Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശ്രീനിവാസനും വിനീത് ശ്രീനിവാസനും വീണ്ടും ഒന്നിക്കുന്നു; മൈ ഗോഡ് താരസമ്പന്നമാകും

ശ്രീനിവാസനും വിനീത് ശ്രീനിവാസനും വീണ്ടും ഒന്നിക്കുന്നു; മൈ ഗോഡ് താരസമ്പന്നമാകും

സുരേഷ് ഗോപി കേന്ദ്രകഥാപാത്രമാകുന്ന മൈ ഗോഡിൽ ശ്രീനിവാസനും മകൻ വിനീത് ശ്രീനിവാസനും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കും. നേരത്തെ അച്ഛന്റെ മകൻ, പത്മശ്രീ ഡോ. സരോജ്കുമാർ എന്നീ ചിത്രങ്ങളിലും ഇരുവരും അഭിനയിച്ചിരുന്നു. കഥ പറയുമ്പോൾ, മാണിക്യക്കല്ല് എന്നീ ചിത്രങ്ങൾക്ക് ശേഷം വിനീതിന്റെ അമ്മാവൻ കൂടിയായ എം.മോഹനൻ അണിയിച്ചൊരുക്കുന്ന ചിത്രമാണ് മൈ ഗോഡ്. സുരേഷ് ഗോപിയും ഹണിറോസുമാണ് മൈഗോഡിൽ പ്രധാന വേഷത്തിൽ എത്തുന്നത്. മിയാ ജോർജിനെയാണ് നായികയായി നിശ്ചയിച്ചിരുന്നതെങ്കിലും തമിഴിലെ തിരക്കുകൾമൂലം മിയ പിന്മാറിയതിനാനാണ് ഹണി റോസിന് നറുക്കുവീണത്. ജോയ് മാത്യുവും ശ്രദ്ധേയമായ ഒരു റോൾ കൈകാര്യം ചെയ്യുന്നുണ്ട്.

തൊടുപുഴയിലെ സമ്പന്നനായ പ്ലാന്ററാണ് തോമസ് സ്‌കറിയ തോട്ടുങ്കൽ. ഭാര്യ സറീനയും രണ്ടാൺമക്കളും അടങ്ങിയതാണ് അയാളുടെ കുടുംബം. ഇളയമകൻ സാം തോട്ടുങ്കൽ പത്താംക്ലാസ്സ് വിദ്യാർത്ഥിയാണ്. വീട്ടിലെ അന്തരീക്ഷവും മാതാപിതാക്കളുടെ പെരുമാറ്റവും സാമിന്റെ മനസ്സിൽ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നു. സാം എന്ന പത്താംക്ലാസുകാരന്റെ മനോവിചാരങ്ങളും മകന്മൂലം രക്ഷിതാക്കൾക്കുണ്ടാകുന്ന പുലിവാലുകളുമാണ് ചിത്രത്തിന്റെ കഥാതന്തു.

അമേരിക്കയിലെ പ്രശസ്ത ഐ.ടി.സ്ഥാപനത്തിലെ സിഇഒ. ആയ ആദിരാജ ഭട്ടതിരിപ്പാട്, ഭാര്യയും ചൈൽഡ് സൈക്യാട്രിസ്റ്റുമായ ആര്യ ഭട്ടതിരിപ്പാട്, ഫാദർ വടക്കൻ എന്നിവർ സാമിന്റെ ജീവിതത്തിലേയ്ക്ക് കടന്നു വരുന്നു. സാമൂഹിക പ്രസക്തിയുള്ള ഈ ചിത്രത്തിൽ ആദിരാജയായി സുരേഷ് ഗോപിയും ആര്യയായി ഹണിയും ഫാദർ വടക്കനായി ശ്രീനിവാസനും വേഷമിടുന്നു.

എം,മോഹനന്റെ തിരക്കഥയ്ക്ക് ജിയോ മാത്യു, നിജോ കുറ്റിക്കാട്ട് എന്നിവർ സംഭാഷണം രചിച്ചിരിക്കുന്നു. കാരുണ്യ വി.ആർ.ക്രിയേഷൻസിന്റെ ബാനറിൽ മഹി പുതുശ്ശേരി കൂത്തുപറമ്പ്, ഷൈന കെ.വി. എന്നിവർ ചേർന്ന് നിർമ്മിക്കുന്ന മൈ ഗോഡിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഇന്ദ്രൻസ്, ചാലി പാല, കലാഭവൻ ഹനീഫ്, അഭി മാധവ്, ലെന, രേഖ, തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. ഛായാഗ്രഹണം: ജിത്തു ദാമോദർ. ഗാനങ്ങൾ: റഫീക്ക് അഹമ്മദ്, ജോയ് തോമസ് ഇരിട്ടി. സംഗീതം : ബിജിബാൽ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP