Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സംസ്ഥാന ചലച്ചിത്ര അവാർഡിൽ മോഹൻലാലിനെ പങ്കെടുപ്പിക്കുന്നതിൽ ഒരു വിഭാഗം സിനിമാ പ്രവർത്തകർക്ക് എതിർപ്പ്; ദിലീപ് വിഷയത്തിൽ പിന്തിരിപ്പൻ നിലപാട് എടുത്ത എഎംഎംഎ പ്രസിഡന്റിനെ ക്ഷണിച്ചത് ശരിയായില്ലെന്ന് ഡോ. ബിജു

സംസ്ഥാന ചലച്ചിത്ര അവാർഡിൽ മോഹൻലാലിനെ പങ്കെടുപ്പിക്കുന്നതിൽ ഒരു വിഭാഗം സിനിമാ പ്രവർത്തകർക്ക് എതിർപ്പ്; ദിലീപ് വിഷയത്തിൽ പിന്തിരിപ്പൻ നിലപാട് എടുത്ത  എഎംഎംഎ പ്രസിഡന്റിനെ ക്ഷണിച്ചത് ശരിയായില്ലെന്ന് ഡോ. ബിജു

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണ ചടങ്ങിൽ മുഖ്യ അതിഥിയായി ചലച്ചിത്ര താരം മോഹൻലാലിനെ ക്ഷണിച്ചതിൽ ഒരു വിഭാഗം ചലച്ചിത്രപ്രവർത്തകർ എതിർപ്പുമായി രംഗത്തെത്തി. നടിയെ ആക്രമിച്ച സംഭവത്തിൽ നടൻ ദിലീപിനെ എഎംഎംഎയിലേക്ക് തിരിച്ചെടുത്ത പശ്ചാത്തലത്തിൽ സംഘടനാ പ്രസിഡന്റിനെ ചടങ്ങിന് ക്ഷണിച്ചത് ശരിയായില്ല എന്നാണ് ഒരു വിഭാഗത്തിന്റെ നിലപാട്.

ചലച്ചിത്ര സംവിധായകൻ ഡോ.ബിജു മോഹൻ ലാലിനെ ചടങ്ങിനെ ക്ഷണിച്ചതിനെതിരെ പരസ്യമായി രംഗത്ത് വന്നിട്ടുണ്ട്. തന്റെ ഫേസ്‌ബുക്ക് കുറിപ്പിലൂട് ബിജു എതിർപ്പ് വ്യക്തമാക്കി.മലയാള സിനിമയിലെ സ്ത്രീ വിരുദ്ധമായ രീതികൾക്കെതിരെയും, അക്രമങ്ങൾക്കും, സൂപ്പർ താര സങ്കല്പങ്ങൾക്കെതിരേയും പൊതുവികാരം ഉണ്ടായിക്കൊണ്ടിരിക്കുന്നത് അറിഞ്ഞിട്ടില്ലാത്ത ലോകത്താണോ സാംസ്കാരിക മന്ത്രി ജീവിക്കുന്നത് എന്ന് ബിജു ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു.

സംസ്ഥാന പുരസ്‌കാരവിതരണ ചടങ്ങിലെ മുഖ്യാതിഥികൾ പുരസ്‌കാരം ലഭിച്ചവർ ആണെന്നും, മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ട ഇന്ദ്രൻസിന് ഗ്ലാമർ കുറവാണോ എന്നും ഡോ.ബിജു ഫേസ്‌ബുക്ക് കുറിപ്പിലൂടെ ചോദിക്കുന്നുണ്ട്.എന്നാൽ ഇത് ചലച്ചിത്ര അക്കാദമിയുടെ തീരുമാനം അല്ലെന്നും, അവാർഡ് നൽ കുന്നത് സർക്കാർ ആണെനും, അതിഥികളെ തീരുമാനിച്ചതും സർക്കാർ ആണെന്നുമായിരുന്നു അക്കാദമി ചെയർമാൻ കമലിന്റെ പ്രതികരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP