Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്ലംഡോഗ് മില്ലണയറിന്റെ വഴിയേ ഒരു തമിഴ് സിനിമ; ധനുഷ് നിർമ്മിച്ച കാക്ക മുട്ടൈയ്ക്ക് കാനഡയിൽ വൻ കൈയടി

സ്ലംഡോഗ് മില്ലണയറിന്റെ വഴിയേ ഒരു തമിഴ് സിനിമ; ധനുഷ് നിർമ്മിച്ച കാക്ക മുട്ടൈയ്ക്ക് കാനഡയിൽ വൻ കൈയടി

ഓസ്‌കർ പുരസ്‌കാരങ്ങൾ വാരിക്കൂട്ടി ലോകമെങ്ങും ശ്രദ്ധയാകർഷിച്ച സ്ലംഡോഗ് മില്ലണയറിന്റെ വഴിയെ വിജയങ്ങളിലേക്ക് കുതിക്കുകയാണ് കാക്ക മുട്ടൈ എന്ന തമിഴ് സിനിമ. ധനുഷ് നിർമ്മിച്ച സിനിമ ടൊറന്റോ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച സിനിമയെ ആസ്വാദകരും നിരൂപകരും ഒരുപോലെ വാഴ്‌ത്തുന്നു. പുതിയ സ്ലംഡോഗ് മില്ലണയർ എന്നാണ് സിനിമയെ പാശ്ചാത്യ മാദ്ധ്യമങ്ങൾ വിശേഷിപ്പിച്ചത്. 

അരങ്ങേറ്റക്കാരനായ എം മണികണ്ഠനാണ് സിനിമയുടെ സംവിധാനയകൻ. ടൊറന്റോ ഫിലിം ഫെസ്റ്റിവലിൽ ഇക്കുറി ഇടം കിട്ടിയ ഒരേയൊരു ഇന്ത്യൻ പ്രാദേശിക ഭാഷാചിത്രവും കാക്ക മുട്ടൈ തന്നെ. ധനുഷിന് പുറമെ, സംവിധായകൻ വെട്രി മാരൻ, ഫോക്‌സ് സ്റ്റാർ സ്റ്റുഡിയോസ് എന്നിവയും സിനിമയുടെ നിർമ്മാണത്തിൽ സഹകരിച്ചിട്ടുണ്ട്.

ചെന്നൈയിലെ ഒരു ചേരിയുടെ കഥയാണ് കാക്ക മുട്ടൈ പറയുന്നത്. ജീവിതത്തിലാദ്യമായി പിസ കഴിക്കാനാഗ്രഹിച്ച് ഇറങ്ങിപ്പുറപ്പെടുന്ന രണ്ട് സഹോദരങ്ങളുടെ കഥയാണിത്. ഇവരുടെ അച്ഛൻ ജയിലിലാണ്. കുട്ടികൾ റെയിൽവേ ട്രാക്കിൽനിന്ന് കൽക്കരി പെറുക്കി വിറ്റാണ് കുടുംബം ജീവിക്കുന്നത്. ചേരിയിലെ കുട്ടികളുടെ കളിസ്ഥലത്ത് പുതുതായൊരു പിസ ഷോപ്പ് വരുന്നതാണ് സിനിമയുടെ പ്രമേയം. സർക്കാർ സൗജന്യമായി നൽകിയ ടി.വിയിൽ പിസ്സയുടെ പരസ്യം കാണുന്ന കുട്ടികൾ അത് തിന്നണമെന്ന ആഗ്രഹവുമായി പോകുന്നു.

ദാരിദ്ര്യത്തെ ആഘോഷമാക്കാനോ ഇന്ത്യയുടെ ദാരിദ്ര്യത്തെ ലോകത്തിന് മുന്നിൽ തുറന്നുകാട്ടാനോ അല്ല താൻ ശ്രമിച്ചിട്ടുള്ളതെന്ന് മണികണ്ഠൻ പറയുന്നു. ചെന്നൈയിലെ ചേരികളുടെ നേർക്കാഴ്ചയാണ് താൻ സിനിമയിലൂടെ ആവിഷ്‌കരിച്ചിരിക്കുന്നത്. സിനിമയുടെ തിരക്കഥയും മണികണ്ഠൻ തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. സിനിമ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമാകുമെന്ന് ഉറപ്പുള്ളതിനാലാണ് സിനിമയുടെ നിർമ്മാണവുമായി സഹകരിക്കാൻ ധനുഷ് തയ്യാറായതെന്ന് സഹനിർമ്മാതാവ് വെട്രിമാരൻ പറയുന്നു. ചിത്രം അടുത്തുതന്നെ ഇന്ത്യയിൽ റിലീസ് ചെയ്യും.

സ്ലംഡോഗ് മില്ലണയറും ആദ്യം പ്രദർശിപ്പിക്കുന്നത് ടൊറന്റോ ഫിലിം ഫെസ്റ്റിവലിലാണ്. ആറുവർഷം മുമ്പ് ടൊറന്റോയിൽനിന്ന് ഓഡിയൻസ് അവാർഡുമായി യാത്ര തുടങ്ങിയ സ്ലംഡോഗ് മില്ലണയർ ഓസ്‌കറുകൾ വാരിക്കൂട്ടി ലോക സിനിമാ ചരിത്രത്തിലെ തിളങ്ങുന്ന അധ്യായമായി മാറി. കാക്ക മുട്ടൈയും അതേ വഴിയിലൂടെ തന്നെയാണ് മുന്നേറുന്നതെന്ന് സിനിമാ ലോകം പ്രവചിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP