Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണ ചടങ്ങ് തലസ്ഥാനത്ത് ആരംഭിച്ചു; മോഹൻലാൽ മുഖ്യ അതിഥിയായി പങ്കെടുക്കുന്നു; അഭിനേതാക്കളും സാങ്കേതിക പ്രവർത്തകരുമായ 43 പേർ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങും; മറുനാടൻ മലയാളിയിൽ തത്സമയം കാണാം

സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണ ചടങ്ങ് തലസ്ഥാനത്ത് ആരംഭിച്ചു; മോഹൻലാൽ മുഖ്യ അതിഥിയായി പങ്കെടുക്കുന്നു; അഭിനേതാക്കളും സാങ്കേതിക പ്രവർത്തകരുമായ 43 പേർ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങും; മറുനാടൻ മലയാളിയിൽ തത്സമയം കാണാം

ആർ പീയൂഷ്

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണംതിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ ആരംഭിച്ചു. മലയാള ചലച്ചിത്ര മേഖലയ്ക്ക് നൽകിയ സമഗ്ര സംഭാവനയ്ക്കുള്ള ജെ.സി.ഡാനിയൽ പുരസ്‌കാരവും അവാർഡുകളും മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കും. സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലൻ അധ്യക്ഷത വഹിക്കും. നടൻ ഡോ. മോഹൻലാൽ മുഖ്യാതിഥിയായി പങ്കെടുക്കുന്നു.

മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട ഒറ്റമുറിവെളിച്ചത്തിന്റെ സംവിധായകനും നിർമ്മാതാവുമായ രാഹുൽ റിജി നായർ, രണ്ടാമത്തെ ചിത്രമായ ഏദന്റെ സംവിധായകൻ സഞ്ജു സുരേന്ദ്രൻ, നിർമ്മാതാവ് മുരളി മാട്ടുമ്മൽ, മികച്ച സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി, മികച്ച നടൻ ഇന്ദ്രൻസ്, മികച്ച നടി പാർവതി, സ്വഭാവനടൻ അലൻസിയർ, സ്വഭാവ നടി പോളി വൽസൻ, തിരക്കഥാകൃത്ത് സജീവ് പാഴൂർ, സംഗീത സംവിധായകൻ എം.കെ. അർജുൻ, ഗായകൻ ഷഹബാസ് അമൻ, ഗായിക സിതാര കൃഷ്ണകുമാർ, നവാഗത സംവിധായകൻ മഹേഷ് നാരായണൻ തുടങ്ങി അഭിനേതാക്കളും സാങ്കേതിക പ്രവർത്തകരുമായ 43 പേർ പുരസ്‌കാരങ്ങൾ ചടങ്ങിൽ ഏറ്റുവാങ്ങും.

മികച്ച ചിത്രത്തിന്റെ നിർമ്മാതാവിനും സംവിധായകനും രണ്ടു ലക്ഷം രൂപ വീതവും പ്രശസ്തിപത്രവും ശിൽപ്പവും ലഭിക്കും. രണ്ടാമത്തെ ചിത്രത്തിന്റെ സംവിധായകനും നിർമ്മാതാവിനും ഒന്നര ലക്ഷം രൂപ വീതവും ശില്പവും പ്രശസ്തിപത്രവും സമ്മാനിക്കും. രണ്ട് ലക്ഷം രൂപയാണ് മികച്ച സംവിധായകനുള്ള സമ്മാനത്തുക. മികച്ച നടനും നടിക്കും ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശിൽപ്പവും ലഭിക്കും. നവാഗത സംവിധായകനും കുട്ടികളുടെ ചിത്രത്തിന്റെ സംവിധായകനും ജനപ്രീതിയും കലാമൂല്യവുമുള്ള ചിത്രത്തിന്റെ നിർമ്മാതാവിനും സംവിധായകനും ഒരു ലക്ഷം രൂപവീതവും ശില്പവും പ്രശസ്തിപത്രവും സമ്മാനിക്കും. കുട്ടികളുടെ ചിത്രത്തിന്റെ നിർമ്മാതാവിന് മൂന്നു ലക്ഷം രൂപയും ശിൽപ്പവും പ്രശസ്തിപത്രവും ലഭിക്കും.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാരായ ഇ.ചന്ദ്രശേഖരൻ, മാത്യു ടി. തോമസ്, എ.കെ.ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, മേയർ വി.കെ. പ്രശാന്ത്, കെ.ടി.ഡി.സി ചെയർമാൻ എം.വിജയകുമാർ, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോർജ് എന്നിവരും ചടങ്ങിൽ പങ്കെടുക്കുന്നു.മലയാള സിനിമക്ക് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ച് കേരള സർക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമായ ജെ.സി. ഡാനിയൽ അവാർഡ് ശ്രീകുമാരൻ തമ്പിക്കാണ് സമ്മാനിക്കുന്നത്. അഞ്ചു ലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP