Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഐഎഫ്എഫ്‌കെ: മത്സരവിഭാഗത്തിലേക്കുള്ള മലയാള ചിത്രങ്ങൾ പ്രഖ്യാപിച്ചു; സുഡാനി ഫ്രം നൈജീരിയയും ഈ മ യൗവ്വും പട്ടികയിൽ; മലയാളം സിനിമ ഇന്ന് എന്ന വിഭാഗത്തിലേക്ക് തിരഞ്ഞെടുത്തത് 12 ചിത്രങ്ങൾ; നവാഗതരുടെ ചിത്രങ്ങൾക്ക് മുൻഗണന

ഐഎഫ്എഫ്‌കെ: മത്സരവിഭാഗത്തിലേക്കുള്ള മലയാള ചിത്രങ്ങൾ പ്രഖ്യാപിച്ചു; സുഡാനി ഫ്രം നൈജീരിയയും ഈ മ യൗവ്വും പട്ടികയിൽ; മലയാളം സിനിമ ഇന്ന് എന്ന വിഭാഗത്തിലേക്ക് തിരഞ്ഞെടുത്തത് 12 ചിത്രങ്ങൾ; നവാഗതരുടെ ചിത്രങ്ങൾക്ക് മുൻഗണന

തിരുവനന്തപുരം; കേരള രാജ്യാന്തര ചലച്ചിത്രമേളയായ ഐഎഫ്എഫ്‌കെയിലെക്ക് മത്സരവിഭാഗത്തിലേക്കുള്ള മലയാള ചിത്രങ്ങൾ പ്രഖ്യാപിച്ചു. സക്കറിയ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയ, ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ഈ മ യൗ എന്നീ ചിത്രങ്ങളാണ് തിരഞ്ഞെടുത്തത്.

മലയാളം സിനിമ ഇന്ന് എന്ന വിഭാഗത്തിലേക്ക് 12 സിനിമകളും തെരഞ്ഞെടുത്തിട്ടുണ്ട്. 14 ചിത്രങ്ങളിൽ 10 എണ്ണവും നവാഗത സംവിധായകരുടേതാണെന്നതാണ് വേറിട്ടു നിർത്തുന്നത്. ഡെലിഗേറ്റ് രജിസ്‌ട്രേഷൻ അടുത്തമാസം ഒന്നു മുതൽ തുടങ്ങും. പ്രളയത്തിന്റെ പശ്ചാത്തലത്തിൽ ഡെലിഗേറ്റ് ഫീസ് രണ്ടായിരമായി ഉയർത്തിയിരുന്നു.

ഓത്ത്, പറവ, ഭയാനകം, ഉടലാഴം, മായാനദി, ബിലാത്തിക്കുഴൽ, പ്രതിഭാസം, ഈട, കോട്ടയം. ഹ്യൂമൻസ് ഓഫ് സംവൺ, സ്ലീപ്‌ലെസ്സ്‌ലി യുവേഴ്‌സ്, ആവേ മരിയ എന്നീ ചിത്രങ്ങളാണ് തെരഞ്ഞെടുത്തത്. സിബി മലയിൽ ചെയർമാനും ജോർജ് കിത്തു, ഫാറൂഖ് അബ്ദുൾ റഹ്മാൻ, ഡോ. ടി അനിത കുമാരി, ഡോ. മോഹനകൃഷ്ണൻ എന്നിവർ അംഗങ്ങളുമായ സമിതിയാണ് ചിത്രങ്ങൾ തെരഞ്ഞെടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP