Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ലൈഫ് ഈസ് എ ഹണ്ട്; പൊലീസ് വേഷത്തിൽ തിളങ്ങി മഞ്ജു; വേട്ട ആദ്യ ടീസർ കാണാം

ലൈഫ് ഈസ് എ ഹണ്ട്; പൊലീസ് വേഷത്തിൽ തിളങ്ങി മഞ്ജു; വേട്ട ആദ്യ ടീസർ കാണാം

ഞ്ജു വാര്യർ പൊലീസ് വേഷത്തിൽ എത്തുന്ന വേട്ടയുടെ ടീസർ പുറത്തിറങ്ങി. ലൈഫ് ഈസ് എ ഹണ്ട് എന്ന മഞ്ജുവിന്റെ ശബ്ദത്തോടെയാണ് ടീസർ ആരംഭിക്കുന്നത്. രാജേഷ് പിള്ള സംവിധാന ചെയ്യുന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ, ഇന്ദ്രജിത്ത് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ട്രാഫിക്, മിലി എന്നീ ചിത്രങ്ങൾക്ക് ശേഷം രാജേഷ് പിള്ള സംവിധാനം ചെയ്യുന്ന ചിത്രമാണ് വേട്ട.ട്രാഫിക്കിന് പിന്നാലെ ഒരു യഥാർത്ഥ സംഭവത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് രാജേഷ് പിള്ള ഒരുക്കുന്ന ചിത്രവുമാണ് വേട്ട. മൂന്ന് നായക കഥാപാത്രങ്ങൾക്ക് തുല്യപ്രാധാന്യമുള്ള ചിത്രം എട്ട് പേരിലൂടെയാണ് കഥ പറയുന്നത്.

ചിത്രം ജനുവരി 29ന് തിയേറ്ററുകളിൽ എത്തുമെന്ന് നേരത്തെ പറഞ്ഞിരുന്നതാണ്. എന്നാൽ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പൂർത്തിയാകാത്തതിനാലാണ് ചിത്രീകരണം നീട്ടി വയ്ക്കുകയായിരുന്നു.. ഇപ്പോൾ വർക്കുകൾ പൂർത്തിയായി ചിത്രം ഫെബ്രുവരി 26ന് തിയേറ്ററുകളിൽ എത്തുകയാണ്.

ആഷിക് അബുവിന്റെ റാണി പത്മിനി എന്ന ചിത്രത്തിന് ശേഷം മഞ്ജു നായികയായി എത്തുന്ന ചിത്രമാണ് വേട്ട. ചിത്രത്തിൽ മഞ്ജു പൊലീസ് വേഷത്തിൽ എത്തുന്നകൊണ്ട് തന്നെ ചിത്രം തുടക്കത്തിലെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

അരുൺലാൽ രാമചന്ദ്രനാണ് തിരക്കഥ. റെഡ് റോസ് ക്രിയഷേൻസിനൊപ്പം ചേർന്ന് രാജേഷ് പിള്ളയാണ് ചിത്രം നിർമ്മിക്കുന്നത്. പ്രേം പ്രകാശ്, കാതൽ സന്ധ്യ, വിജയരാഘവൻ, ദീപക്, ഡോ.റോണി എന്നിവരും ചിത്രത്തിലുണ്ട്. മിലി, ജമ്‌നാ പ്യാരി എന്നീ ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ച അനീഷ് ലാൽ ആണ് വേട്ടയുടെ ഛായാഗ്രഹണം. അഭിലാഷ് ബാലചന്ദ്രനാണ് എഡിറ്റിങ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP