Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പാട്ടു പാടിയ ആളോട് നിർമ്മാതാവിന്‌ കലിപ്പായപ്പോൾ അവാർഡ് പ്രഖ്യാപിച്ചത് മണ്ണും ചാരി നിന്നവന്; മികച്ച ഗായകനുള്ള പുരസ്‌കാരം കൈമാറാതെ അവാർഡ് ദാനം

പാട്ടു പാടിയ ആളോട് നിർമ്മാതാവിന്‌ കലിപ്പായപ്പോൾ അവാർഡ് പ്രഖ്യാപിച്ചത് മണ്ണും ചാരി നിന്നവന്; മികച്ച ഗായകനുള്ള പുരസ്‌കാരം കൈമാറാതെ അവാർഡ് ദാനം

തിരുവനന്തപുരം: പലതരം വിവാദങ്ങൾ സംസ്ഥാന സിനിമാ അവാർഡിൽ കണ്ടിട്ടുണ്ട്. എന്നാൽ ഇത്തവണത്തേത് പോലൊരു സംഭവം ചരിത്രത്തിൽ ഉണ്ടായിട്ടില്ല. നിർമ്മാതാവുമായി തെറ്റിയതിന് അവാർഡ് കമ്മറ്റിക്ക് മറ്റൊരാളുടെ പേര് എഴുതി നൽകുക. ഇതൊരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്ന് സംസ്ഥാന സർക്കാരിന് പോലും അംഗീകരിക്കേണ്ടി വന്നു.

അതുകൊണ്ട് തന്നെ 2013ലെ മികച്ച പിന്നണി ഗായകനുള്ള സംസ്ഥാന അവാർഡ് ഇന്നലെ കനകക്കുന്നിൽ നടന്ന ചടങ്ങിൽ നൽകിയില്ല. ഒഡീഷ എന്ന ചിത്രത്തിലെ ജന്മാന്തരങ്ങളിൽ നീ എൻ മന്ത്ര വീണയിൽ എന്ന ഗാനത്തിന്  കാർത്തിക്കിനായിരുന്നു ജൂറി പുരസ്‌കാരം പ്രഖ്യാപിച്ചത്. എന്നാൽ നിർമ്മാതാവ് കാർത്തിക്കിന്റെ പേര് തെറ്റായി നൽകുകയായിരുന്നു. 

പാട്ട് പാടിയത് പ്രദീപ് ചന്ദ്രകുമാർ എന്ന യുവഗായകനായിരുന്നു. ജന്മാന്തരങ്ങളിൽ കാർത്തിക്കിനെ കൊണ്ടു തന്നെയാണ് ആദ്യം പാടിച്ചതെന്നും എന്നാൽ പിന്നീട് അത് ഇഷ്ടപ്പെടാതെ വന്നപ്പോൾ പ്രദീപിനെ കൊണ്ടു വീണ്ടും പാടിക്കുകയുമായിരുന്നെന്ന് ഈ ഗാനത്തിന് ഈണം നൽകിയ സംഗീത സംവിധായകൻ രതീഷ് വേഗ വ്യക്തമാക്കിയിരുന്നു. അവാർഡ് മാറിപ്പോയത് നിർഭാഗ്യകരമായിപ്പോയെന്നും തെറ്റ് പരിഹരിക്കുന്നതിനായി എത്രയും വേഗം ജൂറിയെ സമീപിക്കുമെന്നും അദ്ദേഹം അറിയിച്ചു. എന്നാൽ നിർമ്മാതാവ് ഇതുവരെയും അത് ചെയ്തിട്ടില്ല.

ഗാനം പാടിയത് കാർത്തിക് ആണെന്നാണ് അവാർഡ് ജൂറിക്ക് മുന്നിൽ സമർപ്പിച്ച സിഡിയിൽ രേഖപ്പെടുത്തിയിരിന്നത്. അതുകൊണ്ടാണ് തെറ്റ് സംഭവിച്ചതെന്ന് ചലച്ചിത്ര അക്കാദമിയും വ്യക്തമാക്കി.  ശരിയായ ഗായകനെ നിർമ്മാതാവ് നിർദ്ദേശിച്ചാൽ പുരസ്‌കാരം നൽകാമെന്നും വ്യക്തമാക്കി.  ഗായകനാരെന്ന തർക്കം നിലനിൽക്കുന്നതിനാലാണ് പുരസ്‌കാരം നൽകാത്തതെന്ന് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. 

മലയാള സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവനകൾ കണക്കിലെടുത്തു ഈ വർഷത്തെ ജെ.സി. ഡാനിയേൽ പുരസ്‌കാരം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എം. ടി. വാസുദേവൻ നായർക്ക് ചടങ്ങിൽ സമ്മാനിച്ചു. മികച്ച സംവിധായകനുള്ള അവാർഡ് ആർട്ടിസ്റ്റ് എന്ന ചിത്രം സംവിധാനം ചെയ്ത ശ്യാമപ്രസാദ് ഏറ്റുവാങ്ങി. മികച്ച നടനുള്ള പുരസ്‌കാരം ലാലും ഫഹദ് ഫാസിലും പങ്കിട്ടു. ഫഹദ് ചടങ്ങിൽ സംബന്ധിച്ചില്ല. ലാൽ മുഖ്യമന്ത്രിയിൽ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങി.മികച്ച നടിക്കുള്ള പുരസ്‌കാരം ആൻ അഗസ്റ്റിൻ ഏറ്റുവാങ്ങി.

2013ലെ മികച്ച ചിത്രത്തിനുള്ള അവാർഡ് ക്രൈം നമ്പർ 89 എന്ന ചിത്രത്തിന്റെ സംവിധായകൻ സുദേവൻ ഏറ്റുവാങ്ങി. 1 ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. മികച്ച സംവിധായകനുള്ള 1 ലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്‌കാരം ശ്യാമപ്രസാദിന് സമ്മാനിച്ചു മികച്ച നടിക്കുള്ള പുരസാകരം ആൻ അഗസ്റ്റിൻ സ്വീകരിച്ചു. 75000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP