Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഓസ്‌കാർ പുരസ്‌കാര വേദിയിലെന്തിന് ടൊവിനോയെത്തി ? സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ചോദ്യത്തിനുത്തരം സംവിധായകൻ സലിം അഹമ്മദിന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ; ഓസ്‌കാർ പ്രഖ്യാപിച്ച ദിനം തന്നെ നെറ്റിൽ വന്ന ഫോട്ടോയുടെ കാരണമറിഞ്ഞ് ടോവിനോ ആരാധകർ ത്രില്ലിൽ

ഓസ്‌കാർ പുരസ്‌കാര വേദിയിലെന്തിന് ടൊവിനോയെത്തി ? സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ചോദ്യത്തിനുത്തരം സംവിധായകൻ സലിം അഹമ്മദിന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ; ഓസ്‌കാർ പ്രഖ്യാപിച്ച ദിനം തന്നെ നെറ്റിൽ വന്ന ഫോട്ടോയുടെ കാരണമറിഞ്ഞ് ടോവിനോ ആരാധകർ ത്രില്ലിൽ

മറുനാടൻ ഡെസ്‌ക്‌

സ്യൂട്ടണിഞ്ഞ് അടിപൊളി മേക്കോവറുമായി മലയാളത്തിന്റെ പ്രിയ താരം ഓസ്‌കാർ വേദിയിൽ. ചിത്രം കണ്ട് ആദ്യം ഏവരും ഒന്ന് അമ്പരന്നെങ്കിലും ഇപ്പോൾ ഇതിന്റെ സത്യാവസ്ഥയറിഞ്ഞ് പുത്തൻ പ്രതീക്ഷയോടെ കഴിയുകയാണ് ടോവിനോ ആരാധകർ. ഓസ്‌കാർ പുരസ്‌കാരം പ്രഖ്യാപിക്കുന്ന വേദിയിലേക്ക് ആകാംഷയോടെ നോക്കിയിരിക്കുന്ന ടോവിനോയുടെ ചിത്രമാണ് കഴിഞ്ഞ ദിവസം സമൂഹ മാധ്യമത്തിലടക്കം വൈറലായത്. എന്നാൽ സംഗതി സിനിമാ പോസ്റ്ററായിരുന്നുവെന്ന് പിന്നീടാണ് തെളിഞ്ഞത്.

സംവിധായകൻ സലിം അഹമ്മദിന്റെ ആൻഡ് ദ് ഓസ്‌കർ ഗോസ് ടു എന്ന ചിത്രത്തിന്റെ രണ്ടാമത്തെ പോസ്റ്റർ ആയിരുന്നു സംഗതി. ഓസ്‌കർ പ്രഖ്യാപനം നടന്ന അതേ ദിവസം തന്നെ പോസ്റ്റർ ഇന്റർനെറ്റിലൂടെ റിലീസ് ചെയ്യുകയായിരുന്നു. മമ്മൂട്ടി നായകനായ പത്തേമാരിക്ക് ശേഷം സലീം അഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥപറയുന്ന ചിത്രത്തിന്റെ വിവരങ്ങൾ പുറത്ത് വിടാൻ സംവിധായകൻ തിരഞ്ഞെടുത്തതും കൃത്യം ദിവസമാണ്. ഓസ്‌കാർ പ്രഖ്യാപിച്ച അതേ ദിവസം. 

 

ചലച്ചിത്ര സംവിധായകന്റെ വേഷത്തിൽ ടോവിനോയും മാധ്യമപ്രവർത്തകയുടെ വേഷത്തിൽ അനു സിത്താരയും എത്തുന്നു. സിദ്ദിഖ്, സലിം കുമാർ, ശ്രീനിവാസൻ, ലാൽ, അപ്പാനി രവി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.ശബ്ദസംവിധാനം റസൂൽ പൂക്കുട്ടി. ബിജിബാലാണ് സംഗീത സംവിധാനം. മധു അമ്പാട്ടാണ് ഛായാഗ്രഹണം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP