Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ലിജോ പല്ലിശ്ശേരി മികച്ച സംവിധായകൻ; ചെമ്പൻ വിനോദ് നടൻ; പിഎഫ് മാത്യൂസ് മികച്ച തിരക്കഥാകൃത്ത്; ടാൻസാനിയൻ ചലച്ചിത്രമേളയിലും ഈ മ യൗവിന് മികച്ച നേട്ടം

ലിജോ പല്ലിശ്ശേരി മികച്ച സംവിധായകൻ; ചെമ്പൻ വിനോദ് നടൻ; പിഎഫ് മാത്യൂസ് മികച്ച തിരക്കഥാകൃത്ത്; ടാൻസാനിയൻ ചലച്ചിത്രമേളയിലും ഈ മ യൗവിന് മികച്ച നേട്ടം

ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ ഈ മ യൗവിന് ടാൻസാനിയയിൽ നടന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മൂന്ന് പുരസ്‌കാരങ്ങൾ. മികച്ച സംവിധായകനായി ലിജോ ജോസ് പല്ലിശ്ശേരിയും നടനായി ചെമ്പൻ വിനോദും തിരക്കഥാകൃത്തായി പി.എഫ്. മാത്യൂസും തെരഞ്ഞെടുക്കപ്പെട്ടു. പത്മാവതിലെ വില്ലൻ വേഷത്തിലൂടെ രൺവീറും മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. പിഹുവാണ് മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

ഇന്ത്യ അടക്കം പത്തൊൻപത് രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങളാണ് മത്സരത്തിനെത്തിയത്. ഗോൾനെസ എന്ന ഇറാനിയൻ ചിത്രം സത്താർ ഗാമ്മി ഘോലും മികച്ച സംവിധായകനുള്ള പുരസ്‌കാരം പങ്കുവച്ചു. അഫ്ഗാനിസ്താൻ, ചൈന, എസ്റ്റോണിയ, ജർമനി, ഇന്റോനേഷ്യ, കെനിയ, ഇന്ത്യ, ഇറ്റലി, ഇറാൻ, നൈജീരിയ, ഫിലിപ്പൈൻസ്, തായ്ലാന്റ്, തുർക്കി, സൗത്ത് കൗറിയ, സൗത്ത് ആഫ്രിക്ക, സ്പെയ്ൻ, ഉഗാണ്ട, സാമ്പിയ ഇങ്ങനെ പത്തൊൻപതു രാജ്യങ്ങളിൽ നിന്നുള്ള സിനിമകളാണ് മത്സരത്തിനെത്തിയത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP