Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മോനേ ഉണ്ണിമുകുന്ദാ...! ടൊവിനോയെ പ്ലിങ് ആക്കിയ ചേച്ചിയുടെ കഥ കാർട്ടൂണായി; 'അതും വരച്ചോ' എന്ന് ടൊവിനോ; ചിത്രം ഏറ്റെടുത്ത് ആരാധകർ

മോനേ ഉണ്ണിമുകുന്ദാ...! ടൊവിനോയെ പ്ലിങ് ആക്കിയ ചേച്ചിയുടെ കഥ കാർട്ടൂണായി; 'അതും വരച്ചോ' എന്ന് ടൊവിനോ; ചിത്രം ഏറ്റെടുത്ത് ആരാധകർ

മറുനാടൻ ഡെസ്‌ക്‌

ഒരു താരമാകുമ്പോൾ ആരാധകർ തിരിച്ചറിയുന്നതും ഓടി വന്ന് കെട്ടിപിടിക്കുന്നതും ഒപ്പം നിന്ന് സെൽഫി എടുക്കുന്നതുമൊക്കെ സാധാരണമാണ്. പക്ഷേ ടൊവിനോയ്ക്ക് പറയാനുള്ളത് തന്നെ പ്ലിങ് ആക്കിയ ഉണ്ണിമുകുന്ദന്റെ ആരാധികയെ കുറിച്ചാണ്. ഈ സംഭവത്തെക്കുറിച്ച് ആരാധകൻ വരച്ച് നൽകിയ ഒരു കാർട്ടൂണും ടൊവിനോ ഇൻസ്റ്റഗ്രാമിൽ പങ്ക് വച്ചിട്ടുണ്ട്.

''മായാനദിയുടെ ഷൂട്ടിങ് സമയത്തുകൊച്ചിയിൽ നിന്നും ചെന്നൈയിലേക്ക് പോവാൻ എയർപോർട്ടിൽ എത്തിയതായിരുന്നു ഞാൻ. ദുൽഖർ സൽമാനും അതേ ഫ്‌ളൈറ്റിൽ ചെന്നെയിലേക്ക് പോവാൻ അവിടെ എത്തിയിരുന്നു. ഞങ്ങൾ തമ്മിൽ സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഒരു മുതിർന്ന സ്ത്രീ അടുത്തുള്ളവരെയൊക്കെ തള്ളിമാറ്റി കൊണ്ട് ഞങ്ങളുടെ അടുത്തേക്ക് ഓടി വന്നത്. ഞാൻ ഓർത്തു, ദുൽഖറിനെ കാണാൻ വരുവായിരിക്കും.

ചുമ്മാ ഈഗോ അടിക്കണമല്ലോ എന്നൊക്കെ ആലോചിച്ചോണ്ടിരിക്കുമ്പോഴാണ് അവർ ദുൽഖറിനെയും പാസ് ചെയ്ത് എന്റെ അടുത്തേക്ക് വന്ന് കെട്ടിപ്പിടിക്കുന്നത്. ഞാൻ ഞെട്ടിപോയി. ഞാൻ ദുൽഖറിന് ഒപ്പം നിൽക്കുമ്പോൾ ആരെങ്കിലും എന്നെ ശ്രദ്ധിക്കുമെന്ന് ഞാൻ കരുതിയിരുന്നില്ല. ആദ്യത്തെ ഞെട്ടൽ മാറിയപ്പോൾ എനിക്ക് സന്തോഷം തോന്നി.

ആ സന്തോഷത്തിൽ അങ്ങനെ നിൽക്കുമ്പോഴാണ് ആ സ്ത്രീ സ്‌നേഹത്തോടെ വിളിക്കുന്നത്, ''മോനേ ഉണ്ണിമുകുന്ദാ.'' അതുകേട്ട് ദുൽഖർ പൊട്ടിച്ചിരിക്കാൻ തുടങ്ങി. എന്റെ സകല സന്തോഷവും ആത്മവിശ്വാസവുമൊക്കെ പോയി. പക്ഷേ ഞാനവരെ തിരുത്താൻ ഒന്നും പോയില്ല. ടൊവിനോ തോമസ് എന്നു പറഞ്ഞാൽ അവർക്ക് അറിയില്ലെങ്കിൽ ഞാനെന്തുചെയ്യും?'' മഴവിൽ മനോരമയുടെ 'നെവർ ഹാവ് എ എവർ' എന്ന പരിപാടിയിൽ സംസാരിക്കുമ്പോഴാണ് ഈ അനുഭവക്കഥ ടൊവിനോ പങ്കുവെച്ചത്.

എന്നാൽ ഇങ്ങനെയൊരു വിളിയും കെട്ടിപ്പിടുത്തവും ആദ്യമായിട്ടായിരിക്കുമെന്നാണ് ടൊവീനോയുടെ വെളിപ്പെടുത്തൽ. ടൊവിനോയുടെ ഈ ചമ്മൽ നിമിഷത്തെ മനോഹരമായൊരു കാർട്ടൂണാക്കി മാറ്റിയിരിക്കുകയാണ് താരത്തിന്റെ ആരാധകൻ ഇപ്പോൾ. ടൊവിനോ തന്നെയാണ് ഷമിൽ എന്ന ആർട്ടിസ്റ്റ് വരച്ച കാർട്ടൂൺ തന്റെ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP