Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബോളിവുഡ് നടൻ ശശി കപൂറിന് ദാദാസാഹേബ് ഫാൽക്കെ അവാർഡ് സമ്മാനിച്ചു; സാക്ഷികളാകാൻ ബച്ചൻ അടക്കം സിനിമയിലെ പ്രമുഖർ

ബോളിവുഡ് നടൻ ശശി കപൂറിന് ദാദാസാഹേബ് ഫാൽക്കെ അവാർഡ് സമ്മാനിച്ചു; സാക്ഷികളാകാൻ ബച്ചൻ അടക്കം സിനിമയിലെ പ്രമുഖർ

മുംബൈ: ബോളിവുഡിലെ മുതിർന്ന നടൻ ശശി കപൂറിന്(77) ഇന്ത്യൻ സിനിമയിലെ പരമോന്നത പുരസ്‌ക്കാരമായ ദാദാസാഹിബ് ഫാൽക്കെ പുരസ്‌ക്കാരം സമ്മാനിച്ചു. മുംബൈയിലെ പൃഥ്വി തീയറ്ററിൽ വച്ചു നടന്ന ചടങ്ങിൽ കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്‌ലിയാണ് പുരസ്‌ക്കാരം സമ്മാനിച്ചത്. രാജ്യത്തെ സിനിമാ മേഖലയ്ക്ക് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് അദ്ദേഹത്തിന് പുരസ്‌ക്കാരം നൽകിയത്.

ശശി കപൂറിന്റെ കുടുംബം ഒന്നടങ്കം ചടങ്ങിൽ പങ്കെടുത്തു. കൂടാതെ ബോളിവുഡിലെ മുതിർന്ന നടൻ അമിതാബ് ബച്ചനും പങ്കെടുത്തു. രൺബീർ കപൂർ, റിഷി കപൂർ, അഭിഷേക് ബച്ചൻ, സെയ്ഫ് അലി ഖാൻ, കരിഷ്മ കപൂർ തുടങ്ങിയവരും അവാർഡ് ദാന ചടങ്ങിൽ പങ്കെടുത്തു.

മെയ്‌ മൂന്നിന് ചലച്ചിത്ര അവാർഡുകൾ ഡൽഹിയിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി പ്രണബ് മുഖർജി വിതരണം ചെയ്തിരുന്നു. എന്നാൽ, ഡൽ?ഹി വരെ യാത്ര ചെയ്യാൻ ശശി കപൂറിനെ അനാരോഗ്യം അനുവദിച്ചിരുന്നില്ല. തുടർന്നാണ് മുംബയിൽ വച്ച് അവാർഡ് സമ്മാനിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. വൃക്ക സംബന്ധമായ അസുഖങ്ങളുള്ളതിനാൽ തന്നെ വീൽചെയറിൽ ഇരുന്നാണ് ശശി കപൂർ ചടങ്ങിനെത്തിയത്. ശശി കപൂറിന്റെ അച്ഛൻ പൃഥ്വിരാജ് കപൂർ, സഹോദജരൻ രാജ് കപൂർ എന്നിവർക്ക് നേരത്തെ ഫാൽക്കെ പുരസ്‌കാരം ലഭിച്ചിരുന്നു.

160ഓളം ചിത്രങ്ങളിൽ അഭിനയിച്ച ശശി കപൂർ ന്യൂഡൽഹി ടൈംസ് എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരത്തിന് അർഹനായിരുന്നു. മുഹാഫിസ് എന്ന ചിത്രത്തിലെ അഭിനയത്തിന് പ്രത്യേക പരാമർശവും ലഭിച്ചു. 2011ൽ പത്മഭൂഷൺ നൽകി രാജ്യം ആദരിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP