Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202019Saturday

ട്രിവാൻഡ്രം ലോഡ്ജിന് രണ്ടാം ഭാഗം വരുന്നു; അനൂപ് മേനോൻ- വി കെ പ്രകാശ് ടീമിന്റെ ചിത്രം ഒരുക്കുന്നത് മറ്റൊരു പേരിലുള്ള ലോഡ്ജിന്റെ പശ്ചാത്തലത്തിൽ

ട്രിവാൻഡ്രം ലോഡ്ജിന് രണ്ടാം ഭാഗം വരുന്നു; അനൂപ് മേനോൻ- വി കെ പ്രകാശ് ടീമിന്റെ ചിത്രം ഒരുക്കുന്നത് മറ്റൊരു പേരിലുള്ള ലോഡ്ജിന്റെ പശ്ചാത്തലത്തിൽ

ന്യൂജെൻ ചിത്രങ്ങളുടെ വരവിന് തുടക്കമിട്ട ട്രിവാൻഡ്രം ലോഡ്ജിന് രണ്ടാം ഭാഗമൊരുങ്ങുന്നു. 2012-ൽ റിലീസ് ചെയ്ത വി കെ പ്രകാശ്- അനൂപ് മേനോൻ ചിത്രം ഹണി റോസിന് ബ്രേക്ക് നൽകിയ ചിത്രം കൂടിയായിരുന്നു. ഒരു ലോഡ്ജിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിൽ ജയസൂര്യ തികച്ചും വ്യത്യസ്ത ഗെറ്റപ്പിലായിരുന്നു പ്രത്യക്ഷപ്പെട്ടത്.

ചിത്രത്തിൽ ഒരു കഥാപാത്രം തന്നെയായി ട്രിവാൻഡ്രം ലോഡ്ജ് ഉണ്ടായിരുന്നുവെങ്കിലും രണ്ടാം ഭാഗത്തിൽ ട്രിവാൻഡ്രം ലോഡ്ജിനു പകരം മറ്റൊരു പേരിലുള്ള ലോഡ്ജാകും പശ്ചാത്തലമൊരുക്കുക. ആദ്യഭാഗത്തിലെ എല്ലാ അഭിനേതാക്കളും ചിത്രത്തിൽ ഉണ്ടാകില്ലെന്നും വ്യക്തമായിട്ടുണ്ട്. എറണാകുളത്തിന് പുറത്താകും പുതിയ ചിത്രത്തിന്റെ പശ്ചാത്തലം.

Stories you may Like

ആദ്യചിത്രത്തിൽ ട്രിവാൻഡ്രം ലോഡ്ജിന്റെ ഉടമയായി എത്തിയ അനൂപ് മേനോനും രണ്ടാം ഭാഗത്തിൽ ഉണ്ടാകുമെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. ജയസൂര്യയ്ക്കും ഹണി റോസിനും പുറമേ ഭാവന, സൈജു കുറുപ്പ്, പി. ബാലചന്ദ്രൻ, നന്ദു തുടങ്ങിയവർ ട്രിവാൻഡ്രം ലോഡ്ജിലെ താരനിരയിൽ ഉണ്ടായിരുന്നത്. ചിത്രത്തിന്റെ തിരക്കഥയുടെ പണിപ്പുരയിലാണ് അനൂപ് മേനോൻ. കഥയും കഥാപാത്രങ്ങളും ആദ്യചിത്രത്തിൽ നിന്ന് വ്യത്യസ്തമായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP