ്യന് എങ്ങനെ കഴിയുന്നുവെന്നതാണ് ഈ പടം കണ്ടിറങ്ങുമ്പോൾ മനസ്സിലുണ്ടായിരുന്നത്. ന്യൂജനറേഷൻ ഫ്രീക്കന്മാർ തൊട്ട് വീട്ടമ്മമാരും വയോധികരുംവരെ നരച്ചതാടിയുള്ള മെല്ലിച്ച ഈ മനുഷ്യനെ കാണാൻ മണിക്കൂറുകൾ കാത്തുനിൽക്കുന്നു!സാമൂഹിക ശാസ്ത്രജ്ഞരൊക്കെ പഠിക്കേണ്ട വിഷയമാണത്.രജനീകാന്ത് വലിച്ചെറിഞ്ഞ ഒരു ബീഡിക്കുറ്റിയാണ് കേരളത്തിന് മുകളിലൂടെ ഉൽക്കയായി പോയതെന്നൊക്കൊ ട്രോളടിച്ചവരായിരുന്നല്ലോ നാം!
Stories you may Like
- അഖിലേഷ് യാദവിനെ ആലിംഗനം ചെയ്ത് രജനികാന്ത്
- കാലിൽ തൊടണോ, മുഷ്ടി ചുരുട്ടി കുലുക്കണോ എന്നതൊക്കെ വ്യക്തിപരമായ തിരഞ്ഞെടുപ്പ്
- സംഘി എന്ന വാക്ക് മോശമാണെന്ന് മകൾ പറഞ്ഞിട്ടില്ല: രജനികാന്ത്
- തിരഞ്ഞെടുപ്പ് കാലമാണ്, ഒന്ന് ശ്വാസം വിടാൻ പോലും എനിക്ക് ഭയമാണ്; രജനികാന്ത്
- രജനികാന്ത് ലക്നൗവിൽ; യോഗി ആദിത്യനാഥിനൊപ്പം 'ജയിലർ' കാണും
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്