Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൃത്യ സമയത്ത് വന്ന് ചേർന്ന കഥാപാത്രമാണ് പല്ലവി എന്ന് പാർവതി; 'ഉയരെ' സമ്മാനിച്ചത് അഭിനേതാവ് എന്ന നിലയിൽ ധൈര്യം എന്ന് ആസിഫ് അലി; ചിത്രത്തിന്റെ വിജകരമായ നൂറ് ദിവസത്തെ ആഘോഷങ്ങളിൽ അനുഭവം പങ്ക് വെച്ച് താരങ്ങൾ

കൃത്യ സമയത്ത് വന്ന് ചേർന്ന കഥാപാത്രമാണ് പല്ലവി എന്ന് പാർവതി; 'ഉയരെ' സമ്മാനിച്ചത് അഭിനേതാവ് എന്ന നിലയിൽ ധൈര്യം എന്ന് ആസിഫ് അലി; ചിത്രത്തിന്റെ വിജകരമായ നൂറ് ദിവസത്തെ ആഘോഷങ്ങളിൽ അനുഭവം പങ്ക് വെച്ച് താരങ്ങൾ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: 'ഉയരെ' സിനിമയുടെ വിജയകരമായ നൂറ് ദിവസം അണിയറ പ്രവർത്തകരും താരങ്ങളും ചേർന്ന് ആഘോഷിച്ചു. ശനിയാഴ്ച രാവിൽ കൊച്ചി ഐ.എം.എ. ഹാളിൽ നടന്നത് കണ്ടവരെല്ലാം ഹൃദയത്തോട് ചേർത്തുവെച്ച സിനിമയുടെ നൂറുദിവസത്തിന്റെ ആഘോഷക്കാഴ്ചകളായിരുന്നു

മലയാള സിനിമയിലെ മികച്ച സൃഷ്ടികളിലൊന്നായി ഉയരെ മാറിയതിന്റെ ആഹ്ലാദം പങ്കുവെച്ച് ചിത്രത്തിലെ താരങ്ങളും അണിയറ പ്രവർത്തകരും ഒത്തുകൂടിയതോടെ ചടങ്ങ് കാണികൾക്ക് അവിസ്മരണീയ അനുഭവമായി.അഭിനന്ദനങ്ങളുടെയും ആശംസകളുടെയും മഴയിൽ നനഞ്ഞ് പല്ലവി രവീന്ദ്രനായ പാർവതി തിരുവോത്തും ഗോവിന്ദ് ബാലകൃഷ്ണനായ ആസിഫ് അലിയും കൈകൂപ്പിനിന്നു.

എല്ലാവരുടെയും മനസ്സിനെ ആഴത്തിൽ സ്പർശിച്ച ഒരു കഥയും കഥാപാത്രങ്ങളുമായി 'ഉയരെ' എന്ന സിനിമ 'എസ് ക്യൂബ്' എന്ന ബാനറിൽ തന്റെ മക്കളായ ഷെനുഗ, ഷെഗ്ന, ഷെർഗ എന്നിവർക്ക് നിർമ്മിക്കാനായതിൽ അഭിമാനവും സന്തോഷവുമുണ്ടെന്ന് ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ് ഉടമ പി.വി. ഗംഗാധരൻ പറഞ്ഞു.

പല്ലവി കൃത്യസമയത്ത് വന്നുചേർന്ന കഥാപാത്രമാണെന്ന് പാർവതി പറഞ്ഞു. നഷ്ടപ്പെട്ടെന്നു കരുതിയ തന്റെ കരുത്ത് പല്ലവിയിലൂടെ വീണ്ടുകിട്ടിയെന്നും പാർവതി പറഞ്ഞു. ഒരു അഭിനേതാവ് എന്ന നിലയിൽ ഒരുപാട് ധൈര്യം സമ്മാനിച്ച ചിത്രമായിരുന്നു 'ഉയരെ' എന്ന് ആസിഫ് അലി പറഞ്ഞു. പെൺമക്കളുടെ ആഗ്രഹങ്ങൾക്കും വീഴ്ചകൾക്കുമൊപ്പം നിൽക്കുന്നവരാകണം അച്ഛനെന്ന സന്ദേശം ജീവിതത്തിലേക്ക് ആഴത്തിൽ തന്നതാണ് ഈ ചിത്രമെന്ന് നടൻ സിദ്ദിഖ് പറഞ്ഞു.

ചിത്രത്തിന്റെ സംവിധായകൻ മനു അശോകൻ, തിരക്കഥാകൃത്തുകളായ ബോബി-സഞ്ജയ്, ചിത്രത്തിലെ അഭിനേതാക്കളായ പ്രതാപ് പോത്തൻ, പ്രേം പ്രകാശ്, ഇർഷാദ്, അനിൽ മുരളി, അനാർക്കലി, നാസർ ലത്തീഫ്, സംഗീത സംവിധായകൻ ഗോപീ സുന്ദർ, സംവിധായകൻ സത്യൻ അന്തിക്കാട് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ദുബായിയിലായിരുന്ന നടൻ ടോവിനോ തോമസിന്റെ സന്ദേശം ചടങ്ങിൽ വായിച്ചു. ചിത്രത്തിലെ താരങ്ങൾക്കും അണിയറ പ്രവർത്തകർക്കുമുള്ള ഉപഹാരങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP