Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അന്താരാഷ്ട്ര ചലച്ചിത്രോത്സവം പ്രതിഷേധകടലാകും: കല്ലേൻ പൊക്കൂടനും ദലിത് സംഘടനകളും കടുത്ത പ്രതിഷേധത്തിന്; സിപിഐ(എം) വിരുദ്ധ ചിത്രവും മേളയിൽ

അന്താരാഷ്ട്ര ചലച്ചിത്രോത്സവം പ്രതിഷേധകടലാകും: കല്ലേൻ പൊക്കൂടനും ദലിത് സംഘടനകളും കടുത്ത പ്രതിഷേധത്തിന്; സിപിഐ(എം) വിരുദ്ധ ചിത്രവും മേളയിൽ

വർഷത്തെ അന്താരാഷ്ട്ര ചലച്ചിത്രോത്സവവും പ്രതിഷേധമയമാകും. അമേരിക്കൻ മലയാളി ജയൻ ചെറിയാന്റെ പപ്പിലിയോ ബുദ്ധയെ ചലച്ചിത്രോത്സവത്തിൽ നിന്ന് ഒഴിവാക്കിയതിനെതിരെ സോഷ്യൽ നെറ്റ് വർക്കുകളിൽ പ്രതിഷേധം തുടങ്ങിക്കഴിഞ്ഞു. ഈ പ്രതിഷേധം ചലച്ചിത്രവേദിയിലും എത്തുമെന്നാണ് സൂചന. ദലിത് പ്രമേയം പറയുന്ന ചിത്രത്തെ സംഘാടകർ ബോധപൂർവ്വം ഒഴിവാക്കിയതെന്നാണ് പരാതി ഉയരുന്നത്.

ഇതിനെതിരെ ഉദ്ഘാടനം ദിവസം തന്നെ ചിത്രത്തിലെ നായകനായ കല്ലേൻ പൊക്കൂടന്റെ നേതൃത്വത്തിൽ പ്രതിഷേധം ഉയർത്താനാണ് നീക്കം. കഴിഞ്ഞ ദിവസം ദലിത് സംഘടനകൾ ഇക്കാര്യത്തിൽ യോഗം വിളിച്ച് തീരുമാനമെടുക്കുകയും ചെയ്തിരുന്നു. ചലച്ചിത്രോത്സവ ഉദ്ഘാടന ദിനത്തിൽ കല്ലേൻ പൊക്കൂടൻ തീരുവനന്തപുരത്തെത്തുകയും ദലിത് സംഘടകളുടെ നേതൃത്വത്തിൽ പ്രതിഷേധം അരങ്ങേറുകയും ചെയ്താൽ ആദ്യം ദിനം തന്നെ സംഘാടക കമ്മിറ്റി പ്രതികൂട്ടിലാകും.

കഴിഞ്ഞ വർഷം ഷെല്ലിയുടെ ആദിമദ്യാന്തം എന്ന ചിത്രത്തെ ചൊല്ലിയായിരുന്നു വിവാദം. പപ്പിലിയോ ബുദ്ധക്ക് പുറമേ ചലത്രമേളയിൽ സിപിഐ(എം) വിരുദ്ധ ചിത്രങ്ങളും ഇടം പിടിച്ചത് പ്രതിഷേധം ആളികത്തിക്കാൻ ഇടയാക്കും. ബംഗാളിൽ വിവാദമായ സിപിഐ(എം) വിരുദ്ധ ചിത്രം 'നന്ദിഗ്രാം ചോഖേർ പാനിന' ( നന്ദിഗ്രാമിന്റെ കണ്ണീർ) അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിക്കുന്നുണ്ട്. സിപിഎമ്മിനെതിരെ ശക്തമായി വിമർശിക്കുന്ന ചിത്രം കേരളത്തിലെത്തിക്കുന്നത് രാഷ്ട്രീയ മുതലെടുപ്പിനാണെന്നാണ് സിപിഐ(എം) വാദം.

സിപിഐ(എം) പ്രാദേശിക നേതാക്കൾ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്ക് നേതൃത്വം നൽകുന്ന രംഗങ്ങൾ ചിത്രത്തിലുണ്ട്. ഇന്ത്യൻ സിനിമാ വിഭാഗത്തിലാണ് ഈ വിവാദ ചിത്രം പ്രദർശിപ്പിക്കുന്നത്.

ഈ ചിത്രത്തിന്റെ പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ട് സിപിഐ(എം) ബംഗാൾ ഘടകം കഴിഞ്ഞ തിരഞ്ഞെടുപ്പിനു മുമ്പ് തിരഞ്ഞെടുപ്പ് കമ്മിഷനു പരാതി നൽകിയിരുന്നു. കൊൽക്കത്തയിൽ നടക്കുന്ന അന്താരാഷ്ട്ര മേളയിൽനിന്ന് ഈ ചിത്രം ഒഴിവാക്കുകയും ചെയ്തു. പ്രദർശനവേളയിൽ സംഘർഷമുണ്ടാകുമെന്ന് കരുതിയാണ് ഒഴിവാക്കിയത്. മണിക് മണ്ഡലിന്റെ നോവലിനെ അടിസ്ഥാനമാക്കി ശ്യാമൾ കർമ്മാകറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്ന.് കഴിഞ്ഞ വർഷം കടുത്ത പ്രതിഷേധമാണ് സിനിമാമന്ത്രി ഗണേഷ് കുമാറിന് നേരിടേണ്ടിവന്നത്. പ്രസംഗിക്കാൻ പോലും അനുവദിക്കാതെയുള്ള കടുത്ത പ്രതിഷേധമാണ #്പതിനിധികൾ രേഖപ്പെടുത്തിയത്. ഇത്തവണം പ്രതിനിധികളുടെ എണ്ണം വെട്ടികുറച്ചതിനെതിരെ മലബാർ മേഖലയിൽ പ്രതിഷേധം വ്യാപകമാണ്. എല്ലാം കൊണ്ടും ഇത്തവണ മേള പ്രതിഷേധമയമാകും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP