Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202020Tuesday

കെ.പി. വിശ്വനാഥന് ദാദാസാഹിബ് ഫാൽക്കേ പുരസ്‌കാരം; ഇന്ത്യൻ സിനിമയിലെ പരമോന്നത പുരസ്‌കാരം സിനിമയുടെ വളർച്ചയ്ക്കും വികാസത്തിനും നല്കിയ സംഭാവനകൾ പരിഗണിച്ച്; പത്തു ലക്ഷം രൂപയും സ്വർണ കമലവും മെയ്‌ മൂന്നിനു രാഷ്ട്രപതി സമ്മാനിക്കും

കെ.പി. വിശ്വനാഥന് ദാദാസാഹിബ് ഫാൽക്കേ പുരസ്‌കാരം; ഇന്ത്യൻ സിനിമയിലെ പരമോന്നത പുരസ്‌കാരം സിനിമയുടെ വളർച്ചയ്ക്കും വികാസത്തിനും നല്കിയ സംഭാവനകൾ പരിഗണിച്ച്; പത്തു ലക്ഷം രൂപയും സ്വർണ കമലവും മെയ്‌ മൂന്നിനു രാഷ്ട്രപതി സമ്മാനിക്കും

ന്യൂഡൽഹി: പ്രശസ്ത സംവിധായകനും നടനുമായ കെ.വിശ്വനാഥിന് ഇന്ത്യൻ സിനിമയിലെ പരമോന്നത അംഗീകാരമായ ദാദാ സാഹിബ് ഫാൽക്കെ പുരസ്‌കാരം. പത്തു ലക്ഷം രൂപയും സ്വർണ്ണ കമലവും അടങ്ങിയതാണ് പുരസ്‌കാരം. മെയ് മൂന്നിന് രാജ്യ തലസ്ഥാനത്ത് രാഷ്ട്രപതി പ്രണബ് മുഖർജി പുരസ്‌കാരം സമ്മാനിക്കും.

കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി വെങ്കയ്യ നായിഡുവാണ് അവാർഡ് പ്രഖ്യാപനം നടത്തിയത്. ഇന്ത്യൻ സിനിമയുടെ വളർച്ചയ്ക്കും വികാസത്തിനും കെ.വിശ്വനാഥ് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് അദ്ദേഹത്തെ അംഗീകരിക്കുന്നതെന്ന് മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.

നിരവധി ദേശീയ അവർഡുകൾ സ്വന്താക്കിയ കെ.വിശ്വനാഥ് അമ്പതോളം സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. സപ്തദി, ശങ്കരാഭരണം, സാഗരസംഗമം,ചിലങ്ക എന്നീ മലയാള സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. സർഗം, കാംച്ചോർ, ജാഗ് ഉത്ത ഇൻസാൻ, ഈശ്വർ തുടങ്ങിയ പ്രശസ്തമായ ഹിന്ദി സിനിമകളും കെ.വിശ്വനാഥ്. സംവിധാനം ചെയ്തതാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP