Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഓസ്‌കാർ വേദിയിൽ ഇന്ത്യയ്ക്ക് അഭിമാനമായി മാറിയത് 'ആർത്തവ ശുചിത്വത്തെ' കുറിച്ച് വിളിച്ചോടിയ ഡോക്യുമെന്ററി; 'പീരിയഡ് എൻഡ് ഓഫ് സെന്റൻസ്' കാണിച്ചു തന്നത് ഉത്തരേന്ത്യൻ ഗ്രാമങ്ങളിലെ സ്ത്രീകളുടെ അതിജീവനത്തിന്റെ കഥ; ഇന്ത്യക്കാരി ഗുനീത് നിർമ്മിച്ച ചിത്രം സംവിധാനം ചെയ്തത് ഇറാനിയൻ- അമേരിക്കൻ സംവിധായിക

ഓസ്‌കാർ വേദിയിൽ ഇന്ത്യയ്ക്ക് അഭിമാനമായി മാറിയത് 'ആർത്തവ ശുചിത്വത്തെ' കുറിച്ച് വിളിച്ചോടിയ ഡോക്യുമെന്ററി; 'പീരിയഡ് എൻഡ് ഓഫ് സെന്റൻസ്' കാണിച്ചു തന്നത് ഉത്തരേന്ത്യൻ ഗ്രാമങ്ങളിലെ സ്ത്രീകളുടെ അതിജീവനത്തിന്റെ കഥ; ഇന്ത്യക്കാരി ഗുനീത് നിർമ്മിച്ച ചിത്രം സംവിധാനം ചെയ്തത് ഇറാനിയൻ- അമേരിക്കൻ സംവിധായിക

മറുനാടൻ ഡെസ്‌ക്‌

ലൊസാഞ്ചലസ്: ആർത്തവം ആർപ്പുവിളിച്ചത് ഓസ്‌കാർ പുരസ്‌കാര വേദിയിലും. ഇന്ത്യൻ ചലച്ചിത്ര ലോകത്തിന് അഭിമാനമാവുകയായിരുന്നു ഉത്തരേന്ത്യൻ ഗ്രാമത്തിലെ സ്ത്രീകളുടെ അതിജീവനത്തിന്റെ കഥ പറഞ്ഞ 'പീരിയഡ് എൻഡ് ഓഫ് സെന്റൻസ്'എന്ന ഡോക്യുമെന്ററി. ആർത്തവ കാലത്തെ ശുചിത്വവും ആരോഗ്യപ്രശ്‌നങ്ങൾക്കുള്ള പരിഹാരവും കണ്ടെത്താൻ ഹാപൂർ ഗ്രാമത്തിലെ സ്ത്രീകൾ മുന്നോട്ട് വരുന്നതാണ് ഡോക്യുമെന്ററിയുടെ ഇതിവൃത്തം.

ലൊസാഞ്ചലസിലെ ഓക്വുഡ് സ്‌കൂളിലെ വിദ്യാർത്ഥികളുടെ പ്രോജക്ടിന്റെ ഭാഗമായാണ് ഡോക്യുമെന്ററി തയാറാക്കിയത്. ഇറാനിയൻ അമേരിക്കൻ സംവിധായിക റയ്ക സഹ്താബ്ജിയും സ്‌കൂളിലെ അദ്ധ്യാപിക കൂടിയായ മെലിസ്സ ബെർട്ടണും ചേർന്നാണു ഡോക്യുമെന്ററി ഒരുക്കിയത്. ഇന്ത്യക്കാരിയായ ഗുനീത് മോങ്കയാണു നിർമ്മാണം.

അതിജീവനത്തിന്റെ കഥ

അനൗദ്യോഗിക കണക്ക് അനുസരിച്ച് 23 ശതമാനം പെൺകുട്ടികൾ ആർത്തവം കാരണം സ്‌കൂൾ പഠനം അവസാനിപ്പിക്കുന്ന യു.പിയിലെ ഹാപുർ എന്ന ഗ്രാമത്തിൽ ഒരു കൂട്ടം സ്ത്രീകൾ സാമ്പത്തിക സ്വാശ്രയത്വവും ശുചിത്വവും ലക്ഷ്യമിട്ട് ചെലവ് കുറഞ്ഞ ഒരു സാനിറ്ററി പാഡ് നിർമ്മിക്കുന്ന യന്ത്രം ഉണ്ടാക്കുന്നതാണ് ചിത്രത്തിന്റെ പശ്ചാത്തലം. സാനിറ്ററി പാഡുകളെ കുറിച്ച് ചോദിക്കുമ്പോൾ നാണിച്ചു തല കുമ്പിടുന്ന രണ്ട് പെൺകുട്ടികളിലാണ് ഇരുപത്തിയാറ് മിനിറ്റ് മാത്രം ദൈർഘ്യമുള്ള ചിത്രം ആരംഭിക്കുന്നത്. അത് എന്താണെന്ന് അറിയാം. പക്ഷേ, പറയാൻ നാണമാണെന്ന് ഗ്രാമത്തിലെ മറ്റൊരു സ്ത്രീ. അവർ ആർത്തവം സമ്മാനിക്കുന്ന വേദനയും ആർത്തവത്തെക്കുറിചുള്ള അജ്ഞതയമെല്ലാം മറയില്ലാതെ തന്നെ പങ്കുവയ്ക്കുന്നു.

ലൊസാഞ്ചലസിൽ ഓക്വുഡ് സ്‌കൂളിലെ ഒരുകൂട്ടം വിദ്യാർത്ഥികളും അദ്ധ്യാപിക മെലീസ ബെർട്ടനും ചേർന്നു രൂപം കൊടുത്ത സംഘടനയായ ദ് പാഡ് പ്രോജക്റ്റാണ് ഡോക്യുമെന്ററിക്കു പിന്നിൽ. പീരിയഡിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ ഗൂനീത് മോംഗ.മെലിസയുടെ നേതൃത്വത്തിൽ ഓക്വുഡ് ഹൈസ്‌കൂളിലെ വിദ്യാർത്ഥികളുടെ ആഭിമുഖ്യത്തിലാണ് കത്തികേരയിൽ ഒരു പാഡ് നിർമ്മാണ യന്ത്രം സ്ഥാപിക്കുന്നത്. ഇനിമേൽ ഒരു പെൺകുട്ടി പോലും ആർത്തവം കാരണം പഠനം നിർത്തരുത് എന്നതായിരുന്നു ഈ സംരംഭം വഴി ലക്ഷ്യമിട്ടതെന്ന് മെലിസ പറയുന്നു. ജനങ്ങളിൽ നിന്ന് നടന്ന് പിരിവെടുത്താണ് മെലിസയും കുട്ടികളും യന്ത്രത്തിനുവേണ്ട പണം സ്വരൂപിച്ചത്.

അടുത്ത ലക്ഷ്യം ആർത്തവം ശാപവും പാപവും വൃത്തിഹീനവുമാണെന്ന് തലമുറകളായി ധരിച്ചുവച്ച സ്ത്രീകളെ ബോധവത്കരിക്കുകയായിരുന്നു. ആർത്തവത്തെക്കുറിച്ചുള്ള തെറ്റായ ധാരണകളെല്ലാം തിരുത്തപ്പെട്ടതോടെ അതൊരു നിശബ്ദ വിപ്ലവമായി.ഗ്രാമത്തിൽ തന്നെ ലഭ്യമായ വസ്തുക്കൾ ഉപയോഗിച്ചാണ് പാഡ് നിർമ്മിക്കുന്നതും. കുറഞ്ഞ ചെലവിൽ നിർമ്മിക്കപ്പെടുന്ന പാഡുകൾ നൂറുകണക്കിനു സ്ത്രീകൾക്ക് ആശ്രയവുമാകുന്നു. ഈ പാഡ് നിർമ്മാണം വഴി മാത്രം രണ്ടായിരം രൂപ വരെ ഉണ്ടാക്കുന്ന സ്ത്രീകളുണ്ട്. തുടക്കകാലത്ത് പലരും നാണക്കേട് കൊണ്ട് തങ്ങൾ പാഡുകൾ ഉണ്ടാക്കുന്ന കാര്യം വീട്ടിൽ പോലും പറഞ്ഞിരുന്നില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP