Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദീപിക പദുകോണും ഹോളിവുഡിലേക്ക്; ഹോളിവുഡ് താരം വിൻ ഡീസലിനെ ആലിംഗനം ചെയ്തുനിൽക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ; അടുത്ത ട്രിപ്പിൾ എക്‌സ് ചിത്രത്തിൽ നായികയായേക്കും

ദീപിക പദുകോണും ഹോളിവുഡിലേക്ക്; ഹോളിവുഡ് താരം വിൻ ഡീസലിനെ ആലിംഗനം ചെയ്തുനിൽക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ; അടുത്ത ട്രിപ്പിൾ എക്‌സ് ചിത്രത്തിൽ നായികയായേക്കും

മുംബൈ: ഹോളിവുഡിലെ സജീവ സാന്നിധ്യമാണ് പ്രിയങ്ക ചോപ്ര. പ്രിയങ്ക ചോപ്രയ്ക്ക് പിന്നാലെ മറ്റൊരു ബോളിവുഡ് നടി കൂടി ഹോളിവുഡിലേക്ക് ചേക്കേറുന്നതായി വാർത്തകൾ. ദീപിക പദുക്കോണിനെ ചുറ്റിപ്പറ്റിയാണ് ഇത്തവണ ഗോസിപ്പുകൾ. പുതിയ ചിത്രം 'തമാഷ' തിയേറ്റർ നിറഞ്ഞ് പ്രദർശനം പൊടിക്കവെ വിമാനം കയറിയ ദീപിക, തന്റെ പുതിയ ചുവടുവയ്‌പ്പിന്റെ സൂചന ഇൻസ്റ്റാഗ്രാമിലൂടെയാണ് പങ്കുവച്ചത്. ദീപികയുടെ മാനേജർ ഇക്കാര്യം അംഗീകരിച്ചതായാണ് റിപ്പോർട്ടുകൾ.

ഹോളിവുഡ് താരം വിൻ ഡീസലിനെ ആലിംഗനം ചെയ്തുനിൽക്കുന്ന ചിത്രമാണ് ദീപിക സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. 'ത്രിബിൾ എക്‌സ്' പരമ്പരയിലെ അടുത്ത ചിത്രത്തിലെ പോസ്റ്ററിന് അഭിമുഖമായി വിൻ ഡീസലുമൊത്തുള്ള ചിത്രമാണ് ദീപിക പോസ്റ്റ് ചെയ്തത്. പരമ്പരയിലെ പുതിയ ചിത്രത്തിന്റെ പേര് 'സാൻഡർ കേജ് റിട്ടേൺസ്' എന്നാണെന്നും റിപ്പോർട്ടുകളുണ്ട്.

ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് ചിത്രങ്ങളിലൂടെ പ്രശസ്തനായ താരമാണ് വിൻഡീസൽ. 2002ലാണ് വിൻഡീസൽ അഭിനയിച്ചിരുന്ന ട്രിപ്പിൾ എക്‌സ് റിലീസ് ചെയ്തിരുന്നത്. 2005ൽ പുറത്തിറങ്ങിയ രണ്ടാമത്തെ ട്രിപ്പിൾ ചിത്രമായ സ്റ്റേറ്റ് ഓഫ് യൂണിയനിൽ ഐസ് ക്യൂബായിരുന്നു നായക വേഷം കൈകാര്യം ചെയ്തിരുന്നത്. ചിത്രത്തിന്റെ പുതിയ പതിപ്പ്് ഉടൻ പുറത്തിറങ്ങുമെന്ന വാർത്തകൾക്കിടയിലാണ് വിൻഡീസലിന്റെ കൂടെ നിൽക്കുന്ന ചിത്രം ദീപിക പുറത്ത് വിട്ടിരിക്കുന്നത്. ബജിരാവോ മസ്താനിയാണ് ഇനി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP