Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഗോവൻ രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ മലയാളിക്ക് അഭിമാന നിമിഷം; മികച്ച നടനുള്ള പുരസ്‌കാരവും സംവിധായകന്റെ പുരസ്‌കാരവും സ്വന്തമാക്കി ലിജോ ജോസ് പല്ലിശ്ശേരിയുടെ ഈമയൗ; ചെമ്പൻ വിനോദ് മികച്ച നടനുള്ള പുരസ്‌കാരം നേടുന്ന ആദ്യ മലയാളി; ലിജോ മികച്ച സംവിധായകൻ; സുവർണ മയൂരം യുക്രൈനിയൻ, റഷ്യൻ ചിത്രം ഡോൺബാസിന്

ഗോവൻ രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ മലയാളിക്ക് അഭിമാന നിമിഷം; മികച്ച നടനുള്ള പുരസ്‌കാരവും സംവിധായകന്റെ പുരസ്‌കാരവും സ്വന്തമാക്കി ലിജോ ജോസ് പല്ലിശ്ശേരിയുടെ ഈമയൗ; ചെമ്പൻ വിനോദ് മികച്ച നടനുള്ള പുരസ്‌കാരം നേടുന്ന ആദ്യ മലയാളി; ലിജോ മികച്ച സംവിധായകൻ; സുവർണ മയൂരം യുക്രൈനിയൻ, റഷ്യൻ ചിത്രം ഡോൺബാസിന്

മറുനാടൻ ഡെസ്‌ക്‌

പനാജി: മലയാള സിനിമയ്ക്ക് ഗോവ രാജ്യാന്തര ചലച്ചിത്രമേളയിൽ അഭിമാന നിമിഷം. മികച്ച നടനും സംവിധായകനുമുള്ള രജത മയൂര പുരസ്‌കാരങ്ങളാണ് മലയാളം സ്വന്തമാക്കിയത്. ഈ മാ യൗവിലെ അഭിനയത്തിന് ചെമ്പൻ വിനോദ് മികച്ച നടനും ഈ ചിത്രം അണിയിച്ചൊരുക്കിയ ലിജോ ജോസ് പെല്ലിശ്ശേരി മികച്ച സംവിധായകനുമുള്ള പുരസ്‌കാരങ്ങൾ സ്വന്തമാക്കി. കഴിഞ്ഞ തവണ ടേക്ക് ഓഫിലെ അഭിനയത്തിന് പാർവതി മികച്ച നടിക്കുള്ള രജത മയൂരം സ്വന്തമാക്കിയിരുന്നു. ചെഴിയാൻ ഒരുക്കിയ തമിഴ് ചിത്രം ടു ലെറ്റ് പ്രത്യേക ജൂറി പരാമർശം നേടി.

ഗോവയിൽ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ കേരളത്തിന് അഭിമാനമായുർത്തി ഈമയൗ. ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള പുരസ്‌കാരം ലിജോ ജോസ് പല്ലിശ്ശേരിയും മികച്ച നടനുള്ള പുരസ്‌കാരം ചെമ്പൻ വിനോദും സ്വന്തമാക്കി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തിയ ആഗോള നിലവാരമള്ള ചിത്രങ്ങളോട് മാറ്റുരച്ചാണ് ലിജോയുടെ ഈമയൗ മികച്ച നടനും സംവിധായകനുമുള്ള പുരസ്‌കാരങ്ങൾ സ്വന്തമാക്കി കേരളത്തിന്റെ അഭിമാനമായി മാറിയത്. ഇതാദ്യമായിട്ടാണ് ഒരു മലയാളിക്ക് മികച്ച നടനുള്ള പുരസ്‌കാരം ലഭിക്കുന്നത്.

സെർജി ലോസ്‌നിറ്റ്‌സ സംവിധാനം ചെയ്ത യുക്രൈൻ-റഷ്യൻ ചിത്രം ഡോൺബാസിനാണ് മികച്ച ചിത്രത്തിനുള്ള സുവർണമയൂരം. ഉക്രൈൻ സംഘർഷത്തിന്റെ കാണാപ്പുറങ്ങളിലേക്ക് വെളിച്ചം വീശുന്ന ചിത്രം മേളയിൽ വലിയ ചർച്ചയായിരുന്നു. മികച്ച നടിക്കുള്ള പുരസ്‌കാരം വെൻ ട്രീസ് ഫാൾ എന്ന ചിത്രത്തിലെ അഭിനയത്തിന് അനസ്റ്റസ്യ പുസ്റ്റോവിറ്റ് സ്വന്തമാക്കി. മിൽകോ ലാസ്‌റോവിന്റെ അഗ എന്ന ചിത്രത്തിനാണ് പ്രത്യേക ജൂറി പുരസ്‌കാരം.

സെർജി ലോസ്നിറ്റ്സ സംവിധാനം ചെയ്ത യുക്രൈനിയൻ, റഷ്യൻ ചിത്രം ഡോൺബാസിനാണ് മികച്ച ചിത്രത്തിനുള്ള സുവർണ മയൂരം. കിഴക്കൻ യുക്രെയിനിലെ ഡോൺബാസ് എന്ന പ്രദേശത്തെ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ കഥ പറഞ്ഞ ചിത്രമാണ് ഡോൺബാസ്.മികച്ച നടിക്കുള്ള രജത മയൂര പുരസ്‌കാരം വെൻ ദി ട്രീസ് ഫോൾ എന്ന ചിത്രത്തിലെ അഭിനയത്തിന് അനസ്തസ്യ പുസ്തോവിച്ച് സ്വന്തമാക്കി.ഫിലിപ്പീൻസിൽ നിന്നുള്ള റെസ്പെറ്റോ എന്ന ചിത്രം ഒരുക്കിയ ആൽബർട്ടോ മോണ്ടെറാസിനാണ് മികച്ച നവാഗത സംവിധായകനുള്ള രജത മയൂരം.

യുണസ്‌ക്കോ ഊന്നൽ നൽകുന്ന ആശയങ്ങൾക്ക് പ്രാമുഖ്യം കൊടുക്കുന്ന ചിത്രങ്ങൾക്ക് നൽകുന്ന ഐ.സി.എഫ്.ടി യുണെസ്‌ക്കോ ഗാന്ധി പുരസ്‌കാരം പ്രവീൺ മോർച്ചാലെ സംവിധാനം ചെയ്ത ഹിന്ദി ചിത്രം വാക്കിങ് വിത്ത് ദി വിൻഡ് കരസ്ഥമാക്കി. സഹപാഠിയുടെ കസേര പൊട്ടിക്കുന്ന സെറിങ് എന്ന പത്ത് വയസ്സുകാരന്റെ കഥയാണ് ചിത്രം പറയുന്നത്. ഈ പൊട്ടിയ കസേര അവൻ ഹിമാലയത്തിലെ കഠിന വഴികളിലൂടെ തിരികേ വീട്ടിലേയ്ക്ക് കൊണ്ടുവരുന്നതാണ് തത്വചിന്താപരമായ പശ്ചാത്തലത്തിൽ പറയുന്ന സിനിമയുടെ ഇതിവൃത്തം.മിൽക്കോ ലാസറോവ് സംവിധാനം ചെയ്ത അഗ പ്രത്യേക ജൂറി പുരസ്‌കാരവും റോമൻ ബോണ്ടാർച്ചുക്ക് സംവിധാനം ചെയ്ത വോൾക്കാനോയും പ്രത്യേക പരാമർശവും നേടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP