Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചരിത്ര സിനിമയുടെ ഭാഗമാകാൻ ടോവിനോയും; നവോത്ഥാന ചരിത്രം പറയാതെ വിട്ട പ്രതിനായകന്റെയും നായകന്റെയും കഥ പറയുന്നത് ക്വീൻ' ഒരുക്കിയ ഡിജോ ജോസ് ആന്റണി; പള്ളിച്ചട്ടമ്പിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ചരിത്ര സിനിമയുടെ ഭാഗമാകാൻ ടോവിനോയും; നവോത്ഥാന ചരിത്രം പറയാതെ വിട്ട പ്രതിനായകന്റെയും നായകന്റെയും കഥ പറയുന്നത് ക്വീൻ' ഒരുക്കിയ ഡിജോ ജോസ് ആന്റണി; പള്ളിച്ചട്ടമ്പിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

രു ചരിത്ര സിനിമയുടെ ഭാഗമാകാൻ പോകുന്ന സന്തോഷത്തിലാണ് ടോവിനോയും. ഇതുവരെ ചെയ്ത സിനിമകളിൽ നിന്നൊക്കെ വ്യത്യാസമുള്ള പ്രോജക്ടുമായി ടോവിനോയെത്തുക പള്ളിച്ചട്ടമ്പി' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെയാണ്. സിനിമ സംവിധാനം ചെയ്യുന്നത് 'ക്വീൻ' എന്ന ചിത്രമൊരുക്കിയ ഡിജോ ജോസ് ആന്റണിയാണ്.ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ രചന നിർവ്വഹിക്കുന്നത് എസ് സുരേഷ് ബാബുവാണ്. ദാദാസാഹിബ്, ശിക്കാർ, നടൻ തുടങ്ങിയ സിനിമകൾ രചിച്ച തിരക്കഥാകൃത്താണ് അദ്ദേഹം.

'കേരളത്തിന്റെ നവോത്ഥാന ചരിത്രം പറയാതെവിട്ട ഒരു പ്രതിനായകന്റെ കഥ, നായകന്റെയും' എന്നാണ് ചിത്രത്തിന്റെ പ്രഖ്യാപനത്തിനൊപ്പം ടൊവീനോ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ ചിത്രത്തെക്കുറിച്ചും കഥാപാത്രത്തെക്കുറിച്ചും പറയുന്നത്. തന്റെ സ്വപ്ന പ്രോജക്ടാണ് ഇതെന്നും ടൊവീനോ പറയുന്നു.ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനൊപ്പം ഡിജോ ജോസ് ആന്റണി ഫേയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഫേയ്സ്ബുക്ക് കുറിപ്പ് വായിക്കാം

ക്വീൻ റിലീസ് ചെയ്തു കൃത്യം ഒരു വർഷം പിന്നിടുമ്പോൾ സ്വപ്നതുല്യമായ നേട്ടമെന്നോണം ലാലേട്ടനുമൊരുമിച്ചു കൈരളി TMT യ്ക്കായി കൈകോർക്കാനുള്ള ഭാഗ്യം ലഭിച്ചു. എന്റെ എല്ലാ വർക്കുകൾക്കും നിങ്ങൾ നൽകുന്ന പിന്തുണയാണ് ഓജസ്സ്. ലാലേട്ടനൊപ്പം ഒരുമിച്ചപ്പോൾ എനിക്ക് ലഭിച്ച റെസ്പോൺസിൽ നിന്നും ചുറ്റുമുള്ള ഓഡിയൻസ് വലിയ കാൻവാസിലേക്ക് നീങ്ങിത്തുടങ്ങിയതായ് ഞാൻ തിരിച്ചറിയുന്നു. അതുകൊണ്ട് തന്നെ ഉത്തരവാദിത്തങ്ങളുമേറെയാണ്. ക്വീനിലൂടെ ഒരു സ്വതന്ത്ര സംവിധായകനായി മലയാള സിനിമയിലേക്ക് ചുവടു വയ്ക്കാൻ സഹായിച്ച ക്വീൻ നിർമ്മാതാക്കൾ, അറേബ്യൻ ഡ്രീംസ്, എന്നിവർക്ക് ആദ്യമേ നന്ദി അറിയിക്കുന്നു. ചിത്രത്തിലൂടെ കടന്നു വന്ന ഒരുപിടി യുവതാരങ്ങൾ ഇന്ന് മലയാള സിനിമയിലെ ഉയർന്നു വരുന്ന നടീ - നടന്മാരായി മാറിയിരിക്കുന്നു എന്നറിയുന്നതിൽ അതിയായ സന്തോഷമുണ്ട്. ഞങ്ങളെ എല്ലാവരെയും ഒരുപോലെ കൈപിടിച്ച് നടത്തിയത് പ്രേക്ഷകരാണ്. ഏവരോടും ഇതുവരെ തന്ന എല്ലാ സപ്പോർട്ടിനും നന്ദി അറിയിക്കുന്നു . ഇനി കാര്യത്തിലേക്ക് വരാം
പള്ളിച്ചട്ടമ്പി - #PALLICHATAMBI

എന്റെ ജീവിതത്തിൽ എനിക്ക് വളരെ പ്രധാനപ്പെട്ട ഒരു ചിത്രമായിരിക്കും 'പള്ളിച്ചട്ടമ്പി'. Malayalam-language epic historical drama film കാറ്റഗറിയിൽ പെടുത്താവുന്ന ഒരു ചിത്രമായിരിക്കും 'പള്ളിച്ചട്ടമ്പി'. മലയാളത്തിൽ ഏറ്റവും വലിയ ബാന്നറായ ശ്രീ ഗോകുലം മൂവീസിനൊപ്പം കൈകോർക്കാനുള്ള ഒരു വലിയ ഭാഗ്യം ലഭിച്ചിരിക്കുകയാണ്. പഴശ്ശിരാജ, കമ്മാര സംഭവം, കായംകുളം കൊച്ചുണ്ണി പോലുള്ള വമ്പൻ ചിത്രങ്ങൾ നിർമ്മിച്ച ഗോകുലം ഗോപാലൻ എന്ന നിർമ്മാതാവ് നിർമ്മിക്കുന്ന ചിത്രം. ഒരു ഫിലിം മേക്കർ എന്ന നിലയിൽ എനിക്കു ലഭിച്ച ഏറ്റവും വലിയ സൗഭാഗ്യം. ഇതുമൊരു കാലഘട്ട സിനിമയാണ്. ദാദാസാഹിബ്, ശിക്കാർ, നടൻ തുടങ്ങിയ കുറച്ച് നല്ല ചിത്രങ്ങൾക്ക് തൂലിക ചലിപ്പിച്ച എസ് സുരേഷ് ബാബുവാണ് പള്ളിച്ചട്ടമ്പിയുടെയും തിരക്കഥയൊരുക്കുന്നത്. സുരേഷേട്ടനോപ്പം ഒരു സിനിമയ്ക്ക് വേണ്ടി ഒരുമിക്കാൻ സാധിച്ചതിൽ അതിയായ സന്തോഷം. എഴുത്തിലൂടെ ഒരു ചരിത്ര കഥ പറയുക എന്നതിലുപരി ഒരു മികച്ച വിശ്വൽ എക്സ്പീരിയൻസ് ഒരുക്കാനാണ് ഞങ്ങളുടെ ശ്രമം.

ഒരു കാലഘട്ട ചിത്രമെന്നതിലുപരി എല്ലാ കാലഘട്ടവും ചർച്ച ചെയ്യുന്ന വ്യക്തമായ നിലപാടുകളും കാഴ്ചപ്പാടുകളും പള്ളിച്ചട്ടമ്പിക്കുണ്ട്. മലയാള സിനിമയിൽ ഒരു ഗോഡ്ഫാദറുമില്ലാതെ വളരെ കഷ്ടപ്പെട്ട് തന്റേതായ ഇടം കണ്ടെത്തിയ നടനാണ് ടോവിനോ തോമസ്. ടോവിക്കു പള്ളിച്ചട്ടമ്പിയോട് 100% ശതമാനം നീതി പുലർത്താനാകും. ടോവിനോയുടെ വ്യത്യസ്തമായ കഥാപാത്രങ്ങളുടെ ലിസ്റ്റിലേക്ക് ഈ കഥാപാത്രവും കടന്നു വരുമെന്ന് പ്രതീക്ഷിക്കുന്നു .

' കേരളത്തിന്റെ നവോത്ഥാന ചരിത്രം പറയാതെ വിട്ട ഒരു പ്രതിനായകന്റെ കഥ, നായകന്റെയും....'Introducing 'പള്ളിച്ചട്ടമ്പി' 'Pallichatambi'
പള്ളിച്ചട്ടമ്പിയായി ടോവി എത്തുന്നതിനായി കാത്തിരിക്കാം. ഒപ്പം ഇതുവരെ നിങ്ങൾ എനിക്കു നൽകിയ പിന്തുണ പള്ളിച്ചട്ടമ്പിയുമായി എത്തുമ്പോഴും കൂടെയുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP