Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പൊട്ടിച്ചിരിക്കാൻ തയ്യാറായിക്കോളൂ.. ചിരിമരുന്നുമായി ഷാഫി എത്തുന്നു; ദിലീപ്-മംമ്ത കൂട്ടുകെട്ടിന്റെ ടു കൺട്രീസിന്റെ ആദ്യ ടീസർ പുറത്ത്

പൊട്ടിച്ചിരിക്കാൻ തയ്യാറായിക്കോളൂ.. ചിരിമരുന്നുമായി ഷാഫി എത്തുന്നു; ദിലീപ്-മംമ്ത കൂട്ടുകെട്ടിന്റെ ടു കൺട്രീസിന്റെ ആദ്യ ടീസർ പുറത്ത്

ലയാള സിനിമയിൽ എന്നും ചിരിക്കൂട്ട് തീർക്കുന്നവരാണ് ദിലീപും ഷാഫിയും അടങ്ങുന്ന ടീം. മലയാളികളെ പൊട്ടിച്ചരിപ്പിക്കാൻ വീണ്ടും ഈ കൂട്ടുകെട്ട് ഒരുമിക്കുകയാണ്. ദിലീപ്-മംമ്ത എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ഷാഫി ഒരുക്കുന്ന ടു കൺട്രീസിന്റെ ആദ്യ ടീസർ പുറത്തിറങ്ങി. 2010ൽ പുറത്തിറങ്ങിയ മേരിക്കുണ്ടൊരു കുഞ്ഞാടിന് ശേഷം ഷാഫിയും ദിലീപും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ടു കൺട്രീസ്. അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ദിലീപും ഷാഫിയും വീണ്ടും ഒന്നിക്കുന്നത്.

എം രഞ്ജിത്തിന്റെ രജപുത്ര ഫിലിംസ് ആണ് ടു കൺട്രീസ് നിർമ്മിക്കുന്നത്. എൽസമ്മ എന്ന ആൺകുട്ടി, മേക്ക്അപ് മാൻ, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് തുടങ്ങിയ മികച്ച ചിത്രങ്ങൾ സമ്മാനിച്ച ബാനറിൽ നിന്നും മറ്റൊരു വിജയചിത്രം കൂടി പ്രേക്ഷകർ പ്രതീക്ഷിക്കുന്നു. കലാഭവൻ ഷാജോൺ, അജു വർഗീസ്, ലെന, മുകേഷ്, സിദ്ദിഖ് എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP