Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡ് പ്രഖ്യാപിച്ചു; മികച്ച നടനായി ഫഹദ് ഫാസിൽ; നടിക്കുള്ള പുരസ്‌ക്കാരം മഞ്ജു വാര്യർക്ക്; മികച്ച സംവിധായകനായി ജയരാജ്; സമഗ്ര സംഭാവനയ്ക്കുള്ള ചലച്ചിത്ര രത്‌നം പുരസ്‌ക്കാരം സംഗീത സംവിധായകൻ എം.കെ.അർജുനന്

കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡ് പ്രഖ്യാപിച്ചു; മികച്ച നടനായി ഫഹദ് ഫാസിൽ; നടിക്കുള്ള പുരസ്‌ക്കാരം മഞ്ജു വാര്യർക്ക്; മികച്ച സംവിധായകനായി ജയരാജ്; സമഗ്ര സംഭാവനയ്ക്കുള്ള ചലച്ചിത്ര രത്‌നം പുരസ്‌ക്കാരം സംഗീത സംവിധായകൻ എം.കെ.അർജുനന്

തിരുവനന്തപുരം: കേരളാ ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്റെ അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച സംവിധായകനുള്ള പുരസ്‌ക്കാരം ജയരാജന് ലഭിച്ചു. മികച്ച ചിത്രം തൊണ്ടിമുതലും ദൃക്‌സാക്ഷിയും. ഈ ചിത്രത്തിലെ അഭിനയത്തോടെ ഫഹദ് ഫാസിൽ മികച്ച നടനായി. മികച്ച നടിക്കുള്ള പുരസ്‌ക്കാരം മഞ്ജു വാരിയരും സ്വന്തമാക്കി.

സമഗ്ര സംഭാവനയ്ക്കുള്ള ചലച്ചിത്ര രത്‌നം പുരസ്‌ക്കാരമാണ് സംഗീത സംവിധായകൻ എം.കെ.അർജുനൻ നേടിയത്. അഭിനയത്തികവിനുള്ള ക്രിട്ടിക്‌സ് ജൂബിലി പുരസ്‌കാരം ഇന്ദ്രൻസിനും ചലച്ചിത്ര പ്രതിഭാ പുരസ്‌കാരം സംവിധായൻ ബാലു കിരിയത്തിനും നടൻ ദേവനും നടി ജലജയ്ക്കും.

മറ്റ് അവാർഡുക ജേതാക്കൾ ഇവരാണ്: ദിലീഷ് പോത്തൻ (മികച്ച ചിത്രത്തിന്റെ സംവിധായകൻ), ആളൊരുക്കം(മികച്ച രണ്ടാമത്തെ ചിത്രം), വി സി.അഭിലാഷ്(മികച്ച രണ്ടാമത്തെ ചിത്രത്തിന്റെ സംവിധായകൻ), ടൊവിനോ തോമസ്(മികച്ച രണ്ടാമത്തെ നടൻ), ഐശ്വര്യലക്ഷ്മി(മികച്ച രണ്ടാമത്തെ നടി), അലോക്(ബാലനടൻ), മീനാക്ഷി(ബാലനടി), സജീവ് പാഴൂർ(തിരക്കഥ), ഡോ.എം.ജി.സദാശിവൻ(ഗാനരചന), 4 മ്യൂസിക്(സംഗീത സംവിധാനം), കല്ലറ ഗോപൻ(ഗായകൻ), ജ്യോൽസ്‌ന(ഗായിക), നിഖിൽ എസ്.പ്രവീൺ (ഛായാഗ്രഹണം), അയൂബ് ഖാൻ(ചിത്രസന്നിവേശം), രംഗനാഥ് രവി(ശബ്ദലേഖനം).

മായാശിവ(കലാസംവിധാനം), എൻ.ജി.റോഷൻ(ചമയം), എസ്.കെ.സതീഷ്(വസ്ത്രാലങ്കാരം), ശ്രീകാന്ത് മേനോൻ, ഷെയ്ൻ നിഗം, നിമിഷ സജയൻ(നവാഗത പ്രതിഭകൾ), രാമലീല(ജനപ്രിയ ചിത്രം). ഇലകൾ പച്ച പൂക്കൾ മഞ്ഞ(ബാലചിത്രം). ക്ലിന്റ്, സദൃശവാക്യം 24:29, ഹദിയ, ഏലിയാമ്മച്ചിയുടെ ആദ്യത്തെ ക്രിസ്മസ്, കിണർ എന്നീ ചിത്രങ്ങൾക്കു പ്രത്യേക ജൂറി പുരസ്‌കാരവുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP