Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജൂലൈ പത്തിന് ഇന്ത്യൻ സിനിമയിൽ പുതുയുഗം പിറക്കുമോ? രാജമൗലി ഒരുക്കുന്ന ബ്രാഹ്മാണ്ഡ ചിത്രം'ബാഹുബലി'യുടെ ടീസർ പുറത്തിറങ്ങി

ജൂലൈ പത്തിന് ഇന്ത്യൻ സിനിമയിൽ പുതുയുഗം പിറക്കുമോ? രാജമൗലി ഒരുക്കുന്ന ബ്രാഹ്മാണ്ഡ ചിത്രം'ബാഹുബലി'യുടെ ടീസർ പുറത്തിറങ്ങി

ഹൈദരാബാദ്: ജൂലൈ പത്തിന് ഇന്ത്യൻ സിനിമയിൽ ഒരു പുതിയ യുഗം പിറക്കുമോ? ഹോളിവുഡിലെ ചരിത്ര സിനിമകളോട് കിടപിടിക്കുന്ന മികവുമായി ഒരു ഇന്ത്യൻ ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്. തെലുങ്ക് സംവിധായകൻ രാജമൗലി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയുടെ ആദ്യഭാഗത്തിന്റെ ട്രെയ്‌ലർ പുറത്തുറങ്ങിയതോടെ പ്രേക്ഷകർ ആകാംക്ഷയുടെ മുൾമുനയിലാണ്.

ജൂൺ 1ന് കൃത്യം രാവിലെ 10.30നാണ് ട്രെയിലർ തീയറ്ററുകളിൽ റിലീസ് ചെയ്തത്. പിന്നീലെ വിശദമായ ടീസറും പുറത്തുവിട്ടു. ഫേസ്‌ബുക്ക് ട്രെന്റിംഗിൽ ഒന്നാമതായി മാറുകയും ചെയ്തു ബാഹുബലിയുടെ ടീസർ. ആരെയും അതിശയിപ്പിക്കുന്ന വിധത്തിലാണ് ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങിയിരിക്കുന്നത്.

വലിയ ചിത്രമായതിനാൽ ചിത്രം രണ്ടു ഭാഗമായിട്ടാകും റിലീസ് ചെയ്യുക. ചിത്രത്തിന്റെ ആദ്യഭാഗം ജൂലൈ പത്തിന് പുറത്തിറങ്ഹുമെന്നാണ് റിപ്പോർട്ടുകൾ. രണ്ടാം ഭാഗം അടുത്ത വർഷമുണ്ടാകും. വമ്പൻ ഹിറ്റായ 'ഈച്ച' എന്ന ചിത്രത്തിനു ശേഷം രാജമൗലി ഒരുക്കുന്ന ചിത്രമാണ് ബാഹുബലി. ചിത്രം മഹാബലി എന്ന പേരിൽ തമിഴിലും ഒരുക്കുന്നുണ്ട്. മലയാളവും ഹിന്ദിയും ഉൾപ്പെടെയുള്ള ഇന്ത്യൻ ഭാഷകളിലേക്ക് മൊഴിമാറ്റി എത്തുന്ന ചിത്രം വിദേശഭാഷകളിലും പ്രദർശനത്തിനെത്തിക്കും.

പ്രഭാസ്, അനുഷ്‌ക, തമന്ന, റാണ, സത്യരാജ്, നാസർ, രമ്യകൃഷ്ണ, അദ്വിതി ശേഷ് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എം എം കീരവാണിയാണ് ബാഹുബലിയുടെ സംഗീത സംവിധാനം നിർവ്വഹിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP