Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഐഎഫ്എഫ്‌കെയെ നിയന്ത്രിക്കുന്നത് ബീനാ പോളിന്റെ നേതൃത്വത്തിലുള്ള ഇന്റർനാഷണൽ റാക്കറ്റ്; അവൾക്കൊപ്പം എന്ന സെക്ഷൻ ഉണ്ടാക്കി ശക്തമായ സ്ത്രീകഥാപാത്രങ്ങളുള്ള ചിത്രങ്ങൾ ഉൾപ്പെടുത്തി; 2015ൽ പിൻവലിച്ച് ഗീതു മോഹൻദാസിന്റെ ചിത്രം പ്രദർശിപ്പിച്ചിട്ടും ദേശീയ അവാർഡ് ജേതാവ് സുരഭി ലക്ഷ്മിയേയും അവർ അഭിനയിച്ച മിന്നാം മിനുങ്ങ് ചിത്രത്തേയും അവഗണിച്ചു: ബീനക്കെതിരെ ആഞ്ഞടിച്ച് സംവിധായകൻ അനിൽ തോമസ്

ഐഎഫ്എഫ്‌കെയെ നിയന്ത്രിക്കുന്നത് ബീനാ പോളിന്റെ നേതൃത്വത്തിലുള്ള ഇന്റർനാഷണൽ റാക്കറ്റ്; അവൾക്കൊപ്പം എന്ന സെക്ഷൻ ഉണ്ടാക്കി ശക്തമായ സ്ത്രീകഥാപാത്രങ്ങളുള്ള ചിത്രങ്ങൾ ഉൾപ്പെടുത്തി; 2015ൽ പിൻവലിച്ച് ഗീതു മോഹൻദാസിന്റെ ചിത്രം പ്രദർശിപ്പിച്ചിട്ടും ദേശീയ അവാർഡ് ജേതാവ് സുരഭി ലക്ഷ്മിയേയും അവർ അഭിനയിച്ച മിന്നാം മിനുങ്ങ് ചിത്രത്തേയും അവഗണിച്ചു: ബീനക്കെതിരെ ആഞ്ഞടിച്ച് സംവിധായകൻ അനിൽ തോമസ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഐഎഫ്എഫ്‌കെയിൽ ദേശീയ ചലച്ചിത്ര അവാർഡ് ജേതാവ് സുരഭി ലക്ഷ്മിയേയും അവർ അഭിനയിച്ച മിന്നാം മിനുങ്ങ് എന്ന ചിത്രത്തേയും അവഗണിച്ച ചലച്ചിത്ര അക്കാദമി നിലപാട് വിവാദമാകുന്നു. വർഷങ്ങൾക്ക് ശേഷം മലയാളത്തിലേക്ക് ദേശീയ അവാർഡ് കൊണ്ടുവന്ന സുരഭി ലക്ഷ്മിയോട് അക്കാദമി നന്ദികേട് കാട്ടിയെന്ന് മിന്നാം മിനുങ്ങിന്റെ സംവിധായൻ അനിൽ തോമസ് പ്രതികരിച്ചു. അവൾക്കൊപ്പം എന്നൊരു സെക്ഷൻ ചലച്ചിത്ര മേളയിൽ ഉണ്ടാക്കി ശക്തമായ സ്ത്രീകഥാപാത്രങ്ങളുള്ള ചിത്രങ്ങൾ ഉൾപ്പെടുത്തിയത് ഈ മേളയുടെ പ്രത്യേകതയായിരുന്നു. എന്നാൽ 2015ൽ പിൻവലിച്ച് ഗീതു മോഹൻദാസിന്റെ ചിത്രം പ്രദർശിപ്പിച്ചിട്ടും ദേശീയ അവാർഡ് ജേതാവ് സുരഭി ലക്ഷ്മിയേയും അവർ അഭിനയിച്ച മിന്നാം മിനുങ്ങ് ചിത്രത്തേയും അവഗണിച്ചതാണ് വിവാദങ്ങൾക്ക് കാരണം.

ചലച്ചിത്ര അക്കാദമി ചെയർമാൻ കമലിന്റെ പ്രതികരണത്തെയും സംവിധായകൻ അനിൽ തോമസ് വിമർശിച്ചു. ചിത്രം ഒഴിവാക്കിയതിന് അക്കാദമി പറയുന്ന ന്യായങ്ങൾ ഞങ്ങൾക്ക് ബോധിക്കുന്നില്ല. ഏതെങ്കിലും ഒരു വിഭാഗത്തിൽ ഉൾപ്പെടുത്തി ചിത്രം പ്രദർശിപ്പിക്കാനുള്ള മാന്യത അക്കാദമി കാണിക്കണമായിരുന്നു. അവൾക്കൊപ്പം എന്നൊരു സെക്ഷൻ ഉണ്ടാക്കി. അതിൽ ശക്തമായ സ്ത്രീകഥാപാത്രങ്ങൾ ഉള്ള ചിത്രങ്ങൾ ഉൾപ്പെടുത്തി. ദേശീയ അവാർഡ് കിട്ടിയ ചിത്രത്തിലെ നായിക കഥാപാത്രം മാത്രം ശക്തയല്ല എന്നാണ് അക്കാദമിക്ക് തോന്നിയിരിക്കുന്നത്.

സ്വപ്രയത്‌നം കൊണ്ട് വളർന്നു വന്നൊരു നായികയുടെ ചിത്രം പ്രദർശിപ്പിക്കാതെ പിന്നെന്ത് അവൾക്കൊപ്പമാണ് ഇവർ പ്രഖ്യാപിക്കുന്നത്? അതോ സുരഭി ലക്ഷ്മി അക്കാദമിയുടെ നായികാ സങ്കൽപ്പങ്ങൾക്ക് പുറത്തു നിൽക്കുന്നയാളാണോ?

ചിത്രം ഉൾപ്പെടുത്തിയിട്ടില്ല എന്നറിഞ്ഞപ്പോൾ കമലിനെ വിളിച്ച് സംസാരിച്ചിരുന്നു. അപ്പോൾ അദ്ദേഹം പറഞ്ഞത് ജൂറിയുടെ തീരുമാനം അന്തിമമാണ് എന്നാണ്. അങ്ങനെയാണെങ്കിൽ എത്ര ചിത്രങ്ങളുടെ തെരഞ്ഞെടുപ്പ് ജൂറിയുടെ തീരുമാന പ്രകാരം നടപ്പാക്കുന്നുണ്ട്? ഗീതു മോഹൻദാസിന്റെ 2015ൽ പിൻവലിച്ച ചിത്രം ഇത്തവണ പ്രത്യേക സെക്ഷൻ ഉണ്ടാക്കി ഉൾപ്പെടുത്തി. ഇത് ആരുടെ താത്പര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടിയാണ്?

ഡോ. ബിജുവിന്റെ സൗണ്ട് ഓഫ് സൈലൻസ് ഉൾപ്പെടെയുള്ള നല്ല സിനിമകൾ ഇപ്പോഴും പുറത്തു നിൽക്കുകയാണ്. അപ്പോഴാണ് ഗീതു മോഹൻദാസ് ഒരുതവണ പിൻവലിച്ചു പോയ ചിത്രം വീണ്ടും കാണിക്കുന്നത്. ഇത് ഒക്കെ നിയന്ത്രിക്കുന്നത് ബീനാ പോളും അവരുടെ സംഘവുമാണ്. അവർക്ക് താത്പര്യമുള്ളവരെ പ്രൊമോട്ട് ചെയ്യുകയാണ് ലക്ഷ്യം. അതൊരു ഇന്റർ നാഷ്ണൽ റാക്കറ്റാണ്. വെറും ആരോപണമല്ല ഇത്. ഒരു പതിനഞ്ച് വർഷത്തെ ഫിലിം ഫെസ്റ്റിവൽ ചരിത്രം എടുത്ത് പരിശോധിച്ച് നോക്കിയാൽ നിങ്ങൾക്കിത് മനസ്സിലാകും. നിസ്സാര കാര്യങ്ങളല്ല ബീനാ പോളിന്റെ നേതൃത്വത്തിലുള്ള സംഘം ചെയ്തു കൂട്ടുന്നത്. ഇക്കാര്യങ്ങളെല്ലാം പുറത്തറിയണം അനിൽ തോമസ് പറയുന്നു.

ഓൺലൈൻ രജിസ്റ്റർ ചെയ്യാൻ സാധിക്കാത്തതിനാൽ താൻ പാസിന് വേണ്ടി അക്കാദമി ചെയർമാൻ കമലിനെ സമീപിച്ചിരുന്നുവെന്നും പാസ് നൽകിയില്ലെന്നും സുരഭി ലക്ഷ്മി ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് മിന്നാംമിനുങ്ങ് ഫെസ്റ്റിവലിൽ ഉൾപ്പെടുത്തിയിട്ടില്ല എന്ന വാർത്തയും പുറത്തറിയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP