Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മാറ്റത്തിന്റെ പാതയിൽ ഐഎഫ്എഫ്‌കെയും; ഡിജിറ്റൽ സിനിമ പ്രൊജക്ഷൻ വഴിയുള്ള പ്രദർശനം കൂടുന്നു

മാറ്റത്തിന്റെ പാതയിൽ ഐഎഫ്എഫ്‌കെയും; ഡിജിറ്റൽ സിനിമ പ്രൊജക്ഷൻ വഴിയുള്ള പ്രദർശനം കൂടുന്നു

തിരുവനന്തപുരം: ഡിജിറ്റൽ സിനിമ പ്രൊജക്ഷൻ വഴിയുള്ള ചിത്രങ്ങളുടെ പ്രദർശനമാണ് ഇക്കുറി പതിനേഴാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയെ കൂടുതൽ ശ്രദ്ധേയമാക്കുന്നത്. ഇത്തവണ പ്രദർശിപ്പിക്കുന്ന 198 ചിത്രങ്ങളിൽ 80 എണ്ണവും ഡിജിറ്റൽ സിനിമ പ്രൊജക്ഷൻ എന്ന ഡിസി പി വഴിയാണ് പ്രദർശിപ്പിക്കുന്നത്. 2കെ റിസല്യൂഷനിലാണ് ഡി.സി.പിയിൽ സിനിമ ആലേഖനം ചെയ്യുന്നത്. ഇത് കാണിക്കാൻ 2കെ പ്രൊജക്ടർ വേണം. ചിത്രങ്ങളുടെ വ്യാജപ്പതിപ്പുകൾക്ക് സാധ്യതയില്ലെന്നുള്ളതാണ് ഡി. സി. പി സംവിധാനത്തിന് കൂടുതൽ സ്വീകാര്യത ലഭിക്കാൻ കാരണം.


ഡിജിറ്റൽ സിനിമ പ്രൊജക്ഷനിൽ ഹാർഡ് ഡിസ്‌കിലാണ് ചിത്രങ്ങൾ സൂക്ഷിക്കുക. വിതരണക്കാർ ഈ ഡിസ്‌ക്കുകൾ തിയേറ്ററിൽ നേരത്തെ എത്തിക്കും. അതിനുശേഷം പ്രൊജക്ടറിന്റെയും മറ്റും സാങ്കേതിക, പ്രദർശന വിവരങ്ങൾ ബന്ധപ്പെട്ടവർക്ക് കൈമാറിയാൽ കെ. ഡി. എം (കീ ഡെലിവറി മെസ്സേജ്) എന്ന രഹസ്യനമ്പർ നൽകും. ഈ നമ്പർ പ്രൊജക്ടറിനോടൊപ്പമുള്ള കംപ്യൂട്ടറിൽ ഫീഡ് ചെയ്യുമ്പോൾ മാത്രമേ ഡി.സി.പി തുറക്കാനും ചിത്രം പ്രദർശിപ്പാനും കഴിയൂ. പ്രദർശനത്തിന് പത്തോ പതിനഞ്ചോ മിനിറ്റുകൾക്ക് മുൻപു മാത്രമാണ് കെ.ഡി.എം നമ്പർ ലഭിക്കുകയുള്ളുവെന്നതാണ് ഇവയ്ക്കു പ്രധാന പ്രശ്‌നം. മിനിറ്റുകൾക്ക് മുൻപ് ലഭിക്കുന്ന കെ.ഡി.എമ്മിൽ എന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടായാൽ എല്ലാം തകിടം മറിയും. ഒരു പ്രദർശനത്തിന് നൽകുന്ന കെ.ഡി.എം മറ്റൊരു പ്രദർശത്തിനോ മറ്റൊരു പ്രൊജക്ടറിലോ പ്രവർത്തിപ്പിക്കാനാവില്ല. അനുവദിച്ച സമയത്ത് തന്നെ പ്രദർശിപ്പിക്കുകയും വേണം.

മേളകളിലെ ചിത്രങ്ങൾ വിവിധ രാജ്യങ്ങളിൽ നിന്നാണ് വരുന്നത്. വിവരങ്ങൾ പരസ്പരം കൈമാറുന്നതിൽ ഇ മെയിലാണെങ്കിൽ കൂടി പകൽ, രാത്രി സമയങ്ങളിലെ വ്യത്യാസങ്ങൾ ദിവസങ്ങളുടെ താമസംവരുത്താനുള്ള സാധ്യതയുണ്ട്. ഡി. സി. പി പ്രദർശനങ്ങളുടെ സമയക്രമം പാലിച്ചില്ലെങ്കിൽ പലചിത്രങ്ങളും ഒഴിവാക്കേണ്ടിവരുമെന്നതാണ് മേള അഭിമുഖീകരിക്കുന്ന വെല്ലുവിളി. അവസാനനിമിഷമേ പരിശോധന നടക്കൂ എന്നതിനാൽ സാങ്കേതികതടസ്സങ്ങൾ മുൻകൂട്ടി കണ്ട് പ്രദർശനമാറ്റം വരുത്താനാവില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP