Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സ്‌ക്രീനിങ്ങിന് മുൻപ് ഓൺലൈനായി മുഴുവൻ ടിക്കറ്റുകളും വിറ്റുപോയി; അവശേഷിച്ച ഓഫ് ലൈൻ ടിക്കറ്റുകൾക്കായി വൻ തിരക്കും; പേരൻപ് കണ്ട ഡെലിഗറ്റുകൾ ചിത്രത്തിന്റെ അണിയറപ്രവർത്തകരെ സ്വീകരിച്ചത് നിറഞ്ഞ കയ്യടിയോടെ; ഒരു പ്രദർശനം മാത്രം നിശ്ചയിച്ചിരുന്നത് പ്രേക്ഷകരുടെ ആവശ്യത്താൽ രണ്ടാക്കി ഉയർത്തി; ഗോവൻ രാജ്യാന്തര ചലച്ചിത്ര മേളയിൽ മമ്മൂട്ടി ചിത്രം സൂപ്പർഹിറ്റ്

സ്‌ക്രീനിങ്ങിന് മുൻപ് ഓൺലൈനായി മുഴുവൻ ടിക്കറ്റുകളും വിറ്റുപോയി; അവശേഷിച്ച ഓഫ് ലൈൻ ടിക്കറ്റുകൾക്കായി വൻ തിരക്കും; പേരൻപ് കണ്ട ഡെലിഗറ്റുകൾ ചിത്രത്തിന്റെ അണിയറപ്രവർത്തകരെ സ്വീകരിച്ചത് നിറഞ്ഞ കയ്യടിയോടെ; ഒരു പ്രദർശനം മാത്രം നിശ്ചയിച്ചിരുന്നത് പ്രേക്ഷകരുടെ ആവശ്യത്താൽ രണ്ടാക്കി ഉയർത്തി; ഗോവൻ രാജ്യാന്തര ചലച്ചിത്ര മേളയിൽ മമ്മൂട്ടി ചിത്രം സൂപ്പർഹിറ്റ്

മറുനാടൻ മലയാളി ബ്യൂറോ

പനജി: ഗോവ രാജ്യാന്തര ചലച്ചിത്രമേളയിൽ മമ്മൂട്ടി നായകനായെത്തുന്ന തമിഴ് ചിത്രം പേരൻപിന് മികച്ച വരവേൽപ്പ് നൽകി പ്രേക്ഷകർ. നിറഞ്ഞ സദസിൽ പ്രദർശിപ്പിച്ച ചിത്രം പ്രേക്ഷകരുടെ മനംകവർന്നു. പ്രദർശനത്തിനു ശേഷം നിറഞ്ഞ കൈയടികളോടെയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകരെ സദസ് സ്വീകരിച്ചത്. ചിത്രത്തിന്റെ പ്രദർശനത്തിന് മണിക്കൂറുകൾക്ക് മുന്നേ 95 ശതമാനം സീറ്റുകളും ഡെലിഗേറ്റുകൾ സ്വന്തമാക്കിയിരുന്നു. ഏറെ ആകാംക്ഷയോടെ തന്നെ എത്തിയ പ്രേക്ഷകരുടെ പ്രതീക്ഷ കാക്കുന്നതായിരുന്നു ചിത്രം. ഐനോക്സ് സ്‌ക്രീൻ രണ്ടിൽ രാത്രി 8.30 നാണ് ചിത്രത്തിന്റെ ഇന്ത്യൻ പ്രീമിയർ പ്രദർശനം. നാല് തമിഴ് ചിത്രങ്ങൾ ആണ് ഇത്തവണ ഇന്ത്യൻ രാജ്യാന്തര ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുന്നത്.

വളരെ വൈകാരികത നിറഞ്ഞ ഒരു കുടുംബ ചിത്രമാണ് പേരൻപ്. ടാക്സി ഡ്രൈവറും സ്നേഹസമ്പന്നനായ ഒരു പിതാവുമായിട്ടാണ് മമ്മൂട്ടി ചിത്രത്തിൽ വേഷമിടുന്നത്. അമുധൻ എന്നാണ് മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്. ഇതിന് മുൻപ് ചിത്രം പ്രദർശിപ്പിച്ച റോട്ടർഡാം ചലച്ചിത്രമേളയിലും ഷാങ്ങ്ഹായ് ചലച്ചിത്രമേളകളിലും വലിയ പ്രേക്ഷക പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. റോട്ടർ ഡാം ഫിലിം ഫെസ്റ്റിവലിന്റെ ഓഡിയൻസ് അവാർഡ് ലിസ്റ്റിൽ 17ാം സ്ഥാനത്ത് റാം സംവിധാനം ചെയ്ത ഈ ചിത്രം എത്തിയിരുന്നു. റെസറക്ഷൻ എന്ന ടൈറ്റിലിൽ മേളയിലെത്തിയ ചിത്രം 4,324 വോട്ടുകൾ നേടിയാണ് 17ാം സ്ഥാനത്തെത്തിയത്.

മമ്മൂട്ടിയുടെ സിനിമാ ജീവിതത്തിൽ 'അമുദൻ' എന്ന അച്ഛന്റെ പേര് മുൻനിരയിൽ തന്നെ ഉണ്ടാകുമെന്ന് കണ്ടവർ ഒന്നടങ്കം പറഞ്ഞു. സാധന വെങ്കിടേഷ് എന്ന തമിഴ്‌നാട്ടുകാരിയാണ് ചിത്രത്തിൽ മമ്മൂട്ടിയുടെ മകളായെത്തുന്നത്. സാധനയുടെ രണ്ടാമത്തെ ചിത്രമാണിത്. 2013 ലെ ഏറ്റവും മികച്ച തമിഴ് ചിത്രത്തിലുള്ള ദേശീയപുരസ്‌കാരം നേടിയ തങ്കമീനുകൾ ആണ് ഈ പതിനാറുകാരിയുടെ ആദ്യചിത്രം. ചിത്രത്തിലെ അഭിനയത്തിന് ഏറ്റവും മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്‌കാരം താരം നേടിയിരുന്നു. സ്പാസ്റ്റിക് പരാലിസിസ് എന്ന രോഗം ബാധിച്ച കുട്ടിയെ ആണ് പേരൻപിൽ സാധന അവതരിപ്പിച്ചത്.

ഗോവ ചലച്ചിത്രമേളയിലെ ഇന്ത്യൻ പനോരമ വിഭാഗത്തിൽ ഈ വർഷം രണ്ടാമതും പ്രദർശിപ്പിക്കാൻ തീരുമാനിച്ച മറ്റൊരു ചിത്രമില്ല. എന്നാൽ നിറഞ്ഞ സദസിൽ പ്രദർശിപ്പിച്ച പേരൻപ് ഡെലഗേറ്റുകളുടെ അഭ്യർത്ഥന മാനിച്ച് ഒരിക്കൽ കൂടി പ്രദർശിപ്പിക്കും. 27ാം തീയതിയാണ് രണ്ടാമത്തെ പ്രദർശനം. ആദ്യ പ്രദർശനത്തിനു മുൻപുള്ള പ്രീബുക്കിങ്ങ് ആരംഭിച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ ടിക്കറ്റുകൾ ഓൺലൈനായും ഓഫ്ലൈനായും ഡെലിഗേറ്റുകൾ സ്വന്തമാക്കിയിരുന്നു. അവശേഷിക്കുന്ന അഞ്ച് ശതമാനം സീറ്റുകൾക്കായി പ്രദർശനത്തിന് മുൻപ് വലിയ ക്യൂ ഉണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP