Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കാർത്തിക് തന്നെ ഭ്രാന്തമായി സ്‌നേഹിച്ചെന്ന് മൈത്രേയ ഗൗഡ; റെയിൽവേ മന്ത്രിയുടെ മകനെ ബലാത്സംഗ കേസിൽ കുടുക്കിയ കന്നഡ നടിയെ അറിയുക

കാർത്തിക് തന്നെ ഭ്രാന്തമായി സ്‌നേഹിച്ചെന്ന് മൈത്രേയ ഗൗഡ; റെയിൽവേ മന്ത്രിയുടെ മകനെ ബലാത്സംഗ കേസിൽ കുടുക്കിയ കന്നഡ നടിയെ അറിയുക

ബാംഗ്ലൂർ: റെയിൽവേ മന്ത്രി സദാനന്ദ ഗൗഡയുടെ മകൻ കാർത്തികിനെതിരെ ബലാത്സംഗ ആരോപണം ഉയർത്തി രംഗത്തെത്തിയതോടെ കന്നഡ നടി മൈത്രേയ നടി രംഗത്തെത്തിയതോടെ ഞൊടിയിടയിലാണ് വിവാദം കത്തിപ്പടർന്നത്. ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിന്റെ മകനെതിരായ ആരോപണങ്ങളുടെ ചൂടാറും മുമ്പാണ് ബിജെപിയിലെ മറ്റൊരു പ്രമുഖന്റെ മകനെതിരെയും ആരോപണം ഉയർന്നത്. ഇതോടെ ആരോപണം ഉയർത്തിയ കന്നഡ നടിയായി മാദ്ധ്യമങ്ങളുടെ ശ്രദ്ധാ കേന്ദ്രം.

 

കാർത്തിക് തന്നെ ഭ്രാന്തമായി സ്‌നേഹിച്ചിരുന്നു എന്നും ഞങ്ങൾ രഹസ്യ വിവാഹം കഴിച്ചിരുന്നുവെന്നുമാണ് കന്നഡ സിനിമയിൽ ചെറിയ വേഷങ്ങളും മോഡലുമായി പ്രവർത്തിച്ചിരുന്ന മൈത്രേയ ആരോപിച്ചത്. ഇതിന്റെ തെളിവുകളും നടി നിരത്തി. മെയ്‌ എട്ടിന് ഞങ്ങൾ തമ്മിൽ സുഹൃത്ത് വഴിയാണ് പരിചയപ്പെട്ടത്. പിന്നീട് ആ ബന്ധം പ്രണയമായി വളർന്നു. ജൂൺ അഞ്ചിന് കാർത്തികിന്റെ മംഗലാപുരത്തെ വീട്ടിൽ വച്ചാണ് വിവാഹം നടന്നതെന്നും മൈത്രേയ പൊലീസിന് നൽകിയ പരാതിയിൽ പറഞ്ഞിരുന്നു.

 

അതിനുശേഷം തന്റെ സമ്മതത്തോട് കൂടിയല്ലാതെ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുവെന്നും അവർ ആരോപിച്ചു. വിവാഹത്തിൽ അടുത്ത സുഹൃത്തുക്കൾ മാത്രമാണ് പങ്കെടുത്തത്. കുടുംബാംഗങ്ങളുടെ സമ്മതത്തോടുകൂടി മൂന്നു വർഷത്തിനുള്ളിൽ തന്നെ വിവാഹം ചെയ്യാമെന്ന് കാർത്തിക ഉറപ്പു നൽകിയിരുന്നതായും മൈത്രിയ ആരോപിക്കുന്നു. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും മൈത്രിയ മാദ്ധ്യമങ്ങൾക്ക് നൽകിയിരുന്നു.

സദാനന്ദ ഗൗഡയുടെ എതിർപ്പ് മൂലമാണ് തങ്ങളുടെ വിവാഹത്തിന് ഔദ്യോഗിക അംഗീകാരം ലഭിക്കാത്തതെന്നാണ് നടിയുടെ ആരോപണം. ബാംഗ്ലൂരിലെ ചെറുകിട മോഡലായി തുടങ്ങിയ മൈത്രേയ സിനിമാ-സീരിയൽ രംഗത്തും പ്രവർത്തിച്ചിട്ടുണ്ട്. ശിവാനി എന്ന പേരിലാണ് ഇവർ നേരത്തെ അറിയപ്പെട്ടത്. പിന്നീടാണ് പേരു മാറ്റി മൈത്രേയ എന്നാക്കിയത്. മൂന്ന് സിനിമകളിൽ മാത്രമാണ് ഇവർ അഭിനയിച്ചിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP