ആൺബോധത്തിന്റെ വാശിയിൽ പരസ്പരം ചീറ്റപ്പുലികളെ പോലെ പായുന്ന നായകന്മാർ; അനാർക്കലിക്ക് ശേഷം പൃഥ്വിരാജ് -ബിജുമേനോൻ കൂട്ടുകെട്ടിൽ സച്ചി എത്തുമ്പോൾ അയ്യപ്പനും കോശിയും നമ്മേ അമ്പരപ്പിക്കും; സബ് ഇൻസ്പെക്ടർ അയ്യപ്പൻ നായരായി അതിശയിപ്പിക്കുന്ന പ്രകടനം കാഴ്ചവച്ച് ബിജു മേനോൻ; വടക്കേവീട്ടിൽ കൊച്ചുകുഞ്ഞിന്റെ മറ്റൊരു രൂപവുമായി കോശിയും; പൃഥ്വിയുടെയും ബിജു മേനോന്റേയും ക്ലാസ് അഭിനയം; അയ്യപ്പനും കോശിയും മാസും ക്ലാസും ചേർന്ന തകർപ്പൻ ചിത്രം

എം.എസ്.ശംഭു
അനാർക്കലിക്ക് ശേഷം പൃഥ്വിരാജ്, ബിജു മേനോൻ സച്ചി കൂട്ടുകെട്ട്, ആരാധകരെ നിരാശരാക്കാത്ത ചിത്രം എന്ന് തന്നെ അയ്യപ്പനും കോശിയും എന്ന ചിത്രത്തിനെ കുറിച്ച് പറഞ്ഞ് തുടങ്ങാം. പ്രണയം, വിരഹം, കാത്തിരിപ്പ്, എന്നിവാണ് അനാർക്കലിയിൽ സച്ചി എന്ന രചയിതാവ് ഫോക്കസ് ചെയ്തതെങ്കിൽ ആ ചിത്രത്തിനോട് ഏറ്റവുമധികം നീതിപുലർത്താനും നടൻ എന്ന നിലയിൽ പൃഥ്വിരാജ് എന്ന മലയാളത്തിന്റെ യുവ സൂപ്പർതാരത്തിന് സാധിച്ചിരുന്നു.
ഇന്നും അനാർക്കലിയിലെ പ്രണയരംഗങ്ങൾ ഒരോന്നും പ്രേക്ഷകകർക്ക് അവിസ്മരണിയമാണ്. പൃഥ്വിരാജിനെ നായകനാക്കി പരീക്ഷണം നടത്തിയ സച്ചി റോബിൻഹുഡ്, ചോക്കളേറ്റ് തുടങ്ങി അനാർക്കലി എന്ന ഹിറ്റ് ചിത്രം വരെ തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. ഇടവേളയ്ക്ക് ശേഷം പൃഥ്വി, ബിജു മേനോൻ, സച്ചി കൂട്ടുകെട്ടിലൊരുങ്ങുന്ന സിനിമയിൽ കൃത്യമായ മാനറിസം എന്നല്ലാതെ ഒന്നും പറയാനില്ല.
ബിജു മോനോൻ,പൃഥ്വിരാജ് കൂട്ടുകെട്ട് തന്നെയാണ് അയ്യപ്പനേയും കോശിയേയും വേറിട്ട് നിർത്തുന്നത്. മാനറിസത്തെ കൃത്യമായി ചടുലതയോടെ അവതരിപ്പിക്കാൻ കഴിഞ്ഞു എന്നത് തന്നെയാണ് ഈ ചിത്രത്തിന്റെ ഏറ്റവും മികവുറ്റ ഫാക്ടർ. അനാർക്കലിയുടെ ഇഫക്ട് ഇന്നും പ്രേക്ഷകന് കാഴ്ചവിരുന്നാണ്. ഈ അവസരത്തിലാണ് അയ്യപ്പനും കോശിയുമെന്ന ആക്ഷൻ ജോണർ സിനിമയുമായി സച്ചി എത്തുന്നത്. കഥാപാത്രങ്ങൾക്ക് കൃത്യമായ ഐഡന്റിന്റി നൽകുന്ന കഥ, അതിലുപരി പൃഥ്വിരാജ്, ബിജു മോനോൻ എന്നീ നടന്മാരുടെ വേറിട്ട അഭിനയ മുഹൂർത്തങ്ങളും, ഈ രണ്ട് ഗുണങ്ങൾ തന്നെ സിനിമയുടെ ഹൈപ്പ് വേറെ ലെവൽ നിർത്തിയിരിക്കും.
റിട്ടേർഡ് പട്ടാളക്കാരനായ കോശി കൂര്യന്റേയും അട്ടപ്പാടി പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടറായ അയ്യപ്പൻ നായരുടേയും വൈരാഗ്യത്തിന്റേയും വാശിയുടേയും പ്രതികാരത്തിന്റേയും ആൺബോധത്തിന്റേയും, വിട്ടുവീഴ്ചയില്ലാ്യ്മയുടേയും വൈകി വന്ന തി
രിച്ചറിവുകളുടേയും കഥയിലൂടെയാണ് ചിത്രം കടന്ന് പോകുന്നത്.
കട്ടപ്പനക്കാരനായ റിട്ടൈഡ് സുബൈദാർ കോശി കൂര്യനായി പൃഥ്വി ചിത്രത്തിലെത്തുന്നു. അയ്യപ്പൻ നായർ എന്ന സബ് ഇൻസ്പെക്ടറായി ബിജു മേനോനും. ഇരുവരും നേർക്കുനേർ ഇടയുന്ന സാഹചര്യം മുതലാണ് കഥ പറഞ്ഞു തുടങ്ങുന്നത്. നേർക്കുനേർ ഇടയേണ്ടി വരുന്ന സന്ദർഭത്തിലൂടെ കഥാവഴി തുടങ്ങുന്നു. പ്രണയമോ ഹ്യൂമറോ ഒന്നും തന്നെ സച്ചിതാനന്ദൻ എന്ന സച്ചി കഥയിലൂടെ കൊണ്ടുപോകുന്നില്ല. അതിനുള്ള അവസരങ്ങൾ രണ്ടരമണിക്കൂറിന് മുകളിലുള്ള സിനിമയിൽ വളരെ കുറവ് മാത്രം.
പടവെട്ടലുകളും തിരിച്ചറിവുകളും
ആണത്തബോധത്തിന്റെ അസ്തിത്വത്തിന്റെ വിട്ടുവീഴ്ചയില്ലായ്മയുടെ പ്രതികാരത്തിന്റെ കനലുകളാണ് ചിത്രം പറയുന്നത്. സിനിമ തുടങ്ങി അവസാനം വരെ കാഴ്ചവസന്തം സമ്മാനിക്കുന്നത് കോശിയും അയ്യപ്പൻ നായരും തമ്മിലുള്ള നേർക്കുനേർ പോരാട്ടമാണ്. നീതിമാനും സർവീസിൽ കളങ്കം കേൾക്കാത്തതുമായ സബ് ഇൻസ്പെക്ടറായ അയ്യപ്പൻ നായർ.മികച്ച സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡലിന് അർഹനായ ഓഫീസർ എന്നതാണ് അയ്യപ്പൻ നായരുടെ കഥാപാത്രത്തിന്റെ പ്രത്യേകത. അദ്ദേഹത്തിന്റെ യൗവ്വനത്തിലേക്ക് ഇറങ്ങി ചെന്നാൽ തനി ഒറ്റയാൻ! കാക്കി ശരീരത്തിൽ കയറിയതോടെ നിയമത്തെ മാത്രം നോക്കി ജീവിക്കുന്ന പ്രകൃതക്കാരൻ..ഇവയെക്കെ തന്നെ കഥാപാത്രത്തിന്റെ സവിശേഷത.
കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ പ്രതിബാധിക്കും പോലെ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള പോരാട്ടം. അധികാരത്തെ ദുർവിനിയോഗം ചെയ്യുന്ന കഥാനായകനും അധികാരത്തിന്റെ ആജ്ഞാനവൃത്തിയായി മാറി സ്വയം പ്രതിരോധം തീർക്കുന്ന ബ്യൂറോക്രാറ്റുമായി അയ്യപ്പൻ നായരും. കോശിയും അയ്യപ്പൻ നായരും പലയിടത്തും സഹചര്യങ്ങളോട് പടവെട്ടുന്നു.
അയ്യപ്പൻ നായരുടെ ഇന്നലകളിൽ മനുഷ്യബോധമുണ്ട്. ആദിവാസി ജനതയ്ക്കായി സമരം ചെയ്ത പെൺകുട്ടിയെ തന്റെ ജീവിതസഖിയാക്കുന്നു. പലപ്പോഴും അവൾ നായകന്മാരെക്കാൾ സ്കോർ ചെയ്യുന്ന സന്ദർഭങ്ങൾ സിനിമയിൽ പലയിടത്തും കടന്നു വരുന്നു. കഥാപാത്രങ്ങളിൽ ഒരാൾ സൂപ്പർ, മറ്റേയാൾ പോരാ എന്നുള്ള രണ്ടഭിപ്രായം പ്രേക്ഷകനിലുണ്ടാകില്ല. രണ്ടാളും മാസ് ആൻഡ് ക്ലാസ്. വടേക്കേ വീട്ടിൽ കൊച്ചു കുഞ്ഞ് ഹവിൽദാർ
ഹരീന്ദ്രൻ നായരായി അട്ടപ്പാടിയിലേക്ക് വർഷങ്ങൾക്ക് ശേഷം കടന്ന് വന്നാൽ എങ്ങനെയിരിക്കും. അത്തരത്തിലൊക്കെ തോന്നും പൃഥ്വിയുടെ കഥാപാത്രം കണ്ടാൽ. റിട്ടേർഡ് പട്ടാളക്കാരനാണ്. ചിത്രത്തിൽ പകുതിയിലേറെ നേരവും ഇയാൾ നല്ലപോലെ വീശുന്ന ആളും. മിലിട്ടറി കോട്ടയിലും കാരണവന്മാരിയി ഉണ്ടാക്കി സ്വത്തിലും അഹങ്കരിക്കുന്ന നായകനായി ഒക്കെ തോന്നുമെങ്കിലും ഇദ്ദേഹത്തിന്റെ ഉള്ളിൽ ചില നന്മകളുണ്ട്.
അതേസമയം അയ്യപ്പൻനായരുടെ ഭൂതകാലം ഭയപ്പെടുത്തുന്നത് തന്നെ. ഇരവരും ബാലീ സുഗ്രീവന്മാരെ പോലെ തുല്യബലവാന്മാർ.കോശിയുമായി നേർക്കുനേർ യുദ്ധം ആരംഭിക്കുന്നതോടെ കഥയുടെ ഗതിമാറുന്നു. ലാഗിങ്ങോ വിരസതയോ കഥയിൽ ഒരിടത്ത് പോലും കടന്നുവരുന്നില്ല. പ്രതികാരത്തിന്റെ വഴികൾ വാശികൾ മാത്രം. അപ്പോഴും സംവിധായകൻ മുന്നോട്ടു വയ്ക്കുന്ന ചില കാഴ്ചപ്പാടുകൾക്ക് കയ്യടി നൽകണം. ആണത്തബോധത്തിന്റെ വീറിലും വാശിയിലും സ്വയം മത്സരിക്കുമ്പോൾ പെണ്ണിന്റെ അസ്ത്വിത്വം എങ്ങനെ വീണ്ടെുക്കും എന്ന ചോദ്യങ്ങൾ.
ആണത്തത്തിന്റെ മുഷിടിചുരുട്ടിലും ബലിയാടാകേണ്ടി വരുന്ന പെണ്ണുടലുകളുടെ മനസ് ചിത്രത്തിൽ തീവ്രമായി സച്ചി കൊണ്ടുവരുന്നു. പരസ്പരം വേട്ടയാടുന്ന ആൺസിംഹങ്ങളെ പോലെ തുല്യബലവാന്മാരായ രണ്ടുപേർ, നഷ്ടങ്ങളെ കുറിച്ച് ചിന്തിക്കാതെ യുദ്ധം. അവസാനം മുന്നോട്ട് വയ്ക്കുന്ന ഗംഭീര ക്ലൈമാക്സ് ഇവയാണ് ചിത്രം സമ്മാനിക്കുന്നത്.കഥാപത്രങ്ങളെ കൃത്യമായി അഡ്ര്സ് ചെയ്ത് എഴുതി സംവിധായകന്റെ രചന, ഒപ്പത്തിനൊപ്പം നിൽക്കുന്ന പൃഥ്വിയുടേയും ബിജു മേനോന്റേയും അഭിനയം ഛായാഗ്രഹണത്തിലെ മികവ് സമ്മാനിക്കുന്ന വിഷ്യൽ ട്രീറ്റ് എന്നിവ അമ്പരപ്പിക്കും
പൃഥ്വിക്ക് പുറമേ കൂര്യൻ ജോർജ് അച്ഛൻ കഥാപാത്രമായി എത്തുന്ന രഞ്ജിത്ത്, കണ്ണമ്മ എന്ന വേഷത്തിലെത്തിയ ഗൗരി നന്ദ എന്നിവരുടെ പ്രകടനങ്ങൾ സിനിമയിൽ പകരം വയ്ക്കാനില്ലാത്ത പ്രകടനം എന്ന് വിശേഷിപ്പിക്കാം. പ്രതികാരത്തിന്റെ കഥ പറയുമ്പോൾ സിനിമിയിൽ മുന്നോട്ട് വയ്ക്കുന്ന ചില സന്ദേശങ്ങളും പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടിരിക്കും.
അധികാരത്തിന്റെ ദുർവിനിയോഗം, ഒരു ജനതയ്ക്ക് മേലുള്ള തീരത്ത പ്രശ്നങ്ങൾ, ആദിവാസി ജനത നേരിടുന്ന പ്രശ്നങ്ങൾ എന്നിവയൊക്കെ പലയിടത്തും പ്രമേയമാകുന്നു. അന്ന രാജൻ. സാബുമോൻ, അനുമോഹൻ, അനിൽ നെടുമാങ്ങാട് തുടങ്ങിയ താരനിരയ്ക്ക് കയ്യടി നൽകണം. അട്ടപ്പാടിയുടെ വന്യതയെ അതിമനോഹരമായി ചിത്രീകരിച്ച സുധീപ് ഇളമണിന്റെ ക്യാമറ, ഒപ്പം ജേക്ക്സ് ബിജോയുടെ സംഗീതം, എന്നിവ പ്രശംസ അർഹിക്കുന്നത് തന്നെ.
വാൽകഷ്ണം: (പൊലീസും നിയമ സംവിധാനവും ഇത്രത്തോളം കർക്കശമായ നാട്ടിൽ റിട്ടേർഡ് പട്ടാളക്കാരൻ എന്ന നിലയിൽ നായകന്റെ ഹീറോയിസം, ഒരു മയവും ഇല്ലാതെ പൊലീസുകാരെ നായകൻ തല്ലുതടക്കമുള്ള രംഗങ്ങൾ, പഴയ മോഹൻലാൽ സിനിമകൾ മോഡൽ നായകന്റെ ഹീറോയിസം എന്നിവയൊക്കെ പൊലീസ് സ്റ്റേഷനിൽ കാണുന്നത് ഓർക്കുമ്പോൾ, തൊണ്ടി മുതൽ ഉൾപ്പടെയുള്ള ചിത്രങ്ങളിലെ രംഗങ്ങൾൾക്ക് കയ്യടി നൽകേണ്ടി വരും....സസ്പെൻഷനിലായ എസ്ഐ കാട്ടികൂട്ടുന്ന മറ്റ് ചില കോപ്രായങ്ങൾ അതിലും കോമഡി! ചില കല്ലുകടികൾ മാത്രം പ്രേക്ഷക യുക്തിയെ കൊന്നു തിന്നുന്നു എന്നത് ഒഴിച്ചാൽ അയ്യപ്പനും കോശിയും പ്രേക്ഷകന് ബോറടിക്കില്ല എന്ന് തന്നെ പറയാം.)
- TODAY
- LAST WEEK
- LAST MONTH
- ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ വിശുദ്ധി സംബന്ധിച്ച് ലേഖനമെഴുതിയ ഫാ. പോൾ തേലേക്കാട്ടിനെതിരെ സഭയുടെ നടപടി ഉടൻ; സഭാ പ്രബോധനങ്ങൾക്കെതിരായി പരസ്യ നിലപാട് സ്വീകരിക്കുന്നവർക്കെതിരെ സഭാ നിയമം അനുശാസിക്കുന്ന നടപടിയെടുക്കണമെന്ന് സിനഡ്; ഭൂമി വിൽപ്പനയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കാനും നിർദ്ദേശം
- ഇന്ത്യയെ 'ലോകത്തിന്റെ ഫാർമസി'യെന്ന് വിശേഷിപ്പിച്ച് ബ്രിട്ടൻ; കോവിഡ് വാക്സിൻ നിർമ്മിക്കാനുള്ള ശ്രമം പ്രശംസനീയം; ജി-7 ഉച്ചകോടിയിലേക്ക് അതിഥിയായും മോദിക്ക് ക്ഷണം; ബോറിസ് ജോൺസൺ ഇന്ത്യ സന്ദർശിച്ചേക്കുമെന്നും റിപ്പോർട്ട്
- 97-ാം വയസിലും ആരോഗ്യത്തിന്റെ കാര്യത്തിൽ പ്രത്യേക ചിട്ടകൾ; കോവിഡിനെയും അതിജീവിച്ച് മലയാള സിനിമയുടെ പ്രിയ മുത്തച്ഛൻ ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി
- പ്രൊഡക്ഷൻ ഹൗസോ ഫസ്റ്റ് ലുക്ക് പോസ്റ്ററോ; ടൊവിനോ തോമസ് പോസ്റ്റ് ചെയ്ത U എന്നക്ഷരം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് ഇങ്ങനെ
- കൂറ്റൻ മരകഷ്ണങ്ങൾ എടുത്ത് വച്ച് 'പാലരുവി'യെ മറിച്ചിടാൻ ശ്രമിച്ചത് മാർച്ചിൽ; 2019ൽ അയനിക്കാട് പാളത്തിൽ കല്ലുകൾ നിരത്തിവെച്ചത് ആരെന്നും കണ്ടെത്തിയില്ല; ദിവസങ്ങൾക്ക് മുമ്പ് കുണ്ടായിത്തോട് എട്ടിടത്ത് കരിങ്കൽച്ചീളുകൾ നിരത്തിവച്ചതും കുട്ടിക്കളി! ഇടവയിൽ നടന്നത് 'മലബാറിനെ' കത്തിക്കാനുള്ള അട്ടിമറിയോ? കാണേണ്ടത് റെയിൽവേ കണ്ടില്ലെന്ന് നടിക്കുമ്പോൾ
- ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
- ഉണ്ണികുട്ടന്റെ വാളുവെയ്പ്പിൽ തെളിഞ്ഞത് ടിപി കേസ് പ്രതിയുടെ മദ്യപാനം; സിക്ക ഗ്രൗണ്ടിൽ നിന്നും കോവിഡിന് മരുന്നടി യന്ത്രത്തിൽ ഒളിപ്പിച്ചു കടത്തിയത് വൈറ്റ് റം; കൊടി സുനിയുടെ അച്ചാറ് കൂട്ടിയുള്ള വെള്ളമടിക്ക് സംഘാടകനായത് സൂര്യനെല്ലി പ്രതി ധർമ്മരാജൻ വക്കീലും; തിരുവനന്തപുരം സെൻട്രൽ ജയിൽ സംഭവിച്ചത് ഗുരുതര വീഴ്ച; നാണക്കേട് ഭയന്ന് രഹസ്യമാക്കിയ സത്യം പുറത്ത്
- നിങ്ങളിൽ അടിവസ്ത്രം സ്വന്തമായി കഴുകുന്ന എത്രപേരുണ്ട്? ഇതൊക്കെ അമ്മയോ ഭാര്യയോ പെങ്ങളോ ചെയ്യുമ്പോൾ യാതൊരു ഉളുപ്പും തോന്നാത്തവർ ആണോ നിങ്ങൾ; ഇത്തരക്കാർ തീർച്ചയായും 'ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ' സിനിമ കാണണം; അടുക്കളയിൽ എരിഞ്ഞടങ്ങുന്ന പെൺജീവിതങ്ങൾ; മനൂജാ മൈത്രി എഴുതുന്നു
- വീട്ടിലെ ശുചിമുറിയിൽ രാജവെമ്പാല; വനംവകുപ്പ് ഉദ്യോഗസ്ഥർ വലയിലാക്കിയത് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ
- യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധത്തിനിടെ കെ ബി ഗണേശ് കുമാറിന്റെ കാറിന്റെ ചില്ലുകൾ തകർന്നു; പ്രതിഷേധക്കാരെ കൈകാര്യം ചെയ്ത് എംൽഎയുടെ പിഎ പ്രദീപ് കോട്ടാത്തലയും സംഘവും; ചവറയിലും പത്തനാപുരം എംഎൽഎയുടെ ഗുണ്ടാരാജ്; പ്രതിഷേധക്കാരെ മാത്രം കസ്റ്റഡിയിലെടുത്ത് മാതൃകയായി വീണ്ടും പിണറായി പൊലീസ്
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
- കന്യാസ്ത്രീയെ പ്രണയിച്ച വൈദികനെ ഉൾക്കൊള്ളാനാകാതെ സഭയും ബിഷപ്പും; യാക്കോബായ സഭയിൽ ചേർന്ന ശേഷം പ്രണയിനിയെ ജീവിത സഖിയാക്കി; ഫാ. പ്രിൻസൺ മഞ്ഞളിക്ക് വിവാഹ മംഗളാശംസകൾ നേർന്ന് സോഷ്യൽ മീഡിയ
- എന്റെ റോഡ് അവർ പണിയുകയാണ്; പ്രശ്നമുണ്ടാക്കേണ്ടെന്ന് കരുതി കിഴക്കമ്പലത്ത് പോകുന്നില്ലെന്ന് മാത്രമെന്ന് മന്ത്രി സുധാകരൻ; കോടതി അനുമതിയോടെ ടാറു ചെയ്ത റോഡ് വേണമെങ്കിൽ വീണ്ടും കുണ്ടും കുഴിയുമാക്കി നൽകാമെന്ന് തിരിച്ചടിച്ച് സാബു ജേക്കബും; കിഴക്കമ്പലത്തെ റോഡ് പണി സോഷ്യൽ മീഡിയ ചർച്ച ചെയ്യുമ്പോൾ
- രാഷ്ട്രീയ പോസ്റ്റുകൾ പാടില്ലെന്ന അംബാനിയുടെ സർക്കുലറിന് പുല്ലുവില; സനീഷനും അപർണ്ണ കൂറുപ്പിനും ലല്ലുവിനും ഒരാഴ്ച ശമ്പളവുമില്ല ജോലിയുമില്ല; തദ്ദേശത്തിലെ ട്വീറ്റ് രാഹുൽ ജോഷിയുടെ കണ്ണിൽ പെട്ടത് നിർണ്ണായകമായി; ന്യൂസ് 18 കേരളയിൽ തീവ്ര ഇടതുപക്ഷം പ്രതിസന്ധി നേരിടുമ്പോൾ
- ഹെൽമറ്റിട്ടിട്ടും അലക്സേ വിടെടാ എന്ന് വൃദ്ധ കരഞ്ഞു പറഞ്ഞതോടെ കൊല; മരണം ഉറപ്പാക്കാൻ 10 മിനിറ്റ് കൂടെയിരുന്നു; മോഷണ മുതൽ വിറ്റ് പെൺസുഹൃത്തുമായി കാട്ടക്കടയിൽ അടിച്ചു പൊളി; നാട്ടുകാർക്ക് മുന്നിൽ 'മരിച്ചു പോയല്ലോ' എന്ന് പറഞ്ഞത് കുടുക്കായി; തിരുവല്ലത്ത് അലക്സിനെ കുടുക്കിയത് ആഡംബര ഭ്രമം
- കോളേജിലെത്തുന്നത് പലവിധ ആഡംബര ബൈക്കുകളിൽ; എൻ.സി.സി സീനിയർ കേഡറ്റിന് ക്രിക്കറ്റ് കളിയിലും ഒന്നാം സ്ഥാനം; അദ്ധ്യാപകർക്ക് മിടുക്കനായ വിദ്യാർത്ഥിയും; മധുരം നൽകി പെൺകുട്ടികളെ കൈയിലെടുത്ത് ചെത്തി നടന്ന പയ്യൻ; വണ്ടിത്തടം കൊല കേസിലെ പ്രതി കാട്ടക്കട ക്രിസ്ത്യൻ കോളേജിലെ ഹീറോ; അലക്സ് ഗോപന്റെ കോളേജ് കഥ
- ചുറ്റിലും അർദ്ധനഗ്നരായ സുന്ദരികളുമായി ചുറ്റി നടന്നു ഇസ്ലാമിക പ്രഭാഷണം നടത്തി; ആയിരത്തിലേറെ സ്ത്രീകളേയും കുട്ടികളേയും ദുരുപയോഗിച്ചതിന് അകത്താകുന്നത് 1000 വർഷം; ഇസ്ലാമിന്റെ പേരിൽ പീഡനം തൊഴിലാക്കിയവന്റെ അവസ്ഥയിങ്ങനെ
- കെവി തോമസിന് സീറ്റ് ഉറപ്പ്; എൻ എസ് എസിനെ അടുപ്പിക്കാൻ പിജെ കുര്യനും സ്ഥാനാർത്ഥിയാകും; ചെന്നിത്തല ഹരിപ്പാടും ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിലും; തിരുവഞ്ചൂർ കോട്ടയത്ത്; മുല്ലപ്പള്ളിക്ക് താൽപ്പര്യം കൊടുവള്ളിയുടെ ക്യാപ്ടനാകാൻ; മുഖ്യമന്ത്രി കസേര നോട്ടമിട്ട് കോൺഗ്രസിൽ സ്ഥാനാർത്ഥി മോഹികൾ ഏറെ
- ശബരിമല പ്രശ്നത്തിൽ കെ.സുരേന്ദ്രനെ അകത്തിട്ടത് 28 ദിവസം; കെ.എം.ഷാജഹാനെ ജയിലിൽ അടച്ചത് 14 ദിവസം; കോഴിക്കോട് എയർ ഇന്ത്യ ഓഫീസ് ആക്രമണക്കേസിലെ ഒന്നാം പ്രതി മുഹമ്മദ് റിയാസിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത് കോടതി; പൊലീസ് തേടുന്ന പിടികിട്ടാപ്പുള്ളി ഒളിവിൽ കഴിയുന്നത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ
- വെളുപ്പിന് വെള്ളമെടുക്കാൻ അടുക്കളയിൽ വന്ന സിസ്റ്റർ അഭയ കണ്ടത് കോട്ടൂരും പിതൃക്കെയിലും സെഫിയും ഗ്രൂപ്പ് സെക്സിൽ ഏർപ്പെടുന്നത്; മാനം രക്ഷിക്കാൻ അഭയയെ ചുറ്റികകൊണ്ട് അടിച്ച് കൊന്ന് കിണറ്റിലിട്ടു; ആ രാത്രിയിൽ സംഭവിച്ചത്
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- രണ്ടു വർഷത്തെ പ്രണയ ശേഷം വീട്ടിന് അടുത്ത പള്ളിയിൽ മിന്നു കെട്ട്; ഹണി മൂൺ അടിച്ചു പൊളിക്കാൻ തളർവാതം പിടിച്ച അമ്മയെ ശുശ്രൂഷിക്കാൻ ഹോം നേഴ്സിനേയും ഏർപ്പെടുത്തി; 26കാരൻ ഭർത്താവിന് സൽബുദ്ധി വരാൻ കഴിഞ്ഞ ദിവസം പോലും വൃതമെടുത്ത 51 കാരി; ശാഖാ കുമാരിയെ അരുൺ കൊന്നത് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഷോക്കേൽപ്പിച്ച്; നിർണ്ണായകമായത് രേഷ്മയുടെ മൊഴി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- വിവാഹം കഴിഞ്ഞ് 15 ദിവസം പിന്നിട്ടപ്പോൾ യുവാവ് ആവശ്യപ്പെട്ടത് അസാധാരണമായ ലൈംഗിക വേഴ്ച്ച; ഭാര്യ എതിർത്തതോടെ ക്രൂര മർദ്ദനവും; ഭർത്താവിനെതിരെ പരാതിയുമായി യുവതി
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്