Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ട്രിവാണ്ട്രം ലോഡ്ജിന്റെ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു; അനൂപ് മേനോന്റെ തിരക്കഥയിൽ വി. കെ. പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രം മദ്രാസ് ലോഡ്ജിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ട്രിവാണ്ട്രം ലോഡ്ജിന്റെ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു; അനൂപ് മേനോന്റെ തിരക്കഥയിൽ വി. കെ. പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രം മദ്രാസ് ലോഡ്ജിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

നൂപ് മേനോന്റെ തിരക്കഥയിൽ വി കെ പ്രകാശ് സംവിധാനം ചെയ്ത ചിത്രമാണ് ട്രിവാൻഡ്രം ലോഡ്ജ്. ഒരു പക്കാ ന്യൂ ജെൻ ചിത്രമായ ട്രിവാൻഡ്രം ലോഡ്ജ് അതിന്റെ ബോൾഡായ കഥാഗതിയാലും പൂർണമായും വേറിട്ട കഥാപാത്രങ്ങളാലും ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഹി്റ്റ് ചിത്രമൊരുക്കിയ കൂട്ടുകെട്ട് വി കെ പ്രകാശും അനൂപ് മേനോനും വീണ്ടുമൊന്നിക്കുകയാണ് വീണ്ടും. ചിത്രത്തിന് 'മദ്രാസ് ലോഡ്ജ്' എന്നാണ് പേരിട്ടിരിക്കുന്നത്.

ആറ് വർഷത്തിന് ശേഷമാണ് അനൂപ് മേനോൻ ഒരു സിനിമയ്ക്കായി തിരക്കഥയൊരുക്കുന്നത്. മദ്രാസ് ലോഡ്ജ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും നിർവ്വഹിച്ചിരിക്കുന്നത് അനൂപ് മേനോനാണ്. തന്റെ ഒഫീഷ്യൽ ഫേസ്‌ബുക്ക് പേജിലാണ് അനൂപ് മേനോൻ ചിത്രത്തിന്റെ പോസ്റ്റർ പങ്ക് വച്ചിരിക്കുന്നത്. 999 ന്റെ ബാനറിൽ നോബിൾ ജോസാണ് ചിത്രത്തിന്റെ നിർമ്മാതാവ്. 

'എന്നാൽ ട്രിവാൻഡ്രം ലോഡ്ജിന്റെ രണ്ടാം ഭാഗമല്ല മദ്രാസ് ലോഡ്ജ്' എന്നാണ് അനൂപ് മേനോൻ സിനിമയെക്കുറിച്ച് പ്രതികരിച്ചത്. ''കഥ ഏകദേശം പൂർത്തിയായി. അഭിനേതാക്കളെയോ മറ്റ് അണിയറപ്രവർത്തകരെയോ തീരുമാനിച്ചിട്ടില്ല. ചെന്നൈ, കൊച്ചി എന്നിവിടങ്ങളിൽ വച്ചായിരിക്കും ഷൂട്ടിങ്. ഓഗസ്റ്റ് അവസാനത്തോടെ മാത്രമേ ചിത്രത്തെക്കുറിച്ച് പൂർണ്ണവിവരങ്ങൾ പറയാൻ കഴിയൂ.'' അനൂപ് മേനോൻ പറയുന്നു.

മിയ നായികയായി അഭിനയിച്ച 'എന്റെ മെഴുതിരി അത്താഴങ്ങൾ' എന്ന ചിത്രമാണ് അനൂപ് മേനോൻ ഏറ്റവും ഒടുവിലായി അഭിനയിച്ച സിനിമ. സൂരജ് തോമസ് സംവിധാനം ചെയ്ത് ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചു കൊണ്ടിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP