Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സിനിമയിലെ ഫാസിസ്റ്റ് കടന്നുകയറ്റത്തെ ചെറുക്കുമെന്ന മുഖ്യമന്ത്രിയുടെ തീപ്പൊരിപ്രസംഗത്തോടെ തുടക്കം; മികച്ച അഭിനയമികവിനുള്ള പുരസ്‌കാര ക്രെഡിറ്റ് ഭാര്യക്ക് നൽകി ജയസൂര്യ; ബാപ്പച്ചിക്കും ഉമ്മച്ചിക്കും പുരസ്‌കാരം സർപ്പിച്ച് സൗബിനും; പാട്ട് പാടി വേദിയെ കൈയിലെടുത്ത് ജോജു; മികച്ച നായിക നിമിഷയായപ്പോൾ സംവിധാനത്തിൽ തിളങ്ങി ശ്വാമപ്രസാദും; ചലച്ചിത്ര പുരസ്‌കാരദാനച്ചടങ്ങിലെ കാഴ്ചകൾ

സിനിമയിലെ ഫാസിസ്റ്റ് കടന്നുകയറ്റത്തെ ചെറുക്കുമെന്ന മുഖ്യമന്ത്രിയുടെ തീപ്പൊരിപ്രസംഗത്തോടെ തുടക്കം; മികച്ച അഭിനയമികവിനുള്ള പുരസ്‌കാര ക്രെഡിറ്റ് ഭാര്യക്ക് നൽകി ജയസൂര്യ; ബാപ്പച്ചിക്കും ഉമ്മച്ചിക്കും പുരസ്‌കാരം സർപ്പിച്ച് സൗബിനും; പാട്ട് പാടി വേദിയെ കൈയിലെടുത്ത് ജോജു; മികച്ച നായിക നിമിഷയായപ്പോൾ സംവിധാനത്തിൽ തിളങ്ങി ശ്വാമപ്രസാദും; ചലച്ചിത്ര പുരസ്‌കാരദാനച്ചടങ്ങിലെ കാഴ്ചകൾ

എം എസ് ശംഭു

തിരുവനന്തപുരം: പുരസ്‌കാരം നേടുമ്പോൾ ക്രെഡിറ്റ് എന്റെ ഭാര്യക്ക് ! അവളാണ് എനിക്ക് ഈ വേദിയിലണിയാൻ വസ്ത്രം വാങ്ങി തന്നത്. മേരിക്കുട്ടിയിൽ ഭാര്യ ഡിസൈൻ ചെയ്ത വസ്ത്രങ്ങൾ കാരണം അതിലെ അഭിനയത്തിന് എനിക്ക് സംസ്ഥാന അവാർഡും ലഭിച്ചു. 49 സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിൽ മികച്ച നടനുള്ള പുരസ്‌കാരം പങ്കിട്ട ജയസൂര്യ വികാരഭരിതമായിട്ടാണ് വേദിയിൽ സംസാരിച്ചത്. സുഡാനി ഫ്രം നൈജീരിയയിലെ അഭിനയത്തിന് സൗബിൻ മികച്ച നടനുള്ള പുരസ്‌കാരം പങ്കിട്ടപ്പോൾ അംഗീകാരം ബാപ്പയ്ക്കും ഉമ്മയക്കും സമർപ്പിച്ചു. താരനിറവിലായിരുന്നു തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണം നടന്നത്.

ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്‌കാര ജേതാക്കൾക്ക് പുരസ്‌കാര ഫലകവും ക്യാഷ് അവാർഡും കൈമാറി. മികച്ച നടനുള്ള പുസ്‌കാരം ജയസൂര്യയും സൗബിനും പങ്കിട്ടപ്പോൾ മികച്ച സ്വഭാവനടനായി ജോസഫിലെ അഭിനയത്തിന് ജോജു ജോർജും പുരസ്‌കാരം നേടി.. കരഘോഷങ്ങൾ മുഴക്കിയും ആർപ്പുവിളിച്ചുമാണ് ജേതാക്കളെ പുരസ്‌കാര വേദിയിലേക്ക് കാണികൾ സ്വീകരിച്ചത്. പുരസ്‌കാരത്തിന് സദസിൽ നിന്ന് ലഭിച്ച കയ്യടിക്ക് ജോസഫിലെ പാട്ട് പാടിയായിരുന്നു ജോജുവിന്റെ സ്നേഹ പ്രകടനം. സൗബിൻ പുരസ്‌കാരം സ്വീകരിച്ചപ്പോൾ സദസിൽ ഒന്നാം വരിയിൽ ഭാര്യയും ത്ന്റെ കുഞ്ഞോമലുമുണ്ടായിരുന്നു.

ചോല,ഒരു കുപ്രസിദ്ധ പയ്യൻ തുടങ്ങിയ ചിത്രങ്ങളിലെ ക്ലാസിക്കൽ പെർഫോമൻസിനാണ് നിമിഷ സജയൻ മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയെടുത്തത്. മികച്ച സംവിധായകനുള്ള പുരസ്‌കാരം ശ്വാമപ്രസാദിനും ലഭിച്ചു. കാന്തൻ ദി കളർ ഓഫ് ലവ് എന്ന ചിത്രത്തിന് പ്രത്യേക പുരസ്‌കാരവും ലഭിച്ചു. മികച്ച കഥാകൃത്ത് ജോയ് മാത്യു (അങ്കിൾ),മികച്ച ഛായാഗ്രാഹകൻ കെ യു മോഹൻ എന്നിവരാണ്. വളർവന്നു വരുന്ന വർഗീയ ഫാസിസത്തിനും കടന്നുകയറ്റത്തിനുമെതിരെയുള്ള ആശയമാണ് സിനിമയെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ സംസാരിച്ചത്. സുഡാനി ഫ്രം നൈജീരിയ, മേരിക്കുട്ടി എന്നി സീനിമകളെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു. ചലച്ചിത്ര രംഗത്തും വർഗീയ വാദികളുടെ ഭീഷണി കടന്നുവരികയാണ്, സർക്കാർ എന്തുവിലകൊടുത്തും ഇവയെ നേരിടുമെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. നവാഗതരായ സംവിധാകരേയും തിരക്കഥാകൃത്തുക്കളേയും പ്രശംസിച്ച് കൊണ്ടാണ് മുഖ്യമന്ത്രി പ്രസംഗം തുടർന്നത്. സിനിമയിൽ സമീപകാലത്ത് വന്ന മാറ്റങ്ങളെയും അദ്ദേഹം ചൂണ്ടിക്കാട്ടി.

സിനിമയിലെ സമഗ്ര സംഭാവനയ്ക്കുള്ള് പുരസ്‌കാരമായ ജെ.സി ഡാനിയൽ പുരസ്‌കാരം നേടിയ നടി ഷീലയേയും അദ്ദേഹം വേദിയിൽ വാനോളം പ്രശംസിച്ചു. പഴയകാല സിനിമാനടി നടന്മാരെ ആദരിക്കുന്നതിനോടൊപ്പം തന്നെ പഴയകാല സാങ്കേതിക പ്രവർത്തകർക്കും വേദിയിയിൽ പുരസ്‌കാരം കൈമാറി. പഴയകാല നടി ശ്രീലത നമ്പൂതിരി അടക്കമുള്ളവരെ മുഖ്യമന്ത്രി പൊന്നാട അണിയിച്ചാണ് ആദരിച്ചത്. മുഖ്യ.മന്ത്രി പിണറായി വിജയനെ കൂടാതെ സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലൻ, ദേവസ്വം സഹകരണ വകുപ്പ് മന്ത്രികടകംപള്ളി സുരേന്ദ്രൻ, പുരാവസ്തുവകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, ഒ രാജഗോപാൽ എം.എൽഎ മേയർ വി.കെ പ്രശാന്ത് അടക്കമുള്ളവർ വേദിയിൽ സന്നിഹിതരായിരുന്നു.

ഇത്തവണ ജൂറിക്ക് മുന്നിലെത്തിയത് 150 ലധികം ചിത്രങ്ങളായിരുന്നു.അതിൽ 100 എണ്ണം ഫീച്ചർ വിഭാഗത്തിൽ ഉൾപ്പെടുന്നു. പ്രമുഖ സംവിധായകൻ കുമാർ സാഹ്നിയാണ് ഇത്തവണത്തെ ജൂറി ചെയർമാൻ. സംവിധായകരായ ഷെറി ഗോവിന്ദൻ, ജോർജ് കിത്തു, ഛായാഗ്രാഹകൻ കെ.ജി ജയൻ, നിരൂപകരായ വിജയകൃഷ്ണൻ, എഡിറ്റർ ബിജു സുകുമാരൻ, സംഗീത സംവിധായകൻ പി.ജെ ഇഗ്‌നേഷ്യസ്, നടി നവ്യാ നായർ, മോഹൻദാസ് എന്നിവരും ജൂറി അംഗങ്ങളും സദസിൽ സന്നിഹിദരായിരുന്നു.

പുരസ്‌കാരങ്ങളും ജേതാക്കളും

മികച്ച ഛായാഗ്രാഹകൻ കെ യു മോഹനൻ (കാർബൺ)
മികച്ച തിരക്കഥാകൃത്ത് മുഹസിൻ പരാരി, സക്കറിയ (സുഡാനി ഫ്രം നൈജീരിയ)
മികച്ച ബാലതാരം മാസ്റ്റർ മിഥുൻ
മികച്ച പിന്നണി ഗായകൻ വിജയ് യേശുദാസ്
മികച്ച സിങ്ക് കൗണ്ട് അനിൽ രാധാകൃഷ്ണൻ
ഛായാഗ്രാഹണം ജൂറി പരാമർശം മധു അമ്പാട്ട്
മികച്ച കുട്ടികളുടെ ചിത്രം അങ്ങനെ അകലെ ദൂരെ
മികച്ച ഗായിക ശ്രേയാ ഘോഷാൽ
മികച്ച കാല സംവിധായകൻ
മികച്ച സംഗീത സംവിധായകൻ വിശാൽ ഭരദ്വാജ് (കാർബൺ)
മികച്ച പശ്ചത്തല സംഗീതം ബിജിബാൽ (ആമി)
മികച്ച കലാസംവിധായകൻ വിനേഷ് ബംഗ്ലാൽ (കമ്മാരസംഭവം)
മികച്ച ചിത്രസംയോജകൻ അരവിന്ദ് മന്മദൻ (ഒരു ഞായറാഴ്ച)
മികച്ച തിരക്കഥാകൃത്തുക്കൾ മുഹ്സിൻ പെരാരി, സക്കറിയ (സുഡാനി ഫ്രം നൈജീരിയ)
മികച്ച സ്വഭാവനടിമാർ സാവിത്രി ശ്രീധരൻ, സരസ്സ ബാലുശ്ശേരി

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP