Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഇന്ന് വിതരണം ചെയ്യും; തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും; മലയാള സിനിമയ്ക്ക് നൽകിയ സംഭാവനകൾ മാനിച്ച് ആദരിക്കുന്നത് പതിനാല് പ്രഗത്ഭരെ; ചടങ്ങിന് മിഴിവേകി ബിജി ബാൽ നയിക്കുന്ന നവവസന്തം സംഗീത വിരുന്നും

സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഇന്ന് വിതരണം ചെയ്യും; തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും; മലയാള സിനിമയ്ക്ക് നൽകിയ സംഭാവനകൾ മാനിച്ച് ആദരിക്കുന്നത് പതിനാല് പ്രഗത്ഭരെ; ചടങ്ങിന് മിഴിവേകി ബിജി ബാൽ നയിക്കുന്ന നവവസന്തം സംഗീത വിരുന്നും

മറുനാടൻ മലയാളി ബ്യൂറോ

കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളും ജെ.സി.ഡാനിയേൽ പുരസ്‌കാരവും ഇന്ന് വൈകുന്നേരം ആറ് മണിക്ക് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന ചടങ്ങിൽ നൽകും. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനവും അവാർഡ് വിതരണവും നിർവഹിക്കുന്നത്. മലയാള സിനിമയിലെ 14 പേരെ അവരുടെ സംഭാവനകൾ കണക്കിലെടുത്ത് ചടങ്ങിൽ ആദരിക്കും. ഒപ്പം ഈ വർഷത്തെ ജെ സി ഡാനിയൽ പുരസ്‌കാരം നടി ഷീലയ്ക്ക് നൽകും. അവാർഡ് വിതരണച്ചടങ്ങിനു ശേഷം കഴിഞ്ഞ ദശകത്തിലെ സംസ്ഥാന അവാർഡ് നേടിയ ഗാനങ്ങൾ കോർത്തിണക്കി സംഗീത സംവിധായകൻ ബിജിബാൽ നയിക്കുന്ന നവവസന്തം എന്ന സംഗീത വിരുന്നും ഉണ്ടായിരിക്കും.

മികച്ച സംവിധായകനുള്ള ഈ വർഷത്തെ പുരസ്‌കാരം നേടിയത് ശ്യാമപ്രസാദും നവാഗത സംവിധായകനുള്ളത് സക്കരിയ മുഹമ്മദിനുമാണ്. മികച്ച നടനുള്ള പുരസ്‌കാരം ഞാൻ മേരിക്കുട്ടിയിലേയും ക്യാപ്റ്റനിലേയും അഭിനയത്തിന് ജയസൂര്യയും സുഡാനി ഫ്രം നൈജീരിയയിലെ പ്രകടനത്തിന് സൗബിൻ ഷാഹിറും പങ്കിടുകയായിരുന്നു. കുപ്രസിദ്ധ പയ്യനിലെ അഭിനയത്തിന് നിമിഷ സജയനാണ് മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചത്. മികച്ച ചിത്രമായി തിരഞ്ഞെടുത്തത് കാന്തൻ- ദ ലവർ ഓഫ് കളർ' ആണ്. മികച്ച സ്വഭാവ നടനായി ചോലയിലേയും ജോസഫിലേയും പ്രകടനത്തിന് ജോജു ജോർജ്ജിനാണ് ലഭിച്ചിരിക്കുന്നത്.

മലയാള സിനിമയ്ക്ക് നൽകിയ സംഭാവനകൾ മാനിച്ച് നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ടി.ആർ.ഓമന, ഹാസ്യതാരം ജഗതി ശ്രീകുമാർ, സംഘട്ടന സംവിധായകൻ ത്യാഗരാജൻ, ആദ്യകാല നിർമ്മാതാവ് ആർ.എസ്.പ്രഭു, നടിയും ഗായികയുമായ സി എസ് രാധാ ദേവി, പ്രേം നസീറിന്റെ ആദ്യ കാല നായിക നെയ്യാറ്റിൻകര കോമളം, നടിയും ഗായികയുമായ ലതാ രാജു, ഛായാഗ്രാഹകനും സംവിധായകനുമായ ശിവൻ, നീലക്കുയിലിൽ ബാലതാരമായി വേഷമിട്ട വിപിന്മോഹൻ, സംവിധായകരായ കെ.രഘുനാഥ്, സ്റ്റാൻലി ജോസ്, നടൻ ജി.കെ. പിള്ള, ക്യാമറാമാൻ ടി.എൻ.കൃഷ്ണൻകുട്ടി നായർ എന്നിവരെ ചടങ്ങിൽ ആദരിക്കും. 2019 ലെ അവാർഡ് ഗോൾഡൻ ജൂബിലി അവാർഡായി നൽകുമെന്ന് മന്ത്രി പറഞ്ഞു.

മന്ത്രിമാരായ കെ.കൃഷ്ണൻകുട്ടി, രാമചന്ദ്രൻ കടന്നപ്പള്ളി, എ.കെ.ശശീന്ദ്രൻ, അഡ്വ. വി എസ്.സുനിൽകുമാർ, കടകംപള്ളി സുരേന്ദ്രൻ, എംപിമാർ, എംഎൽഎമാർ മറ്റു ജനപ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. അവാർഡ് വിതരണത്തിന് ശേഷം നടക്കുന്ന ഗാനമേളയിൽ വിജയ് യേശുദാസ്, സുദീപ് കുമാർ, ജി.ശ്രീരാം, രാജലക്ഷ്മി, സിതാര കൃഷ്ണ കുമാർ, വൈക്കം വിജയലക്ഷ്മി, മധുശ്രീ നാരായണൻ, ഹരിശങ്കർ, സംഗീത ശ്രീകാന്ത്, സൗമ്യ രാമകൃഷ്ണൻ എന്നിവർ പങ്കെടുക്കും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP