Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പാത്രാവിഷ്‌ക്കാരത്തിൽ അവനവനെ ത്യജിച്ചുള്ള പകർന്നാട്ടം; കഥാപാത്രങ്ങളിലെ ഭാവസൂക്ഷ്മ തലങ്ങളിലെ പ്രസരിപ്പ്! അവാർഡ് ജേതാക്കളെ നിശ്ചയിച്ച ജോൺപോൾ സമിതിയുടെ താത്വിക അവലോകനങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

പാത്രാവിഷ്‌ക്കാരത്തിൽ അവനവനെ ത്യജിച്ചുള്ള പകർന്നാട്ടം; കഥാപാത്രങ്ങളിലെ ഭാവസൂക്ഷ്മ തലങ്ങളിലെ പ്രസരിപ്പ്! അവാർഡ് ജേതാക്കളെ നിശ്ചയിച്ച ജോൺപോൾ സമിതിയുടെ താത്വിക അവലോകനങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണായകമ്മറ്റി താരങ്ങളെ കുറിച്ചും സിനിമകളെ കുറിച്ചും നടത്തിയ വിലയിരുത്തലുകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നു. ഓസ്‌കാർ അവാർഡ് നിർണയ കമ്മറ്റികൾ പോലും നടത്താത്ത വിലയിരുത്തലുകളാണ് ജൂറി ചെയർമാൻ ജോൺ പോൾ നടത്തിയതെന്ന ആക്ഷേപമാണ് സോഷ്യൽമീഡിയകളിൽ.

മികച്ച നടനായി നിവിൻ പോളിയേയും മികച്ച നടിയായി നസ്രിയ നസിമിനെ തെരഞ്ഞെടുത്തതിനെ ചൊല്ലി ശക്തമായ വാദപ്രതിവാദങ്ങളും പരിഹാസങ്ങളുമാണ് രണ്ടു ദിവസമായി തകർത്ത് ഓടുന്നത്. ചലച്ചിത്രങ്ങളെയും താരങ്ങളെയും കമ്മറ്റി വിലയിരുത്തിയ ശേഷം അന്തിമതീരുമാനമെടുത്ത ജൂറി ചെയർമാൻ ജോൺ പോളിന്റെ വിലയിരുത്തലുകൾ ഇങ്ങനെ.

മികച്ച നടൻ : നിവിൻ പോളി

പാത്രാവിഷ്‌കാരത്തിൽ അനനവനെ ത്യജിച്ചുള്ള പകാർന്നാട്ടത്തിലെ അനായസതയാണ് നിവിൻ പോളിയെ മികച്ച നടനായി തിരഞ്ഞെടുക്കാനുള്ള കാരണമായി ചൂണ്ടിക്കാണിക്കുന്നത്. 1983, ബാംഗ്ലൂർ ഡെയ്‌സിലും ഈ പകർന്നാട്ടം കാഴ്ച വച്ചതായിട്ടാണ് അവാർഡ് കമ്മറ്റിയുടെ വിലയിരുത്തൽ.

സുദേവ് നായർ : കഥാപാത്രത്തിന്റെ നിശിത തീക്ഷ്ണഭാവങ്ങളെ അരികുകകളിൽ വരെ സൂക്ഷമമായി നിവേശിപ്പിച്ചു കൊണ്ടുള്ള പ്രകാശനമാണ് മൈ ലൈഫ് പാർട്ണറിലൂടെ സുദേവ് നായർ കാഴ്ചവച്ചത്. മൈ ലൈഫ് പാർട്ണറിലെ അഭിനയത്തിനാണ് സുദേവ് നായരെ മികച്ച നടനുള്ള അവാർഡ് തേടിയെത്തിയത്.

മികച്ച നടി : നസ്രിയ

കഥാപാത്രങ്ങളിലെ ഭാവസൂക്ഷമതലങ്ങളിലെ പ്രസരിപ്പിനെയും നിസാഹായതെയും ആത്മാവിലാവഹിച്ചു കൊണ്ട് അനായാസസുന്ദരമായി കാഴ്ചവച്ച പ്രകാശനത്തിന്. ബാംഗ്ലൂർ ഡെയ്‌സ്, ഓംശാന്തി ഓശാന എന്നീ സിനിമകളിലെ നസ്രിയയുടെ അഭിനയത്തെ വിലയിരുത്തിയത് ഇങ്ങനെ.

മികച്ച സംവിധായകൻ : സനൽ ശശിധരൻ ചിത്രം : ഒരാൾപൊക്കം

ജഡബന്ധിതമായി ജീവിതത്തെ തുടർയാനത്തിൽ ആത്മീയതയുടെ വെളിപാടുകളായി പരിണമിച്ചുയർത്തിയ ദൃശ്യാവിഷ്‌കാരവൈഭവമാണ് ജൂറികമ്മറ്റി ഒരാൾപൊക്കത്തിന്റെ സംവിധായകനെ മികച്ച സംവിധായകനായി തിരഞ്ഞെടുത്തത്.

മികച്ച കഥാചിത്രം : ഒറ്റാൽ സംവിധാനം : ജയരാജ്

യഥാതഥത്തിന്റെ ചോരനേരുതേമ്പി നിൽക്കുന്ന പ്രമേയത്തിന്റെ ദൃശ്യാവിഷ്‌കാര മികവ് കാണാതിരിക്കാനാവില്ല

നിർമ്മാതാവ് : ജോർജ് മാത്യു ചിത്രം : അപ്പോത്തിക്കിരി, എയുപിഎസ് ചെമ്പ്രാശേരി ചിത്രം : ലസാഗു

ആരോഗ്യപരിപാലന രംഗത്തെ കിരാതമായ ചൂഷണങ്ങൾക്കെതിരെയുള്ള രൂക്ഷവിമർശനമായ ഒരു ചലച്ചിത്രം നിർമ്മിച്ചതിലെ സാമൂഹ്യപ്രതിബന്ധതയ്ക്കുള്ള ആദരപൂർവമായിട്ടാണ് ജോർജ് മാത്യുവിനെ തിരഞ്ഞെടുത്തത്.

കുട്ടികളിലെ മനസിലെ മാതൃകകങ്ങളെ അനപാതപ്പെടുത്തുന്ന ലസാഗു എന്ന ചിത്രത്തിന്റെ നിർമ്മാണത്തിനായി ഒത്തുചേർന്ന എ.യു.പി.എസ് ചെമ്പ്രാശേരിയിലെ അദ്ധ്യാപകരുടേയും മനേജ്‌മെന്റിനന്റെയും ഹൃദയമനസ്‌കൃതയ്ക്ക് ആദരപൂർവമാണ് ലസാഗുവിന്റെ നിർമ്മാതാക്കളെ തിരഞ്ഞെടുത്തത്.

മികച്ച തിരക്കഥാകൃത്ത് : അഞ്ജലി മേനോൻ

മൂന്നു ചാലുകളായി പതഞ്ഞൊഴുകുന്ന ജീവിതച്ചാലുകളെ ഒന്ന് ഒന്നിന്റെ അനുബന്ധവും പൂരകവുമാക്കി നിവേശിപ്പിക്കുന്ന എഴുത്തുവഴിയിൽ വിളങ്ങിയ കാഴ്ചസ്രോതസുകളുടെ മികവായിട്ടാണ് അഞ്ജലി മേനോനെ തിരഞ്ഞെടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP