Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202001Tuesday

ചേട്ടന്റെ പാത പിന്തുടർന്ന് അനിയനും അഭിനയരംഗത്തേക്ക്; 'നീ എൻ സഖി' പ്രണയ വീഡിയോ ആൽബത്തിൽ നടനായി ഉണ്ണി മുകുന്ദന്റെ അനുജൻ സിദ്ധാർഥ് രാജൻ; ആദ്യ പോസ്റ്റർ ഷെയർ ചെയ്ത് താരം

ചേട്ടന്റെ പാത പിന്തുടർന്ന് അനിയനും അഭിനയരംഗത്തേക്ക്; 'നീ എൻ സഖി' പ്രണയ വീഡിയോ ആൽബത്തിൽ നടനായി ഉണ്ണി മുകുന്ദന്റെ അനുജൻ സിദ്ധാർഥ് രാജൻ; ആദ്യ പോസ്റ്റർ ഷെയർ ചെയ്ത് താരം

മറുനാടൻ മലയാളി ബ്യൂറോ

 കൊച്ചി: ബെംഗളൂരുവിൽ താമസമാക്കിയ യുവ മലയാളികൾ ഒരുക്കിയ പ്രണയ വീഡിയോ ആൽബം നീ എൻ സഖി യൂട്യൂബിൽ ശ്രദ്ധേയമാവുന്നു. നടൻ ഉണ്ണിമുകുന്ദന്റെ അനിയൻ സിദ്ധാർത്ഥ് രാജനും കന്നഡയിലെ യുവതാരവുമായ സാനിയ അയ്യരും ആണ് നീ എൻ സഖി എന്ന റൊമാന്റിക് ആൽബത്തിൽ അഭിനയിച്ചിരിക്കുന്നത്.

ഐ റ്റി മേഖലയിൽ ജോലി ചെയ്യുന്ന സുഹൃത്തുക്കളായ ഒരു കൂട്ടം ചെറുപ്പക്കാർ ആണ് ഇതിന്റെ അണിയറ പ്രവർത്തകർ എന്നത് ശ്രദ്ധേയമാണ്.നജിം അർഷാദ് പാടി ജോയിസ് സാമുവൽ എഴുതി സംഗീതം ചെയ്ത നീ എൻ സഖി സംവിധാനം ചെയ്തിരിക്കുന്നത് സതീഷ് ഒലിയിൽ ആണ്.

സാധാരണ ആൽബം വീഡിയോകളിൽ നിന്നും വളരെ വ്യത്യസ്തമായി സിനിമാറ്റിക് ശൈലിയിലുള്ള ചിത്രീകരണവും സംവിധാന ശൈലിയുമാണ് നീ എൻ സഖിയിൽ പ്രേക്ഷകർക്ക് കാണാൻ സാധിക്കുക. ബെംഗളൂരുവും കണ്ണൂരുമായിരുന്നു പ്രധാന ലൊക്കേഷനുകൾ.

5 ദിവസം എടുത്താണ് ഷൂട്ടിങ് പൂർത്തിയാക്കിയത്. നീ എൻ സഖി യുടെ ആദ്യ പോസ്റ്റർ ഷെയർ ചെയ്തത് നടൻ ഉണ്ണി മുകുന്ദൻ ആയിരുന്നു.ഗാനം കോപ്പി റൈറ്റ് ഏറ്റെടുത്തു യൂട്യൂബിൽ ഷെയർ ചെയ്തിരിക്കുന്നത് സത്യം വിഡിയോസും ആണ് .എസ് . ആർ പാട്ടീൽ സംവിധാനം ചെയ്ത കന്നഡ ചിത്രം ഈദിഗ ബന്ധ സുദ്ധിക്കു സംഗീതം ചെയ്താണ് ആദ്യമായ് ജോയിസ് സാമുവൽ സിനിമാ സംഗീതം രംഗത്തേക്കു കടന്നു വന്നത്. കന്നടയിൽ ചെയ്ത 'കാലവേ നമ്മെല്ല ' എന്ന ഗാനം ഏറെ ശ്രദ്ധ പിടിച്ചു പറ്റിയയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP