Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഐഎഫ്എഫ് കെയിൽ തിരക്കേറുന്നു; ഓസ്‌ക്കർ എൻട്രി ന്യൂഡും മാർത്താ മെസാറസിന്റെ ഔറോറ ബോറിയാലിസും ശ്രദ്ധാകേന്ദ്രമാകും; സാത്താൻസ് സ്ലേവ്സടക്കം ഞായറാഴ്ച കാണേണ്ട മകച്ച പത്ത് ചിത്രങ്ങൾ ഇതാ

ഐഎഫ്എഫ് കെയിൽ തിരക്കേറുന്നു; ഓസ്‌ക്കർ എൻട്രി ന്യൂഡും മാർത്താ മെസാറസിന്റെ ഔറോറ ബോറിയാലിസും ശ്രദ്ധാകേന്ദ്രമാകും; സാത്താൻസ് സ്ലേവ്സടക്കം ഞായറാഴ്ച കാണേണ്ട മകച്ച പത്ത് ചിത്രങ്ങൾ ഇതാ

 തിരുവനന്തപുരം : ജോകാ അൻവർ സംവിധാനം നിർവഹിച്ച ഇൻഡോനേഷ്യൻ ഹൊറർ മൂവി 'സാത്താൻസ് സ്ലേവ്സ്', ജോർജ് ഒവാഷ് വിലി സംവിധാനം ചെയ്ത ജോർജിയൻ ചിത്രം 'കിബുല', റോബിൻ കാംപില്ലോയുടെ ഫ്രഞ്ച് ചിത്രം '120 ബിപിഎം', മെക്സിക്കൻ സംവിധായകൻ മിഷേൽ ഫ്രാൻകോയുടെ 'ആഫ്റ്റർ ലൂസിയ' , ജാൻ സ്‌പെക്കാൻബെഗ് തിരക്കഥയും സംവിധാനവും ചെയ്ത 'ഫ്രീഡം' മാർത്ത മെസ്സാറോസിന്റെ ഹങ്കേറിയൻ ചിത്രം 'ഔറോറ ബോറിയാലിസ്' , പെഡ്രോ പിനെയുടെ പോർച്ചുഗൽ ചിത്രം 'നത്തിങ് ഫാക്ടറി' , ഹാസിം അയ്‌ഥേമിർ സംവിധാനം ചെയ്ത '14 ജൂലൈ', മരിയ സദോസ്‌ക്കയുടെ 'ദി ആർട് ഓഫ് ലവിങ്', രവി ജാദവ് സംവിധാനം ചെയ്ത 'ന്യൂഡ്' എന്നിവ മേളയിൽ ഞായറാഴ്ച പ്രദർശിപ്പിക്കുന്ന പ്രധാന ചിത്രങ്ങളാണ്. പ്രമേയവും അവതരണരീതിയും സാമൂഹിക- സൗന്ദര്യാത്മക മേന്മയുമാണ് ഈ ചിത്രങ്ങളെ മികച്ചതാക്കുന്നത്.

1980 കളുടെ പശ്ചാത്തലത്തിലൊരുക്കിയ ചിത്രമാണ് 'സാത്താൻസ് സ്ലേവ്സ്', മറ്റു ഹൊറർ മൂവികളിൽനിന്നു തികച്ചും വഴിമാറി നടന്ന ഈ ചിത്രം ഭയത്തിന് പുതിയൊരു പര്യായം നൽകുന്നു. ഇൻഡോനേഷ്യൻ ചലച്ചിത്രമേളയിൽ വിവിധ വിഭാഗങ്ങളിലായി എട്ടോളം അംഗീകാരങ്ങൾനേടിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പ്രശസ്ത ചലച്ചിത്ര നിരൂപകൻ ജോകോ അൻവർ ആണ്. നിശാഗന്ധിയിൽ രാത്രി 10.30 നു ചിത്രം പ്രദർശിപ്പിക്കും .

സ്വാതന്ത്ര്യാനന്തരം ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട നേതാവ് ഒരു അട്ടിമറിയിലൂടെ സ്ഥാന ഭ്രഷ്ടനാവുന്നതും അദ്ദേഹത്തിന്റെ പലായനവും പ്രമേയമാകുന്ന സിനിമയാണ് 'കിബുല' . അരക്ഷിത പരിസരങ്ങൾക്കിടയിലും അതിജീവനത്തിനുള്ള കഥാപാത്രത്തിന്റെ ശ്രമങ്ങൾ കഥാഗതിയെ ആകാംക്ഷ നിറഞ്ഞതാക്കുന്നു. കൃപയിൽ രാത്രി 8.30 നാണു ചിത്രം പ്രദർശിപ്പിക്കുക.

സാമൂഹിക പ്രസക്തമായ വിഷയം കൈകാര്യംചെയ്ത് ലോക ശ്രദ്ധ പിടിച്ചുപറ്റിയ ഫ്രഞ്ച് സിനിമയാണ് '120 ബിപിഎം'. എയ്ഡ്സ് രോഗികൾക്ക് സാന്ത്വനം പകരുന്ന പാരീസിലെ ആക്ട് അപ്പ് സംഘടനയിലെ സന്നദ്ധ സേവകരെക്കുറിച്ചുള്ള ചിത്രം കാൻ, സാൻ സെബാസ്റ്റ്യൻ ഐ എഫ് എഫ് തുടങ്ങി വിവിധ അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ പുരസ്‌കാരങ്ങൾ നേടി. ധന്യ തീയേറ്ററിൽ ഉച്ചക്ക് 12 മണിക്കാണ് പ്രദർശനം .

മികച്ച സിനിമാനുഭവം നൽകുന്ന 'ആഫ്റ്റർ ലൂസിയ' (വൈകുന്നേരം 3.15 , ന്യൂ സ്‌ക്രീൻ 3 ), 'ഫ്രീഡം' (രാവിലെ 11.45 , ശ്രീ പത്മനാഭ), 'ഔറോറ ബോറിയാലിസ്' (രാവിലെ 9.45, അജന്ത), 'നത്തിങ് ഫാക്ടറി' (രാത്രി 8 : 15 ,ന്യൂ സ്‌ക്രീൻ 1), 14 ജൂലൈ (വൈകുന്നേരം 3 : 15 രമ്യ ), 'ദി ആർട് ഓഫ് ലവിങ്' (വൈകുന്നേരം 3 : 15 , കലാഭവൻ), 'ന്യൂഡ്' (വൈകുന്നേരം 6 : 30 , നിള) എന്നീ ചിത്രങ്ങൾ പ്രദർശിപ്പിക്കും. ഈ സിനിമകളടക്കം സമകാലിക പ്രസക്തമായ 68 ചിത്രങ്ങളാണ് ഞായറാഴ്ച പ്രദർശനത്തിനൊരുങ്ങുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP