Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മികച്ച നടനുള്ള പുരസ്‌കാരം പങ്കിട്ട് ആയുഷ്മാൻ ഖുരാനയും വിക്കി കൗശലും; കീർത്തി സുരേഷ് ഏറ്റവും മികച്ച നടി; പുരസ്‌കാരം തെലുങ്ക് ചിത്രം മഹാനടിയിലെ പ്രകടനത്തിന്; അന്തരിച്ച എംജെ രാധാകൃഷ്ണൻ മികച്ച ഛായാഗ്രാഹകൻ; ജോജു ജോർജിനും സാവിത്രിക്കും ജൂറിയുടെ പ്രത്യേക പരാമർശം; ജോജുവിന് നേട്ടം ജോസഫിലെ മികച്ച പ്രകടനത്തിന്; സാവിത്രിക്ക് പരാമർശം മികച്ച മലയാള സിനിമയായി തെരഞ്ഞെടുത്ത സുഡാനി ഫ്രം നൈജീരിയയിലെ ഉമ്മ വേഷത്തിന്

മികച്ച നടനുള്ള പുരസ്‌കാരം പങ്കിട്ട് ആയുഷ്മാൻ ഖുരാനയും വിക്കി കൗശലും; കീർത്തി സുരേഷ് ഏറ്റവും മികച്ച നടി; പുരസ്‌കാരം തെലുങ്ക് ചിത്രം മഹാനടിയിലെ പ്രകടനത്തിന്; അന്തരിച്ച എംജെ രാധാകൃഷ്ണൻ മികച്ച ഛായാഗ്രാഹകൻ; ജോജു ജോർജിനും സാവിത്രിക്കും ജൂറിയുടെ പ്രത്യേക പരാമർശം; ജോജുവിന് നേട്ടം ജോസഫിലെ മികച്ച പ്രകടനത്തിന്; സാവിത്രിക്ക് പരാമർശം മികച്ച മലയാള സിനിമയായി തെരഞ്ഞെടുത്ത സുഡാനി ഫ്രം നൈജീരിയയിലെ ഉമ്മ വേഷത്തിന്

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: 66ാമത് ദേശീയ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ ഏറ്റവും മികച്ച നടിക്കുള്ള പുരസ്‌കാരം മലയാളിയായ കീർത്തി സുരേഷിന് ലഭിച്ചു. തെലുങ്ക് സിനിമയായ മഹാനടിയിലെ പ്രകടനത്തിനാണ് കീർത്തിയെ ദേശീയ പുരസ്‌കാരം തേടിയെത്തിയിരിക്കുന്നത്. മികച്ച നടനുള്ള പുരസ്‌കാരം ആയുഷ്മാൻ ഖുരാന (അന്ധാധുൻ), വിക്കി കൗശൽ (ഉരി) എന്നിവർ പങ്കിട്ടു.മമ്മൂട്ടിക്ക് അവാർഡ് ലഭിക്കും എന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അത് ഉണ്ടായില്ല.

മലയാളികൾക്ക് അംഗീകാരമായി ജോജു ജോർജിനും സാവത്രിക്കും ജൂറിയുടെ പരാമർശമുണ്ട്. ജോസഫ് എന്ന ചിത്രത്തിലെ അഭിനയത്തിന് നടൻ ജോജുവിന് പ്രത്യേക പരാമർശം ലഭിച്ചപ്പോൾ സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് സാവത്രിക്ക് പ്രത്യേക പരാമർശം. ഫീച്ചർ ഫിലിം കാറ്റഗറിയിൽ 31 വിഭാഗങ്ങളിലാണ് അവാർഡ് ലഭിക്കുക. 419 സിനിമകളാണ് മത്സരത്തിന് പരിഗണിച്ചത്. നോൺ ഫീച്ചർ വിഭാഗത്തിൽ 23 അവാർഡുകളാണ് നൽകുക. മികച്ച സിനിമാ പുസ്തകമായി എസ് ജയചന്ദ്രൻ നായരുടെ 'മൗനപ്രാർത്ഥന പോലെ' തെരഞ്ഞെടുക്കപ്പെട്ടു

സിനിമ സൗഹൃദ സംസ്ഥാനമായി ഉത്തരാഖണ്ഡിനെ പ്രഖ്യാപിച്ചു. മികച്ച സിനിമ സൗഹൃദ സംസ്ഥാനമായി തെരെഞ്ഞെടുക്കപ്പെട്ട ഉത്തരാഖണ്ഡിന് രജതകമലവും സാക്ഷ്യപത്രവും സമ്മാനിക്കും. ഇന്ത്യൻ,വിദേശ സിനിമകളുടെ ചിത്രീകരണത്തിന് ആവശ്യമായ പശ്ചാത്തലമൊരുക്കി നൽകൽ തുടങ്ങി സിനിമ വ്യവസായത്തിന് സഹായകരമായ രീതിയിലുള്ള പ്രവർത്തനങ്ങൾ കാഴ്ചവയ്ച്ച സംസ്ഥാനമെന്ന നിലയ്ക്കാണ് ഉത്തരാഖണ്ഡിനെ ഈ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത് അന്ധദുൻ ആണ് മികച്ച് ഹിന്ദി ചിത്രം. മികച്ച മലയാള ചിത്രമായി കാൽപന്ത് കളിയുടെ കഥ പറഞ്ഞ സുഡാനി ഫ്രം നൈജീരിയ തെരഞ്ഞെടുക്കപ്പെട്ടു.

ഫീച്ചർ,നോൺ ഫീച്ചർ ഫിലിമുകൾ, സിനിമകളെക്കുറിച്ചുള്ള രചനകൾ എന്നീ വിഭാഗങ്ങളിലാണ് സുവർണ-രജത കമല പുരസ്‌കാരങ്ങൾ. ഇതിന് പുറമേ, ഇന്ത്യൻ സിനിമയുടെ വളർച്ചയ്ക്കും പുരോഗതിക്കുമായി സമഗ്ര സംഭാവനകൾ നൽകിയ വ്യക്തിയെ ദാദാ സാഹിബ് ഫാൽക്കെ പുരസ്‌കാരം നൽകിയും ആദരിക്കും.പത്തു ലക്ഷം രൂപയും സ്വർണകമലവും പൊന്നാടയുമാണ് ദാദാ സാഹിബ് ഫാൽക്കെ പുരസ്‌കാരത്തിന് അർഹരാകുന്നവർക്ക് നൽകുന്നത്.

ഗുജറാത്തി ചിത്രമായ `എല്ലാരു` ആണ് ഏറ്റവും മികച്ച് സിനിമ. ഉരി എന്ന ചിത്രത്തിന്റെ സംവിധായകൻ ആദിത്യ ധർ ആണ് മികച്ച സംവിധായകൻ. മറാത്തി ചിത്രമായ നാൽ സംവിധാനം ചെയ്ത സുധാകർ റെഡ്ഡി ആണ് ഏറ്റവും മികച്ച നവാഗത സംവിധായകൻ. ബാധായ് ഹോ ആണ് മികച്ച ജനപ്രിയ ചിത്രം.സ്വാനന്ദ് കിർകിരെ, ച്ചുംബാക് (മറാത്തി) ആണ് മികച്ച് സഹനടൻ. സുരേഖാ സിഖ്രി (ബാധായ് ഹോ) മികച്ച സഹനടി. മികച്ച ബാലതാരമായി സമീർ സിങ്, ഹരജീത Talha Arshad Reshi, ഹാമിദ് (ഹിന്ദി), ശ്രീനിവാസ് പോക്ടെ, നാൾ (മറാത്തി) എന്നിവരേയും തെരഞ്ഞെടുത്തു.

മികച്ച പിന്നണി ഗായകനായി അരിജീത് സിങ്, പത്മാവത് തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ഗായികയായി ബിന്ദു മാലിനി, കന്നഡ സിനിമയിലെ ഗാനം. മികച്ച ഛായാഗ്രഹണത്തിനുല്‌ള പുരസ്‌കാരം ഓള് എന്ന ചിത്രത്തിലെ ഛായാഗ്രാഹകൻ എംജെ രാധാകൃഷ്ണന് ലഭിച്ചു.പത്മാവത് എന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകർന്ന സഞ്ജയ് ലീലാ ഭൻസാലി മികച്ച സംഗീത സംവിധായകനായും, ഉരി എന്ന ചിത്ത്രതിന് മികച്ച പശ്ചാത്തല സംഗീതത്തിനുള്ള അവാർഡും ലഭിച്ചു. കെജിഎഫ് ആണ് മികച്ച ആക്ഷൻ ചിത്രത്തിനുള്ള അവാർഡ് ലഭിച്ചത്.


ദേശീയ ചലച്ചിത്ര അവാർഡുകൾ

മികച്ച നടൻ: ആയുഷ്മാൻ ഖുറാന, വിക്കി കൗശൽ

മികച്ച സംവിധായകൻ: ആദിത്യ ധർ (ഉറി: ദ സർജിക്കൽ സ്‌ട്രൈക്ക്)

മികച്ച നടി: കീർത്തി സുരേഷ് (മഹാനടി)

മികച്ച നടനുള്ള പ്രത്യേക പരാമർശം: ജോജു

മികച്ച ഛായാഗ്രാഹകൻ: എം ജെ രാധാകൃഷ്ണൻ (ഓള്)

മികച്ച ജനപ്രിയ സിനിമ: ബധായി ഹോ

മികച്ച പ്രൊഡക്ഷൻ ഡിസൈൻ: കമ്മാരസംഭവം

സാമൂഹ്യ പ്രതിബദ്ധതയുള്ള ചിത്രം: പാഡ് മാൻ
സിനിമ സൗഹൃദ സംസ്ഥാനം- ഉത്തരാഖണ്ഡ്

മികച്ച ഹിന്ദി ചിത്രം : അന്ധാദുൻ

മികച്ച മലയാള ചിത്രം: സുഡാനി ഫ്രം നൈജീരിയ

മികച്ച നടിക്കുള്ള പ്രത്യേക പരാമർശം: ശ്രുതി ഹരിഹരൻ, സാവിത്രി

മികച്ച പരിസ്ഥിതി സിനിമ: ദ വേൾഡ്‌സ് മോസ്റ്റ് ഫേമസ് ടൈഗർ

മികച്ച അവലംബിത തിരക്കഥ: ശ്രിരാം രാഘവൻ, അരിജിത് ബിശ്വാസ്, പൂജ, യോഗേഷ് ചന്ദ്രേഖർ (അന്ധാദുൻ)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP