Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രാജ്യാന്തര ഡോക്യൂമെന്റി, ഹ്രസ്വചലച്ചിത്രമേള ജൂലൈ 20 മുതൽ 24 വരെ; രജിസ്‌ട്രേഷൻ 10ന് തുടങ്ങും; പ്രദർശനത്തിന് എത്തുന്നത് 206 ചിത്രങ്ങൾ

രാജ്യാന്തര ഡോക്യൂമെന്റി, ഹ്രസ്വചലച്ചിത്രമേള ജൂലൈ 20 മുതൽ 24 വരെ; രജിസ്‌ട്രേഷൻ 10ന് തുടങ്ങും; പ്രദർശനത്തിന് എത്തുന്നത് 206 ചിത്രങ്ങൾ

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന പതിനൊന്നാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വ ചലച്ചിത്രമേള (ഐ.ഡി.എസ്.എഫ്.എഫ്.കെ) 2018 ജൂലൈ 20 മുതൽ 24 വരെ തിരുവനന്തപുരത്ത് നടക്കും. ഡെലിഗേറ്റ് രജിസ്‌ട്രേഷൻ ജൂലൈ 10ന് ചൊവ്വാഴ്ച ആരംഭിക്കും. www.idsffk.in എന്ന വെബ്‌സൈറ്റിൽ രജിസ്‌ട്രേഷൻ നടത്താം.

മുതിർന്നവർക്ക് 300 രൂപയും വിദ്യാർത്ഥികൾക്ക് 150 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്. മാധ്യമപ്രവർത്തകർക്ക് സ്ഥാപനങ്ങളുടെ ഐ.ഡി കാർഡ് കാണിച്ച് തിയേറ്ററിൽ പ്രവേശിക്കാവുന്നതാണ്. ജൂലൈ 17 മുതൽ ഡെലിഗേറ്റ് കാർഡുകൾ വിതരണംചെയ്യും.

തിരുവനന്തപുരം കൈരളി, ശ്രീ, നിള എന്നീ തിയറ്ററുകളിൽ നടക്കുന്ന മേളയിൽ വിവിധ വിഭാഗങ്ങളിലായി 206 ചിത്രങ്ങൾ പ്രദർശിപ്പിക്കും. 64 ചിത്രങ്ങളാണ് മത്സരവിഭാഗത്തിലുള്ളത്. ലോംഗ് ഡോക്യുമെന്റി, ഷോർട്ട് ഡോക്യുമെന്ററി, ഷോർട്ട് ഫിക്ഷൻ, കാമ്പസ് ഫിലിം എന്നീ വിഭാഗങ്ങളിലാണ് മൽസരം നടക്കുക. 13 മ്യൂസിക് വീഡിയോകളും 9 അനിമേഷൻ ചിത്രങ്ങളും മേളയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP