Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിജയ് ചിത്രം കണ്ടോ എന്ന ചോദ്യത്തിന് 'നെറ്റിൽ ഞാൻ കണ്ടിരുന്നു' എന്ന് ബിജെപി ദേശീയ നേതാവിന്റെ മറുപടി; വ്യാജൻ കാണാൻ നിങ്ങൾക്ക് നാണമില്ലേയെന്ന് ബിജെപി ദേശീയ നേതാവ് എച്ച്.രാജയോട് വിശാൽ; ഇന്റർനെറ്റിൽ നിന്ന് വ്യാജ പ്രിന്റ് കണ്ട് ചിത്രത്തെ വിമർശിക്കാനിറങ്ങിയ ബിജെപി നേതാവിന് സിനിമാ പ്രേമികളുടെ പൊങ്കാല

വിജയ് ചിത്രം കണ്ടോ എന്ന ചോദ്യത്തിന് 'നെറ്റിൽ ഞാൻ കണ്ടിരുന്നു' എന്ന് ബിജെപി ദേശീയ നേതാവിന്റെ മറുപടി;  വ്യാജൻ കാണാൻ നിങ്ങൾക്ക് നാണമില്ലേയെന്ന് ബിജെപി ദേശീയ നേതാവ് എച്ച്.രാജയോട് വിശാൽ; ഇന്റർനെറ്റിൽ നിന്ന് വ്യാജ പ്രിന്റ് കണ്ട് ചിത്രത്തെ വിമർശിക്കാനിറങ്ങിയ ബിജെപി നേതാവിന് സിനിമാ പ്രേമികളുടെ പൊങ്കാല

വിജയിയുടെ മെർസൽ എന്ന ചിത്രത്തിന്റെ വിവാദം അവസാനിക്കുന്നില്ല. ഇപ്പോഴിതാ സ്വയം കുഴി തോണ്ടി നാണം കെട്ടിരിക്കുകയാണ് ബിജെപിയുടെ ദേശീയ നേതാവായ എച്ച് രാജ. സർക്കാരിനെ വിമർശിക്കുന്ന രംഗങ്ങളുടെ പേരിൽ എച്ച് രാജ കടുത്ത എതിർപ്പാണ് ചിത്രത്തോട് കാണിച്ചത്. ഇതിന്റെ ഭാഗമായി ടെലിവിഷൻ പരിപാടിയിൽ അതിഥിയായെത്തിയ ബിജെപി നേതാവിനോട് 'താങ്കൾ' സിനിമ കണ്ടോ എന്ന അവതാരകന്റെ ചോദ്യമാണ് രാജയെ കുടുക്കിയത്. താൻ ചിത്രം നെറ്റിൽ കണ്ടെന്ന് ബിജെപിയുടെ ദേശീയ നേതാവ് തന്നെ സമ്മതിച്ചതോടെ ആകെ പെട്ടിരിക്കുകയാണ് ബിജെപി.

ഇതിനെതിരെ തമിഴ്‌നാട് പ്രൊഡ്യൂസേഴ്സ് കൗൺസിൽ പ്രസിഡന്റും നടനുമായ വിശാൽ ഉൾപ്പെടെയുള്ളവരാണ് രംഗത്തെത്തിയിരിക്കുന്നത്. ഒരു ദേശീയ പാർട്ടിയുടെ ദേശീയ നേതാവ് പരസ്യമായി സമ്മതിക്കുന്നു താൻ പുതിയതായി റിലീസ് ചെയ്ത ചിത്രത്തിന്റെ വ്യാജ പതിപ്പ് നിയമ വിരുദ്ധമായി ഏതോ വെബ് സൈറ്റിൽ കണ്ടുവെന്നാണ് പറഞ്ഞിരിക്കുന്നത്. ഇതു വിഷമകരമാണ്. ഇനി ഗവൺമെന്റ് പൈറസിയെ നിയമപരമാക്കാൻ തീരുമാനിച്ചിട്ടുണ്ടോ? സിനിമാ മേഖലയിൽ ഉള്ളവരേയും അതിനെ ആശ്രയിച്ചു ജീവിക്കുന്ന ആയിരക്കണക്കിന് ആളുകളേയും മരണത്തിലേക്ക് തള്ളിവിടാനാണോ സർക്കാർ ഒരുങ്ങുന്നത്?' വിശാൽ തന്റെ പ്രസ്താവനയിൽ ചോദിക്കുന്നു.ചെയ്ത തെറ്റിന് നിരുപാധികമായി രാജ മാപ്പു പറയണമെന്നും പ്രസ്താവനയിൽ വിശാൽ ആവശ്യപ്പെടുന്നു.

രാജയുടെ ഈ പ്രവർത്തിക്കെതിരെ നടൻ പാർത്തിപൻ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു. നിരവധി പ്രതിസന്ധികൾക്ക് ശേഷം, ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ചിത്രം തിയേറ്ററിൽ എത്തിയത്. അനുമതിയില്ലാതെ ചിത്രത്തിൽ മൃഗങ്ങളെ ഉപയോഗിച്ചുവെ് കാട്ടി ദേശീയ മൃഗ സംരക്ഷണ ബോർഡ് ചിത്രത്തിനെതിരെ രംഗത്തെത്തിയിരുന്നുു. ഇത് മൂലം മെർസലിന്റെ റിലീസ് തീയ്യതി നീണ്ടുപോയിരുന്നു.ഒടുവിൽ എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് തീയറ്ററിൽ എത്തിയപ്പോഴാണ് ബിജെപി ചിത്രത്തിനെതിരെ രംഗത്ത് വന്നത്.

സിനിമയിൽ വിജയ് അവതരിപ്പിക്കുന്ന കഥാപാത്രം ജി.എസ്.ടി.യെയും വടിവേലുവിന്റെ കഥാപാത്രം ഡിജിറ്റൽ ഇന്ത്യ പദ്ധതിയെയും വിമർശിച്ച് നടത്തുന്ന സംഭാഷണങ്ങളാണ് ബിജെപിക്ക് വേദനിച്ചത്.ഇതെല്ലാം ഗൂഢമായ രാഷ്ട്രീയലക്ഷ്യം വെച്ചുകൊണ്ട് കേന്ദ്രസർക്കാരിനെ മോശമായി ചിത്രീകരിക്കുന്നതിനാണ് ചിത്രത്തിൽ വിജയ് ശ്രമിക്കുന്നതെന്നാണ് ബിജെപിയുടെ ആരോപണം.ജിഎസ്ടിയെയും ഇന്ത്യയിലെ ശിശുമരണങ്ങളെക്കുറിച്ചുമെല്ലാം ശക്തമായി ത െചിത്രത്തിൽ വിജയ്യുടെ കഥാപാത്രം വിമർശനം ഉയിക്കുന്നുണ്ട്.

സമകാലീന വിഷയങ്ങളെ കുറിച്ചുള്ള ചർച്ച കൂടിയാണ് ചിത്രമെന്ന് തിരിച്ചറിഞ്ഞവരാണ് ഇപ്പോൾ ചിത്രം കാണാനായി തിയേറ്ററുകളിൽ ക്യൂ നിൽക്കുന്നത്. അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരായ ബിജെപിയുടെ കടന്നുകയറ്റം ആരോപിച്ചും ചിത്രത്തിന് പിന്തുണ അറിയിച്ച് നിരവധി പേരാണ് കാണാനായി തിയേറ്ററിലെത്തിയത്. വരും ദിവസങ്ങളിലും ചിത്രം നിറഞ്ഞ സദസുകളിൽ പ്രദർശിക്കുമെന്നാണ് ഇത് നൽകുന്ന സൂചന. ചിത്രത്തിൽ കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന രംഗങ്ങൾക്കെതിരെ ബിജെപി രംഗത്ത് വന്നതും ചിത്രത്തിന്റെ മൈലേജ് വർധിപ്പിക്കുകയാണ് ചെയ്തത്

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP