Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഒരു അച്ഛൻ മകൾക്കയയ്ക്കുന്ന 'ഫേസ്‌ബുക് പോസ്റ്റ്'; 'തൊണ്ടിമുതലും ദൃക്‌സാക്ഷിയും' ചിത്രത്തിലെ അച്ഛനെ അവതരിപ്പിച്ച വെട്ടുകിളി പ്രകാശിന്റെ പോസ്റ്റ് ശ്രദ്ധേയമാകുന്നു; പ്രണയിച്ച് വിവാഹം കഴിച്ച മകളോടുള്ള അച്ഛന്റെ ഉപദേശവും ഇഷ്ടവും നിറയുന്ന വാക്കുകൾ വൈറലാകുമ്പോൾ

ഒരു അച്ഛൻ മകൾക്കയയ്ക്കുന്ന 'ഫേസ്‌ബുക് പോസ്റ്റ്'; 'തൊണ്ടിമുതലും ദൃക്‌സാക്ഷിയും' ചിത്രത്തിലെ അച്ഛനെ അവതരിപ്പിച്ച  വെട്ടുകിളി പ്രകാശിന്റെ പോസ്റ്റ് ശ്രദ്ധേയമാകുന്നു; പ്രണയിച്ച് വിവാഹം കഴിച്ച മകളോടുള്ള അച്ഛന്റെ ഉപദേശവും ഇഷ്ടവും നിറയുന്ന വാക്കുകൾ വൈറലാകുമ്പോൾ

കൊച്ചി: തിയേറ്ററുകളിൽ മികച്ച അഭിപ്രായം നേടി മുന്നേറുന്ന 'തൊണ്ടിമുതലും ദൃക്‌സാക്ഷിയു'മിലെയും അച്ഛനെയും മകളെയും ചിത്രം കണ്ടവരാരും തന്നെ മറക്കില്ല. മാത്രമല്ല വെട്ടുകിളി പ്രകാശ് എന്ന അതുല്യ പ്രതിഭ ഒരിടവേളക്ക് ശേഷം മികച്ച അഭിനയം കാഴ്ചവെച്ച ചിത്രം കൂടിയാണ് ഇത്. ചിത്രത്തിലെ നായികയുടെ അച്ഛൻ കഥാപാത്രത്തെ അവിസ്മരണീയമാക്കിയ വെട്ടുകിളി പ്രകാശ് സിനിമയിലെ തന്റെ മകളായ ശ്രീജയ്ക്ക്‌
 ഒരു കത്തെഴുതിയിരിക്കുകയാണിപ്പോൾ. തന്റെ ഫേസ്‌ബുക്കിലൂടെയാണ് താരം മകൾക്കായുള്ള കത്ത് പങ്ക് വെച്ചിരിക്കുന്നത്. ഒപ്പം താനെഴുതിയ കവിതയും വെട്ടുകിളി പ്രകാശ് ഷെയർ ചെയ്തിട്ടുണ്ട്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

പ്രിയ മകൾ ശ്രീജേ,
മോൾക്ക് അച്ഛനോട് വെറുപ്പുണ്ടാകുമെന്നറിയാം. അച്ഛൻ ക്രൂരനോ ദുഷ്ടനോ അല്ല. മോൾടെ, പ്രണയസാഫല്യത്തിൽ അച്ഛന് സന്തോഷമുണ്ട്. പ്രണയത്തെ അച്ഛൻ ബഹുമാനിക്കുന്നു, വിലമതിക്കുന്നു.
പിന്നെ എന്തിനായിരുന്നു ദേഷ്യപ്പെടുകയും, അടിക്കുകയും, ഭീഷണിപ്പെടുത്തുകയും ഒക്കെ ചെയ്തതെന്നാൽ,- അത് മോൾക്ക് താനെ മനസ്സിലായിക്കൊള്ളും.... എന്റെ മോൾക്ക് കുഞ്ഞുങ്ങളുണ്ടായി വളർന്ന് അവരെ കെട്ടിച്ചയക്കാൻ പ്രായമാകുമ്പോൾ !
ശ്രീജക്കുട്ടി, അച്ഛന് മോള് എന്നും കൊച്ചാണ്. അത്താഴ സമയത്ത് അമ്മയോട് നീ എന്നും കലഹിക്കാറുള്ള അടുക്കള ഇപ്പോൾ ശബ്ദ ശൂന്യമാണ്... സാരമില്ല, പുകയില കൃഷിയിടത്തിൽ വെള്ളം കിട്ടിയല്ലൊ.ഇനി എനിക്കു സമാധാനമായി.

അതിനാൽ മോൾക്ക് വിവാഹ സമ്മാനമായിട്ട്, അമ്മ അറിയാതെ,അച്ഛൻ പ്രണയമൊഴികളുടെ ഒരു 'ഹൃദയാഭരണം ' കൊടുത്തയ്ക്കുന്നു - നിന്റെ ചേച്ചി വശം.ഗർഭിണിയായതിന്റെ ക്ഷീണമുണ്ടെങ്കിലും അവൾ നിനക്കത് എത്തിച്ചു തരും; നിനക്കും അവളെ വലിയ ഇഷ്ടമാണല്ലോ.

വാശിയും ദേഷ്യവും ചെറുപ്പംമുതലെ കൂടുതലുള്ളതുകൊണ്ട് ചിലപ്പോൾ നീ അച്ഛന്റെ സ്‌നേഹോപകാരം കീറിക്കളയുകയോ വലിച്ചെറിയുകയോ ചെയ്‌തേക്കാം.പക്ഷേ ഇഷ്ടമായാൽ സൗകര്യം പോലെ നീയത് മരുമകനെയും കാണിക്കണം. അവന് വിഷമുണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം.
പിന്നെ കാസർകോഡ് നഗരമേഖലയിൽ ഒരു കള്ളൻ തോൾ ബാഗുമായി കറങ്ങി നടക്കുന്നുണ്ട്.
'പുതിയ ജീവിതവും പുതിയ മുഖവും അന്വേഷിച്ച്...' ഇൻലെന്റ് ലെറ്റർ എഴുതിപ്പിച്ചയക്കാനും എഴുതപ്പെട്ടവ മോഷ്ടിക്കാനും അവൻ മിടുക്കനാണ്. അതിനാൽ അച്ഛൻ മോൾക്ക് തന്നയക്കുന്ന ഈ സമ്മാനം അവൻ മോഷ്ടിച്ചെടുക്കാൻ ഇടവരരുത്....

എന്തായാലും ഇങ്ങനെയൊക്കെയുള്ള ജീവിതാനുഭവങ്ങൾ നൽകിയ 'പോത്ത പുഷ്‌കര സജീവാദി രാജീവ' ഗണങ്ങളുടെ അനുഗ്രഹം,എന്നും മോൾക്കുണ്ടാകുമാറാകട്ടെ..
സ്‌നേഹത്തോടെ അച്ഛൻ.
-ശ്രീകണ്ഠൻ

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP