Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202118Monday

കൗമാരപ്രണയങ്ങളെ വേട്ടയാടുന്ന സദാചാരക്കാർക്കുള്ള മുറിപ്പത്തലുമായി ഷെയിൻ നിഗത്തിന്റെ ഇഷ്‌ക്; ചിത്രം പറയുന്നത് പ്രണയം മാത്രമല്ല പ്രണയിതാക്കൾ നേരിടേണ്ടി വരുന്ന സദാചാരമാനറിസം കൂടി; കേരളത്തിൽ അരങ്ങേറിയ സദാചാര വൈകൃതങ്ങളിലേക്ക് വിരൽ ചൂണ്ടുന്ന ചിത്രമാണ് ഈ പ്രണയകഥ; പ്രണയവും പ്രതികാരവും തീഷ്ണഭാവത്തിൽ അവതരിപ്പിച്ച് ഷെയിനും; കന്നി സംവിധാനത്തിലൂടെ സിനിമയോട് നീതി പുലർത്തി അനുരാഗ് മനോഹറും; ഇത് പ്രണയിതാക്കൾക്ക് മാത്രമുള്ളതല്ല മലയാളികൾ പാഠമാക്കേണ്ട ചിത്രം

കൗമാരപ്രണയങ്ങളെ വേട്ടയാടുന്ന സദാചാരക്കാർക്കുള്ള മുറിപ്പത്തലുമായി ഷെയിൻ നിഗത്തിന്റെ ഇഷ്‌ക്; ചിത്രം പറയുന്നത് പ്രണയം മാത്രമല്ല പ്രണയിതാക്കൾ നേരിടേണ്ടി വരുന്ന സദാചാരമാനറിസം കൂടി; കേരളത്തിൽ അരങ്ങേറിയ സദാചാര വൈകൃതങ്ങളിലേക്ക് വിരൽ ചൂണ്ടുന്ന ചിത്രമാണ് ഈ പ്രണയകഥ; പ്രണയവും പ്രതികാരവും തീഷ്ണഭാവത്തിൽ അവതരിപ്പിച്ച് ഷെയിനും; കന്നി സംവിധാനത്തിലൂടെ സിനിമയോട് നീതി പുലർത്തി അനുരാഗ് മനോഹറും; ഇത് പ്രണയിതാക്കൾക്ക് മാത്രമുള്ളതല്ല മലയാളികൾ പാഠമാക്കേണ്ട ചിത്രം

എം.എസ് ശംഭു

കൗമാരത്തിന്റെ പ്രണയനായകനെന്നാണ് ഷെയിൻ നിഗത്തിനെ മലയാളികൾ വിശേഷിപ്പിക്കുന്നത് തന്നെ. ഷെയിനിന്റെ ചിരിയിൽ പോലും അഭിനയം നിറഞ്ഞു നിൽക്കുമ്പോൾ അടുത്തകാലത്തൊന്നും ഒരു പക്ഷേ ഷെയിനോളം പ്രതിഭ തെളിയിച്ച ഒരു പുതുമുഖ നടൻ ഉണ്ടാകില്ല. ഷെയിൻ നിഗം, ആൻ ശീതൾ എന്നിവർ ഒന്നിക്കുന്ന ഇഷ്‌ക് മലയാളികൾക്ക് പുതുമുഖ സംവിധായകനിൽ നിന്നും ലഭിച്ച മറ്റൊരു സമ്മാനം എന്നുതന്നെ പറയാം. ഇഷ്‌ക് എന്ന സിനിമയുടെ പേര് സൂചിക്കുമ്പോൾ തന്നെ ഇതൊരു പ്രണയകഥയല്ലെന്നും ടാഗ് ലൈനിൽ സംവിധായകൻ പറഞ്ഞു നിർത്തുന്നു.

സിനിമ കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകനും മനസിലാകും പ്രണയം മാത്രമല്ല പ്രണയത്തിലേക്ക് കടന്നെത്തുന്ന പലതരത്തിലുള്ള പ്രശ്നങ്ങളും സിനിമ ചൂണ്ടിക്കാട്ടുന്നുണ്ടെന്ന്. വരത്തൻ പോലുള്ള പലചിത്രങ്ങളിലും കടന്നെത്തിയിട്ടുള്ള പ്രമേയമാണ് ഇഷ്‌കിലും ഏകദേശം അവതരിപ്പിച്ച കാട്ടുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് രതീഷ് രവിയും, സംവിധാനം നവാഗതനായ അനുരാജ് മനോഹറുമാണ്. കഥുടെ കാമ്പും സംവിധാനത്തിലെ മികവും ഒപ്പം ഷെയിൻ നിഗത്തിന്റെ തകർപ്പൻ പ്രകടനവും ആസ്വദിക്കാവുന്ന മനോഹര മേക്കിങ്ങാണ് ഈ ചിത്രം. ചിത്രത്തിൽ ഒരു ഐ.ടി പ്രൊഫഷണലായ സച്ചിദാനന്ദൻ എന്ന കഥാപാത്രമായിട്ടാണ് ഷെയിൻ കടന്നെത്തുന്നത്.

നായിക ആൻ ശീതൾ സി.എം.എസ് കോളജിലെ ഒന്നാം വർഷ എം.എ വിദ്യാർത്ഥിയും. കഥയുടെ ആദ്യ 30 മിനിട്ട് ഷെയിന്റ പതിവ് ചിരിയും കുറുമ്പും പ്രണയവും എല്ലാം പ്രേക്ഷകന് കിട്ടും. ആൻ ശീതളിന്റെ പ്രകടനവും മോശമായിരുന്നില്ല. പ്രണയിതാക്കൾ മാത്രം നേരിടേണ്ടി വരുന്ന ഒരു പ്രശ്നമല്ല സിനിമ അവതരിപ്പിച്ച് കാട്ടുന്നത്. ഒരു ആണും പെണ്ണും തനിച്ചിരിക്കുന്ന വേളയിൽ അല്ലെങ്കിൽ അവരുടെ സ്വകാര്യനിമിഷങ്ങളിലേക്ക് കടന്നെത്തുന്ന കേരളത്തിലെ സദാചാര മനാറിസം തന്നെയാണ് ഈ ചിത്രം പറഞ്ഞു നിർത്തുന്നത്. ആദ്യ പതിനഞ്ച് മിനിട്ടിൽ മാത്രം സച്ചിദാനന്ദന്റെ കുടുംബത്തേ കാണിക്കുന്നു. അപ്പോഴും നായകൻ തന്റെ പ്രിയതമയോടുള്ള പ്രണയ സല്ലാപത്തിലാണ്. പിന്നീട് കഥ പുരോഗമിക്കുന്നത് ഇവരുടെ സ്വകാര്യതയും പ്രണയ നിമിഷങ്ങളിലേക്കും.

ഷെയിന്റെ നടനമേന്മ തെളിയിക്കുന്ന മറ്റൊരു ചിത്രം

പ്രണയിതാക്കൾ തങ്ങളുടെ സ്വകാര്യനിമിഷങ്ങൾ ആഘോഷിക്കുമ്പോൾ അതിലേക്ക് വൈകൃത സ്വഭാവുമായി ചില മനുഷ്യർ എത്തുന്ന തരത്തിൽ മുൻപ് കേരളത്തിൽ അരങ്ങേറിയിട്ടുള്ള ഒരു നൂറ് സംഭവങ്ങളോട് ഈ ചിത്രം ഉപമിക്കാൻ കഴിയും. കഥയുടെ ഒഴുക്ക് തന്നെ അതി തീവ്രഭാവത്തിൽ ഇത്തരം സദാചാരവാദികളുടെ മുതലെടുപ്പുകൾ അവതരിപ്പിച്ചുകൊണ്ടാണ്. രണ്ട് വർഷം മുൻപ് കൊല്ലം അഴിക്കൽ കടപ്പുറത്ത് കമിതാക്കൾക്ക് നേരെ നടന്ന സാദാചാര ഗുണ്ടായിസവും ഒപ്പം കാമുകൻ മനംനൊന്ത് ആത്മഹത്യ ചെയ്ത സംഭവവും മലയാളികൾ കണ്ടതാണ്.

ഇവയെ എല്ലാം ഏതെങ്കിലുമൊക്കെ തരത്തിൽ പ്രേക്ഷകന് ഓർത്തെടുക്കാൻ പറ്റും ഈ ചിത്രത്തിലൂടെ. ഏതൊരു ടിപ്പിക്കൽ മലയാളി കാമുകനെ പോതെ തന്നെ കാമുകിയെ മറ്റാരെങ്കിലും നോക്കുന്നിടത്ത് പ്രതികരിക്കുന്ന ചിലപ്പോൾ തല്ലുകൂടാൻ വരെ പോകുന്ന നായകനാണ് കഥയിൽ സച്ചിദാനന്ദൻ. എന്നാൽ രണ്ടാം പകുതിയിലെ പല രംഗങ്ങളിലും നിസ്സാഹായനായി പോകുന്ന നായകന്റെ ആത്മസംഘർഷവും ചിത്രത്തിലൂടെ കാണാം.

സദാചാരക്കാർക്കുള്ള മറുപടി

കമിതാക്കളിലേക്ക് നോട്ടമെറിയുന്ന ചില സദാചാരക്കാർ,ഞരമ്പുരോഗികളായ കഥാപാത്രങ്ങൾ ഇവരുടെ മുതലെടുപ്പുകൾ ഇതെല്ലാം ചിത്രത്തിൽ അതിവൈകാരികമായി തന്നെ അവതരിപ്പിക്കപ്പെടുന്നു. രണ്ടാം പകുതിയിൽ പുഞ്ചിരി തൂകി നിൽക്കുന്ന ഷെയിന്റെ കഥാപാത്രത്തിൽ നിന്നും വ്യത്യസ്തമായി പ്രതികാരത്തിന്റെ ചുവടുകളുമായി ഷെയിൻ എത്തുന്നു. ഒരു സൈക്കോ പോലെയൊക്കെ തോന്നുമെങ്കിലും ചിത്രം കാണുന്ന ഏതൊരാൾക്കും ഷെയിൻ ചെയ്തതാണ് ശരിയെന്നൊക്കെ എവിടെയൊക്കെയോ തോന്നിപ്പോകും. പാർക്കിലോ ബീച്ചിലോ, തീയറ്ററിലോ കൗമാരക്കാർ അവരുടെ നല്ല നിമിഷങ്ങൾ ചെലവിടുമ്പോൾ അതിനെ തീർത്തും വികലവൽക്കരിച്ച് ചിത്രീകരിക്കുന്ന, പ്രതിരോധിക്കാൻ കഴിയാതെ നിൽക്കുന്ന പല കമിതാക്കളുടെ അവസ്ഥയും ഈ ചിത്രത്തിൽ കണ്ടേക്കാം.

കമിതാക്കൾ എന്നല്ല ഇരുട്ടിന്റെ മറവിൽ ഏതൊരു പെണ്ണിനേയും മുതലെടുക്കാൻ ശ്രമിക്കുന്ന ഒരുകൂട്ടം ഞരമ്പുരോഗികൾക്കുള്ള ബോധവൽക്കരണം തന്നെയാകും ഈ ചിത്രം. ഷൈൻ ടോമിന്റെ കഥാപാത്രമാണ് ഇതിൽ ഷൈനെ പോലെ തന്നെ എടുത്ത് പറയേണ്ടതായി തോന്നിത്. ഒരു ന്യുനത നിറഞ്ഞ കഥാപാത്രത്തെ എങ്ങനെ ഭംഗിയായി അവതരിപ്പിക്കാമോ അത്രത്തോളം മനോഹരമായി ഷൈൻ ടോം അവതരിപ്പിച്ചിട്ടുണ്ട്. ചിത്രത്തിൽ ഷൈനും ഷെയിനും തമ്മിലുള്ള പ്രകടനാണ് ഏറ്റവും ഉഗ്രൻ. അതോടൊപ്പം തന്നെ ജാഫർ ഇടുക്കിയുടെ കഥാപാത്രവും അഭിനയ പ്രാധാന്യം നിറഞ്ഞു നിന്നിരുന്നു.

ഒരു നവാഗത സംവിധായകനിൽ നിന്നും പ്രതീക്ഷിക്കുന്നതിനും അപ്പുറം ലഭിച്ച ചിത്രമാണ് ഇഷ്‌ക്. സിനിമ ഉയർത്തിക്കാട്ടുന്ന ചില സമകാലിക പ്രശ്നങ്ങൾ, മുൻപ് സംഭവിച്ചിട്ടുള്ളവയും ഇപ്പോഴും സംഭവിച്ചുകൊണ്ടിരിക്കുന്നതുമായ മലയാളികളുടെ വൈകൃതങ്ങൾ എന്നിവയെല്ലാം തന്നെ പറയുമ്പോഴും അതിനെ പ്രതിരോധിക്കുന്ന നായകന്റെ മാസ് പെർഫോൻസ് ചിത്രത്തിന്റെ രണ്ടാം പകുതിയുടെ ഹൈലൈറ്റ്. ചിത്രത്തിൽ ഏറ്റവും മനോഹരമായി തോന്നിയത് ഷെയിൻ നിഗത്തിന്റെ ഒറ്റയാൾ പ്രകടനം തന്നെയാണ്. മധുരപ്രതികാരം എന്നൊക്കെ പറയുമ്പോലെ നായകന്റെ ക്ലൈമാക്സ് രംഗത്തെ പ്രകടനങ്ങൾ സൂപ്പറായിരുന്നു. എങ്കിലും ചിത്രം അവസാനിക്കുന്നിടത്ത് ബന്ധങ്ങളിലെ വിശ്വാസ്യത അംഗീകരിക്കാനുള്ള പ്രയാസം തുടങ്ങിയവയെല്ലാം മനോഹരമായി തന്നെ കഥയിൽ തുറന്നുകാട്ടുന്നു.

ഏതൊരാൾക്കും ഏതെങ്കിലും സാഹചര്യത്തിൽ അനുഭവിച്ചിട്ടുള്ള ജീവിതത്തിലെ ഏതെങ്കിലും ഒരു അനുഭവത്തെ കൂട്ടിചേർത്ത് വായിക്കാവുന്ന സിനിമ തന്നെയാണ് ഇഷ്‌ക്, കഥാപാത്രങ്ങിൽ ആൻ ശീതളിന്റെ പ്രകടനം അത്രവലിയ പ്രാധാന്യമുള്ളതെന്ന് തോന്നിയില്ലെങ്കിലും ക്ലൈമാക്‌സിലെ ചില മാസോക്കെ കലക്കി. അമ്മയായി എത്തിയ മാലാ പാർവതി, സ്വാസിക അവതരിപ്പിച്ച സഹോദരി റോൾ എന്നിവ മോശമാക്കിയില്ല... അൻസർ ഷായുടെ ഛായാഗ്രഹണത്തിനാണ് നല്ലെരു കൈയടി നൽകേണ്ടത്. പകലിലും രാവുകളിലും ഇഴചേർന്ന ഫ്രെയിമുകൾ കാഴ്ച വസന്തം നൽകി. പ്രത്യേകിച്ച് പാട്ടു സീനുകളിലെല്ലാം. ജേക്സ് ബിജോയിയുടെ എഡിറ്റിങ്ങും മനോഹരമായിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP