Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202023Wednesday

ബാലാകോട്ട് ആക്രമണത്തിന്റെ കഥ പറയുന്ന സിനിമയുമായി വിവേക് ഒബ്രോയ്; ആക്രമണം സംബന്ധിച്ച് നിലവിലുള്ള എല്ലാ സംശയങ്ങൾക്കും ചിത്രം മറുപടി നൽകുമെന്നും താരം

ബാലാകോട്ട് ആക്രമണത്തിന്റെ കഥ പറയുന്ന സിനിമയുമായി വിവേക് ഒബ്രോയ്; ആക്രമണം സംബന്ധിച്ച് നിലവിലുള്ള എല്ലാ സംശയങ്ങൾക്കും ചിത്രം മറുപടി നൽകുമെന്നും താരം

മറുനാടൻ മലയാളി ബ്യൂറോ

ബാലാകോട്ട് ആക്രമണത്തിന്റെ കഥ പറയുന്ന സിനിമയുമായി വിവേക് ഒബ്രോയ്. ബാലാകോട്ട് ആക്രമണം സംബന്ധിച്ച് നിലവിലുള്ള എല്ലാ സംശയങ്ങൾക്കും സിനിമ മറുപടി നൽകുമെന്ന് വിവേക് ഒബ്രോയ് പറഞ്ഞു. 2019 അവസാനത്തോടെ നിർമ്മാണം പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്ന സിനിമ ആഗ്ര, ഡൽഹി, ജമ്മുകശ്മീർ എന്നിവിടങ്ങളിലാണ് ചിത്രീകരിക്കുന്നത്. നേരത്തേ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിത കഥ പറഞ്ഞ 'പി.എം നരേന്ദ്ര മോദി' എന്ന ചിത്രത്തിൽ വിവേക് അഭിനയിച്ചിരുന്നു.

'പി.എം നരേന്ദ്ര മോദി' സിനിമ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷമാണ് റിലീസ് ചെയ്തിരുന്നത്. ചിത്രം ഒമുങ് കുമാറാണ് സംവിധാനം ചെയ്തിരുന്നത്. മേരി കോം, സരബ്ജിത്ത്, ഭൂമി എന്നീ ചിത്രങ്ങൾ ഒരുക്കിയ സംവിധായകനാണ് ഒമുങ്. വിവേക് ഒബ്‌റോയിയുടെ പിതാവും പ്രശസ്ത നിർമ്മാതാവുമായ സുരേഷ് ഒബ്‌റോയിയും സന്ദീപ് സിംഗും ചേർന്നാണ് ചിത്രം നിർമ്മിച്ചത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP