Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മികച്ച നടനായി ജയസൂര്യയും സൗബിൻ ഷാഹിറും; നടിക്കുള്ള പുരസ്‌കാരം നിമിഷ സജയന്; ജോജു ജോർജ് സ്വഭാവ നടൻ; സംവിധായക പുരസ്‌കാരം ശ്യാമ പ്രസാദിന്; മികച്ച ചിത്രം ഷെരീഫ് സിയുടെ കാന്തൻ ദ ലവർ ഓഫ് കളർ; സുഡാനി ഫ്രം നൈജീരിയ ജനപ്രിയ ചിത്രം; കഥാകൃത്തിനുള്ള പുരസ്‌കാരം ജോയ് മാത്യുവിന്; ഗായകർക്കുള്ള അവാർഡ് വിജയ് യേശുദാസിനും ശ്രേയ ഘോഷാലിനും; 2018ലെ ചലച്ചിത്ര പുരസ്‌കാരങ്ങൾ ഇങ്ങനെ

മികച്ച നടനായി ജയസൂര്യയും സൗബിൻ ഷാഹിറും; നടിക്കുള്ള പുരസ്‌കാരം നിമിഷ സജയന്; ജോജു ജോർജ് സ്വഭാവ നടൻ; സംവിധായക പുരസ്‌കാരം ശ്യാമ പ്രസാദിന്; മികച്ച ചിത്രം ഷെരീഫ് സിയുടെ കാന്തൻ ദ ലവർ ഓഫ് കളർ; സുഡാനി ഫ്രം നൈജീരിയ ജനപ്രിയ ചിത്രം; കഥാകൃത്തിനുള്ള പുരസ്‌കാരം ജോയ് മാത്യുവിന്; ഗായകർക്കുള്ള അവാർഡ് വിജയ് യേശുദാസിനും ശ്രേയ ഘോഷാലിനും; 2018ലെ ചലച്ചിത്ര പുരസ്‌കാരങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: 49-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു.. മികച്ച സിനിമയായി ഷെരീഫ് സംവിധാനം ചെയ്ത കാന്തൻ സി ലൗവർ ഓഫ് കളറാണ്. മികച്ച സംവിധായകൻ ശ്യാമപ്രസാദാണ് ( ഒരു ഞായറാഴ്ച ) . മികച്ച രണ്ടാം ചിത്രവും ഒരു ഞായറാഴ്ചയാണ്. ക്യാപ്റ്റൻ, ഞാൻ മേരിക്കുട്ടി എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് ജയസൂര്യയും സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലെ പ്രകടനത്തിന് സൗബിൻ ഷാഹിറും മികച്ച നടനുള്ള പുരസ്‌കാരം പങ്കിട്ടു.നിമിഷ സജയനാണ് മികച്ച നടി. ചോലയിലെ പ്രകടനമാണ് നിമിഷയെ പുരസ്‌കാരത്തിന് അർഹനാക്കിയത്. ജോസഫിലെ അഭിനയത്തിലൂടെ ആരാധകരെ ഞെട്ടിച്ച ജോജുവാണ് മികച്ച സ്വഭാവ നടൻ.സാവിത്രി ശ്രീധരൻ, സരസ ബാലുശ്ശേരി
എന്നിവരാണ് മികച്ച സ്വഭാവ നടിമാർ. സുഡാനിയിലെ അഭിനയമാണ് ഇരുവരെയും അവാർഡിന് അർഹരാക്കിയത്.

അവാർഡുകൾ ഇങ്ങനെ

മികച്ച ചലച്ചിത്ര ഗ്രന്ഥം- എം ജയരാജിന്റെ മലയാള സിനിമ പിന്നിട്ട വഴികൾ
മികച്ച രണ്ടാമത്തെ സിനിമ-ഒരു ഞായറാഴ്ച-
മികച്ച നടൻ- ജയസൂര്യ, സൗബിൻ
മികച്ച നടി- നിമിഷ സജയൻ
മികച്ച സ്വഭാവ നടൻ-ജോജു ജോർജ്
മികച്ച സംവിധായകൻ-ശ്യാമപ്രസാദ്
മികച്ച കഥാകൃത്ത്- ജോയ് മാത്യു (അങ്കിൾ)
മികച്ച ഛായാഗ്രാഹകൻ- കെ യു മോഹനൻ (കാർബൺ)
മികച്ച തിരക്കഥാകൃത്ത്- മുഹസിൻ പരാരി, സക്കറിയ (സുഡാനി ഫ്രം നൈജീരിയ)
മികച്ച ബാലതാരം- മാസ്റ്റർ മിഥുൻ
മികച്ച പിന്നണി ഗായകൻ- വിജയ് യേശുദാസ്
മികച്ച ഗായിക- ശ്രേയാ ഘോഷാൽ
മികച്ച സിങ്ക് കൗണ്ട്- അനിൽ രാധാകൃഷ്ണൻ
ഛായാഗ്രാഹണം ജൂറി പരാമർശം- മധു അമ്പാട്ട്
മികച്ച കുട്ടികളുടെ ചിത്രം- അങ്ങനെ അകലെ ദൂരെ
മികച്ച സംഗീത സംവിധായകൻ- വിശാൽ ഭരദ്വാജ് (കാർബൺ)
മികച്ച പശ്ചത്തല സംഗീതം- ബിജിബാൽ (ആമി)
മികച്ച കലാസംവിധായകൻ- വിനേഷ് ബംഗ്ലാൽ (കമ്മാരസംഭവം)
മികച്ച ചിത്രസംയോജകൻ - അരവിന്ദ് മന്മദൻ (ഒരു ഞായറാഴ്ച)
മികച്ച സ്വഭാവനടിമാർ- സാവിത്രി ശ്രീധരൻ, സരസ്സ ബാലുശ്ശേരി

 104 ചിത്രങ്ങളാണ് ഇത്തവണ ചലച്ചിത്ര പുരസ്‌കാരത്തിന് മത്സരിക്കുന്നത്. അതിൽ 100 എണ്ണം ഫീച്ചർ വിഭാഗത്തിൽ ഉൾപ്പെടുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് അവാർഡ് പ്രഖ്യാപിക്കാനായി ഇന്നലെ രാത്രിയും സിനിമകൾ കണ്ടാണ് ജഡ്ജിങ്ങ് കമ്മിറ്റി പുരസ്‌കാര നിർണയം പൂർത്തിയാക്കിയത്. പ്രമുഖ  സംവിധായകൻ കുമാർ സാഹ്നിയാണു ജൂറി അധ്യക്ഷൻ.സംവിധായകരായ ഷെറി ഗോവിന്ദൻ,ജോർജ് കിത്തു,ക്യാമറാമാൻ കെ.ജി.ജയൻ,സൗണ്ട് എൻജിനിയർ മോഹൻദാസ്,നിരൂപകനും സംവിധായകനുമായ വിജയകൃഷ്ണൻ,എഡിറ്റർ ബിജു സുകുമാരൻ,സംഗീത സംവിധായകൻ പി.ജെ.ഇഗ്‌നേഷ്യസ്(ബേണി ഇഗ്‌നേഷ്യസ്)നടി നവ്യാ നായർ എന്നിവരാണ് അംഗങ്ങൾ.ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു മെംബർ സെക്രട്ടറി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP