Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഒരു നാൾ.. ഒരു ആൾ...എന്ന് തുടങ്ങുന്ന നെടുങ്കൻ ഡയലോഗ് ഒറ്റ ശ്വാസത്തിൽ പറയാൻ പാട് പെടുന്ന വിജയ് സേതുപതി; 'സൂപ്പർ ഡീലക്സി'ലെ ഡയലോഗ് ഡബ്ബ് ചെയ്യുന്ന വിജയ് സേതുപതിയുടെ വീഡിയോ പുറത്ത്

ഒരു നാൾ.. ഒരു ആൾ...എന്ന് തുടങ്ങുന്ന നെടുങ്കൻ ഡയലോഗ് ഒറ്റ ശ്വാസത്തിൽ പറയാൻ പാട് പെടുന്ന വിജയ് സേതുപതി; 'സൂപ്പർ ഡീലക്സി'ലെ ഡയലോഗ് ഡബ്ബ് ചെയ്യുന്ന വിജയ് സേതുപതിയുടെ വീഡിയോ പുറത്ത്

വിജയ് സേതുപതി ട്രാൻസ്ജെൻഡറായി എത്തുന്ന സൂപ്പർ ഡിലക്സിന്റെ ട്രെയിലറിന് വൻ സ്വീകാര്യതയായിരുന്നു സോഷ്യൽ മീഡിയയിൽ ലഭിച്ചത്. ചിത്രത്തിന്റെ ട്രെയിലർ ് 55 ലക്ഷത്തിലേറെ കാഴ്ചക്കാരെയാണ് ഇതുവരെ യുട്യൂബിൽ ലഭിച്ചിരിക്കുന്നത്.

വിജയ് സേതുപതിയുടെ വോയ്സ് ഓവറിലുള്ള ഡയലോഗിന്റെ പല വെർഷനുകളാണ് ട്രെയ്ലറിന്റെ പശ്ചാത്തലശബ്ദം. ഇപ്പോഴിതാ ആ നെടുങ്കൻ ഡയലോഗ് ഡബ്ബ് ചെയ്യുന്ന വിജയ് സേതുപതിയുടെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് നിർമ്മാതാക്കൾ. പൂർണതയ്ക്കുവേണ്ടിയുള്ള അദ്ദേഹത്തിന്റെ ശ്രമം 1.04 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ കാണാം.

വിജയ് സേതുപതി ഒരു ട്രാൻസ്ജെൻഡൻ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ഫഹദിനൊപ്പം സാമന്ത, രമ്യ കൃഷ്ണൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ത്യാഗരാജൻ കുമാരരാജ സംവിധാനം ചെയ്ത ചിത്രം മാർച്ച് 29ന് തീയേറ്ററുകളിലെത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP