Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സെക്സിദുർഗയും ന്യൂഡുമൊക്കെ ഞങ്ങൾക്കു കാണണം; ഞങ്ങൾക്കു കാണാൻ ആഗ്രഹമുള്ള ചിത്രങ്ങളാണ് ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കേണ്ടത്; അവകാശ പ്രഖ്യാപനവുമായി ചലച്ചിത്രോത്സവ വേദിയിൽ പ്രതിഷേധനാടകം

സെക്സിദുർഗയും ന്യൂഡുമൊക്കെ ഞങ്ങൾക്കു കാണണം; ഞങ്ങൾക്കു കാണാൻ ആഗ്രഹമുള്ള ചിത്രങ്ങളാണ് ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കേണ്ടത്; അവകാശ പ്രഖ്യാപനവുമായി ചലച്ചിത്രോത്സവ വേദിയിൽ പ്രതിഷേധനാടകം

തിരുവനനന്തപുരം: ആവിഷ്‌ക്കാര നിയന്ത്രണത്തിനും സെൻസറിംഗിനും എതിരേയുള്ള പ്രതിഷേധം ചലച്ചിത്രമേളയിലെ വേറിട്ട കാഴ്ചയായി. പ്രേക്ഷകർക്കും കലാകാരന്മാർക്കും അവരുടെ ചിത്രങ്ങൾക്കും മേൽ ഭരണകൂടത്തിന്റെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനെ ഒരു തെരുവു നാടക രൂപത്തിലാണ് ചലച്ചിത്രോത്സ വേദിയിൽ പ്രതിഷേധ രൂപം പൂണ്ടത്.

ദേശിയ ഗാനം അടിച്ചേൽപ്പിച്ചതിന്റെ പേരിലായിരുന്നു കഴിഞ്ഞ മേളയിൽ വൻ വിവാദം സൃഷ്ടിക്കപ്പെട്ടത്. ഇത്തവണ അത് ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്മേലുള്ള കൈ കടത്തലായി. സെക്സി ദുർഗയ്ക്കും , ന്യൂഡിനും മിന്നാമിനുങ്ങിനും വേദി നല്കാതിരുന്നതിന്റെയും പ്രതിഷേധം മേളയിൽ ശ്രദ്ധേയമായി. മേളയിൽ പ്രേക്ഷകരുടെ ഇഷ്ടപ്രകാരമല്ല ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നത്. മറിച്ച് അധികൃതരുടെയും രാഷ്രീയ പാർട്ടികളുടെയും ഇഷ്ടപ്രകാരമാണ് ചിത്രങ്ങൾ തെരഞ്ഞെടുക്കുന്നതും പ്രദർശിപ്പിക്കുന്നതും .

സെക്സിദുർഗയും ,ന്യൂഡുമൊക്കെ ഞങ്ങൾക്കു കാണണം. ഞങ്ങൾ കാണാൻ ആഗ്രഹമുള്ള ചിത്രങ്ങളാണ് ചലച്ചിത്രമേളയിൽ പ്രദര്ശിപ്പിക്കേണ്ടത്. ഞങ്ങളുടെ അവകാശമാണത്. ഏത് സിനിമ കാണണമെന്ന് ഞങ്ങൾ തീരുമാനിക്കുമെന്നും ഇവർ നാടകത്തിലൂടെ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP